സംസ്ഥാനത്ത് ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ ഒരു ശതമാനം പ്രളയ സെസ് ഇന്ന് പ്രാബല്യത്തിൽ വരും. 928 ഉൽപ്പന്നങ്ങൾക്കാണ് സെസ് ഏർപ്പെടുത്തിയിരിക്കുന്നത്.5 ശതമാനത്തിൽ താഴെ ജി.എസ്.ടി നിരക്കുളള നിത്യോപയോഗ സാധനങ്ങൾക്ക് സെസ് ബാധകമല്ല. വാഹനങ്ങൾ,മൊബൈൽ ഫോൺ,സിമന്റ് ഉൾപ്പടെയുളള ഉൽപ്പന്നങ്ങൾക്ക് ഇന്ന് മുതൽ വില വർദ്ധിക്കും. പ്രളയാനന്തര പുനർ നിർമ്മാണത്തിന് പണം കണ്ടെത്തുന്നതിനാണ് സംസ്ഥാനത്ത് ഉൽപ്പന്നങ്ങൾക്ക് 1 ശതമാനം പ്രളയ സെസ് സർക്കാർ ഏർപ്പെടുത്തിയത്.12%,18%,28% ജി.എസ്.ടി നിരക്കുകൾ ബാധകമായ 928 ഉൽപ്പന്നങ്ങൾക്കാണ് ഇന്ന് മുതൽ സെസ് ചുമത്തുക. അരി,പഞ്ചസാര,ഉപ്പ്,പഴങ്ങൾ,പച്ചക്കറികൾ തുടങ്ങി 5% […]
Author: Tomy Thondamkuzhy
ഉന്നാവ് കേസിലെ പരാതിക്കാരിയുടെ കത്ത് സുപ്രിം കോടതി ഇന്ന് പരിഗണിക്കും
ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഉന്നാവ് പീഡനകേസിലെ പരാതിക്കാരി ചീഫ് ജസ്റ്റിസനയച്ച കത്ത് സുപ്രിം കോടതി ഇന്ന് പരിഗണിക്കും. അപകടത്തില്‍പെട്ട പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന റിപ്പോര്‍ട്ടും യു.പി സര്‍ക്കാര്‍ ഇന്ന് കോടതിക്ക് കൈമാറും. ഉന്നാവ് വാഹനാപകട ഗൂഢാലോചനക്കേസില്‍ സി.ബി.ഐ അന്വേഷണം പുരോഗമിക്കുകയാണ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുക. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് അപടകടത്തില്‍ പെടുന്നതിന്‍റെ രണ്ടാഴ്ച മുന്‍പ് അയച്ച കത്തില്‍ കോടതി സ്വമേധയ കേസെടുക്കുകയായിരുന്നു. ഇതിനായി കത്ത് പരിശോധിക്കാന്‍ സെക്രട്ടറി ജനറലിനെ ഇന്നലെ കോടതി ചുമതലപ്പെടുത്തിയിരുന്നു. […]
ചാവക്കാട് കൊലപാതകത്തിന് ഉത്തരവാദി എസ്.ഡി.പി.ഐ: മുല്ലപ്പള്ളി
ചാവക്കാട് കൊലപാതകത്തിന് ഉത്തരവാദി എസ്.ഡി.പി.ഐ ആണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. എസ്.ഡി.പി.ഐ മതേതര കേരളത്തിന് ആപത്താണ്. കേരളത്തെ ചോരക്കളമാക്കി രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്ന ഈ വർഗീയ കൂട്ടത്തെ ഒറ്റപ്പെടുത്തണം. കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യം മാധ്യമങ്ങളോട് പ്രതികരിച്ചത്. ആക്രമണത്തിന് പിന്നിലുള്ള എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. തൃശൂര്‍ ചാവക്കാട് ഇന്നലെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൌഷാദിന് വെട്ടേറ്റത്. പുന്ന ബൂത്ത് പ്രസിഡന്‍റാണ് നൌഷാദ്. വെട്ടേറ്റ കാവീട് സ്വദേശി ബിജീഷിന്റെ നില […]
യാക്കോബായ സഭയ്ക്ക് പുതിയ ട്രസ്റ്റി; തെരഞ്ഞെടുപ്പ് നിയമവിരുദ്ധമെന്ന് ഒരു വിഭാഗം
യാക്കോബായ സഭാ മെത്രാപ്പോലീത്തൻ ട്രസ്റ്റിയായി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയെ തെരഞ്ഞെടുത്തു. പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ ചേർന്ന സഭാ സുന്നഹദോസിൽ വോട്ടെടുപ്പിലൂടെയാണ് തീരുമാനം. മാർ ഗ്രിഗോറിയോസിന് 12 വോട്ടുകളാണ് ലഭിച്ചത്. തോമസ് മാർ തീമോത്തിയോസിന് 4 വോട്ടുകളും എബ്രഹാം മാർ സെവേറിയോസിന് 2 വോട്ടുകളും ലഭിച്ചു. ഒരു വോട്ട് അസാധുവായി. ആകെ 19 മെത്രാപ്പോലീത്തമാരാണ് സുന്നഹദോസിൽ പങ്കെടുത്തത്. ആഗസ്റ്റ് 28ന് ചേരുന്ന മലങ്കര അസോസിയേഷനിൽ തീരുമാനം ഔദ്യോഗികമായി അംഗീകരിക്കും. എന്നാല്‍ ട്രസ്റ്റി തെരഞ്ഞെടുപ്പിനെതിരെ സഭയിലെ ഒരു വിഭാഗം […]
ആര്‍.എസ്.എസ് പ്രവര്‍ത്തകന് ഡി.ജി.പി സ്ഥാനത്തിരിക്കാന്‍ പറ്റുമോ? ജേക്കബ് തോമസിനെതിരെ കോടിയേരി
ആര്‍.എസ്.എസ് പ്രവര്‍ത്തകനായാണ് ജേക്കബ് തോമസ് അറിയപ്പെടുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അങ്ങനെയുള്ള ഒരാളെ എങ്ങനെ സര്‍വീസിലെടുക്കും എന്നത് പരിശോധിക്കണം. ആര്‍.എസ്.എസ് പ്രവര്‍ത്തകന് ഡി.ജി.പി സ്ഥാനത്തിരിക്കാന്‍ പറ്റുമോയെന്നതും പരിശോധിക്കണമെന്ന് കോടിയേരി പറഞ്ഞു. ചാവക്കാട് കൊലപാതകം പ്രതിഷേധാർഹവും അപലപനീയവുമാണെന്നും കോടിയേരി പറഞ്ഞു. അക്രമം നടത്തിയത് എസ്.ഡി.പി.ഐ എന്നാണ്റിപ്പോർട്ട്. മഹാരാജാസിൽ അഭിമന്യുവിനെ കൊന്നവർ കൊലക്കത്തി താഴെ വെച്ചിട്ടില്ല എന്ന് വ്യക്തമാകുന്നതാണ് സംഭവം. എസ്.ഡി.പി.ഐയും ആർ.എസ്.എസും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. കോൺഗ്രസിൽ എസ്.ഡി.പി.ഐയെ അനുകൂലിക്കുന്നവരും ആർ.എസ്.എസിനെ അനുകൂലിക്കുന്നവരും ഉണ്ടാകും. അതാണ് […]
ഹലോ സണ്ണി ലിയോണല്ലേ? ദിവസവും നിരവധി ഫോണ്‍ കോളുകള്‍, നട്ടംതിരിഞ്ഞ് യുവാവ്
ഹലോ സണ്ണി ലിയോണിന്‍റെ നമ്പറല്ലേ എന്ന് അന്വേഷിച്ചുകൊണ്ടുള്ള ഫോണ്‍ കോളുകളും മെസേജുകളും കാരണം നട്ടംതിരിഞ്ഞിരിക്കുകയാണ് ഒരു യുവാവ്. രാത്രിയും പകലും എന്നില്ലാതെ നൂറുകണക്കിന് പേരാണ് ഫോണ്‍ വിളിച്ചും മെസേജ് അയച്ചും യുവാവിനെ വട്ടം ചുറ്റിക്കുന്നത്. ഡല്‍ഹി സ്വദേശിയായ പുനീത് അഗര്‍വാള്‍ ആണ് ബോളിവുഡ് നടി സണ്ണി ലിയോണ്‍ കാരണം വലഞ്ഞ ആ യുവാവ്. സണ്ണി ലിയോണിന്റെ കഴിഞ്ഞ ദിവസം റിലീസായ അര്‍ജുന്‍ പാട്യാല എന്ന സിനിമയാണ് യുവാവിന് പൊല്ലാപ്പായി മാറിയത്. ചിത്രത്തില്‍ സണ്ണിയുടെ കഥാപാത്രം തന്റെ നമ്പറെന്ന് […]
നിനക്കെന്താ ഭ്രാന്താണോ, ഇനി ആര് പന്തെറിയും? അഫ്രീദി ഇങ്ങനെയാണ്….
കാനഡയില്‍ നടക്കുന്ന ഗ്ലോബല്‍ ടി20യില്‍ തകര്‍പ്പന്‍ പ്രകടനവുമായി കളം നിറയുകയാണ് പാകിസ്താന്റെ ഷാഹിദ് അഫ്രീദി. ഞായറാഴ്ച എഡ്‌മോണ്ടന്‍ റോയല്‍സിനെതിരെ നടന്ന മത്സരത്തില്‍ ബ്രാപ്റ്റണ്‍ വോള്‍വ്‌സിന്റെ താരമായ അഫ്രീദി 40 പന്തില്‍ 81 റണ്‍സ് നേടി മികവ് ഒരിക്കല്‍ കൂടി പുറത്തെടുത്തിരുന്നു. തട്ടുതകര്‍പ്പന്‍ ബാറ്റിങായിരുന്നു താരം കാഴ്ചവെച്ചിരുന്നത്. എന്നാല്‍ മത്സരത്തിനിടെ സഹതാരം വഹാബ് റിയാസുമായുള്ള സംസാരമാണ് ഇപ്പോള്‍ തരംഗമാകുന്നത്. ക്രീസിലെത്തിയാല്‍ സിംഗിളുകളില്‍ താല്‍പര്യമില്ലെന്നും സിക്‌സറുകളും ഫോറുകളും മാത്രമാണ് താന്‍ ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കുന്നതായിരുന്നു അഫ്രീദിയുടെ ഈ സാംസാരം. ഇന്നിങ്‌സിന്റെ അവസാന […]
അയോഗ്യനാക്കുന്നത് സ്പീക്കര്‍; കോടതി ഇടപെടേണ്ട കാര്യമെന്തെന്ന് സുപ്രീംകോടതി
എം.എൽ.എമാരെ അയോഗ്യരാക്കാനുള്ള അധികാരം നിയമസഭാ സ്പീക്കർക്കാണെന്നിരിക്കെ, അതില്‍ കോടതി തീരുമാനമെടുക്കേണ്ട കാര്യമെന്താണെന്ന് സുപ്രീംകോടതി. തമിഴ്നാട് ഡി.എം.കെ നേതാവ് നൽകിയ ഹരജിയിലാണ് കോടതിയുടെ നിർണായകമായ നിരീക്ഷണം. എം.എൽ.മാരെ അയോഗ്യരാക്കിയ കർണാടക സ്പീക്കറുടെ തീരുമാനം പുനപരിശോധിക്കാൻ വിമത എം.എൽ.എമാർ കോടതിയെ സമീപിച്ചതിന് തൊട്ടടുത്ത ദിവസമാണ് സുപ്രീംകോടതി ചോദ്യമുന്നയിച്ചിരിക്കുന്നത്. ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം അയോഗ്യനാക്കാനുള്ള അധികാരം സ്പീക്കർക്കാണ്. ഇതിന്റെ പശ്ചാതലത്തിൽ കോടതി എന്തിന് ഇടപെടണമെന്നാണ് ജസ്റ്റിസ് എസ്.എ ബോബ്ഡെ, ആർ സുഭാഷ് റെഢി, ബി.ആർ ഗവായ് എന്നിവരടങ്ങുന്ന ബെഞ്ച് ചോദിച്ചത്. […]
ആള്‍ക്കൂട്ട കൊലകള്‍ക്കും ജാതി അതിക്രമങ്ങള്‍ക്കുമെതിരെ ബില്‍ കൊണ്ട് വന്ന് രാജസ്ഥാന്‍
ആൾക്കൂട്ട കൊലപാതകത്തിനും ജാതി അതിക്രമങ്ങൾക്കുമെതിരെ സഭയിൽ ബിൽ അവതരിപ്പിച്ച് രാജസ്ഥാൻ സർക്കാർ. ദുരഭിമാന കൊലപാതകങ്ങൾ ഉൾപ്പടെയുള്ളവക്ക് തടയിടാനുള്ള ബില്ലാണ് സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചിട്ടുള്ളത്. ജീവപര്യന്തം മുതൽ മരണ ശിക്ഷ വരെയുള്ള ശിക്ഷയാണ് കൊലപാതക കുറ്റങ്ങൾക്ക് ലഭിക്കുകയെന്ന് പാർലമെന്ററികാര്യ മന്ത്രി ശാന്തി ധരിവാൾ അറിയിച്ചു. രാജസ്ഥാൻ പ്രൊട്ടക്ഷൻ ഫ്രം ലിഞ്ചിംഗ് ബിൽ, 2019 പ്രകാരം ആൾക്കൂട്ട കൊലപാതകങ്ങൾക്കായി പദ്ധതിയിടുന്നവർക്കും ഏർപ്പെടുന്നവർക്കും ജീവപര്യന്തം ശിക്ഷയും അഞ്ച് ലക്ഷം രൂപ വരെ പിഴയും ലഭിക്കും. ജാതി – വർഗ ഭിന്നതയുടെ പേരിൽ […]
അയോധ്യ; മൂന്നംഗ മധ്യസ്ഥ സമിതി ഇന്ന് സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് സമര്‍പിക്കും
അയോധ്യ തര്‍ക്ക പരിഹാരത്തിനായി സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ മധ്യസ്ഥ സമിതിക്ക് നല്‍കിയ സമയം ഇന്ന് അവസാനിക്കും. അന്തിമ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും. മറ്റന്നാള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് കേസ് വീണ്ടും പരിഗണിക്കും. കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് അയോധ്യ തര്‍ക്ക പരിഹാരത്തിനായി സുപ്രീം കോടതി മൂന്നംഗ മധ്യസ്ഥ സമിതിയെ ചുമതലപ്പെടുത്തിയത്. സുപ്രീംകോടതി മുന്‍ ജഡ്ജി എഫ്.എം ഖലീഫുള്ള, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീരാം പഞ്ചു, ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കര്‍ എന്നിവരാണ് […]











