India Kerala

ഉച്ചത്തില്‍ ചറാപറാന്ന് ഹോണടിച്ചാല്‍ പണി കിട്ടും; 1000 രൂപ പിഴയും കിട്ടും

വാഹനമോടിക്കുന്നവര്‍ ശ്രദ്ധിച്ച് ഹോണടിച്ചില്ലെങ്കില്‍ ഇനി മുതല്‍ പിടിവീഴും. അനുവദനീയമായതിൽ കൂടുതൽ ശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകള്‍ ഉപയോഗിച്ചാൽ 1000 രൂപ വരെയാണ് പിഴ. കേരള പൊലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ട്രാഫിക് സിഗ്‌നൽ കാത്തു കിടക്കുന്നവർ, റയിൽവെ ഗേറ്റിൽ, ട്രാഫിക് ബ്ലോക്കിൽ കാത്തുകിടക്കുന്ന വാഹനങ്ങൾ എന്നിവയെ കടത്തിവിട്ടാലേ മുന്നോട്ട് പോകാൻ കഴിയൂ. അതുറപ്പാക്കിയിട്ടും അനാവശ്യമായി ഹോൺ മുഴക്കുന്ന ഡ്രൈവർമാരെ നാം കാണാറുണ്ട്. മറ്റു വാഹനങ്ങളിലെ ഡ്രൈവർമാർക്കു മുന്നറിയിപ്പു നൽകാനാണു സാധാരണ ഹോൺ ഉപയോഗിക്കുന്നത്. പല […]

Entertainment

ലഹരിമരുന്ന് അടിച്ച് അഭിമാനത്തോടെ ഉല്ലസിക്കുന്നു; ദീപിക, രണ്‍ബീര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കെതിരെ എം.എല്‍.എ

ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ കഴിഞ്ഞ ദിവസം സുഹൃത്തുക്കള്‍ക്കായി ഒരു പാര്‍ട്ടി ഒരുക്കിയിരുന്നു. ദീപിക പദുക്കോണ്‍, റണ്‍ബീര്‍ കപൂര്‍, ഷാഹിദ് കപൂര്‍, മലൈക അറോറ, അര്‍ജുന്‍ കപൂര്‍, വിക്കി കൗശല്‍, വരുണ്‍ ധവാന്‍ തുടങ്ങിയ താരങ്ങള്‍ വിരുന്നിനെത്തി. പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച കരണ്‍ ജോഹറിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ശിരോമണി അകാലിദള്‍ എം.എല്‍.എ മജീന്ദര്‍ സിറ. ലഹരിമരുന്ന് ഉപയോഗിച്ച അവസ്ഥയില്‍, എത്ര അഭിമാനത്തോടെയാണ് ബോളിവുഡ് താരങ്ങള്‍ ഉല്ലസിക്കുന്നതെന്ന് എം.എല്‍.എ ട്വീറ്റ് ചെയ്തു. […]

Cricket Sports

‘ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫിനിഷറും വിക്കറ്റ്കീപ്പറും ധോണി തന്നെ’ എം.എസ്.കെ പ്രസാദ്

ഇന്ത്യന് ടീമിലെ ഏറ്റവും പരിജയസമ്പന്നനായ മഹേന്ദ്ര സിങ് ധോണി തന്നെയാണ് ഏറ്റവും മികച്ച ഫിനിഷറും വിക്കറ്റ് കീപ്പറുമെല്ലാം ഇപ്പോഴും മഹേന്ദ്ര സിങ് ധോണി തന്നെയാണെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ പ്രസാദ്. ലോകകപ്പില്‍ മഹേന്ദ്ര സിങ് ധോണിയെ ഉള്‍പ്പെടുത്തുന്നതിലൂടെ മധ്യനിരക്ക് വേണ്ട വിധത്തില്‍ ശ്രദ്ധ ചെലുത്താന്‍ സാധിച്ചില്ല എന്ന വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു എം.എസ്,കെ പ്രസാദ്. നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ ഇന്നും ധോണി തന്നെയാണ് ഇന്ത്യയുടെ മികച്ച ഫിനിഷറും വിക്കറ്റ് കീപ്പറുമെല്ലാം. മറ്റ് യുവ താരങ്ങളെല്ലാം തുടങ്ങിയതേയുള്ളു. […]

India National

ജയ് ശ്രീറാം വിളിക്കാത്തതിന് ചെറുപ്പക്കാരനെ തീകൊളുത്തിയെന്ന് പരാതി; വാദം തള്ളി പൊലീസ്

ജയ് ശ്രീറാം വിളിക്കാത്തതിനാല്‍ നാലംഗ സംഘം 17 കാരനായ ചെറുപ്പക്കാരനെ തീ കൊളുത്തിയെന്ന് പരാതി. ഉത്തര്‍പ്രദേശിലെ ചണ്ടൌലി ജില്ലയില്‍ ഞായറാഴ്ച്ച രാത്രിയാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ ഖാലിദിനെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്നാല്‍ ചെറുപ്പക്കാരന്റെ മൊഴി തെറ്റാണെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞതെന്നും ഇയാള്‍ സ്വയം തീകൊളുത്തിയതാണെന്നാണ് മനസ്സിലാവുന്നതെന്നും പൊലീസ് പറഞ്ഞു. “ഞാന്‍ ദുധാരി പാലത്തിലൂടെ നടന്ന് വരുമ്പോള്‍ നാല് പേര്‍ എന്നെ തട്ടിക്കൊണ്ട് പോയി. അതില്‍ രണ്ട് പേര്‍ എന്‍റെ കൈ രണ്ടും […]

India National

ഉന്നാവ് അപകടം: ട്രക്ക് ഉടമയെ തിരിച്ചറിഞ്ഞു; യു.പി മന്ത്രിയുടെ മരുമകന്‍

ഉന്നാവ് പെണ്‍കുട്ടിയുടെ വാഹനത്തിലിടിച്ച ട്രക്കിന്റെ ഉടമയെ തിരിച്ചറിഞ്ഞു. ഉത്തര്‍പ്രദേശ് കൃഷി സഹമന്ത്രി രണ്‍വേന്ദ്ര പ്രതാപ് സിങ്ങിന്റെ മരുമകനാണ് ട്രക്ക് ഉടമയായ അരുണ്‍ സിങ്. സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസിലെ ഏഴാം പ്രതിസ്ഥാനത്തുള്ള അരുണ്‍ സിങ് ബി.ജെ.പി നേതാവും ഉന്നാവ്ബ്ലോക്ക് പ്രസിഡന്റുമാണ്. ഇയാള്‍ക്ക് ലോക് സമാജ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇടിച്ച ലോറിയുടെ നമ്പര്‍ കറുത്ത പെയിന്റ് ഉപയോഗിച്ചു മായ്ച്ച നിലയിലായിരുന്നുവെന്നു നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. അതേസമയം ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഉന്നാവ് പീഡനകേസിലെ […]

India National

അയോധ്യ തര്‍ക്ക പരിഹാരം; മൂന്നംഗ മധ്യസ്ഥ സമിതി ഇന്ന് അന്തിമ റിപ്പോർട്ട് സമർപ്പിച്ചേക്കും

അയോധ്യ തർക്ക പരിഹാരത്തിനായി സുപ്രിം കോടതി നിയോഗിച്ച മൂന്നംഗ മധ്യസ്ഥ സമിതി ഇന്ന് അന്തിമ റിപ്പോർട്ട് സമർപ്പിച്ചേക്കും. റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചിരുന്നു. നാളെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് കേസ് വീണ്ടും പരിഗണിക്കും. കഴിഞ്ഞ മാർച്ച് എട്ടിനാണ് അയോധ്യ തർക്ക പരിഹാരത്തിനായി സുപ്രിം കോടതി മൂന്നംഗ മധ്യസ്ഥ സമിതിയെ ചുമതലപ്പെടുത്തിയത്. സുപ്രിം കോടതി മുൻ ജഡ്ജി എഫ് എം ഖലീഫുള്ള, മുതിർന്ന അഭിഭാഷകൻ ശ്രീരാം പഞ്ചു, ആത്മീയ നേതാവ് […]

India Kerala

ചാവക്കാട് കൊലപാതകം ഐ.ജി തലത്തില്‍ അന്വേഷിക്കണമെന്ന് ചെന്നിത്തല

ചാവക്കാട് കൊലപാതകം ഐജി തലത്തില്‍ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊല്ലപ്പെട്ട നൗഷാദിന്റെ വീട് ചെന്നിത്തല സന്ദര്‍ശിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴു പേർ പൊലീസ് കസ്റ്റഡിയിലാണ്. അക്രമി സംഘത്തിന് പ്രാദേശികമായി പിന്തുണ നൽകിയവരാണ് കസ്റ്റഡിയിലുള്ളതെന്നാണ് സൂചന. ആസൂത്രിത കൊലപാതകമാണ് നടന്നതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്‌. മുഖംമൂടി ധരിച്ചെത്തിയ പതിനഞ്ചംഗ സംഘമാണ് കൃത്യം നടത്തിയത്. ആക്രമണം നടന്ന സ്‌ഥലത്തെ സിസി ടിവി ദൃശ്യങ്ങൾ ഇന്നലെ അന്വേഷണ സംഘം ശേഖരിച്ചു. കൊലപാതകങ്ങളിലടക്കം വൈദഗ്ധ്യം നേടിയ സംഘമാണ് […]

India Kerala

ആനക്കൊമ്പ് സൂക്ഷിക്കാന്‍ മോഹന്‍ലാലിന് സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയത് വഴിവിട്ട നീക്കങ്ങളിലൂടെ

ആനക്കൊമ്പ് സൂക്ഷിക്കാന്‍ മോഹന്‍ലാലിന് സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയത് വഴിവിട്ട നീക്കങ്ങളിലൂടെ. തൃശൂര്‍ സ്വദേശികളില്‍ നിന്ന് ലഭിച്ച ആനക്കൊമ്പിനാണ് 2016ല്‍ മോഹന്‍ലാലിന് ലൈസന്‍സ് അനുവദിച്ചത്. വ്യവസ്ഥകളില്‍ ഇളവ് വരുത്തി ലൈസന്‍സ് നല്‍കിയിട്ടും ആനക്കൊമ്പ് കൈവശം വന്നുചേര്‍ന്നതിലെ നിയമ തടസം മോഹന്‍ലാലിന് മറികടക്കാനായിട്ടില്ല. നിയമപരമായാണ് മോഹന്‍ലാല്‍ ആനക്കൊമ്പ് കൈവശം വച്ചിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. പാരമ്പര്യമായി ലഭിച്ച മൃഗങ്ങളുടെ ശരീര ഭാഗങ്ങള്‍ ലൈസന്‍സോടു കൂടി മാത്രമെ സൂക്ഷിക്കാവൂ എന്നാണ് നിയമം. 2011ല്‍ മോഹന്‍ലാലിന്റെ വീട്ടില്‍ ആദായ […]

India Kerala

നടീനടന്‍മാരെ ആവശ്യപ്പെട്ട് പരസ്യം നല്‍കി പണം തട്ടുന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം

നടീ-നടന്മാരെ ആവശ്യപ്പെട്ട് സംവിധായകനെന്ന പേരില്‍ പരസ്യം നല്‍കി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം. വേങ്ങാലി സ്വദേശിനി സൈനബ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് വനിതാ സെല്‍ എസ്.ഐയാണ് കേസ് അന്വേഷിക്കുന്നത്. മകളെ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയെടുത്തുവെന്നാണ് പരാതി. സിനിമയിലേക്ക് അഭിനേതാക്കളെ ആവശ്യമുണ്ടന്ന് പരസ്യം നല്‍കി തട്ടിപ്പ് നടത്തുന്ന സംഭവം മീഡിയവണ്‍ പുറത്ത് വിട്ടതിന് പിന്നാലെയാണ് പൊലീസില്‍ പരാതി എത്തിയത്. സംവിധായകനാണെന്ന് പറഞ്ഞ് ഗായകനെന്ന് പരിചയപ്പെടുത്തിയാള്‍ പണം തട്ടിയെന്ന പരാതിയുമായി കോഴിക്കോട് വേങ്ങാലി സ്വദേശിനി […]

India Kerala

ലീഗ് എം.പിമാര്‍ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗം നേതാക്കളുടെ പടയൊരുക്കം

മുസ്ലിം ലീഗ് എം.പിമാര്‍ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗം നേതാക്കളുടെ പടയൊരുക്കം. ന്യൂനപക്ഷ വിഷയങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പോലും ക്രിയാത്മകമായി ഇടപെടാന്‍ എംപിമാര്‍ക്ക് കഴിയുന്നില്ലെന്നാണ് വിമര്‍ശനം. രാജ്യസഭയിലെ മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാത്ത പി.വി അബ്ദുല്‍ വഹാബിന്റെ നടപടി പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ത്താനാണ് ഒരു വിഭാഗം നേതാക്കളുടെ ശ്രമം. ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങള്‍ വരുമ്പോള്‍ പോലും നാല് മുസ്ലിംലീഗ് എം.പിമാര്‍ക്കിടയില്‍ ഒരു തരത്തിലുള്ള ഏകോപനവും ഇല്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ പരാതി. അതുകൊണ്ടാണ് മുത്തലാഖ് പോലുള്ള പ്രധാന വിഷയങ്ങളില്‍ […]