കൊല്ലത്ത് സൈനികന്റെ ശരീരത്തില്‍ പിഎഫ്‌ഐ എന്ന് ചാപ്പ കുത്തിയ സംഭവത്തില്‍ സൈനികനില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഉന്നത പൊലീസ് സംഘം വിവരം ശേഖരിക്കും. സൈനികന്‍ സ്വയം ശരീരത്തില്‍ പിഎഫ്‌ഐ എന്ന് ചാപ്പക്കുത്തിയതെന്ന് സംശയിച്ച് പൊലീസ്. സംഭവത്തില്‍ കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം നടത്തും. കൊല്ലം ജില്ലയിലെ കടയ്ക്കലില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. രാജസ്ഥാനില്‍ സൈനിക സേവനമനുഷ്ഠിക്കുന്ന ചന്നപ്പാറ സ്വദേശി ഷൈനിനെയാണ് മര്‍ദിച്ചശേഷം പുറത്ത് പിഎഫ്‌ഐ എന്ന് ചാപ്പക്കുത്തിയത്. ആളൊഴിഞ്ഞ സ്ഥലത്ത് സൈനികനെ തടഞ്ഞ് നിര്‍ത്തി. തുടര്‍ന്ന് […]
Author: Tomy Thondamkuzhy
‘സാധനം എന്ന വാക്ക് നിത്യജീവിതത്തിൽ ഉപയോഗിക്കുന്നത്’; കെഎം ഷാജിയുടെ പരാമർശം സ്ത്രീവിരുദ്ധതയല്ലെന്ന് വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ്
മന്ത്രി വീണ ജോർജിനെതിരായ പരാമർശത്തിൽ കെഎം ഷാജിയെ പിന്തുണച്ച് വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷാജിത നൗഷാദ്. കെഎം ഷാജിയുടെ പരാമർശം സ്ത്രീവിരുദ്ധതയായി കാണാനാവില്ലെന്ന് ഷാജിത നൗഷാദ് 24നോട് പറഞ്ഞു. (league women km shaji) സാധനം എന്ന് പറയുന്നത് നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന ഒരു വാക്കാണ്. സാധനം എന്നു പറയുന്നത് ഒരു പ്രാദേശിക ഭാഷയാണ്. കെ എം ഷാജി കേരളത്തിലെ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങളെയാണ് ചൂണ്ടിക്കാണിച്ചത്. സർക്കാരിനെതിരെ ആര് വിമർശിച്ചാലും ഇപ്പോൾ കേസെടുക്കും. വാക്കുകൾ […]
വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ ഒക്‌ടോബര്‍ 15 ന് എത്തും
വിഴിഞ്ഞം തുറമുഖത്ത് ഒക്ടോബര്‍ 15 ന് ആദ്യ കപ്പല്‍ എത്തുമെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍. പ്രതികൂല കാലാവസ്ഥയാണ് തീയതി മാറ്റത്തിന് പിന്നില്‍. ഒക്ടോബര്‍ അഞ്ചിന് കപ്പല്‍ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. വിഴിഞ്ഞത്ത് നിര്‍മ്മാണം നല്ല നിലിയില്‍ പുരാഗമിക്കുന്നുവെന്നും മെയില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നും മന്ത്രി വ്യക്തമാക്കി. The first ship will arrive at Vizhinjam on October 15 ആഗസ്റ്റ് 31ന് ചൈനയിലെ ഷാങ്ഹായ് തീരത്ത് നിന്ന പുറപ്പെട്ട കപ്പലാണ് ഒക്ടോബര്‍ പതിനഞ്ചോടെ വിഴിഞ്ഞത്ത് എത്തുന്നത്. ഇന്നലെയാണ് […]
യുഎഇയില്‍ മന്ത്രിയാകാം; യുവ ജനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ച് യുഎഇ പ്രധാനമന്ത്രി
യുഎഇയില്‍ യുവജന മന്ത്രിയാകാന്‍ താത്പര്യമുള്ള രാജ്യത്തെ യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ജന്മനാട്ടിലെ പ്രശ്‌നങ്ങളെ കുറിച്ച് അറിവും സമൂഹത്തിലെ യാഥാര്‍ത്ഥ്യത്തെ കുറിച്ച് അവബോധവും ഉണ്ടായിരിക്കണം. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.(sheikh mohammed seeks applications for uae youth minister) യുവജന മന്ത്രിയാകാന്‍ കഴിവും യോഗ്യതയും സത്യസന്ധതയുമുള്ളവര്‍ അവരുടെ അപേക്ഷകള്‍ ക്യാബിനറ്റ് കാര്യ മന്ത്രാലയത്തിലേക്ക് ContactUs@moca.gov.ae എന്ന വിലാസത്തില്‍ […]
മുസ്ലിം സംഘടനകൾ ആവശ്യപ്പെട്ടു; സംസ്ഥാനത്തെ നബിദിന പൊതു അവധി 28ലേക്ക് മാറ്റി
നബിദിനം പ്രമാണിച്ചുള്ള സംസ്ഥാനത്തെ പൊതു അവധി 28ലേക്ക് മാറ്റി സർക്കാർ ഉത്തരവ് ഇറങ്ങി. നേരത്തെ, 27നായിരുന്നു പൊതു അവധി പ്രഖ്യാപിച്ചത്. മുസ്ലിം സംഘടനകളുടെ ആവശ്യപ്രകാരമാണ് അവധി ദിനം മാറ്റിയത്.
ഷാരോൺ വധക്കേസ്; ഗ്രീഷ്മയ്ക്ക് ഉപാധികളോടെ ജാമ്യം
പാറശാല ഷാരോൺ വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. വിചാരണ നീണ്ടു പോകുന്നത് കൂടി കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്. അന്വേഷണം പൂർത്തിയായതായും ഗ്രീഷ്മ ചൂണ്ടിക്കാട്ടി. 2022 ഒക്ടോബർ 31നാണ് ഗ്രീഷ്മ അറസ്റ്റിലായത്. കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. (sharon murder greeshma bail) 142 സാക്ഷികളും 175 രേഖകളും 55 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. കൊലപാതകത്തിൽ പങ്കുള്ള ഗ്രീഷ്മയുടെ അമ്മാവനും അമ്മയും കൂട്ടുപ്രതികളാണ്. ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ ആസൂത്രിത കൊലപാതകമാണ് നടത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. സെക്സ് […]
‘കാക്കി കണ്ടാൽ കടിക്കണം’; നായകൾക്ക് റോബിൻ പരിശീലനം നൽകുന്ന ദൃശ്യങ്ങൾ ലഭിച്ചു
കോട്ടയത്ത് ഡോഗ് ഹോസ്റ്റലിൻ്റെ മറവിൽ കഞ്ചാവ് വില്പന നടത്തിവന്ന റോബിൻ നായ്ക്കൾക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത്. പൊലീസെത്തിയാൽ ആക്രമിക്കുന്നതിനായി കാക്കി പാന്റ് കാണിച്ച് റോബിൻ നായ്ക്കളെ പരിശീലിപ്പിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു. (robin train dogs police) കാക്കി കണ്ട നായ പ്രകോപിതനായി ആക്രമിക്കുന്ന ദൃശ്യങ്ങളാണ് 24നു ലഭിച്ചത്. പൊലീസിനെ ആക്രമിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച നായകളാണ് റോബിന്റെ കൈവശം ഉള്ളത് എന്ന് തെളിയിക്കുന്നതാണ് ഈ വിഡിയോ. കോട്ടയത്ത് ഡോഗ് ഹോസ്റ്റലിന്റെ മറവിൽ നടത്തി വന്നിരുന്ന കഞ്ചാവ് […]
‘കേന്ദ്ര സഹമന്ത്രിമാർ കേരളത്തിൽ വന്ന് ഇല്ലാത്ത പത്രാസ് കാണിക്കരുത്’; രണ്ടാം വന്ദേഭാരതിൽ എല്ലാ എംപിമാരും കൂട്ടായ പ്രവർത്തനം നടത്തിയെന്ന് കെ മുരളീധരൻ
കേരളത്തിൽ രണ്ടാം വന്ദേഭാരത് വന്നത് സന്തോഷമുള്ള കാര്യമാണെന്ന് കെ മുരളീധരൻ എംപി. കാസർഗോഡും തിരുവനന്തപുരവും തമ്മിലുള്ള അകലം കുറഞ്ഞു. എംപിമാരുടെ സമ്മർദം ഫലം ചെയ്തു എന്നും മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. (k muraleedharan vande bharat) ആദ്യ വന്ദേഭാരതിന്റെ വരുമാനം വർധിച്ചത് രണ്ടാം വന്ദേഭാരത് അനുവദിക്കാൻ കാരണമായി. പക്ഷേ, ബിജെപി തരം താണ രാഷ്ട്രീയം കളിക്കുന്നു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ അത് കണ്ടു. പരിപാടിക്ക് ക്ഷണിച്ച പ്രാദേശിക എംഎൽഎയെ സംസാരിക്കാൻ അനുവദിച്ചില്ല. നാടൻ ഭാഷയിൽ പറഞ്ഞാൽ […]
‘വയനാട്ടിലല്ല ഹൈദരാബാദിൽ മത്സരിക്കാൻ ചങ്കുറപ്പുണ്ടോ?’; രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് ഒവൈസി
കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസി. ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്നല്ലാതെ ഹൈദരാബാദിൽ മത്സരിക്കാനുള്ള ചങ്കുറപ്പുണ്ടോ? കോൺഗ്രസ് ഭരണ കാലത്താണ് അയോധ്യയിലെ ബാബറി മസ്ജിദ് ഉൾപ്പെടെ തകർക്കപ്പെട്ടതെന്നും ഒവൈസി. ‘ഞാൻ നിങ്ങളുടെ നേതാവിനെ വെല്ലുവിളിക്കുന്നു..ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്നല്ല, ഹൈദരാബാദിൽ നിന്ന് മത്സരിക്ക്. വലിയ വാചക കസർത്തു നടത്താതെ നേരിട്ടു മത്സരത്തിനിറങ്ങൂ. കോണ്‍ഗ്രസ് പ്രവർത്തകർക്ക് ഒരുപാട് ന്യായീകരണങ്ങൾ ഉണ്ടാകാം, പക്ഷേ നേരിടാൻ ഞാൻ തയാറാണ്’ – […]
ഏഷ്യൻ ഗെയിംസ്: വനിതാ ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയെ വരിഞ്ഞുമുറുക്കി ശ്രീലങ്ക; വിജയലക്ഷ്യം 117 റൺസ്
ഏഷ്യൻ ഗെയിംസ് ഫൈനലിൽ ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്ക് 117 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 116 റൺസ് നേടാനേ സാധിച്ചുള്ളൂ. ഹർമീൻപ്രീത് കൗർ അടക്കം തിരികെയെത്തി കരുത്തുറ്റ ബാറ്റിംഗ് നിരയുമായി എത്തിയ ഇന്ത്യയെ കൗശലത്തോടെയുള്ള ബൗളിംഗിലൂടെ ശ്രീലങ്ക പിടിച്ചുനിർത്തുകയായിരുന്നു. 46 റൺസ് നേടിയ സ്മൃതി മന്ദനയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ജമീമ റോഡ്രിഗസ് 42 റൺസ് നേടി. ശ്രീലങ്കക്കായി ബൗളർമാരെല്ലാം തിളങ്ങി. ഷഫാലി വർമയെ (9) […]












