India Kerala

ക്വാറി ഖനനം; ഊരകം മലയുടെ താഴ്‌വാരത്തെ ജനങ്ങൾ ഭീതിയില്‍

മലപ്പുറത്തെ ഊരകം മലയുടെ താഴ്‌വാരത്ത് ജനങ്ങൾ കഴിയുന്നത് ഭീതിയോടെയാണ്. ജനവാസ മേഖലകളിൽ പ്രവർത്തിക്കുന്ന ക്വാറികളുടെ പ്രവർത്തനം വലിയ ദുരന്തം വരുത്തിവെക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. ഊരകം കണ്ണമംഗലം വേങ്ങര മൊറയൂർ പഞ്ചായത്തുകളിലായി പരന്നുകിടക്കുന്ന ഊരകം മലയില്‍ നൂറുകണക്കിന് ചെറുതും വലുതുമായ ക്വാറികളാണ് പ്രവർത്തിക്കുന്നത്. അയ്യായിരത്തിനടുത്ത കുടുംബങ്ങളാണ് മലയുടെ താഴ്‍വാരങ്ങളിൽ ഭീതിയോടെ കഴിയുന്നത്. തിങ്ങിപ്പാർക്കുന്നത്. മഴ ശക്തമായി പെയ്താൽ, മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള ഭീഷണി നിലനിൽക്കുന്ന പ്രദേശമാണിത്. ഇവിടെയാണ് മലയുടെ മുക്കിലും മൂലയിലും കൂണുപോലെ ക്വാറികൾ ജന ജീവിതത്തിന് ഭീഷണിയാകുന്നത്. മഴ […]

India Kerala

കവളപ്പാറയിലും പുത്തുമലയിലും ഇന്നും തിരച്ചില്‍ തുടരും

നിലമ്പൂർ കവളപ്പാറയിൽ മണ്ണിടിച്ചിലിൽ കാണാതയവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും. 13 പേരെ കൂടി ഇനി കണ്ടെത്താനുണ്ട്. ഇന്നലെ നടത്തിയ തെരച്ചിലില്‍ ആരെയും കണ്ടെത്താനായില്ല. മണ്ണിനടിയിൽ പെട്ടവർക്കായുള്ള തെരച്ചിൽ പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ 46 പേരുടെ മൃതദേഹങ്ങൾ ഇതിനോടകം കണ്ടെത്താനായി. ആകെ 59 പേരിൽ ഇനി 13 പേർക്കായാണ് ഊർജ്ജിതമായ തെരച്ചിൽ തുടരുന്നത്. ഇന്നലെ അനുകൂലമായ കാലാവസ്ഥയായിരുന്നുവെങ്കിലും ആരെയും കണ്ടെത്താനായില്ല. എൻ.ഡി.ആർ.എഫിന്റെയും ഫയർഫോഴ്സിന്റെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിലാണ് തെരച്ചിൽ. തുടരുന്നത്. കാലാവസ്ഥ അനുകൂലമാവുകയാണെങ്കിൽ ഇതുവരെ മണ്ണ് മാന്തിയന്ത്രങ്ങൾ ഇറക്കാൻ […]

India National

‘’ബാബരി ഭൂമിയുടെ യഥാര്‍ഥ അവകാശി ഞാനാണ്; ആ ഭൂമി എനിക്ക് കൈമാറണം’’ – മുഗള്‍ പിന്‍ഗാമിയെന്ന് അവകാശപ്പെടുന്ന ഹബീബുദ്ദിന്‍

അയോധ്യയിൽ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സ്വർണ്ണ ഇഷ്ടിക സംഭാവന ചെയ്യാന്‍ തയ്യാറാണെന്ന് അവസാന മുഗൾ ചക്രവർത്തിയായ ബഹദൂർ ഷാ സഫറിന്റെ പിൻ‌ഗാമിയെന്ന് അവകാശപ്പെടുന്ന ഹബീബുദ്ദിൻ ടൂസി. പക്ഷേ, ഹബീബുദ്ദിന് ഒരു വ്യവസ്ഥയുണ്ട്. ആ ഭൂമിയുടെ യഥാര്‍ഥ ഉടമ താനാണെന്നും അതുകൊണ്ട് തന്നെ ആ സ്ഥലം തനിക്ക് വിട്ടുതരണമെന്നുമാണ് ഹബീബുദ്ദിന്റെ ആവശ്യം. ആദ്യത്തെ മുഗൾ ചക്രവർത്തിയായ ബാബറിന്റെ പിൻഗാമിയെന്ന നിലയിൽ താനാണ് ഭൂമിയുടെ ശരിയായ ഉടമയെന്നും അതുകൊണ്ട് തന്നെ ആ ഭൂമി തനിക്ക് വിട്ടുതരണമെന്നും ഹബീബുദ്ദിന്‍ ആവശ്യപ്പെടുന്നു. സുപ്രീംകോടതി തനിക്ക് […]

Movies

മണിച്ചിത്രത്താഴിന് ബോളിവുഡില്‍ രണ്ടാം ഭാഗം; വരുന്നു ഭൂല്‍ ഭുലയ്യ 2

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ശേഷം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി ഭാഷകളില്‍ എല്ലാം റീമെയ്ക്ക് ചെയ്യപ്പെട്ട ചിത്രമാണ് മണിച്ചിത്രത്താഴ്. 1993ല്‍ ഫാസില്‍ സംവിധാനം ചെയ്ത ചിത്രം ഹിന്ദിയില്‍ എത്തിയത് ഭൂല്‍ ഭുലയ്യ എന്ന പേരിലാണ്. പ്രിയദര്‍ശനായിരുന്നു സംവിധായകന്‍. ഭൂല്‍ ഭുലയ്യക്ക് രണ്ടാം ഭാഗം ഒരുങ്ങുകയാണ്. ഭൂല്‍ ഭുലയ്യ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് അനീസ് ബസ്മിയാണ്. കാര്‍ത്തിക് ആര്യനാണ് ചിത്രത്തിലെ നായകന്‍. മറ്റ് താരങ്ങള്‍ ആരെന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ […]

Cricket Sports

‘ഏറ് കൊണ്ട് വീണവനെ എഴുന്നേല്‍പ്പിക്കേണ്ടതും ബൗളറാണ്, അതാണ് മര്യാദ’

രണ്ടാം ആഷസ് മത്സരത്തിനിടെ ഇംഗ്ലീഷ് താരം ജോഫ്രാ ആർച്ചറിന്റെ ബൗൺസർ തലയിൽ തട്ടി സ്റ്റീവ് സ്മിത്ത് ക്രീസിൽ വീണത് ചർച്ചയായവുകയുണ്ടായി. ഇതിൽ ഒടുവിലായി പ്രതികരണവുമായി എത്തിയിരിക്കുകയാണ് പാക് പേസ് ബൗളർ ശുഐബ് അക്തർ. സ്മിത്ത് വീണപ്പോഴുണ്ടായ ആർച്ചറിന്റെ നടപടിയെ വിമർശിച്ചാണ് അക്തർ രംഗത്തെത്തിയത്. ജോഫ്രാ ആർച്ചറിന്റെ അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിലാണ് സ്റ്റീവ് സ്മിത്തിന് ഏറ് കൊണ്ടത്. മണിക്കൂറില്‍ 148.7 കി.മീ വേഗതയിൽ എത്തിയ പന്ത് സ്മിത്തിന്റെ ഹെൽമറ്റില്ലാത്ത ഭാഗത്താണ് കൊണ്ടത്. എന്നാൽ സംഭവത്തിന് ശേഷം പക്വതയില്ലാത്ത പെരുമാറ്റമാണ് […]

India National

അരുണ്‍ ജെയ്റ്റ്‍ലിയുടെ നയങ്ങളാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായതെന്ന് സുബ്രഹ്മണ്യം സ്വാമി

അരുണ്‍ ജെയ്റ്റ്‍ലി ധനമന്ത്രിയായിരിക്കെ സ്വീകരിച്ച നയങ്ങളാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യം സ്വാമി.തെറ്റായ നയങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും സ്വാമി കുറ്റപ്പെടുത്തി. കമ്പനികള്‍ പൂട്ടുകയും വന്‍തോതില്‍ തൊഴില്‍ നഷ്ടമുണ്ടാകുകയും ചെയ്തിട്ടും സര്‍ക്കാര്‍ പ്രതികരിക്കാത്തത് അപകടകരമാണെന്ന് പ്രിയങ്കാ ഗാന്ധി വിമര്‍ശിച്ചു. ഒന്നാം മോദി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്ലി സ്വീകരിച്ച തെറ്റായ നയങ്ങളാണ് സമ്പദ് രംഗം പ്രതിസന്ധിയിലാകാന്‍ കാരണമെന്ന് സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. തെറ്റായ ഇതേ നയങ്ങളാണ് ഇപ്പോഴും തുടരുന്നത്. നികുതി നിരക്ക് ഉയര്‍ന്നിരിക്കുന്നതും പ്രതിസന്ധിക്ക് കാരണമാണ്. […]

India Kerala

കേരളാ കോണ്‍ഗ്രസില്‍ 21 പേരെ സസ്പെന്റ് ചെയ്ത നടപടി കോടതി സ്റ്റേ ചെയ്തു

കേരളാകോണ്‍ഗ്രസിലെ അധികാര തര്‍ക്കത്തില്‍ ജോസഫ് ഗ്രൂപ്പിന് തിരിച്ചടി. 21 പേരെ സസ്പെന്റ് ചെയ്ത നടപടി കോട്ടയം മുന്‍സിഫ് കോടതി ഇന്ന് സ്റ്റേ ചെയ്തു. ജോസഫ് ഗ്രൂപ്പ് നാളെ വിളിക്കാനിരുന്ന ഉന്നതധികാര സമിതി യോഗത്തിനും സ്റ്റേ കോടതി നല്‍കി. ജോസ് കെ മാണി വിഭാഗം അടിയന്തര സ്റ്റിയറിങ് കമ്മിറ്റി അടിയന്തര യോഗം അല്‍പസമയത്തിനകം ചേരും.

India Kerala

വയനാട് പുത്തുമലയില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി; ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാര്‍ ഉപയോഗിച്ച് തെരച്ചില്‍ തുടരുന്നു

ഉരുള്‍പൊട്ടലുണ്ടായ വയനാട് മേപ്പാടി പുത്തുമലയില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. റഡാര്‍ ഉപയോഗിച്ചുള്ള തെരച്ചിലാണ് ഇപ്പോള്‍ നടക്കുന്നത്. പുത്തുമലയില്‍ ഇനി കാണാതായ അഞ്ച് പേരെക്കൂടി കണ്ടെത്താനുണ്ട്. പുത്തുമലയില്‍ ഉരുള്‍പ്പൊട്ടിയ മേഖലയില്‍ നിന്നും ആറു കിലോമീറ്റര്‍ അകലെ നിന്നാണ് ഇന്നലെ ഒരു മൃതദേഹം ലഭിച്ചത്. അതുകൊണ്ടുതന്നെ, സൂചിപ്പാറ വെള്ളച്ചാട്ടം കേന്ദ്രീകരിച്ചാണ് തിരച്ചില്‍ തുടരുന്നത്. ഇതിനായി ദേശീയദുരന്ത നിവാരണ സേന, അഗ്നിശമന വിഭാഗം, വനംവകുപ്പ് എന്നിവയില്‍ നിന്നുള്ള 12 പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ, ഇന്നലെ മൃതദേഹം ആദ്യം കണ്ടെത്തിയ […]

India Kerala

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് സസ്പെന്റ് ചെയ്തു

മദ്യപിച്ച് മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് സസ്പെന്റ് ചെയ്തു. മദ്യപിച്ച് അമിതവേഗത്തില്‍ വാഹനമോടിച്ചുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് സസ്പെന്റ് ചെയ്തത്. ഒരു വര്‍ഷത്തേക്കാണ് സസ്പെന്റ് ചെയ്തത്. മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീറിനെ സര്‍വേ വകുപ്പ് ഡയറക്ടര്‍ കൂടിയായ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയില്‍ കാറിടിച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസിനെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ രംഗത്ത് വന്നിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍റെ രക്ത പരിശോധന നടത്താന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടില്ല. പൊലീസിന്റെ വീഴ്ച […]

India Kerala

സി.പി.ഐ മാർച്ചിലെ സംഘർഷം; ഒരു സി.പി.ഐ പ്രവർത്തകൻ അറസ്റ്റിൽ

സി.പി.ഐ മാർച്ചിലെ സംഘർഷത്തില്‍ ഒരു സി.പി.ഐ പ്രവർത്തകൻ അറസ്റ്റിൽ. പെരുമ്പാവൂർ സ്വദേശി അൻസാർ അലിയാണ് അറസ്റ്റിലായത്. എ.സി.പി ലാൽജിയെ മർദ്ദിച്ചയാളാണ് പിടിയിലായത്. എ.ഐ.വൈ.എഫ് യൂണിറ്റ് സെക്രട്ടറിയാണ് അറസ്റ്റിലായ അൻസാർ അലി. ക്രൈം ബ്രാഞ്ചാണ് അറസ്റ്റ്‌ ചെയ്തത്. സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു, എൽദോ ഏബ്രഹാം എം.എൽ.എ എന്നിവരും കേസിൽ പ്രതികളാണ്.