പാലോട് രവി തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചു. പെരിങ്ങമല പഞ്ചായത്ത് പ്രസിഡന്റ് സിപിഐഎമ്മില്‍ ചേര്‍ന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. പാലോട് രവിയുടെ സ്വന്തം പഞ്ചായത്തിലെ മറ്റ് രണ്ട് കോണ്‍ഗ്രസ് അംഗങ്ങളും സിപിഐഎമ്മില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസ് അംഗങ്ങള്‍ സിപിഐഎമ്മില്‍ ചേര്‍ന്നതോടെ പഞ്ചായത്തില്‍ യുഡിഎഫിന് ഭരണം നഷ്ടമായതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് പാലോട് രവിയുടെ രാജി. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനാണ് പാലോട് രവിയെ തിരുവനന്തപുരത്തെ കോണ്‍ഗ്രസിന്റെ അമരക്കാരനായി സ്ഥാനമേല്‍പ്പിച്ചത്. ഈയടുത്ത് കോണ്‍ഗ്രസിന്റെ പ്രാദേശിക പുനസംഘടനയില്‍ ജില്ലയിലുടനീളം നിരവധി […]
Author: Malayalees
നവൽനിയുടെ മരണം എന്നെ ഞെട്ടിച്ചില്ല, എന്നാൽ രോഷാകുലനാക്കി, ഇതിന് പിന്നിൽ പുടിൻ തന്നെ: ജോ ബൈഡൻ
വ്ലാദിമിർ പുടിന്റെ വിമർശകൻ അലക്സി നവൽനി ജയിലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചതിൽ പുടിന് പങ്കുണ്ടെന്ന ആരോപണവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. നവൽനിയുടെ മരണം തന്നെ ഞെട്ടിക്കുന്നില്ലെന്നും പക്ഷേ ആ മരണം തന്നെ രോഷാകുലനാക്കുന്നുവെന്നും ജോ ബൈഡൻ പറഞ്ഞു. നവൽനിയുടെ മരണത്തിൽ റഷ്യ അന്വേഷണം നടത്തുന്നുവെന്നാണ് അറിയിച്ചിരിക്കുന്നത്. നവൽനിയുടെ മരണത്തിന് ഉത്തരവാദികളായവർ അതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും വൈറ്റ് ഹൗസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റഷ്യയിലെ പുടിൻ ഭരണകൂടത്തിന്റെ അഴിമതി ഉൾപ്പെടെയുള്ള എല്ലാ മോശം കാര്യങ്ങൾക്കും എതിരെ നിന്നിരുന്ന […]
ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം; രാവിലെ ദേവിയെ കാപ്പുകെട്ടി കുടിയിരുത്തും
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഇന്ന് ആരംഭിക്കും. രാവിലെ എട്ട് മണിക്ക് ദേവിയെ കാപ്പ് കെട്ടി കുടിയിരുത്തുന്നതോടെ ഉത്സവ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്ര ട്രസ്റ്റിന്റെയും വിവിധ സർക്കാർ വകുപ്പുകളുടെയും നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. കാപ്പ് കെട്ടി ദേവിയെ കുടിയിരുത്തി പ്രധാന ചടങ്ങായ തോറ്റംപാട്ടും ആരംഭിക്കുന്നതോടെ ഇന്ന് ഉത്സവാഘോഷങ്ങൾക്ക് തുടക്കമാകും. ഉത്സവ നാളുകളിൽ ദർശനത്തിനും പൊങ്കാലയ്ക്കും പതിവിലുമധികം ഭക്തരെത്തുമെന്ന് കണക്കുകൂട്ടലിൽ വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്രത്തിൽ ഒരുക്കിയിട്ടുള്ളത്. ഭക്തർക്ക് വരി നിൽക്കാനുള്ള ബാരിക്കേഡുകളുടെ നിർമ്മാണവും പൂർത്തിയാക്കി. ക്ഷേത്രത്തിന്റെ നടപ്പന്തൽ […]
ഐഎസ്ആര്‍ഒയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം ഇന്‍സാറ്റ് 3DS വിക്ഷേപണം ഇന്ന്
ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇൻസാറ്റ്- ത്രീ ഡി എസ് വിക്ഷേപണം ഇന്ന് . ഐഎസ്ആര്‍ഒ നിര്‍മിച്ച അത്യാധുനിക കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ് 3ഡി എസിന്റെ വിക്ഷേപണം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ വൈകീട്ട് 5.35-നാണ് നടക്കുക. ജിഎസ്എല്‍വി എഫ്-14 ആണ് വിക്ഷേപണ വാഹനം. ജിഎസ്എല്‍വിയുടെ പതിനാറാം ദൗത്യമാണ് ഈ വിക്ഷേപണം.പ്രകൃതി ദുരന്തങ്ങളുടെ മുന്നറിയിപ്പിനും കാലാവസ്ഥാ പ്രവചനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുംഉപഗ്രഹം മുതല്‍ക്കൂട്ടാകുമെന്നാണ് കരുതുന്നത്. കാട്ടു തീ വരെ തിരിച്ചറിയാനും, മേഘങ്ങളുടെ സഞ്ചാരവും സമുദ്രത്തിലെ മാറ്റങ്ങളും […]
അധിക വായ്പ നേടാൻ വ്യാജരേഖ ചമച്ച് തട്ടിപ്പ്; ട്രംപിന് 355 മില്യൺ ഡോളർ പിഴ
അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് തിരിച്ചടി. അധിക വായ്പ നേടാൻ വ്യാജരേഖകൾ ചമച്ച് തട്ടിപ്പ് നടത്തിയെന്ന കേസിൽ ട്രംപിന് 355 മില്യൺ ഡോളർ പിഴ ചുമത്തി ന്യൂയോര്‍ക്ക് കോടതി.സ്വന്തം കമ്പനികളുടെ മൂല്യം പെരുപ്പിച്ച് കാട്ടി ബാങ്കുകളെയും ഇൻഷുറൻസ് കമ്പനികളെയും വഞ്ചിച്ച കേസിലാണ് ന്യൂയോര്‍ക്കിലെ കോടതി ശിക്ഷ വിധിച്ചത്. ന്യൂയോർക്കിൽ ഒരു കമ്പനിയുടെയും ഓഫീസറായോ ഡയറക്ടറ്റായോ ചുമതല വഹിക്കുന്നതിൽ നിന്ന് മൂന്ന് വര്‍ഷത്തേക്ക് ഡൊണാൾഡ് ട്രംപിനെ കോടതി വിലക്കിയിട്ടുണ്ട്. ന്യൂയോർക്കിലെ ബാങ്കുകളിൽ നിന്ന് അടക്കം വായ്പകൾക്ക് അപേക്ഷിക്കുന്നതിൽ […]
പിടിതരാതെ ആളെക്കൊല്ലി കാട്ടാന, വട്ടംകറങ്ങി വനംവകുപ്പ്; ബേലൂർ മഖ്ന ദൗത്യം ഏഴാം ദിനം
വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്‌ന’യെ മയക്കുവെടിവെക്കാനുള്ള ദൗത്യസംഘത്തിന്റെ ശ്രമം ഇന്നും തുടരും. ഇടതൂർന്ന ചെങ്കുത്തായ വനമേഖലയും ഉയരത്തിലുള്ള കൊങ്ങിണി അടിക്കാടുകളും ദൗത്യസംഘത്തിനു വെല്ലുവിളിയാവുന്നുണ്ട്. അടുത്തടുത്ത് സിഗ്നലുകൾ ലഭിക്കുന്നുണ്ടെങ്കിലും വനപാലകസംഘത്തെ വട്ടംകറക്കുകയാണ് ആന. ഇരുനൂറംഗ കേരള ദൗത്യസംഘവും 25 അംഗ കർണാടക വനപാലകസംഘവുമുൾപ്പെടെ 225 പേരാണ് ആനയ്ക്കായി തിരച്ചിൽ നടത്തുന്നത്. ഇതിനുപുറമേ കുങ്കിയാനകളെയും ഡ്രോൺ ക്യാമറകളെയും പ്രയോജനപ്പെടുത്തുന്നുണ്ട്. നിലവില്‍ ആനയുടെ സഞ്ചാരമാണ് ദൗത്യം വൈകിപ്പിക്കുന്നത്. മറ്റൊരു മോഴയാന ഈ കാട്ടാനയ്‌ക്കൊപ്പം തുടരുന്നതും പ്രതിസന്ധിയാണ്.ഇരു കാട്ടാനകളേയും വേര്‍പെടുത്തിയ ശേഷമേ […]
കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ മരിച്ച സംഭവം: വയനാട് ഇന്ന് എൽഡിഎഫ്, യുഡിഎഫ്, ബിജെപി ഹർത്താൽ
കുറുവാദ്വീപിലെ കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് ജീവനക്കാരൻ മരിച്ച സംഭവത്തിൽ വയനാട്ടിൽ ജനരോഷമിരമ്പുന്നു. വന്യജീവി ആക്രമണത്തിൽ ജനരോഷം വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വയനാട്ടിൽ യുഡിഎഫും എൽഡിഎഫും ബിജെപിയും ഇന്ന് പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മൂന്ന് മുന്നണികളും ഹർത്താൽ നടത്തുന്നത്. കുറുവയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇക്കോ ടൂറിസം താല്‍ക്കാലിക ജീവനക്കാരന്‍ പാക്കം സ്വദേശി പോളിന്‍റെ മൃതദേഹം രാവിലെ പുല്‍പ്പള്ളിയില്‍ എത്തിക്കും. ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കല്‍ […]
താൽക്കാലികമായി അക്കൗണ്ടുകൾ ഉപയോഗിക്കാം, കോൺഗ്രസിനെതിരായ നടപടിയിൽ രാഷ്ട്രീയമില്ല; ആദായനികുതി വകുപ്പ്
കോൺഗ്രസിനെതിരായ നടപടിയിൽ രാഷ്ട്രീയമില്ലെന്ന് ആദായനികുതി വകുപ്പ്.അഞ്ചു വർഷത്തിനു മുമ്പ് റിട്ടേൺ സമർപ്പിക്കുന്നതിൽ കോൺഗ്രസ് കാലതാമസം വരുത്തി തുടങ്ങിയിരുന്നു ആദായനികുതി നിയമങ്ങൾ കോൺഗ്രസിനായി മാത്രം ഭേദഗതി ചെയ്യാൻ സാധിക്കില്ല.താൽക്കാലികമായി അക്കൗണ്ടുകൾ ഉപയോഗിക്കാൻ അനുവാദം നൽകിയിട്ടുണ്ട്. നിശ്ചിത ദിവസത്തിനുള്ളിൽ വിവരങ്ങൾ കോൺഗ്രസ് സമർപ്പിച്ച മതിയാകൂവെന്നും കൃത്യമായ സാമ്പത്തിക വിവരങ്ങളുടെ കണക്കുകൾ നൽകില്ലെന്ന നിലപാട് അംഗീകരിക്കാൻ സാധിക്കില്ലെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ആസന്നമായി നില്‍ക്കുന്ന ഘട്ടത്തില്‍ പ്രതിപക്ഷത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത് ജനാധിപത്യം മരവിപ്പിക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ബാങ്ക് […]
‘വീണാ വിജയന് തിരിച്ചടി, കേന്ദ്ര ഏജൻസികൾ വേട്ടയാടുകയാണ് എന്ന പിണറായി വിജയന്റെ വാദം പൊളിഞ്ഞു’: മാത്യു കുഴൽനാടൻ
എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ വീണാ വിജയന് തിരിച്ചടി. കർണാടക കോടതിയുടെ വിധി പ്രതീക്ഷിച്ചതെന്ന് മാത്യു കുഴൽനാടൻ. വീണ കേസ് നൽകേണ്ടിയിരുന്നത് കേരള ഹൈക്കോടതിയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് കേരള ഹൈക്കോടതി പരിഗണിക്കുന്ന സാഹചര്യത്തിൽ അതായിരുന്നു ശരിയായ രീതി. കേന്ദ്ര ഏജൻസികൾ വേട്ടയാടുകയാണ് എന്ന പിണറായി വിജയന്റെയും സി പി എമിന്റെയും വാദം പൊളിഞ്ഞു. ഇനിയെങ്കിലും മുൻനിലപാട് തിരുത്താൻ സിപിഐഎം തയ്യാറാകുമോ യെന്ന് മാത്യു കുഴൽ നാടൻ ചോദിച്ചു. അന്വേഷണം മുഖ്യമന്ത്രിയിലേയ്ക്ക് നീണ്ടാൽ അതിനെ തെറ്റുപറയാൻ കഴിയില്ലെന്നും. ഇതുമായി ബന്ധപ്പെട്ട് […]
പിണറായിയുടെ ഭാര്യ ഇന്ത്യൻ പ്രസിഡന്റാണോ ഇത്ര പണം കിട്ടാൻ; എക്സാലോജിക്ക് തുടങ്ങിയത് ഭാര്യയുടെ പെൻഷൻ കൊണ്ടെന്ന വാദം തള്ളി കെ. സുധാകരൻ
എസ്എഫ്ഐ അന്വേഷണത്തിലെ കോടതി നടപടി നേരത്തെ പ്രതീക്ഷിച്ചിരുന്നത് തന്നെയാണെന്നും സത്യത്തെ ഞെക്കിക്കൊല്ലാൻ സാധിക്കില്ലെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. വസ്തുനിഷ്ഠമായ കാര്യങ്ങൾ വെച്ച് അന്വേഷണത്തെ നിരാകരിക്കാൻ കഴിയില്ല. ഭാര്യയുടെ പെൻഷൻ കൊണ്ടാണ് എക്സാ ലോജിക്ക് തുടങ്ങിയതെന്ന മുഖ്യന്റെ വാദം വിശ്വസിക്കാവുന്ന കാര്യമല്ലെന്നും അദ്ദേഹം പരിഹസിച്ചു. പിണറായിയുടെ ഭാര്യ ഇന്ത്യയുടെ പ്രസിഡന്റ് ആണോ ഇത്ര പണം കിട്ടാൻ. ഇങ്ങനെയൊക്കെ പറയാൻ പിണറായിക്ക് എന്തോ മിസ്റ്റേക്ക് ഇല്ലേ എന്നാണ് സംശയം. കോടതിയിൽ കോൺഗ്രസിന് വിശ്വാസമുണ്ട്. ഒരിക്കലും രക്ഷപ്പെടുന്ന കേസ് അല്ല […]