India National

ചിദംബരത്തിന്റെ കസ്റ്റഡി തുടരുന്നതിൽ ആശങ്കയെന്ന് മൻമോഹൻ സിങ്

മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ കസ്റ്റഡി തുടരുന്നതിൽ ആശങ്ക അറിയിച്ച് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. സർക്കാർ സംവിധാനത്തിൽ ഒന്നും ഒരാൾ തനിച്ച് എടുക്കുന്ന തീരുമാനങ്ങൾ അല്ല. ഒരു ഡസൺ സെക്രട്ടറിമാർ ഒപ്പ് വച്ച ഫയലിൽ ആണ് ചിദംബരവും ഒപ്പുവെച്ചത്. ഉദ്യോഗസ്ഥർ ചെയ്തതിൽ തെറ്റ് ഇല്ലെങ്കിൽ ചിദംബരത്തിന് മേൽ കുറ്റം ആരോപിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാകുന്നില്ല. ഫയലിൽ ഒപ്പ് വക്കുന്ന കേന്ദ്രമന്ത്രി ഉത്തരവാദി ആവുകയാണെങ്കിൽ സർക്കാർ സംവിധാനങ്ങൾ തകരും. കോടതി നീതി നടപ്പിലാക്കുമെന്ന് വിശ്വാസമുണ്ടെന്നും മൻമോഹൻ സിങ് പ്രസ്താവനയില്‍ […]

India National

കശ്മീര്‍ വിഷയത്തില്‍ വീണ്ടും മധ്യസ്ഥത വാഗ്ദാനം ചെയ്ത് ട്രംപ്

കശ്മീർ വിഷയത്തിൽ ഇന്ത്യക്കും പാകിസ്താനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ ഒരുക്കമാണെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപിന്റെ വാഗ്ദാനം. കശ്മീർ വിഷയത്തിൽ തനിക്ക് ഏറ്റവും നല്ല മധ്യസ്ഥനാകാൻ കഴിയുമെന്നും ട്രംപ് അവകാശപ്പെട്ടു. ഹൂസ്റ്റണിൽ അര ലക്ഷത്തോളം ഇന്ത്യക്കാർ അണിനിരന്ന ‘ഹൗഡി മോദി’ സമ്മേളനം അവസാനിച്ച് ഇരുപത്തിനാല് മണിക്കൂർ പിന്നിടും മുമ്പാണ് കശ്മീർ പ്രശ്നം ഏറെ സങ്കീർണമാണെന്നും ഇരു രാജ്യങ്ങളും അനുവദിച്ചാൽ തനിക്ക് മധ്യസ്ഥനാകാൻ താൽപര്യമുണ്ടെന്നും […]

India Kerala

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്; ലീഗിന്റെ സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലെ ലീഗിന്റെ സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും. കാസർകോട് ജില്ലാ കമ്മറ്റി അംഗങ്ങളുമായുള്ള ചർച്ചയ്ക്കുശേഷം മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് ചേരും. ജില്ലാ പ്രസിഡന്റ് എം.സി ഖമറുദീൻ, മുൻ മന്ത്രി സി.ടി.അഹമ്മദാലി, യൂത്ത് ലീഗ് നേതാവ് എ.കെ.എം അഷ്റഫ് എന്നിവരാണ് മുസ്ലീം ലീഗിന്റെ അവസാനഘട്ട സ്ഥാനാർത്ഥി സാധ്യതാ പട്ടികയിലുള്ളത്. ചർച്ചക്ക് ശേഷം ഉച്ചയോടെ നേതൃയോഗം ചേർന്ന് ഇന്ന് തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന. ലീഗിന്റെ പി.ബി അബ്ദുള്‍ റസാഖിന്റെ മരണത്തോടെയാണ് മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുന്നത്.

India Kerala

പി.എസ്‌.സി പരീക്ഷാ തട്ടിപ്പ്; പ്രതികള്‍ കൈമാറിയ സന്ദേശങ്ങള്‍ ഹൈടെക് സെല്‍ വീണ്ടെടുത്തു

പി.എസ്‌.സി പരീക്ഷാ തട്ടിപ്പ് കേസില്‍ പരീക്ഷാ സമയത്ത് പ്രതികള്‍ കൈമാറിയ സന്ദേശങ്ങള്‍ ഹൈടെക് സെല്‍ വീണ്ടെടുത്തു. ക്രൈംബ്രാഞ്ചിന്റെ നിര്‍ദേശ പ്രകാരമാണ് സന്ദേശങ്ങള്‍ വീണ്ടെടുത്തത്. പ്രതികള്‍ തെളിവ് നശിപ്പിച്ചത് അന്വേഷണ സംഘത്തിന് തിരിച്ചടിയായിരുന്നു. ഇതിനിടെയാണ് ഡിജിറ്റല്‍ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്. മുഖ്യപ്രതികളായ ശിവരഞ്ജിത്ത് ,നസീം എന്നിവരുടെ ജാമ്യാപേക്ഷയില്‍ വഞ്ചിയൂര്‍ ചിഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസില്‍ ഇരുവര്‍ക്കും ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നു.

India Kerala

പി.ജയരാജൻ ബി.ജെ.പിയിലേക്ക് എന്ന വ്യാജ പ്രചാരണം: യുവാവ് കസ്റ്റഡിയില്‍

സി.പി.എം നേതാവ് പി.ജയരാജൻ ബി.ജെ.പിയിലേക്ക് എന്ന പോസ്റ്റർ ഷെയർ ചെയ്ത ഫേസ് ബുക്ക് പേജ് അഡ്മിനെ മലപ്പുറത്തെത്തി കണ്ണൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രി കണ്ണൂരിൽ നിന്നെത്തിയ പൊലീസ് സംഘം മലപ്പുറം എടവണ്ണ ഒതായിയിൽ നിന്നാണ് നൗഷാദിനെ പിടികൂടിയത്. പി.ജയരാജൻ ബി.ജെ.പിയിലേക്ക് എന്ന ഫേസ് ബുക്ക് പോസ്റ്റ് നൗഷാദ് അഡ്മിനായ “നിലപാട്” എന്ന ഫേസ് ബുക്ക് പേജിൽ ഷെയർ ചെയ്തതിനാണ് പ്രതിപ്പട്ടികയിൽ ചേർത്തത്.

India Kerala

മോട്ടോര്‍ വാഹന പിഴനിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും

മോട്ടോര്‍ വാഹന പിഴനിരക്കില്‍ ഇളവ് പ്രഖ്യാപിച്ചുകൊണ്ടുള്ള വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നത് വിജ്ഞാപനമിറങ്ങുന്നതിനെ ബാധിക്കില്ല. കേന്ദ്ര മോട്ടോര്‍ വാഹന നിയമ പ്രകാരമുള്ള പിഴ നിരക്ക് കുറയ്ക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ യോഗത്തില്‍ തീരുമാനമായി മണിക്കൂറുകള്‍ക്കുള്ളിലാണ് അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രഖ്യാപനം വരുന്നത്. മാതൃകാ പെരുമാറ്റച്ചട്ടവും നിലവില്‍ വന്നു. പിഴ നിരക്കിലെ ഇളവുകള്‍ സംബന്ധിച്ച വിജ്ഞാപനം ഏതെങ്കിലും ഒരു പ്രത്യേക വോട്ടര്‍മാരെ ലക്ഷ്യം വെച്ചുള്ളതല്ലാത്തതിനാല്‍ നിരക്കിളവ് സംബന്ധിച്ച […]

India Kerala

പാലായില്‍ പ്രതീക്ഷയ്ക്കൊത്ത പോളിംഗ് ശതമാനം ഇല്ലാത്തതില്‍ യു.ഡി.എഫ് ക്യാമ്പില്‍ അസ്വസ്ഥത

പാലാ ഉപതെരഞ്ഞെടുപ്പില്‍ പ്രതീക്ഷയ്ക്കൊത്ത പോളിംഗ് ശതമാനം ഇല്ലാത്തത് യു.ഡി.എഫ് ക്യാമ്പില്‍‌ അസ്വസ്ഥയുണ്ടാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത കോണ്‍ഗ്രസിന് കേരളാ കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ വലിയ അതൃപ്തിയുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ദിനം ജോയ് എബ്രഹാം നടത്തിയ പ്രതികരണത്തിലും കോണ്‍ഗ്രസ് നേതാക്കള്‍ അതൃപ്തരാണ്. എങ്കിലും വിജയം ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് യു.ഡി.എഫ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം 77ശതമാനം കടന്നിരുന്നുവെങ്കില്‍ ഉപതെരഞ്ഞെടുപ്പില്‍ അത് 71.43 എന്നതിലാണ് എത്തിയത്. പോളിംഗ് ശതമാനം മോശമല്ലെന്ന് യു.ഡി.എഫ് കണക്കുകൂട്ടുമ്പോഴും ജോസഫ്, ജോസ് കെ. […]

India Kerala

അട്ടിമറി പ്രതീക്ഷിച്ച് എല്‍.ഡി.എഫ് ക്യാമ്പ്; 7 പഞ്ചായത്തുകളില്‍ ലീഡ് പ്രതീക്ഷ

പോളിംഗ് ശതമാനം കുറഞ്ഞുവെങ്കിലും ഇത്തവണ അട്ടിമറി വിജയമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ് ക്യാമ്പ്. യു.ഡി.എഫിലെയും കേരള കോണ്‍ഗ്രസിലെയും പൊട്ടിത്തെറികള്‍ ഗുണം ചെയ്താല്‍ 7 പഞ്ചായത്തിലെങ്കിലും മേല്‍ക്കൈ നേടാനാകുമെന്നാണ് വിലയിരുത്തല്‍. മൂന്ന് തവണ കൈവിട്ട പാലാക്കാര്‍ ഇത്തവണ മാണി സി കാപ്പനെ കൈവിടില്ലെന്ന പ്രതീക്ഷയാണ് ഇടത് മുന്നണിക്ക് ഉളളത്. കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങളും കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസ് തര്‍ക്കവുമെല്ലാം ഗുണം ചെയ്യുമെന്നുമാണ് വിലയിരുത്തല്‍. കെ.എം മാണിയുടെ ഭൂരിപക്ഷം കുറയ്ക്കാന്‍ സാധിച്ച മാണി സി കാപ്പന് മുന്നില്‍ ജോസ് ടോമിന്റെ സ്ഥനാര്‍ത്ഥിത്വം […]

India Kerala

മലേഷ്യയിലേക്ക് വീണ്ടും മനുഷ്യക്കടത്ത്‌; 12 മലയാളികൾ തട്ടിപ്പിന് ഇരയായി

മലേഷ്യയിലേക്ക് കേരളത്തിൽ നിന്ന് വീണ്ടും മനുഷ്യക്കടത്ത്‌. 12 മലയാളികൾ തട്ടിപ്പിന് ഇരയായി. തങ്ങളെ ഏജന്റുമാർ വൻ തുകക്ക് വിൽക്കുകയായിരുന്നു എന്നാണ് യുവാക്കളുടെ വെളിപ്പെടുത്തൽ. വിവിധ ജില്ലകളിലുള്ള 12 മലയാളി യുവാക്കളാണ് മലേഷ്യയിൽ ജോലിക്കെത്തി തട്ടിപ്പിനിരയായിരിക്കുന്നത്. ഏജന്റിനും വിസക്കും അടക്കം ഒന്നര ലക്ഷം രൂപ ചെലവഴിച്ചാണ് യുവാക്കൾ മലേഷ്യയിലെത്തിയത്. ഒരു മാസം ജോലി ചെയ്തതിന് ശേഷമാണ് തട്ടിപ്പിനിരയായെന്ന് മനസിലായത്. മലേഷ്യയിൽ എത്തിച്ച ഏജൻറ് മറ്റൊരു ഏജൻറിന് വിൽപന നടത്തുകയായിരുന്നുവെന്നാണ് യുവാക്കൾ പറയുന്നത്. സന്ദർശക വിസയിലെത്തിച്ച ശേഷം മൂന്ന് മാസത്തിന് […]

India Kerala

പാലാരിവട്ടം പാലം പൊളിക്കണമെന്ന നിലപാട് ശരിയല്ലെന്ന് ജിയോടെക്‌നിക്കൽ കൺസൾട്ടിംഗ് എൻജിനീയേഴ്‌സ്

പാലാരിവട്ടം പാലം പൊളിക്കണമെന്ന നിലപാട് ശരിയല്ലെന്ന് അസോസിയേഷൻ ഓഫ് സ്‌ട്രെച്ചറൽ ആൻഡ് ജിയോടെക്‌നിക്കൽ കൺസൾട്ടിംഗ് എൻജിനീയേഴ്‌സ്. ഈ വിഷയത്തിൽ സർക്കാർ തീരുമാനം ശരിയല്ലെന്നും എങ്ങനെയെങ്കിലും പൊളിക്കണമെന്ന മനസ്ഥിതിയാണ് സർക്കാരിനെന്നും അസോസിയേഷൻ ഭാരവാഹികൾ കൊച്ചിയിൽ പറഞ്ഞു. പൊളിക്കാതെ തന്നെ പരിഹരിക്കാവുന്ന തകരാറുകളെ പാലത്തിനുള്ളൂ. പാലാരിവട്ടം മേൽപ്പാലം ഉടൻ പൊളിച്ചു പണിയാൻ സർക്കാരിന് എന്തോ നിർബന്ധമുള്ളതു പോലെ തോന്നുവെന്നും സംഘടന ഭാരവാഹികൾ കൊച്ചിയിൽ പറഞ്ഞു. ഈ വിഷയത്തിൽ മെട്രോമാൻ ഇ. ശ്രീധരന് തെറ്റുപറ്റിയിട്ടുണ്ടാകാം പാലം പൊളിക്കണമെന്ന് ചെന്നൈ ഐ.ഐ.ടിയുടെ റിപ്പോർട്ടിലുമില്ല. […]