രാജ്യത്ത് ഉള്ളിവില കുതിച്ചുയരുന്നു. ഡല്‍ഹിയില്‍ ഉള്ളിവില കിലോക്ക് 80 രൂപയിലെത്തി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രളയമാണ് വില കുതിച്ചുയരാന്‍ കാരണം. പ്രതിഷേധം ശക്തമായതോടെ നഗരത്തില്‍ 24 രൂപക്ക് ഉള്ളി വിതരണം ചെയ്യുമെന്ന് കെജ്‍രിവാള്‍ സര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ ഉള്ളി വില ആപ്പിളിനേക്കാള്‍ കടന്ന് 80 ല്‍ എത്തിയിരിക്കുകയാണ്. പ്രധാന ചന്തകളിലെല്ലാം സ്റ്റോക്ക് കുറഞ്ഞു. വില വർധനയിൽ വലഞ്ഞിരിക്കുകയാണ് സാധാരണക്കാർ. മഹാരാഷ്ട്ര, ആന്ധ്ര, രാജസ്ഥാൻ തുടങ്ങിയ ഇടങ്ങളിലാണ് ഉള്ളി ഉല്‍പ്പാദനം ഏറെയുള്ളത്. നിയമസഭ തെരഞ്ഞെടുപ്പടുത്ത സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകള്‍ അടിയന്തര നടപടികള്‍ […]
Author: Tomy Thondamkuzhy
യു.ഡി.എഫിന്റെ മുന്നറിയിപ്പ്; കേരള കോണ്‍ഗ്രസില്‍ താല്‍ക്കാലിക വെടി നിര്‍ത്തല്‍
കേരള കോണ്‍ഗ്രസില്‍ താല്‍ക്കാലിക വെടി നിര്‍ത്തല്‍. ഉപതെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ യു.ഡി.എഫ് നേതൃത്വം കര്‍ശന നിര്‍ദ്ദേശമാണ് ഇരു വിഭാഗത്തിനും നല്കിയിരിക്കുന്നത്. യു.ഡി.എഫിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന ഒരു പ്രതികരണവും നടത്തില്ലെന്ന് ഇരുവിഭാഗവും വ്യക്തമാക്കുകയും ചെയ്തു. പാലായില്‍ തര്‍ക്കം ഉണ്ടായിരുന്നെങ്കിലും യു.ഡി.എഫ് ഇടപെട്ട് ഇത് പരിഹരിച്ചു എന്നാല്‍ തെരഞ്ഞെടുപ്പ് ദിവസം ജോസഫ് വിഭാഗം പ്രകോപിപ്പിച്ചത് യു.ഡി.എഫ് നേതാക്കളെ ചൊടിപ്പിച്ചു. ഈ സാഹചര്യത്തിലാണ് അടുത്ത തെരഞ്ഞെടുപ്പുകള്‍ കഴിയുന്നത് വരെ പരസ്യ പ്രസ്താവനകളിലേക്ക് കടക്കരുതെന്ന കര്‍ശന നിര്‍ദ്ദേശം ജോസഫ് വിഭാഗത്തിനും ജോസ് കെ. […]
പാലാരിവട്ടം പാലം പൊളിക്കാനുള്ള നടപടികൾ ഒക്ടോ. 10 വരെ ആരംഭിക്കരുതെന്ന് ഹൈക്കോടതി
പാലാരിവട്ടം പാലം പൊളിക്കാനുള്ള നടപടികൾ ഒക്ടോബർ 10 വരെ ആരംഭിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പാലം പൊളിക്കുന്നതിനെതിരായ ഹരജിയിൽ ഹൈക്കോടതി സർക്കാർ നിലപാട് തേടി. പാലാരിവട്ടം പാലം പൊളിക്കണമെന്ന നിലപാട് ശരിയല്ലെന്ന വാദവുമായി അസോസിയേഷൻ ഓഫ് സ്‌ട്രെച്ചറൽ ആൻഡ് ജിയോടെക്‌നിക്കൽ കൺസൾട്ടിംഗ് എൻജിനീയേഴ്‌സ് രംഗത്തെത്തിയിരുന്നു. പാലം പൊളിക്കാതെ തകരാറുകൾ പരിഹരിക്കാവുന്ന നിർദേശങ്ങളക്കമുള്ള വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാനൊരുങ്ങുകയാണ് അസോസിയേഷൻ ഓഫ് സ്‌ട്രെച്ചറൽ ആൻഡ് ജിയോടെക്‌നിക്കൽ കൺസൾട്ടിംഗ് എൻജിനീയേഴ്‌സ്.
പാലാരിവട്ടം പാലം; സൂരജിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് അനുമതി
മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ വെളിപ്പെടുത്തൽ നടത്തിയ സാഹചര്യത്തിൽ ടി.ഒ സൂരജിനെ വിജിലൻസ് നാളെ ചോദ്യം ചെയ്യും. രാവിലെ 10 മുതൽ ഒരു മണി വരെ ജയിലിലെത്തി ചോദ്യം ചെയ്യാനാണ് വിജിലൻസ് കോടതി അന്വേഷണ ഉദ്യോഗസ്ഥന് അനുമതി നൽകിയത്. ഇതിനിടെ പാലാരിവട്ടം പാലം അഴിമതിക്കേസിലെ അന്വേഷണം തടസപ്പെടരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആരെന്തു പറഞ്ഞാലും പാലത്തിന് ബലക്ഷയം ഉണ്ടായെന്നത് സത്യമാണ്. അത് പൊളിക്കേണ്ട അവസ്ഥയിലാണെന്നും കോടതി ചൂണ്ടിക്കാട്ടി. പാലം പൊളിക്കാനുള്ള തീരുമാനമെടുത്തതായി സർക്കാരും കോടതിയെ അറിയിച്ചു. കേസിൽ […]
ഭാഷയെച്ചൊല്ലിയുള്ള വിവാദം അനാവശ്യമാണെന്ന് ഉപരാഷ്ട്രപതി
മലയാളത്തിൽ സംസാരിച്ചു തുടങ്ങിയ ഉപരാഷ്ട്രപതി പ്രസംഗത്തിൽ പറഞ്ഞത് മാതൃഭാഷയുടെ മഹത്വത്തെ പറ്റി. മാതൃഭാഷ കാഴ്ച പോലെയാണ്, മറ്റു ഭാഷകൾ കണ്ണടയിലുള്ള കാഴ്ചയും. പരമാവധി ഭാഷകൾ പഠിക്കുന്നത് നല്ലത് ആണ്. ഒരു ഭാഷയും നിർബന്ധപൂർവ്വം അടിച്ചേൽപ്പിക്കില്ലെന്നും ഒരു ഭാഷയും എതിർക്കപ്പെടേണ്ടത് അല്ലെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ആയുർവേദത്തിന്റെ മഹത്വത്തെ പറ്റിയും ഇന്ത്യൻ പാരമ്പര്യ ഭക്ഷണശൈലിയുടെ ഗുണങ്ങളെ പറ്റിയും ഉപരാഷ്ട്രപതി വിശദീകരിച്ചു. 98 വയസ്സിലും ചികിത്സ മേഖലയിൽ സജീവമായി നിൽക്കുന്ന ഡോക്ടർ പി.കെ വാര്യരെ വെങ്കയ്യ നായിഡു അഭിനന്ദിച്ചു. കേരള ഗവർണർ […]
ലോക ഫുട്ബോളര്‍ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം മെസി പറഞ്ഞത്…
ആറാം തവണയാണ് ലോക ഫുട്ബോളര്‍ പുരസ്കാരം ലയണല്‍ മെസി സ്വന്തമാക്കുന്നത്. ഒരു വ്യക്തിഗത പുരസ്കാരം തനിക്ക് ലഭിച്ചിട്ട് കുറേ കാലമായെന്നും ആയതിനാല്‍ ഈ പുരസ്കാരം ഏറെ സന്തോഷം നല്‍കുന്നതാണെന്നും ലയണല്‍ മെസി പറഞ്ഞു. യുവന്‍റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ലിവര്‍പൂള്‍ താരം വാന്‍ഡൈക്കിനെയും മറികടന്നാണ് മെസി പുരസ്കാരത്തിന് അര്‍ഹനായത്. 2015ല്‍ തന്‍റെ അഞ്ചാം ബാലന്‍ ഡിയോര്‍ പുരസ്കാരം സ്വന്തമാക്കിയ ശേഷം മെസിക്ക് ലഭിക്കുന്ന വലിയ വ്യക്തിഗത അംഗീകാരമാണ് ഇത്. ലാലീഗയില്‍ താന്‍ ക്ലബിലേക്ക് വന്നതിന് ശേഷമുള്ള പത്താമത്തെ […]
അതിബുദ്ധിമാന്‍മാര്‍ക്ക് വേണ്ടിയല്ല ഞാന്‍ സിനിമ എടുത്തിട്ടുള്ളത്; മരക്കാറിനെക്കുറിച്ച് പ്രിയദര്‍ശന്‍
മോഹന്‍ലാലിനെ നായകനാക്കി കുഞ്ഞാലി മരക്കാര്‍ നാലാമന്‍റെ കഥ പറയുന്ന പ്രിയദര്‍ശന്‍ ചിത്രമാണ് ‘മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം’. എന്നാല്‍ ഇത് ചരിത്രപ്രാധാന്യമുള്ള സിനിമയായിരിക്കില്ലെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയദര്‍ശന്‍. “എന്നും ഒപ്പമുണ്ടായിരുന്ന ലാലിന് നല്‍കുന്ന സമ്മാനമായിരിക്കും ഈ ചിത്രം. കുറച്ച് ചരിത്രവും അതിലേറെ എന്‍റര്‍ടെയിന്‍മെന്‍റിലൂടെയുമാവും കഥ മുന്നോട്ടു കൊണ്ടു പോവുക. ഇതൊരു റിയലിസ്റ്റ്ക് ചിത്രമോ ചരിത്ര സിനിമയോ ആയിരിക്കില്ല. കേരളത്തിലെ അതിബുദ്ധിമാന്‍മാര്‍ക്ക് വേണ്ടിയല്ല ഞാന്‍ സിനിമ എടുത്തിട്ടുള്ളത്. സാധാരണ പ്രേക്ഷകര്‍ക്ക് രസിക്കാനും കയ്യടിക്കാനുമാണ് എന്‍റെ സിനിമകള്‍. മരക്കാറും അത്തരത്തിലൊരു ചിത്രമായിരിക്കും.”പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു. […]
‘ജോക്കറിന്‍റെ’ വരവും കാത്ത് ആരാധകര്‍..!
ഹോളിവുഡ് മാത്രമല്ല ലോകത്താകമാനം ആരാധകരും കാത്തിരിക്കുന്ന ചിത്രമാണ് ‘ജോക്കര്‍’. ഹ്വാക്കിന്‍ ഫിനിക്‌സ് ടൈറ്റില്‍ റോളിലെത്തുന്ന ചിത്രം, ഒരു സ്റ്റാന്‍ഡ്അപ് കൊമേഡിയനില്‍ നിന്ന് ‘ജോക്കറി’ലേക്കുള്ള ആര്‍തര്‍ ഫ്‌ളെക്ക് എന്ന കഥാപാത്രത്തിന്റെ കഥയാണ് പറയുന്നത്. റിലീസിനായി പ്രേക്ഷകര്‍ ഇത്രയധികം കാത്തിരിക്കുന്ന ഒരു സിനിമ ഈ അടുത്ത് കാലത്ത് ഉണ്ടായിട്ടില്ലെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ജോക്കറിന് അത്രയധികം ആരാധകരാണ് ലോകമെമ്പാടുമുള്ളത്. ജോക്കര്‍ എന്ന വേഷത്തിന് വേണ്ടി തനിക്ക് ഏറെ സംഘര്‍ഷങ്ങള്‍ നേരിടേണ്ടി വന്നുവെന്നാണ് ഹ്വാക്കിന്‍ ഫിനിക്‌സ് പറഞ്ഞത്. അഭിനയിക്കുമ്പോള്‍ ഒരു കഥാപാത്രം മാനസികമായി […]
ആറാം തവണയും മിശിഹാ; ഫിഫ ലോക ഫുട്ബോളര്‍ പുരസ്കാരം മെസിക്ക്
ഫിഫ ലോകഫുട്ബോളര്‍ പുരസ്കാരം ലയണല്‍ മെസ്സിക്ക്. ഇത് ആറാം തവണയാണ് മെസ്സി മികച്ച താരമായി തെരഞ്ഞെടുക്കപ്പെടുന്നത്. അമേരിക്കയുടെ മേഗന്‍ റാപിനോയാണ് മികച്ച വനിത താരം, മികച്ച പരിശീലകനുള്ള പുരസ്കാരം ലിവര്‍പൂളിന്റെ യുര്‍ഗന്‍ ക്ലോപ് സ്വന്തമാക്കി. സൂപ്പര്‍ താരം ലയണല്‍ മെസ്സി ഒരിക്കല്‍ക്കൂടി ഫിഫ ദ ബെസ്റ്റ് പ്ലെയറായി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിര്‍ജില്‍ വാന്‍ഡൈക്ക് എന്നിവരെ മറികടന്നാണ് മെസ്സിയുടെ പുരസ്കാര നേട്ടം. മികച്ച ഗോളിനുള്ള പുഷ്കാസ് പുരസ്കാരം ഹംഗേറിയന്‍ ക്ലബായ ഡെബ്രേസെനിയുടെ ഡാനിയേല്‍ സോറി സ്വന്തമാക്കി. ലിവര്‍പൂളിന്റെ അലിസണ്‍ […]
ജുഡീഷ്യല്‍ നിയമനങ്ങളില്‍ ഇടപെടുന്നതിനെതിരെ സുപ്രീംകോടതി
ജുഡീഷ്യല്‍ നിയമനങ്ങളില്‍ ഇടപെടുന്നതിനെതിരെ സുപ്രീംകോടതി. ഇത്തരം ഇടപെടല്‍ കോടതിയുടെ അന്തസത്തക്ക് മങ്ങലേല്‍പ്പിക്കും. കോടതി നിയമനങ്ങളിലും സ്ഥലം മാറ്റങ്ങളിലും ജുഡീഷ്യല്‍ പരിശോധനക്ക് നിയന്ത്രണമുണ്ടാകുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് അഖില്‍ ഖുറേശിയെ മധ്യപ്രദേശിലേക്ക് സ്ഥലം മാറ്റിയ നടപടി മരവിപ്പിച്ച കൊളീജിയം തീരുമാനം ചോദ്യം ചെയ്തുള്ള ഗുജറാത്ത് ഹൈകോടതി അഭിഭാഷക അസോസിയേഷന്‍റെ ഹരജിയിലെ ഉത്തരവിലാണ് സുപ്രീംകോടതി നീരസം രേഖപ്പെടുത്തിയത്. കൊളീജിയത്തിന്‍റെ നിയമനങ്ങളിലും സ്ഥലംമാറ്റങ്ങളിലും ഇടപെടുന്നത് കോടതിയുടെ അന്തസത്തക്ക് മങ്ങലേല്‍പ്പിക്കുമെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം കാര്യങ്ങളില്‍ ജുഡീഷ്യല്‍ പരിശോധനക്ക് കടുത്ത […]












