Entertainment

‘കാട്ടാളന്‍ പൊറിഞ്ചു’ ശെരിക്കും ജീവിച്ചിരുന്ന ആട്ട ഗഡി; ഫേസ്ബുക്ക് പോസ്റ്റുമായി കൊച്ചു മകന്‍!

പൊറിഞ്ചു മറിയം ജോസ് കണ്ടവരാരും കാട്ടാളന്‍ പൊറിഞ്ചുവിനെ മറന്നിട്ടുണ്ടാകില്ല. അരങ്ങില്‍ തകര്‍ത്താടിയ ജോജു ജോര്‍ജിന്‍റെ ക്യാരക്ടര്‍ ശെരിക്കും ജീവിച്ചിരുന്ന വ്യക്തിയാണെന്ന വെളിപ്പെടുത്തലുമായി സോജന്‍ ജോസ് എന്നയാള്‍. തൃശ്ശൂരിലെ യൂണിയന്‍കാരനായിരുന്ന സ്വന്തം അപ്പൂപ്പന്‍റെ കഥയാണ് പൊറിഞ്ചു മറിയം ജോസ്, കാട്ടാളന്‍ പൊറിഞ്ചു എന്ന പേരില്‍ അറിയപ്പെട്ടിരുന്ന തൃശ്ശൂരിനെ വിറപ്പിച്ച ആള്‍ തന്‍റെ അപ്പൂപ്പനാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സോജന്‍ ജോസ് പങ്കു വെച്ചത്. യഥാര്‍ത്ഥ കാട്ടാളന്‍ പൊറിഞ്ചുവിനെ ക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ; ‘കാട്ടാളന്‍ പൊറിഞ്ചു എന്ന് കേട്ടാല്‍ സിനിമയില്‍ […]

Cricket Sports

ബുംറക്ക് പകരം വരുന്നത് ഉമേഷ് യാദവ്

അടുത്ത കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറയുടെ പരിക്ക്. പരിക്കേറ്റ താരത്തിന് ദക്ഷിണാഫ്രിക്കന്‍ പരമ്പര നഷ്ടമാവും. പകരം എത്തുന്ന ആളെച്ചൊല്ലിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ ചര്‍ച്ച. മറ്റാരുമല്ല ഉമേഷ് യാദവാണ് ബുംറയുടെ പകരക്കാരന്‍. കഴിഞ്ഞ വര്‍ഷം ആസ്‌ട്രേലിയന്‍ പരമ്പരയിലാണ് ഉമേഷ് അവസാനമായി ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് കളിച്ചത്. അന്ന് ആദ്യ ഇന്നിങ്‌സില്‍ രണ്ടു വിക്കറ്റ് നേടിയതൊഴിച്ചാല്‍ കാര്യമായ നേട്ടങ്ങളൊന്നും താരത്തില്‍ നിന്നുണ്ടായില്ല. ഇന്ത്യക്കായി 41 ടെസ്റ്റുകള്‍ കളിച്ച ഉമേഷ് 119 […]

India National

ഉന്നാവ് പീഡന കേസ്: അന്വേഷണത്തിന് സി.ബി.ഐക്ക് 15 ദിവസം കൂടി സമയം അനുവദിച്ച് സുപ്രീംകോടതി

ഉന്നാവ് പീഡന കേസിലെ പരാതിക്കാരിയെ വാഹനമിടിപ്പിച്ച കേസ് അന്വേഷിക്കാന്‍ സി.ബി.ഐക്ക് 15 ദിവസം കൂടി സുപ്രീംകോടതി അനുവദിച്ചു. ഡല്‍ഹി എയിംസില്‍ ചികിത്സ പൂര്‍ത്തിയാക്കിയ പെണ്‍കുട്ടിക്ക് ഡല്‍ഹിയില്‍ തന്നെ താമസം ഒരുക്കണമെന്ന് വിചാരണ കോടതി നിര്‍ദേശം നല്‍കി. ചെലവ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ വഹിക്കണമെന്നും കോടതി ഉത്തരവിട്ടു. ജൂലൈ 28നാണ് ഉന്നാവ് പീഡനക്കേസിലെ പരാതിക്കാരി സഞ്ചരിച്ച കാറിലേക്ക് അസ്വഭാവികതകളോടെ ലോറി ഇടിച്ച് കയറിയത്. ഡല്‍ഹി എയിംസിലെ തീവ്ര പരിചരണ വിഭാഗത്തില്‍ മാസങ്ങള്‍ നീണ്ട ചികിത്സക്ക് ശേഷമാണ് പെണ്‍കുട്ടിയുടെ ആരോഗ്യനില […]

India Kerala

മഞ്ചേശ്വരത്ത് സി.എച്ച് കുഞ്ഞമ്പു; കോന്നിയില്‍ ജെനീഷ് കുമാര്‍ എൽ.ഡി.എഫ് സ്ഥാനാർഥി

കാസർകോട് മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ മുൻ എം.എൽ.എയും സി.പി.എം നേതാവുമായ സി.എച്ച് കുഞ്ഞമ്പു എൽ.ഡി.എഫ് സ്ഥാനാർഥിയാകും. കോന്നിയില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ജെനീഷ് കുമാര്‍ എൽ.ഡി.എഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കും. 2006 തെരഞ്ഞെടുപ്പിൽ മുസ്‍ലിം ലീഗിലെ ചെർക്കളം അബ്ദുല്ലയെ തോൽപിച്ച് മഞ്ചേശ്വരം സീറ്റിൽ കുഞ്ഞമ്പു അട്ടിമറി വിജയം നേടിയിരുന്നു. സി.പി.എം സംസ്ഥാന സമിതിയംഗമായ കുഞ്ഞമ്പു, കെ.റ്റി.ഡി.സി മെമ്പറുമാണ്. മഞ്ചേശ്വരത്തിന് മതേതര മനസാണുള്ളതെന്നും സീറ്റ് തിരിച്ചു പിടിക്കുമെന്നും സി.എച്ച് കുഞ്ഞമ്പു മാധ്യമങ്ങളോട് പറഞ്ഞു. മുസ്‍ലിം ലീഗ് എം.എൽ.എ അബ്ദുൽ റസാഖിന്‍റെ […]

India Kerala

മഞ്ചേശ്വരത്ത് എം.സി ഖമറുദ്ദീന്‍ ലീഗ് സ്ഥാനാര്‍ഥിയായേക്കും

മഞ്ചേശ്വരത്ത് എം.സി ഖമറുദ്ദീന്‍ ലീഗ് സ്ഥാനാര്‍ഥിയായേക്കും. നിലവില്‍ കാസർഗോഡ് ജില്ലാ പ്രസിഡന്‍റാണ് എം.സി ഖമറുദീൻ. പാണക്കാട് നടന്ന ചര്‍ച്ചയിലാണ് ഖമറുദ്ദീന്‍റെ സ്ഥാനാര്‍ഥിത്വം തീരുമാനമായത്. അതേസമയം മഞ്ചേശ്വരത്ത് ലീഗും ബി.ജെ.പിയും തമ്മിലാണ് മത്സരമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മഞ്ചേശ്വരത്ത് ബി.ജെ.പിയാണ് മുഖ്യ എതിരാളിയെന്നും സി.പി.എമ്മും ബി.ജെ.പിയും മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിന് വേണ്ടിയാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സി.പി.എം മതേതര ശക്തികളെ പിന്തുണക്കണം, സ്ഥാനാർഥി നിർണയത്തിൽ പാർട്ടിയിൽ തർക്കമുണ്ടെന്നത് മാധ്യമ സൃഷ്ടിയാണെന്നും കുഞ്ഞാലിക്കുട്ടി ഡല്‍ഹിയില്‍ പറഞ്ഞു.

Entertainment

അരവിന്ദന്റെ അഥിതികള്‍ക്ക് ശേഷം മറ്റൊരു സോളോ ഹിറ്റ് ഉറപ്പിച്ച്‌ വിനീത് ശ്രീനിവാസന്‍..!!

അരവിന്ദന്റെ അതിഥികള്‍ എന്ന ഹിറ്റിന് ശേഷം വിജയം ആവര്‍ത്തിക്കാന്‍ വിനീത് ശ്രീനിവാസന്‍ മനോഹരവുമായി എത്തുന്നു.അന്‍വര്‍ സാദിഖ് സംവിധാനം ചെയ്യുന്ന ചിത്രം സെപ്തംബര്‍ 27നാണ് റിലീസ് ചെയ്യുന്നത്.സിനിമയുടെ ട്രെയ്‌ലറിനും, ഗാനങ്ങള്‍ക്കും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.പാലക്കാട്ടെ നാട്ടിന്‍പുറത്തുകാരനായ മനു എന്ന ചെറുപ്പക്കാരനായിട്ടാണ് വിനീത് ശ്രീനിവാസന്‍ സിനിമയിലെത്തുന്നത്.അപര്‍ണ ദാസാണ് സിനിമയിലെ നായിക.ഇന്ദ്രന്‍സും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.സഞ്ജീവ് ടിയാണ് സംഗീതം നല്‍കിയിരിക്കുന്നത്.അടുത്തിടെ പുറത്തിറങ്ങിയ കിനാവോ എന്ന ഗാനം ഏറെയാളുകള്‍ക്ക് ഇഷ്ടപ്പെട്ടിരുന്നു.സഞ്ജീവ് ടി, ശ്വേത മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.ബേസില്‍ […]

India National

ഇന്ത്യയിലേക്ക് പാക്കിസ്ഥാന്‍ ആയുധങ്ങളെത്തിച്ചതായി സൂചന

ഇന്ത്യയിലേക്ക് പാക്കിസ്ഥാന്‍ ആയുധങ്ങളെത്തിച്ചതായി സൂചന. ഗ്രനേഡുകളും എ.കെ 47 തോക്കുകളും ഡ്രോണുകള്‍ വഴി പഞ്ചാബിലെ വിവിധയിടങ്ങളില്‍ എത്തിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അന്വേഷണം നടത്താന്‍ പഞ്ചാബ് സര്‍ക്കാര്‍‌ എന്‍.ഐ.എയോട് ആവശ്യപ്പെട്ടു. ചാവേറാക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ഇന്‍റലിജന്‍‌സ് വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വ്യോമ സേന താവളങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി.

India Kerala

കോൺഗ്രസ് സ്ഥാനാർഥി നിര്‍ണയം: കോന്നിക്ക് പിന്നാലെ വട്ടിയൂർക്കാവിലും തർക്കം

കോൺഗ്രസ് സ്ഥാനാർഥി ചർച്ചകളിൽ കോന്നിക്ക് പിന്നാലെ വട്ടിയൂർക്കാവിലും തർക്കം. എൻ പീതാംബരക്കുറുപ്പിനെ അംഗീകരിക്കാനാവില്ലെന്ന് കാണിച്ച് കെ.പി.സി.സി ഓഫീസിന് മുന്നിൽ പ്രാദേശിക നേതാക്കള്‍ പ്രതിഷേധിച്ചു. സ്ഥാനാർഥികളെ നിർണയിക്കാനുള്ള കെ.പി.സി.സി തെരഞ്ഞെടുപ്പ് സമിതി തിരുവനന്തപുരത്ത് തുടരുകയാണ്. കോന്നിയിൽ അടൂർ പ്രകാശ് നിർദ്ദേശിച്ച റോബിൻ പീറ്ററിനെതിരെ ഡി.സി.സി പ്രസിഡന്‍റ് ഉൾപ്പെടെ എതിർപ്പ് ഉയർത്തിയതായിരുന്നു ഇന്നലത്തെ തർക്കമെങ്കിൽ ഇന്ന് വട്ടിയൂർക്കാവായി തർക്കം. സംസ്ഥാന നേതൃത്വം മുൻഗണന നൽകുന്ന പീതാംബരക്കുറുപ്പിനെതിരെ കെ.പി.സി.സി അംഗവും ബ്ലോക്ക് കമ്മിറ്റി അംഗം ഉൾപ്പെടെ പ്രതിഷേധവുമായി കെ.പി.സി.സി ആസ്ഥാനത്ത് എത്തി […]

Sports

കൊറിയന്‍ ഓപ്പണ്‍: ആദ്യ റൗണ്ടില്‍ തന്നെ പി.വി സിന്ധു പുറത്ത്

കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലെ ആദ്യ റൗണ്ടില്‍ തന്നെ ഇന്ത്യയുടെ പി.വി സിന്ധു പുറത്തായി. യു.എസ് താരം ബെയിവാന്‍ സാങിനോടാണ് സിന്ധു തോറ്റത്. ആദ്യ ഗെയിം ആധികാരികമായി സ്വന്തമാക്കിയ സിന്ധുവിന് പിന്നിടുള്ള രണ്ട് ഗെയിമുകളിലും കാലിടറുകയായിരുന്നു. സ്‌കോര്‍: 21-7, 22-24, 15-21. തുടര്‍ച്ചയായി ഇത് രണ്ടാം തവണയാണ് ഒരു ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ തന്നെ സിന്ധു പുറത്താകുന്നത്. നേരത്തെ ചൈന ഓപ്പണില്‍ നിന്നും സിന്ധു രണ്ടാം റൗണ്ടില്‍ പുറത്തായിരുന്നു. ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയതിന് പിന്നാലെയായിരുന്നു […]

India Kerala

എല്‍.ഡി.എഫിന് രണ്ട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി

വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്തിനെയും മഞ്ചേശ്വരത്ത് സി.എച്ച് കുഞ്ഞമ്പുവിനെയും സ്ഥാനാര്‍ഥികളാക്കാന്‍ സി.പി.എമ്മില്‍ ധാരണ. ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദ്ദേശം സംസ്ഥാന സെക്രട്ടറിയേറ്റിന് കൈമാറും. മറ്റ് മൂന്ന് മണ്ഡലങ്ങളിലേയും സ്ഥാനാര്‍ഥികളെ സംബന്ധിച്ച തീരുമാനവും ഇന്നുണ്ടാവും. വട്ടിയൂര്‍ക്കാവില്‍ വി.കെ പ്രശാന്തിനെ സ്ഥാനാര്‍ഥിയാക്കണമെന്ന സി.പി.എം സംസ്ഥാന നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം ജില്ലാ സെക്രട്ടറിയേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് തുടര്‍ ചര്‍ച്ചകള്‍ക്ക് ശേഷം പ്രശാന്തിനെ പേര് അംഗീകരിച്ച് സംസ്ഥാന നേതൃത്വത്തിന് കൈമാറും. മേയര്‍ എന്ന നിലയിലുള്ള മികച്ച പ്രവര്‍ത്തനവും യുവനേതാവ് എന്ന നിലയിലുള്ള […]