കോന്നി മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ സി.പി.എം വ്യാപക ക്രമക്കേട് നടത്തിയെന്ന് അടൂർ പ്രകാശ് എം.പി. അർഹതപ്പെട്ട ആളുകളെ ഒഴിവാക്കി. സി.പി.എം ഉദ്യോഗസ്ഥരെക്കൊണ്ടാണ് ഇത് ചെയ്യിപ്പിച്ചത്. രണ്ട് ദിവസം കഴിഞ്ഞാൽ ക്രമക്കേടിന്‍റെ കൃത്യമായ കണക്ക് പറയുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. അതേസമയം അടൂര്‍ പ്രകാശിന് മറുപടിയുമായി സി.പി.എം രംഗത്തെത്തി. ആരോപണം രാഷ്ട്രീയ പ്രേരിതമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ അനന്തഗോപൻ പറഞ്ഞു. പരാജയഭീതി കൊണ്ടാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്. അനർഹരെ കണ്ടെത്തിയാൽ പട്ടികയിൽ നിന്ന് പുറത്താക്കണമെന്നും അനന്തഗോപൻ […]
Author: Tomy Thondamkuzhy
ഡീന്‍ എല്‍ഗറിന് സെഞ്ച്വറി; ദക്ഷിണാഫ്രിക്ക പൊരുതുന്നു
ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തുടക്കത്തിലെ തകര്‍ച്ചക്ക് ശേഷം ദക്ഷിണാഫ്രിക്ക പൊരുതുന്നു. സെഞ്ച്വറി നേടിയ ഡീന്‍ എല്‍ഗറിലാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ. 112 പന്തിലാണ് താരം അര്‍ധ സെഞ്ചുറി തികച്ചത്. എല്‍ഗറിനൊപ്പം 26 റണ്‍സുമായി ഡി കോക്കാണ് ക്രീസില്‍. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. 18 റണ്‍സെടുത്ത ടെംബ ബവുമയുടെ വിക്കറ്റും 55 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയുടെ വിക്കറ്റുമാണ് അവര്‍ക്ക് മൂന്നാം ദിനം നഷ്ടമായത്. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ […]
പുതിയ ലുക്കില്‍ നാല് വര്‍ഷത്തിന് ശേഷം സുരേഷ് ഗോപി തിരിച്ചെത്തുന്നു; അനൂപ് സത്യന്‍ ചിത്രം പണിപ്പുരയില്‍
സുരേഷ് ഗോപിയെയും ശോഭനയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി പുതിയ ലുക്കില്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ലൊക്കേഷന്‍ ചിത്രങ്ങള്‍ താരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. 2015ല്‍ പുറത്തിറങ്ങിയ മൈ ഗോഡ്, തമിഴ് ചിത്രം ഐ എന്നീ സിനിമകള്‍ക്ക് ശേഷം സുരേഷ് ഗോപി വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുകയാണ്. ഇതിന് ശേഷം ടിവി ഷോകളിലും രാഷ്ട്രീയത്തിലും താരം സജീവമായിരുന്നു. നിഥിന്‍ രഞ്ജി പണിക്കര്‍ സംവിധാനത്തിലൊരുങ്ങുന്ന […]
അന്തരാഷ്ട്ര ചലച്ചിത്രമേളയില്‍ നടന്‍ ജയസൂര്യക്ക് മികച്ച നടനുള്ള പുരസ്കാരം
അന്തരാഷ്ട്ര ചലച്ചിത്രമേളയില്‍ നടന്‍ ജയസൂര്യക്ക് മികച്ച നടനുള്ള പുരസ്കാരം. അമേരിക്കയിലെ സിന്‍സിനാറ്റിയില്‍ വെച്ചു നടന്ന പരിപാടിയിലാണ് അവാര്‍ഡ് ലഭിച്ചത്. ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് അംഗീകാരം. തെക്കേ ഏഷ്യന്‍ രാജ്യങ്ങളിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് പ്രചോദനമാവുക എന്ന ഉദ്ദേശത്തിലാണ് മേള സംഘടിപ്പിച്ചത്. സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രങ്ങള്‍ക്കാണ് മേളയില്‍ മുന്‍തൂക്കം നല്‍കുന്നത്. ഇന്ത്യയില്‍ നിന്നും അഞ്ഞൂറോളം ചിത്രങ്ങളാണ് മേളയില്‍ പങ്കെടുത്തത്. പാക്കിസ്ഥാന്‍ ബംഗ്ലാദേശ്, ശ്രീലങ്ക, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും മേളയില്‍ ചിത്രങ്ങളെത്തിയിരുന്നു. തന്‍റെ ഔദ്യോഗിക […]
പാലാരിവട്ടം അഴിമതി കേസ്; ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സ് അനുമതി തേടി
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ സ്വത്ത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തുന്നു. ഇബ്രാഹിംകുഞ്ഞ് മന്ത്രിയായിരുന്നപ്പോള്‍ സമ്പാദിച്ച സ്വത്തിനെ കുറിച്ചാണ് വിജിലന്‍സ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിനായി വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതി തേടി. പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് പൊതുവായ അന്വോഷണമാണ് വിജിലന്‍സ് ഇതുവരെ നടത്തിയിരുന്നത്. മുന് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ സ്വത്തുക്കള്‍ സംബന്ധിച്ച് അന്വേഷണം നടത്താനൊരുങ്ങുകയാണ് വിജിലന്‍സ്. ഇതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ അനുമതി തേടിയത്. അഴിമതി നിരോധന നിയമത്തിൽ 2018ൽ വരുത്തിയ ഭേദഗതി പ്രകാരം […]
കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി; വീണ്ടും ഹൈക്കോടതിയെ സമീപിക്കും
താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടത് മൂലമുണ്ടായ പ്രതിസന്ധി മറി കടക്കാൻ വീണ്ടും ഹൈകോടതിയെ സമീപിക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി. ദിവസ വേതനത്തിൽ താത്കാലിക ഡ്രൈവർമാരെ കോർപ്പറേഷനിൽ നിയമിക്കേണ്ടി വരുമെന്ന ആവശ്യം ഹൈകോടതിയെ അറിയിക്കും. തിരക്കുള്ള ദിവസം യാത്രാ ക്ലേശം പരിഹരിക്കാൻ ഒരു ദിവസത്തേക്ക് ജീവനക്കാരെ നിയമിക്കാൻ കഴിയുമോ എന്ന സാധ്യത തേടാനും തീരുമാനിച്ചു. അതേ സമയം പ്രതിസന്ധി കാരണം ഇന്ന് 637 സർവീസുകൾ റദ്ദാക്കി. ബദൽ മാർഗം തേടി ഗതാഗത മന്ത്രി വിളിച്ചു ചേർത്ത ചർച്ചയിലാണ് വീണ്ടും ഹൈക്കോടതിയെ കാര്യങ്ങൾ ധരിപ്പിക്കാൻ […]
വട്ടിയൂര്‍ക്കാവില്‍ നാളെ മുതല്‍ പ്രചരണത്തിനിറങ്ങുമെന്ന് ശശി തരൂര്‍
വട്ടിയൂർക്കാവിൽ പ്രചരണത്തിൽ സജീവമല്ലെന്ന ആരോപണത്തിൽ വിശദീകരണവുമായി ശശി തരൂർ എംപി. പാർലമെന്റി കമ്മറ്റിയുടെ യോഗമുളളതിനാലാണ് ഡൽഹിയിൽ തുടരുന്നതെന്നും നാളെ മുതൽ പ്രചരണത്തിനിറങ്ങുമെന്നും തരൂർ പറഞ്ഞു. നേതാക്കൾ പ്രചാരണത്തിനെത്തുന്നില്ലെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനം മാത്രമാണെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി മോഹന്‍കുമാര്‍ പ്രതികരിച്ചു. വട്ടിയൂർക്കാവിൽ പ്രചരണം മന്ദഗതിയാലാണെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി കഴിഞ്ഞ ദിവസം പരാതി ഉന്നയിച്ചിരുന്നു. ശശി തരൂർ എം.പിയടക്കമുളള നേതാക്കൾ പ്രചാരണത്തിനെത്തതിലും പാർട്ടിക്കുളളിൽ അതൃപ്തിയുണ്ടായിരുന്നു. ഇതോടെയാണ് വിശദീകരണവുമായി തരൂര്‍ രംഗത്തെത്തിയത്. പാർലമെന്ററി കമ്മറ്റിയുടെ യോഗത്തിൽ പങ്കെടുക്കേണ്ടതിനാലാണ് ഡൽഹിയിൽ തുടരുന്നതെന്ന് തരൂർ ഫേസ്ബുക്കിൽ […]
‘എത്രയും പെട്ടെന്ന് ഫ്ലാറ്റില്‍ നിന്ന് പുറത്തിറങ്ങണം, ഒരു മണിക്കൂര്‍ പോലും നല്‍കില്ല’; ഫ്ലാറ്റുടമകളോട് പൊട്ടിത്തെറിച്ച് സുപ്രീം കോടതി
മരടില്‍ നിന്ന് ഒഴിയാന്‍ ഒരാഴ്ച കൂടി സമയം വേണമെന്ന ഫ്ലാറ്റുടമകളുടെ ഹരജി സുപ്രീം കോടതി തള്ളി. ഒരു മണിക്കൂര്‍ പോലും സമയം നീട്ടി നല്‍കാനാകില്ലെന്ന് ഹരജി പരിഗണിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി. പരമാവധി ക്ഷമിച്ചെന്നും ഇനി ക്ഷമിക്കാനാകില്ലെന്നും വിഷയത്തില്‍ ഒരു റിട്ട് ഹരജിയും ഇനി കേള്‍ക്കാനാകില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. ‘എത്രയും പെട്ടെന്ന് എല്ലാവരും ഫ്ലാറ്റില്‍ നിന്ന് പുറത്തിറങ്ങണം. ഒരു മണിക്കൂര്‍ പോലും നല്‍കില്ല’; ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. മരടുമായി ബന്ധപ്പെട്ട് മൂന്ന് […]
വയനാട്ടിലെ ദേശീയപാത സമരം പത്താം ദിവസത്തിലേക്ക്; രാഹുല്‍ ഗാന്ധി സമരപ്പന്തല്‍ സന്ദര്‍ശിച്ചു
വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന ദേശീയപാത സമരം പത്താം ദിവസത്തില്‍. വയനാട് എം.പി രാഹുല്‍ ഗാന്ധി ഇന്ന് സമരപ്പന്തല്‍ സന്ദര്‍ശിച്ചു. സമവായത്തിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് രാഹുല്‍ഗാന്ധി പ്രസംഗത്തില്‍ പറഞ്ഞു. വയനാട് ജനതയ്ക്ക് ഒപ്പം കേരള സർക്കാറുണ്ടാവുമെന്ന് മുഖ്യമന്ത്രി ഉറപ്പു തന്നിട്ടുണ്ടെന്നും രാഹുല്‍ അറിയിച്ചു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരവധി ആളുകളാണ് സമരവേദിയിലേക്ക് എത്തിയത്. ദേശീയപാത സമര വേദിയിലേക്ക് രാത്രിയിലും പിന്തുണയുമായെത്തിയത് നൂറുകണക്കിനാളുകളാണ്. ദേശീയപാത 766 അടച്ചിടരുതെന്നാവശ്യപ്പെട്ട് സുല്‍ത്താന്‍ ബത്തേരി സ്വതന്ത്ര മൈതാനിയില്‍ നടക്കുന്ന നിരാഹാര സമരത്തിന് പിന്തുണയുമായി […]
‘ദുല്‍ഖറിന്റെ കൈ പിടിച്ച് മകള്‍ മറിയം’; മണിയറയിലെ അശോകനിലൂടെ ആദ്യ നിര്‍മാണ ചിത്രം പ്രഖ്യാപിച്ച് താരം
യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. നവാഗതനായ ഷംസു സൈബ സംവിധാനം ചെയ്ത് ജേക്കബ് ഗ്രിഗറി നായകനാകുന്ന ‘മണിയറയിലെ അശോകന്‍’ എന്ന ചിത്രമാണ് പ്രഖ്യാപിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള വേഫെയറര്‍ ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്. മൂന്ന് നവാഗതരാണ് ചിത്രത്തിലൂടെ മലയാള സിനിമക്ക് ലഭിക്കുന്നതെന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു. സംവിധായകന്‍ ഷംസു സൈബ, ഛായാഗ്രഹകന്‍ സജാദ് കാക്കു, എഴുത്തുക്കാരായ വിനീത് കൃഷ്ണന്‍, മകേഷ് ബോജി, പുതുമുഖ സംഗീത സംവിധായകന്‍ ശ്രീഹരി കെ നായര്‍, […]












