ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി.ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. തീഹാര്‍ ജയിലില്‍ ഒരു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനിടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ റോസ് അവന്യൂ കോടതി ചിദംബരത്തെ ചോദ്യം ചെയ്യാനും ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യാനുമുള്ള അനുമതി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്‍കിയിരുന്നു. ചിദംബരത്തെ കസ്റ്റഡിയില്‍ വിടണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ ആവശ്യപ്പെടും. എന്നാല്‍ നാളെ ഹരജി പരിഗണിക്കുന്നത് വരെ ചിദംബരം തീഹാര്‍ ജയിലില്‍ തുടരും. സമാനകേസില്‍ നേരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്ത ചിദംബരം […]
Author: Tomy Thondamkuzhy
അന്വേഷണ ഏജന്‍സികളെയും മാധ്യമങ്ങളെയും ഫാസിസ്റ്റ് ശക്തികള്‍ നശിപ്പിച്ച്കൊണ്ടിരിക്കുകയാണെന്ന് അരുന്ധതി റോയ്
കാണാതായി മൂന്ന് വര്‍ഷം പിന്നിട്ടിട്ടും ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥിയായ നജീബിനെ കണ്ടെത്താനായിട്ടില്ല . നജീബിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് എഗൈന്‍സ്റ്റ് ഹെയ്റ്റിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. നജീബിന്റെ മാതാവ് ഫാത്തിമ നഫീസ്, എഴുത്തുകാരി അരുദ്ധതി റോയ്, കവിത ലങ്കേഷ് എന്നിവരും പ്രതിഷേധത്തില്‍ പങ്കെടുത്തു. നജീബിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള സമരത്തിന് കൂടിയാണ് മൂന്ന് വയസ് പിന്നീടുന്നത്. നിരവധി പ്രക്ഷോഭം നടത്തിയിട്ടും നജീബിനെ കണ്ടെത്താനുള്ള സി.ബി.ഐ അന്വേഷണവും എങ്ങുമെത്താത്ത അവസാനിച്ചു. 2016ല്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതിന് […]
മോദി അദാനി,അംബാനിമാരുടെ ഉച്ചഭാഷിണിയാണെന്ന് രാഹുല്‍ ഗാന്ധി
പ്രധാവമന്ത്രി നരേന്ദ്ര മോദി അദാനിയുടെയും അംബാനിയുടെയും ഉച്ചഭാഷിണിയാണെന്ന് രാഹുല്‍ ഗാന്ധി. ദരിദ്രരുടെ പോക്കറ്റിൽ പണം വയ്ക്കാതെ സാമ്പത്തിക മാന്ദ്യം മാറ്റാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ നൂഹില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. രാജ്യത്തെ വലിയ കോര്‍പ്പറേറ്റുകളാണ് അദാനിയും അംബാനിയും. കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് സർക്കാർ അടുത്തിടെ നികുതി ഇളവ് ചെയ്തതായും അവർക്ക് 1.4 ലക്ഷം കോടി രൂപയുടെ ആശ്വാസം നൽകിയതായും രാഹുൽ ചൂണ്ടിക്കാട്ടി. നിങ്ങൾ അവർക്ക് എത്ര പണം നൽകിയാലും ദരിദ്രരുടെ പോക്കറ്റിൽ പണം വച്ചില്ലെങ്കിൽ സാമ്പത്തിക മാന്ദ്യം […]
തെരഞ്ഞെടുപ്പ് പ്രചാരണം: നിയന്ത്രണം ആവശ്യപ്പെട്ട് ടിക്കറാം മീണ ഡി.ജി.പിക്ക് കത്ത് നല്‍കി
തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ നിയന്ത്രണം ആവശ്യപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ ഡി.ജി.പിക്ക് കത്ത് നല്‍കി. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന തരത്തിലാണ് പ്രചാരണ പ്രവര്‍ത്തനം മുന്നോട്ട് പോകുന്നതെന്ന് കത്തില്‍ പറയുന്നു. അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണം അതിരുവിടുകയാണെന്ന മുന്നറിയിപ്പാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നല്‍കുന്നത്. ശബ്ദ ഉപയോഗം യാതൊരു നിയന്ത്രണവും പാലിക്കപ്പെടുന്നില്ല. വാഹന ജാഥകള്‍ നടത്തി ഗതാഗത കുരുക്ക് ഉണ്ടാക്കുന്നു. ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഇതുമൂലം ഉണ്ടാകുന്നത്. പ്രചാരണ സമയവും പാലിക്കപ്പെടുന്നില്ല. നിരോധിച്ച വസ്തുക്കള്‍ പ്രചാരണത്തിനായി ഉപയോഗിക്കുന്നു- ഇവയൊക്കെ […]
കൂടത്തായി കൊലപാതക പരമ്പര: അഞ്ച് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു
കൂടത്തായി കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. മുഖ്യപ്രതി ജോളിയും എം.എസ് മാത്യുവും അഞ്ച് കേസുകളിലും പ്രതികളാവും. ജോളിയുടെ ആദ്യ ഭർത്താവ് റോയി തോമസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിന് പുറമെയാണ് മറ്റ് അഞ്ച് കൊലപാതകങ്ങളിലും പ്രത്യേകം കേസുകൾ പുതുതായി രജിസ്റ്റർ ചെയ്തത്. കേസിലെ പരാതിക്കാരനായ റോജോയും സഹോദരി റെഞ്ചിയും അന്വേഷണസംഘത്തിന് മുമ്പാകെ ഇന്നും മൊഴി നൽകുന്നുണ്ട്. വടകര റൂറൽ എസ്പി ആസ്ഥാനത്താണ് ഇന്നും മൊഴിയെടുക്കൽ തുടരുന്നത്. റോയി തോമസിൻറെ രണ്ട് […]
വിശ്വാസ സംരക്ഷണത്തിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്തില്ലെന്ന് എന്‍.എസ്.എസ്
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വിമര്‍ശനവുമായി വീണ്ടും എന്‍.എസ്.എസ്. വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ സര്‍ക്കാരുകള്‍ ഒന്നും ചെയ്തില്ല. ഇതാണ് സമദൂരം മാറ്റി ശരിദൂരം സ്വീകരിക്കാന്‍ കാരണം. നവോത്ഥാനത്തിന്റെ പേരില്‍ ജാതിമത ചിന്തകള്‍ ഉയര്‍ത്തി. എല്‍.ഡി.എഫ് സര്‍ക്കാര്‍ ഈശ്വരവിശ്വാസം ഇല്ലാതാക്കാന്‍ നിലകൊണ്ടുവെന്നും എന്‍.എസ്.എസ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പില്‍ നിലപാട് സ്വീകരിക്കാന്‍ എന്‍.എസ്.എസിന് അധികാരമുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. എന്നാല്‍ ആ നിലപാട് ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കേണ്ടെന്നും കോടിയേരി പറഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണക്കുമെന്ന് എന്‍.എസ്.എസ് തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രസിഡന്റ് […]
ആറു വര്‍ഷത്തെ ഇടവേളകഴിഞ്ഞ് ‘കടുവ’ ഇറങ്ങുന്നു, പൃഥ്വിയ്‌ക്ക് ഷാജികൈലാസിന്റെ പിറന്നാള്‍ സമ്മാനം
ആറുവര്‍ഷത്തെ ഇടവേള കഴിഞ്ഞ് പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്നു. കടുവ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്‌പദമാക്കിയാണ് ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് പൃഥ്വിയും ഷാജികൈലാസും സൂചന നല്‍കിയിരുന്നെങ്കിലും താരത്തിന്റെ പിറന്നാള്‍ ദിനമായ ഇന്നാണ് ഔദ്യോഗികമായി സ്ഥിരീകരണം നല്‍കിയത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിസും ചേര്‍ന്നാണ് ചിത്രം നിമര്‍മ്മിക്കുന്നത്. ജിനു എബ്രഹാമിന്റെതാണ് കഥ. ഫസ്‌റ്റ് ലുക്ക് പോസ്‌റ്രറില്‍ നിന്ന് മാസ് എന്റര്‍ടൈനര്‍ മാതൃകയില്‍ പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന ഒരു ഷാജി കൈലാസ് ചിത്രം തന്നെയാകും ‘കടുവ’ […]
ലാറയും സച്ചിനും വീണ്ടും ക്രീസിലേക്ക്
ക്രിക്കറ്റിലെ ഇതിഹാസ താരങ്ങള്‍ വീണ്ടും പാഡണിയുന്നു. ഒരു യുഗത്തിലെ അതികായന്മാരായിരുന്ന മുന്‍ വെസ്റ്റ്ഇന്‍ഡീസ് താരം ബ്രയാന്‍ ലാറയും സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുമടക്കം നിരവധി താരങ്ങളാണ് ഒരിക്കല്‍ കൂടി കളിക്കളത്തില്‍ ഏറ്റുമുട്ടാനൊരുങ്ങുന്നത്. അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ലോക റോഡ് സുരക്ഷാ പരമ്പരയിലാണ് സജീവ ക്രിക്കറ്റില്‍ നിന്നും വിരമിച്ച താരങ്ങള്‍ അണി നിരക്കുക. റോഡ് സുരക്ഷയുടെ പ്രചാരണാര്‍ത്ഥം എല്ലാ വര്‍ഷങ്ങളിലും നടക്കാനിരിക്കുന്ന ഈ ടി20 ടൂര്‍ണ്ണമെന്റില്‍ അഞ്ചു രാജ്യങ്ങളുടെ താരങ്ങളാണ് ഭാഗമാവുക. ലാറക്കും സച്ചിനും പുറമേ ഇന്ത്യയുടെ തന്നെ […]
പശുക്കളെക്കാള്‍ പ്രാധാന്യം സ്ത്രീകള്‍ക്ക് നൽകുക; പതിനെട്ടുകാരിക്ക് മോദിയോട് പറയാനുള്ളത്
നാഗാലാന്റില്‍ അടുത്തിടെ നടന്ന ഒരു സൌന്ദര്യ മത്സരത്തില്‍ ഒരു മത്സരാര്‍ത്ഥിയുടെ ഉത്തരം കേട്ടവരെയെല്ലാം ഞെട്ടിച്ചിരിക്കുകയാണ്, ഒപ്പം ചിന്തിപ്പിക്കുകയും ചെയ്തുവെന്ന് പറയാം. കാരണം ഇന്ത്യയിലെ വലിയൊരു പ്രശ്നത്തെ ആ ഒറ്റ ഉത്തരത്തിലൂടെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പതിനെട്ടുകാരിയായ സുന്ദരി. നാഗാലാന്റിന്റെ തലസ്ഥാനമായ കൊഹിമയില്‍ കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിനാണ് മിസ് കോഹിമ 2019 സൗന്ദര്യ മത്സരം നടന്നത്. മത്സരത്തിനിടെ വിധികര്‍ത്താക്കളെ ഞെട്ടിച്ച പതിനെട്ടുകാരിയായ മത്സരാർത്ഥിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മത്സരത്തിന്റെ ഭാഗമായുള്ള ചോദ്യോത്തോര വേളയിലാണ് ഈ രസകരമായ ഉത്തരമുണ്ടായത്. പ്രധാനമന്ത്രി […]
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച നിരക്ക് 6.1 % മാത്രമേ ഉണ്ടാകൂവെന്ന് ഐ.എം.എഫ്
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച നിരക്ക് 6.1 ശതമാനം മാത്രമേ ഉണ്ടാകൂവെന്ന് ഐ.എം.എഫ്. ഇന്ത്യക്ക് 7 ശതമാനം വളര്‍ച്ച നേടാന്‍ കഴിയുമെന്നായിരുന്നു ജൂലൈയില്‍ ഐ.എം.എഫ് വ്യക്തമാക്കിയിരുന്നത്. ഇന്ത്യയുടെ വളര്‍ച്ചക്ക് തിരിച്ചടിയേറ്റത് ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ അടക്കം മോശപ്പെട്ട സ്ഥിതിയിലേക്ക് പോയതാണെന്നും നിരവധി നടപടികള്‍ നിലവിലെ അവസ്ഥ മറികടക്കാന്‍ ആവശ്യമാണെന്നും ഐ.എം.എഫ് മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞയായ ഗീത ഗോപിനാഥ് പറഞ്ഞു. നേരത്തെ ലോകബാങ്ക്, മൂഡിസ്, എന്നിവയും ആര്‍.ബി.ഐ ഇന്ത്യയുടെ വളര്‍ച്ച നിരക്ക് ഇടിയുമെന്ന് അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് […]












