സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോഡ് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയുണ്ടാകും. അപകടകാരിയായ ഇടിമിന്നലിനൊപ്പമാകും മഴ. 19 വരെയാണ് കനത്ത മഴയുടെ പ്രവചനം. ഉരുള്‍പൊട്ടല്‍ ഭീതിയുള്ള മേഖലകളില്‍ താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ നിര്‍ദേശിച്ചു. മഴക്കൊപ്പമുള്ള ഇടിമിന്നല്‍ അപകടം വരുത്തും. ഉച്ചക്ക് രണ്ട് മണി […]
Author: Tomy Thondamkuzhy
വിഷ്ണുവിന് വെടിക്കെട്ട് സെഞ്ച്വറി; ആന്ധ്രയെ തകര്‍ത്ത് കേരളം
വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റില്‍ ആന്ധ്രയ്ക്കെതിരെ കേരളത്തിന് മിന്നുന്നജയം. വിഷ്ണു വിനോദിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ ബലത്തില്‍ ആറ് വിക്കറ്റിനാണ് കേരളത്തിന്റെ ജയം. സ്കോര്‍ ആന്ധ്ര-230/6, കേരളം-233/4 ആദ്യം ബാറ്റ് ചെയ്ത ആന്ധ്ര ക്യാപ്റ്റന്‍ റിക്കി ബുയിയുടെ അര്‍ധസെഞ്ച്വറിയുടെ മികവിലായിരുന്നു 230 റണ്‍സ് നേടിയത്. ഭൂയി 58 റണ്‍സെടുത്തു. കേരളത്തിനായി ബേസില്‍ തമ്ബിയും, എസ്.മിഥുനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആന്ധ്ര ഉയര്‍ത്തിയ 231 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിന് തുടക്കം മോശമായിരുന്നു. രണ്ടാം ഓവറില്‍ തന്നെ സ്കോര്‍ […]
തമിഴകത്തും താരമായി മഞ്ജു; ആദ്യ ചിത്രം 100 കോടി ക്ലബില്‍
മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യരുടെ ആദ്യ തമിഴ് ചിത്രം അസുരന്‍ കോടികളുടെ തിളക്കത്തില്‍. വന്‍വിജയം നേടി ചിത്രം 100 കോടി ക്ലബില്‍ കടന്നിരിക്കുകയാണ്. തിയേറ്റര്‍ കളക്ഷന് പുറമെ വിദേശരാജ്യങ്ങളിലെ വിതരണാവകാശം, ഡിജിറ്റര്‍, ഓഡിയോ, സാറ്റലൈറ്റ് റൈറ്റുകളും ചേര്‍ത്താണ് ചിത്രം 100 കോടി ക്ലബ്ബില്‍ എത്തിയിരിക്കുന്നത്. പൂമണിയുടെ വെക്കൈ എന്ന നോവലിനെ ആസ്പദമാക്കി വെട്രിമാരന്‍ ഒരുക്കിയ ചിത്രമാണ് അസുരന്‍. ധനുഷാണ് ചിത്രത്തിലെ നായകന്‍. ധനുഷ് അവതരിപ്പിക്കുന്ന ശിവസാമി എന്ന കഥാപാത്രത്തിന്റെ ഭാര്യ പച്ചൈയമ്മാളായിട്ടാണ് മഞ്ജുവെത്തിയത്. പച്ചൈയമ്മാളായി മഞ്ജു തകര്‍പ്പന്‍ […]
സക്കറിയയെ കൊന്ന് സ്വത്ത് തട്ടാനും ജോളി പദ്ധതിയിട്ടു, കൂടുതല്‍ തെളിവുകള്‍ പുറത്ത്
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബരയിലെ മുഖ്യപ്രതി ജോളിയില്‍നിന്ന് പൊലീസിന് ലഭിക്കുന്നത് ഞെട്ടിപ്പിക്കുന്ന കൂടുതല്‍ വിവരങ്ങള്‍. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ പിതാവ് സക്കറിയയെയും കൊലപ്പെടുത്തി ഇവരുടെ പേരിലുളള സ്വത്ത് തട്ടാന്‍ പദ്ധതി തയ്യാറാക്കിയിരുന്നു എന്ന് ജോളി മൊഴി നല്‍കിയെന്ന വിവരം പുറത്തുവന്നു. ഷാജുവിനെ രണ്ടാമത് വിവാഹം ചെയ്തശേഷം സക്കറിയയുമായി അടുത്തബന്ധം ജോളി പുലര്‍ത്തിയിരുന്നു. സക്കറിയയുടെ രണ്ട് മക്കളില്‍ ഒരാളാണ് ഷാജു. ഷാജുവിനെ കൂട്ടുപിടിച്ച് സക്കറിയയുടെ സ്വത്തിന്റെ വ്യാജ ഒസ്യത്ത് ഉണ്ടാക്കി സ്വത്ത് തട്ടാനായിരുന്നു ജോളിയുടെ പദ്ധതിയെന്നാണ് പുറത്തുവരുന്ന […]
ഓഫീസിലെ മേശയില്‍ നിന്ന് ഉത്തരക്കടലാസകള്‍ മോഷ്ടിച്ചു, യൂണിവേഴ്സിറ്റി കോളേജ് കേസ് പ്രതി ശിവരഞ്ജിത്ത് മൊഴിമാറ്റി
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസ് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിലും കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി ഓഫീസിലും നിന്ന് കേരള സര്‍വകലാശാല ഉത്തരക്കടലാസുകള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസിലെ പ്രതി ശിവരഞ്ജിത്തിനെ ക്രൈംബ്രാഞ്ച് സംഘം ജയിലിലെത്തി ചോദ്യം ചെയ്തു. കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ക്രൈംബ്രാഞ്ച് സി.ഐ പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശിവരഞ്ജിത്തിനെ ചോദ്യം ചെയ്തത്. കോടതി ഉത്തരവ് പ്രകാരം ജയില്‍ സൂപ്രണ്ട് ഓഫീസിനോട് ചേര്‍ന്നുള്ള മുറിയിലേക്ക് കൂട്ടിക്കൊണ്ടുവന്നായിരുന്നു ചോദ്യം ചെയ്യല്‍. എന്നാല്‍, നേരത്തെ നല്‍കിയ മൊഴിയില്‍ നിന്ന് വ്യത്യസ്തമായ […]
മാര്‍ക്ക്ദാന വിവാദം; മന്ത്രിക്കോ സര്‍കാറിനോ പങ്കില്ല- എം.ജി വൈസ് ചാന്‍സലര്‍
കോട്ടയം:മാര്‍ക്ക്ദാന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെ പിന്തുണച്ച് എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍സാബു തോമസ്. മാര്‍ക്ക് ദാനത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായിട്ടില്ല. സിന്‍ഡിക്കേറ്റ് ആണ് ഈ തീരുമാനം കൈകൊണ്ടത്. മന്ത്രിക്ക് ഇതില്‍ ഉത്തരവാദിത്തമില്ല. അദാലത്തില്‍ മാര്‍ക്ക് നല്‍കിയിട്ടില്ല, ശുപാര്‍ശ ചെയ്യുകയാണ് ചെയ്തത്. സാമൂഹ്യ നീതിക്ക് വേണ്ടിയാണ് തീരുമാനം എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട തീരുമാനം താനല്ല എടുത്തതതെന്നും അത് സിന്‍ഡിക്കേറ്റിന്‍റേത് ആണെന്നും മന്ത്രി കെ.ടി ജലില്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ജലീലിന്‍റെ പ്രസ്താവനയെ പൂര്‍ണ്ണമായും പിന്തുണക്കുന്ന […]
പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ.സൂരജിനെതിരെ വീണ്ടും എഫ്.ഐ.ആർ
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ സൂരജിനെതിരെ വീണ്ടും എഫ്.ഐ.ആർ. മേജർ ഇറിഗേഷൻ വകുപ്പ് നിർമ്മിച്ച മലപ്പുറം ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്റെ അഞ്ച് അപ്രോച്ച് റോഡുകൾക്ക് ടെണ്ടർ വിളിക്കാതെ കരാർ നൽകിയതിലെ അഴിമതിയെക്കുറിച്ചുള്ള കേസിലാണ് പുതിയ എഫ്.ഐ.ആർ. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുവാന്‍ ഉത്തരവിട്ടത്. 35 കോടിയുടെ അഴിമതിയാണ് കേസില്‍ ആരോപിക്കപ്പെടുന്നത്.
ജാതി മത സംഘടനകൾ പ്രത്യേക പാർട്ടിക്ക് വോട്ട് അഭ്യർത്ഥിക്കുന്നത് ശരിയല്ല: ടിക്കാറാം മീണ
ജാതി മത സംഘടനകൾ ഒരു പ്രത്യേക പാർട്ടിക്ക് വോട്ട് അഭ്യർത്ഥിക്കുന്നത് ശരിയല്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഇക്കാര്യത്തില്‍ പരാതി ലഭിച്ചാല്‍ പരിശോധിക്കും. ശബരിമല അയ്യപ്പന്റെ പേരിൽ വോട്ട് ചോദിക്കാൻ പാടില്ലെന്നും ടിക്കാറാം മീണ പറഞ്ഞു.
മെഗാസ്റ്റാറിന്റെ തമിഴ് മധുരരാജ തിയ്യേറ്ററുകളിലേക്ക്! ചിത്രം കാണാന്‍ ആരാധകരെ ക്ഷണിച്ച് സണ്ണി ലിയോണ്‍
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി ഇക്കൊല്ലം വലിയ വിജയമായി മാറിയ ചിത്രമാണ് മധുരരാജ. വൈശാഖിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്. മികച്ച പ്രതികരണത്തോടൊപ്പം കളക്ഷനില്‍ നൂറ് കോടി ക്ലബിലും മമ്മൂട്ടി ചിത്രം എത്തിയിരുന്നു. വമ്ബന്‍ താരനിര അണിനിരന്ന സിനിമ മമ്മൂട്ടിയുടെ കരിയറിലെ വലിയ വിജയമായും മാറിയിരുന്നു. മലയാളം പതിപ്പ് പിന്നാലെ സിനിമയുടെ തമിഴ് പതിപ്പും റിലീസിങ്ങിനൊരുങ്ങുകയാണ്. തമിഴില്‍ മൊഴിമാറ്റി എത്തുന്ന മധുരരാജ ഈ വെള്ളിയാഴ്ചയാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മധുരാജ റിലീസിനോടനുബന്ധിച്ച് സണ്ണി ലിയോണിന്റെതായി വന്ന പുതിയ […]
ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് ബംഗ്ലാദേശിന്‍റെ കടിഞ്ഞാണ്‍, മത്സരം സമനിലയില്‍
ലോകകപ്പ് പ്രതീക്ഷ സജീവമാക്കാന്‍ കളത്തിലിറങ്ങിയ നീലക്കടുവകള്‍ക്ക് തിരിച്ചടി. മുഴുവന്‍ സമയത്തും ഓരോ ഗോളോടു കൂടി ഇരു ടീമും സമനില വഴങ്ങുകയായിരുന്നു. റാങ്കിങ്ങില്‍ ഏറെ പിന്നിലുള്ള ബംഗ്ലാദേശ് ഇന്ത്യയെ അക്ഷരാര്‍ഥത്തില്‍ തളച്ചുവെന്ന വേണം പറയാന്‍. സാള്‍ട്ട്ലേക്കിനെ നിശബ്ദമാക്കിക്കൊണ്ട് ആദ്യ പകുതിയില്‍ ഗോള്‍കീപ്പറുടെ പിഴവില്‍ നിന്ന് സ്കോർ ചെയ്ത ബംഗ്ലാദേശ് ആ ലീഡ് 89-ആം മിനുട്ട് വരെ നിലനിര്‍ത്തി. ഈ അവസരത്തിലെല്ലാം ഇന്ത്യ സ്വന്തം കാണികളുടെ മുന്നില്‍ തോല്‍വി വഴങ്ങുമോ എന്ന ആശങ്ക പോലും ഉണര്‍ന്നിരുന്നു. കളിയുടെ മുഴുവന്‍ സമയം […]












