India Kerala

കൂടത്തായ് കേസ് : റോജോയുടെയും റെഞ്ചിയുടേയും ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിച്ചു

കൂടത്തായികൊലപാത പരമ്പര കേസില്‍ ‍ ഡി.എന്‍.എ പരിശോധനക്ക് വേണ്ടിയുള്ള സാമ്പിളുകള്‍ ശേഖരിച്ചു. റോയ് തോമസിന്‍റെ സഹോദരങ്ങളായ റോജോ,റെഞ്ചു, ജോളിയുടെ മകന്‍ റോമോ,പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു മകന്‍ എന്നിവരുടെ സാമ്പിളുകളാണ് ശേഖരിച്ചത്. ടോം തോമസിന്‍റെയും അന്നമ്മയുടെയും തന്നെയാണ് കല്ലറയില്‍ നിന്ന് പുറത്തെടുത്ത മൃതദേഹ അവശിഷ്ടങ്ങളെന്ന് തെളിയിക്കുന്നതിന് വേണ്ടിയാണ് റോജോയുടെയും,സഹോദരി റെഞ്ചുവിന്‍റെയും ഡി.എന്‍.എ സാമ്പിളുകളെടുത്തത്. റോയിടേതെന്ന് സ്ഥിരീകരിക്കാന്‍ മക്കളുടെ സാമ്പിളുകളുമെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചെടുത്ത സാമ്പിളുകള്‍ ഇന്ന് തന്നെ ഡി.എന്‍.എ പരിശോധനക്കയക്കും. കണ്ണൂരിലേയോ,തിരുവനന്തപുരത്തേയോ ഫോറന്‍സിക് ലാബിലേക്കായിരിക്കും കൈമാറുക. അടിയന്തര സാഹചര്യം […]

India Kerala

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസ്: ടി.ഒ സൂരജടക്കമുള്ള മുന്ന് പ്രതികളുടെ റിമാന്‍റ് കാലാവധി നീട്ടി

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ ടി.ഒ സൂരജടക്കമുള്ള മുന്ന് പ്രതികളുടെ റിമാന്‍റ് കാലാവധി നീട്ടി. മുവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് 14 ദിവസത്തേക്ക് കൂടി റിമാന്‍റ് കാലാവധി നീട്ടിയത്. ഈ മാസം 31 വരെയാണ് പുതിയ റിമാന്‍റ് കാലാവധി ചമ്രവട്ടം പാലം അഴിമതിയെ കുറിച്ച് തനിക്ക് അറിയില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും ടി.ഒ സൂരജ് പറഞ്ഞു.

India Kerala

മരട് ഫ്ലാറ്റുകള്‍ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചു

മരടിൽ ഫ്ലാറ്റ് പൊളിക്കൽ നടപടിക്ക് തുടക്കമിട്ട് വിജയ് സ്റ്റീൽ കമ്പനി. ആൽഫാ സെറീൽ ഫ്ലാറ്റിൽ തൊഴിലാളികളെത്തി പൂജ നടത്തി. അതേ സമയം പൊളിക്കാനുള്ള കമ്പനികൾക്ക് അംഗീകാരം നൽകാനുള്ള നഗരസഭാ യോഗം പുരോഗമിക്കുകയാണ്. ഇന്ന് രാവിലെയാണ് ആൽഫാ സെറീൻ ഫ്ലാറ്റിൽ തൊഴിലാളികളെത്തി പൂജ നടത്തിയത്. നിലവിൽ ആൽഫാ സെറീൽ ഫ്ലാറ്റ് പൊളിക്കുന്ന ചുമതല വിജയ് സ്റ്റീൽ കമ്പനിക്ക് കൈമാറാനാണ് സങ്കേതിക സമിതി ശുപാർശ ചെയ്തിരിക്കുന്നത്. മറ്റ് ഫ്ലാറ്റുകൾ എഡിഫൈഡ് കമ്പനിക്ക് കൈമാറാനാണ് ധാരണയായിട്ടുള്ളത്. അതേ സമയം ആശങ്കകൾ പരിഹരിക്കാതെയാണ് […]

India Kerala

ഉപതെരഞ്ഞെടുപ്പിലെ എൻ.എസ്.എസ് നിലപാടില്‍ എൽ.ഡി.എഫ്-യുഡിഎഫ് തർക്കം രൂക്ഷമാകുന്നു

ഉപതെരഞ്ഞെടുപ്പിലെ എൻ.എസ്.എസ് നിലപാടില്‍ എൽ.ഡി.എഫ്-യുഡിഎഫ് തർക്കം രൂക്ഷമാകുന്നു. സാമുദായിക സംഘടനകൾ പരസ്യമായി വോട്ട് പിടിക്കുന്നത് ചട്ടലംഘനമാണെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാടിനെതിരെ യു.ഡി.എഫ് രംഗത്തു വന്നു. ജാതി പറഞ്ഞു വോട്ട് പിടിക്കുന്നതിനെതിരെ കമ്മീഷന് പരാതി നൽകാൻ എൽ.ഡി.എഫ് തീരുമാനിച്ചു. ജാതി-മത സംഘടനകൾ പരസ്യമായി വോട്ട് ചോദിക്കുന്നത് ചട്ടലംഘനമാണെന്നും പരാതി ലഭിച്ചാൽ നടപടിയെടുക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എൻ.എസ്.എസ് നേതൃത്വം വട്ടിയൂർക്കാവിൽ യു.ഡി.എഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച പശ്ചാത്തലത്തിലായിരുന്നു കമ്മീഷന്‍റെ പ്രതികരണം. എന്നാൽ […]

Football Sports

പിതാവ് ഓപ്പറേഷന്‍ ടേബിളിലായിരുന്നു; ആരേയും ഒന്നും അറിയിച്ചില്ല, ആദില്‍ ഖാന്‍ ഇന്ത്യയുടെ രക്ഷകനായി

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ട് മത്സരത്തില്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യ സമനില പിടിച്ചുവാങ്ങുകയായിരുന്നു. 88-ാം മിനിറ്റില്‍ ആദില്‍ ഖാന്‍ നേടിയ തകര്‍പ്പന്‍ ഗോളിലാണ് തോല്‍വിയുടെ വക്കില്‍ നിന്ന് ഇന്ത്യ സമനില പിടിച്ചത്. മത്സരത്തിന് തൊട്ടു മുമ്പാണ് പിതാവ് ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലാണെന്നും ഉടന്‍ ശസ്ത്രക്രിയ വേണമെന്നും ആദില്‍ അറിയുന്നത്. വീട്ടില്‍ നിന്നുള്ള അപ്രതീക്ഷിതമായ ആ ഫോണ്‍ കോളില്‍ ആദിലിന്റെ മനസൊന്ന് പിടച്ചു. എന്തു ചെയ്യണമെന്ന് അറിയാതെ നിന്നു പോയ ഏതാനും നിമിഷങ്ങള്‍. ഒടുവില്‍ രാജ്യത്തിന് വേണ്ടി ബൂട്ടണിയാന്‍ […]

Entertainment

5 കോടി പോയ നിർമാതാവിന്റെ വിഷമത്തിലാണ് ശബ്ദ സന്ദേശം അയച്ചതെന്ന് ജോബി ജോര്‍ജ്ജ്; ഷെയ്ന്‍ നിഗത്തിന്റെ പരാതിയില്‍ അമ്മ ഇടപെടുന്നു

നിര്‍മ്മാതാവ് വധഭീഷണി മുഴക്കുന്നുവെന്ന ഷെയ്ൻ നിഗത്തിന്റെ പരാതിയിൽ അമ്മ നേതൃത്വം ഇടപെടുന്നു. ഷെയ്ൻ നിഗവുമായും നിർമ്മാതാക്കളുടെ സംഘടനയുമായും അമ്മ ചർച്ച നടത്തും. നിര്‍മാതാവ് ജോബി ജോര്‍ജ്ജിനെതിരെയാണ് താരത്തിന്റെ ആരോപണം. അതേസമയം തന്റെ സിനിമക്ക് നൽകിയ സമയത്തിനിടയിൽ ഷെയ്ന്‍ നിഗം മറ്റൊരു സിനിമയിൽ കരാർ ഒപ്പിട്ടെന്ന് ജോബി ജോര്‍ജ് ആരോപിച്ചു. ഷെയിനിനെതിരെ നിര്‍മാതാക്കളുടെ സംഘടനയില്‍ പരാതി നല്‍കിയെന്നും ജോബി ജോര്‍ജ് പറഞ്ഞു. ഷെയ്ൻ ആദ്യം 30 ലക്ഷം ചോദിച്ചു. പിന്നീട് 40 ലക്ഷം ചോദിച്ചു. 30 ലക്ഷം ട്രാൻസ്ഫർ […]

Entertainment

‘ജീവിക്കാന്‍ അനുവദിക്കില്ല, ജീവിപ്പിക്കുകയില്ല’; നടന്‍ ഷെയിന്‍ നിഗത്തിന് നിര്‍മാതാവിന്റെ വധഭീഷണി, പരാതി നല്‍കി

നിര്‍മ്മാതാവ് ജോബി ജോര്‍ജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന് നടന്‍ ഷെയിന്‍ നിഗം. ഗുഡ്‍വില്‍ എന്‍റര്‍ടെയ്മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന വെയില്‍ എന്ന ചിത്രത്തിലെ നായകനാണ് ഷെയ്ന്‍ നിഗം. ഈ ചിത്രത്തിന്‍റെ ഒന്നാം ഷെഡ്യൂള്‍ കഴിഞ്ഞതിന് ശേഷമാണ് നടനെതിരെ നിര്‍മ്മാതാവ് വധ ഭീഷണിയുമായി രംഗത്ത് എത്തിയത്. നവമാധ്യമങ്ങളിലൂടെ ഷെയിനിനെതിരെ മോശപ്പെട്ട കുപ്രചരണങ്ങള്‍ നടത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ജീവിക്കാന്‍ അനുവദിക്കില്ലെന്നും ജീവിപ്പിക്കുകയില്ലെന്നുമാണ് ജോബി ജോര്‍ജ് തന്നോട് പറ‍ഞ്ഞതെന്ന് ഷെയിന്‍ നിഗം അമ്മ പ്രസിഡണ്ടിന് നല്‍കിയ കത്തില്‍ പറയുന്നു. ഇതിന്റെ തെളിവുകളായ […]

Cricket Sports

ഒത്തുകളി ആരോപണം മൂന്ന് യു.എ.ഇ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ നടപടി

ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് മൂന്ന് യു.എ.ഇ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ നടപടി. ക്യാപ്റ്റനായിരുന്ന മുഹമ്മദ് നവീദ്, ഷൈമാന്‍ അന്‍വര്‍, ഖദീര്‍ അഹമ്മദ് എന്നിവരെ ഐ.സി.സി അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. മഹര്‍ദീപ് ഛായകര്‍ എന്ന കളിക്കാരനെതിരെയും നടപടിയുണ്ടാകും. മറ്റന്നാള്‍ യു.എ.ഇയില്‍ ട്വന്റി ട്വന്റി ലോകകപ്പിന്റെ യോഗ്യതാമല്‍സരങ്ങള്‍ തുടങ്ങാനിരിക്കെയാണ് നടപടി. യോഗ്യതാ മല്‍സരങ്ങളില്‍ ഉള്‍പ്പെടെ ഇവര്‍ കൃത്രിമങ്ങള്‍ക്ക് ശ്രമിച്ചു എന്നാണ് ആരോപണം. നടപടി നേരിടുന്ന മുഹമ്മദ് നവീദിനെ യു.എ.ഇ കഴിഞ്ഞയാഴ്ച ടീമില്‍ നിന്ന് പുറത്താക്കിയിരുന്നു.

India National

ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: പരസ്യ പ്രചാരണം രണ്ട് നാള്‍ കൂടി

ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിക്കാന്‍ ഇനി രണ്ട് നാള്‍. ഇരു സംസ്ഥാനങ്ങളിലും പ്രചാരണത്തില്‍ ഏറെ മുന്നിട്ടുനിന്ന ബി.ജെ.പി അവസാനവട്ട വോട്ട് ഉറപ്പിക്കുന്ന തിരക്കിലാണ്. താരപ്രചാരകര്‍ എത്താത്തതിലുള്ള പി.സി.സികളുടെ പ്രതിഷേധങ്ങള്‍ക്കിടെ അധ്യക്ഷ സോണിയ ഗാന്ധി നാളെ ഹരിയാനയില്‍ പ്രചാരണത്തിനെത്തും. മഹാരാഷ്ട്രയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്നത്തെ പ്രചാരണ പരിപാടികള്‍. കശ്മീർ, പൗരത്വ പട്ടിക തുടങ്ങിയ വിഷയങ്ങളിൽ ഊന്നിയാണ് പ്രധാനമന്ത്രിയുടേയും കേന്ദ്രമന്ത്രിമാരുടെയും പ്രചാരണം. ഇരു സംസ്ഥാനങ്ങളിലും തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. ഹരിയാനയില്‍ 75 സീറ്റുകൾ നേടുമെന്നാണ് […]

India Kerala

ബാബരി കേസിലെ ചരിത്രവിധി വരാന്‍ ഇനി ഒരു മാസം

ബാബരി മസ്ജിദ് ഭൂമിത്തര്‍ക്ക കേസിലെ ചരിത്ര വിധി പുറത്തുവരാന്‍ ഇനി ഒരു മാസത്തെ കാത്തിരിപ്പ്. വിധി പുറപ്പെടുവിക്കുന്നതോടെ ഒന്നര പതിറ്റാണ്ട് കാലം പഴക്കമുള്ള പ്രശ്നത്തിനാണ് ‌കുരുക്കഴിയുന്നത്. അടുത്ത മാസം വിരമിക്കാനിരിക്കെ നിലവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പുറപ്പെടുവിക്കുന്ന നിര്‍ണായക വിധി പ്രസ്താവം കൂടിയാകുമത്. 1992 ഡിസംബര്‍ ആറിനാണ് മതേതര ഇന്ത്യയുടെ ചരിത്രത്തിന് വിള്ളല്‍ വീഴ്ത്തി അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്. ശേഷം 27 വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ബാബരി ഭൂമിത്തര്‍ക്കവുമായി കേസില്‍ സുപ്രീംകോടതി […]