ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭാ മണ്‌ഡലങ്ങളിലും എല്‍.ഡി.എഫിന് വിജയം സുനിശ്ചിതമാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പ്രസ്‌താവനയില്‍ പറഞ്ഞു. കേരളത്തിന്റെ വികസനത്തിനും സാമൂഹിക മുന്നേറ്റത്തിനും തടസ്സം സൃഷ്ടിക്കുന്ന പ്രതിപക്ഷത്തിനും ബി.ജെ.പിക്കും ഉപതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ ശക്തമായ താക്കീത് നല്‍കും. ജനങ്ങളുടെ പ്രശ്‌നങ്ങളും വികസന കാര്യങ്ങളും ചര്‍ച്ച ചെയ്യുന്നതിന് പകരം നിസാര വിഷയങ്ങളുടെ പേരില്‍ വിവാദം ഉണ്ടാക്കാനാണ് യു.ഡി.എഫ് ശ്രമിച്ചത്. രാഷ്ട്രീയമായി ഒന്നും പറയാനില്ലാത്തിനാലാണിത്. ജാതിയും മതവും പറഞ്ഞ് വോട്ട് ചോദിക്കുന്നത്. ജാതി ഭ്രാന്ത് ഇളക്കിവിടുന്നതനെതിരെ ജനങ്ങള്‍ ശക്തമായ മറുപടി […]
Author: Tomy Thondamkuzhy
സിക്‌സറിലൂടെ സെഞ്ച്വറി; മിന്നും ഫോമില്‍ രോഹിത് ശര്‍മ്മ
റാഞ്ചി ക്രിക്കറ്റ് ടെസ്റ്റില്‍ രോഹിത് ശര്‍മ്മക്ക് സെഞ്ച്വറി. ടെസ്റ്റ് കരിയറിലെ ആറാം സെഞ്ച്വറിയാണ് രോഹിത് കുറിച്ചത്. ഡാന്‍ പിയറ്റ്‌നിനെ സിക്‌സര്‍ പറത്തിയാണ് രോഹിത് ശതകം തികച്ചത്. 130 പന്തില്‍ നിന്ന് 13 ഫോറിന്റെയും നാല് സിക്‌സറുകളുടെയും അകമ്പടിയോടെയായിരുന്നു ‘ഹിറ്റ്മാന്റെ’ ഇന്നിങ്‌സ്. തുടക്കത്തിലെ തകര്‍ച്ചക്ക് ശേഷം കരുതലോടെയാണ് രോഹിത് കളിച്ചത്. ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ തുടക്കത്തില്‍ ലഭിക്കുന്ന പിച്ചിലെ ആനുകൂല്യം മുതലെടുത്തപ്പോള്‍ ക്യാപ്റ്റന്‍ കോഹ്ലിയടക്കം മൂന്ന് പേര്‍ മടങ്ങി. അപകടം മണത്ത രോഹിത് ബൗളര്‍മാരെ ക്ഷമയോടെ നേരിടുകയായിരുന്നു. എന്നാല്‍ ഉച്ചഭക്ഷണത്തിന് […]
ഐ.എസ്.എല്‍ ഉദ്ഘാടന ചടങ്ങിന് ‘ദുൽഖർ ടച്ച്’
ഇന്ത്യയുടെ ജനപ്രിയ ഫുട്ബോൾ ടൂർണ്ണമെന്‍റായി മാറിയ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം സീസൺ ഉദ്ഘാടന മത്സരത്തിന് കൊഴുപ്പ് കൂട്ടാന്‍ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെത്തുന്നത് വിവിധ മേഖലകളിൽ നിന്നുള്ള വമ്പൻ താര നിര. ഇരുപതിന് സ്വന്തം തട്ടകത്തിൽ നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് അത്‍ലറ്റിക്കോ ഡി കൊൽക്കത്തയുമായാണ് പോരിനിറങ്ങുന്നത്. ഹോളിവുഡിലടക്കം വരവറിയിച്ച തെന്നിന്ത്യൻ യുവതാരം ദുൽഖർ സൽമാനാണ് ഉദ്ഘാടന സെറിമണിയുടെ അവതാരകൻ. ബി.സി.സി.ഐ നിയുക്ത അധ്യക്ഷനും കൊൽക്കത്തയുടെ രാജകുമാരനുമായ സൗരവ് ഗാംഗുലിയാണ് ക്രിക്കറ്റ് മേഖലയിൽ നിന്നുള്ള മുഖ്യാതിഥി. ബോളിവുഡ് […]
ആര്‍ട്ടിക്കിള്‍ 370ഉം യു.എ.പി.എ ബില്ലും സംബദ്ധിച്ച വിവരങ്ങള്‍ നല്‍കാനാകില്ലെന്ന് ആഭ്യന്തര മന്ത്രാലയം
വിവരാവകാശ പ്രകാരമുള്ള അപേക്ഷക്കാണ് ആഭ്യന്തര മന്ത്രാലയം ഇപ്രകാരം മറുപടി നല്‍കിയത്. ദേശ സുരക്ഷ ചൂണ്ടിക്കാട്ടിയാണ് നടപടി. മോദി സര്‍ക്കാര്‍ നീക്കങ്ങള്‍ സുതാര്യമായതിനാല്‍ വിവരകാവകാശ അപേക്ഷകളുടെ ആവശ്യം കുറയുന്നു എന്ന പ്രസ്താവന ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയത് ഈ മാസം 12നാണ്. പക്ഷെ കാര്യങ്ങള്‍ അത്ര സുതാര്യമല്ലെന്നാണ് ആഭ്യന്തരമന്ത്രാലത്തിന്റെ നീക്കങ്ങള്‍ വ്യക്തമാക്കുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമം നല്‍കിയ വിവരവാവകാശ പ്രകാരമുള്ള രണ്ട് അപേക്ഷകള്‍ക്ക് രാജ്യ സുരക്ഷ ആരോപിച്ച് വിവരങ്ങള്‍ നിഷേധിച്ചിരിക്കുകയാണ് ആഭ്യന്തര മന്ത്രാലയം. ആദ്യ ആര്‍.ടി.ഐ അപേക്ഷയില്‍ യു.എ.പി.എ […]
മാർക്ക് ദാന വിവാദത്തില്‍ ജലീലിന് യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി
മാർക്ക് ദാന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി . കുറ്റിപ്പുറത്ത് മന്ത്രി പങ്കെടുക്കുന്ന യോഗത്തിലേക്ക് പ്രവർത്തകർ ഇരച്ചു കയറി. പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. ജലീല്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോടും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. മാനാഞ്ചിറയില്‍ നടന്ന പ്രതിഷേധത്തില്‍ മന്ത്രിയുടെ കോലം കത്തിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ധനുഷ് ലാല്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
കൂടത്തായി കേസ്; പ്രതികളുടെ റിമാന്‍ഡ് 14 ദിവസം കൂടി നീട്ടി, ആളൂര്‍ അസോയിയേറ്റ്സിലെ അഭിഭാഷകര്‍ ജോളിക്കായി ഹാജരാകുന്നതില്‍ എതിര്‍പ്പ്
കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതികളുടെ റിമാന്‍ഡ് 14 ദിവസം കൂടി നീട്ടി. റോയിയുടെ കൊലപാതക കേസില്‍ പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷ താമരശ്ശേരി കോടതി തള്ളി. ആളൂര്‍ അസോയിയേറ്റ്സിലെ അഭിഭാഷകര്‍ ജോളിക്കായി ഹാജരാകുന്നതില്‍ മറ്റ് അഭിഭാഷകര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷം ജോളിയുടെ സുഹൃത്ത് റാണിയെ അന്വേഷണ സംഘം ഇന്നലെ രാത്രി വിട്ടയച്ചിരുന്നു. ഇന്നലെയാണ് ജോളിയുടെ കൂട്ടുകാരി റാണിയുടെ മൊഴിയെടുത്തത്. ജോളിയുടേയും റോയ് തോമസിന്റെയും മൂത്ത മകൻ റോമോയാണ് റാണിയിലേക്കുള്ള വഴി തുറന്നത്. അമ്മയുടെ […]
ആലുവ മണപ്പുറം നടപ്പാലം അഴിമതി; ഇബ്രാഹിം കുഞ്ഞ് അടക്കമുള്ളവർക്കെതിരെ ഹൈക്കോടതിയിൽ ഹരജി
ആലുവ ശിവരാത്രി മണപ്പുറം നടപ്പാലം അഴിമതിയില്‍ മുൻ മന്ത്രി വി. കെ ഇബ്രാഹിം കുഞ്ഞ് അടക്കമുള്ളവർക്കെതിരെ ഹൈക്കോടതിയിൽ ഹരജി. അഴിമതി സംബന്ധിച്ച് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ നൽകിയ പരാതിയിൽ പ്രോസിക്യൂഷൻ അനുമതി സർക്കാർ വൈകിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയിൽ ഹരജി.ഹരജിയിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടി. മുൻപരിചയമില്ലാത്ത കരാറുകാർക്ക് അധിക തുക അനുവദിച്ച് 4 .2 കോടിയുടെ അഴിമതി നടത്തിയെന്നാണ് പരാതിയിൽ ഉന്നയിക്കുന്നത്. ഇബ്രാഹിം കുഞ്ഞിനെ കൂടാതെ മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, മുഹമ്മദ് ഹനീഷ്, അൻവർ […]
എറണാകുളത്ത് ലോഡ്ജിൽ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം ലോഡ്ജിൽ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. ബംഗളൂരു വില്‍ താമസക്കാരായ രാധാമണി(66), മക്കളായ സുരേഷ് കുമാർ(43) സന്തോഷ് കുമാർ (40) എന്നിവരാണ് മരിച്ചത്. ഇവർ ഈ മാസം 14നാണ് ലോഡ്ജില്‍ മുറി എടുത്തത്.
ടോസ് നേടാന്‍ ബാവുമയെ കൂട്ടിയിട്ടും ഡുപ്ലെസിക്ക് രക്ഷയില്ല; ചിരിച്ച് വിരാട് കോഹ്‌ലി
ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലെസിയുടെ ടോസ് നിര്‍ഭാഗ്യം തുടരുകയാണ്. ഏഷ്യന്‍ മണ്ണില്‍ തുടര്‍ച്ചയായി ഒമ്പത് ടോസുകളാണ് ഡുപ്ലെസിക്ക് നഷ്ടമായത്. തന്റെ നിര്‍ഭാഗ്യം മാറ്റാനാണ് ഡുപ്ലെസി സഹതാരം ടെമ്പ ബാവുമയെ കൂടെ കൂട്ടിയത്. പക്ഷേ ഇത്തവണയും ടോസ് ഭാഗ്യം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്കൊപ്പമായിരുന്നു. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി തന്റെ തീരുമാനം പറയും മുമ്പെ ചിരിക്കുന്നതും കാണാം. പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിലും കോഹ് ലിയായിരുന്നു ടോസ് നേടിയിരുന്നത്. രണ്ടിലും ഇന്ത്യ വിജയിക്കുകയും ചെയ്തു. […]
ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് നായിക അരുണാചലില്‍ നിന്ന്!
പേരു കൊണ്ടു തന്നെ പ്രേക്ഷകര്‍ക്ക് കൌതുകം സമ്മാനിച്ച ചിത്രമാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍. ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങിയപ്പോഴും ആരാധകര്‍ക്ക് അതേ ജിജ്ഞാസ നല്‍കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. ഇപ്പോഴിതാ മറ്റൊരു കൊതുകം ജനിപ്പിക്കുന്ന വാര്‍ത്തയുമായാണ് ചിത്രത്തിന്‍റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. അരുണാചല്‍ സ്വദേശി കെന്‍ഡി സിര്‍ദോയാണ് ചിത്രത്തില്‍ നായികയായി എത്തുന്നതെന്ന സൂചന നല്‍കിയാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. ഹൈദരാബാദില്‍ തീയറ്റര്‍ ആര്‍ട്‌സില്‍ ബിരുദാനന്തര ബിരുദം ചെയ്യുന്ന കെന്‍ഡി സിര്‍ദോയുടെ ആദ്യ സിനിമയാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍. നവാഗതനായ രതീഷ് ബാലകൃഷ്ണനാണ് ചിത്രത്തിന്‍റെ […]












