വാളയാര്‍ സഹോദരിമാരുടെ കാര്യത്തില്‍ നടക്കുന്നത് സീരിയല്‍ കില്ലിംഗാണെന്ന് പ്രതിപക്ഷം. മൂന്ന് മരണങ്ങളുണ്ടായിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്ന് വി.ടി ബല്‍റാം സഭയില്‍ പറഞ്ഞു. അന്വേഷണം സി.ബി.ഐക്ക് വിടുന്നതില്‍ സര്‍ക്കാറിന് പരിമിതിയുണ്ടെന്നും ആരെങ്കിലും കോടതിയില്‍ പോയാല്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. നേരത്തേ പ്രതികളെ രക്ഷപ്പെടാൻ സി.ഡബ്ല്യൂ.സി ചെയർമാൻ സഹായിച്ച വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ വി.ടി ബല്‍റാം അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയിരുന്നു. മുമ്പ് ചര്‍ച്ച ചെയ്ത വിഷയമാണെന്ന് പറഞ്ഞ് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്ന് […]
Author: Tomy Thondamkuzhy
‘കോപ്പി അടിച്ചെങ്കില്‍ അത് എന്റെ കഴിവ്’; പി.എസ്.സി പരീക്ഷാ തട്ടിപ്പിലെ ‘സാമര്‍ത്ഥ്യം’ തുറന്ന് പറഞ്ഞ് പ്രതി നസീം ഫേസ്ബുക്കില്‍
‘കോപ്പി അടിച്ചെങ്കില്‍ അത് തന്റെ കഴിവെന്ന്’ പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതി നസീം. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പുതിയ ഫോട്ടോക്ക് താഴെയുള്ള കമന്റിലാണ് പ്രതി നസീം ഇങ്ങനെ പ്രതികരിച്ചത്. യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ത്ഥി അഖില്‍ ചന്ദ്രനെ കുത്തിയ കേസിലും പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിലും പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതോടെയാണ് നസീമും ശിവരഞ്ജിത്തും സ്വാഭാവിക ജാമ്യത്തില്‍ ജയില്‍ മോചിതരായത്. ജയിലിലേക്ക് കഞ്ചാവ് കടത്തുകയും ഉപയോഗിക്കുകയും ചെയ്‌തെന്ന കേസിലും നസീമിന് ജാമ്യം ലഭിച്ചിരുന്നു. ഫേസ്ബുക്കില്‍ പുതുതായി ചേര്‍ത്ത പ്രൊഫൈല്‍ […]
ഇവിടെയുള്ള ഒരു നായകനും ചെയ്താല്‍ ശരിയാകില്ല, അതുകൊണ്ടാണ് കമലയിലേക്ക് അജുവിനെ തെരഞ്ഞെടുത്തതെന്ന് രഞ്ജിത് ശങ്കര്‍
അജു വര്‍ഗീസ് ആദ്യമായി നായകനാകുന്ന ചിത്രമാണ് രഞ്ജിത് ശങ്കറിന്റെ കമല. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം 36 മണിക്കൂറുകള്‍ കൊണ്ട് നടക്കുന്ന സംഭവങ്ങളാണ് പറയുന്നത്. കമലയുടെ ട്രയിലറും പാട്ടും ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഹാസ്യതാരത്തില്‍ നിന്നുമുള്ള അജുവിന്റെ ചുവടുമാറ്റം തന്നെയാണ് കമലയുടെ പ്രത്യേകത. ഒരു സുപ്രഭാതത്തിലാണ് ഇതില്‍ അജു വര്‍ഗീസിനെ നായകനാക്കാന്‍ ആലോചിച്ചതെന്നാണ് രഞ്ജിത് ശങ്കര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. സഫറിന്റെ വേഷം ആരു ചെയ്യുമെന്ന് ആലോചിച്ചപ്പോള്‍ സ്വാഭാവികമായും ഇവിടെയുള്ള നായകന്മാര്‍ തന്നെയാണു മനസിലേക്കു […]
ഹാപ്പി ബര്‍ത്ത് ഡേ കിംഗ് കോഹ്‌ലി; ഇന്ത്യന്‍ നായകന് ഇന്ന് 31ാം ജന്മദിനം
ന്യൂഡല്‍ഹി: നീലക്കുപ്പായമണിഞ്ഞതു മുതല്‍ റെക്കോര്‍ഡുകളുടെ കളിത്തോഴനായ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് ഇന്ന് 31ാം ജന്മദിനം. ഇഷ്ട താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. വിരാട് കോഹ്‌ലിയുടെ ആദ്യ ഏകദിന സെഞ്ച്വറിയുടെ വീഡിയോ പങ്കുവെച്ചാണ് ബിസിസിഐ കോഹ്‌ലിക്ക് ആശംസകള്‍ നേര്‍ന്നത്. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആരാണെന്ന ചേദ്യത്തിന് ഇന്ന് വിരാട് കോഹ്‌ലി എന്നല്ലാതെ മറ്റൊരു പേര് പറയാനുണ്ടാകില്ല. അത്ര ഉയരത്തിലാണ് വിരാട് എന്ന വീര പുരുഷന്റെ സ്ഥാനം. സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് […]
എ ആര്‍ റഹ്മാന്‍ മലയാളത്തില്‍ ഗാനമൊരുക്കുന്നു
കാല്‍ നൂറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം ഓസ്‌കാര്‍ ജേതാവ് എ ആര്‍ റഹ്മാന്‍ മലയാളത്തില്‍ ഗാനം ഒരുക്കുന്നു. ഗായകന്‍ വിജയ് യേശുദാസാണ് ഈ ഗാനം ആലപിക്കുന്നത്. ഗാനത്തിന്റെ റെക്കോര്‍ഡിംഗ് കഴിഞ്ഞു. സംവിധായകന്‍ ബ്ലെസ്സി തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ബ്ലെസ്സി സംവിധാനം ചെയ്ത് പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തില്‍ എത്തുന്ന ‘ആടുജീവിതം’ എന്ന ചിത്രത്തിലൂടെയാണ് എആര്‍ റഹ്മാന്‍ മലയാളത്തിലേക്ക് തിരിച്ചുവരുന്നത്. 1992ല്‍ പുറത്തിറങ്ങിയ മണി രത്‌നം ചിത്രമായ റോജയിലൂടെ സംഗീത രംഗത്തെത്തിയ എആര്‍ റഹ്മാന്‍ മലയാളത്തില്‍ യോധയ്ക്ക് വേണ്ടി സംഗീതം നിര്‍വഹിച്ചിട്ടുണ്ട്. എആര്‍ […]
സംസ്ഥാനത്തെ സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചു. അധ്യാപകര്‍ ജോലി സമയത്ത് സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. വിദ്യാര്‍ഥികള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് വിലക്കി പൊതു വിദ്യാഭ്യാസ വകുപ്പ് നേരത്തെയും സര്‍ക്കുലര്‍ ഇറക്കിയിരുന്നു. എന്നാല്‍ ഇത് കര്‍ശനമായി പാലിക്കപ്പെടാത്തതിനാലാണ് വീണ്ടും പുതിയ സര്‍ക്കുലറെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കുന്നു. സര്‍ക്കുലര്‍ കര്‍ശനമായി നടപ്പാക്കാന്‍ പ്രഥമാധ്യാപകരും വിദ്യാഭ്യാസ ഓഫീസര്‍മാരും ശ്രദ്ധിക്കണമെന്നും സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നു.
ആര്‍.സി.ഇ.പി കരാറില്‍ ഇന്ത്യ ഒപ്പുവെക്കില്ല
ആര്‍.സി.ഇ.പി കരാറില്‍ (സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍) ഇന്ത്യ ഒപ്പുവെക്കില്ല. ഇന്ത്യ ഉന്നയിച്ച ആശങ്കകള്‍ പരിഹരിക്കാത്തതിനാല്‍ കരാറുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഇന്ത്യ ആസിയാന്‍ രാഷ്ട്രങ്ങളെ അറിയിച്ചു. ചൈനയിൽ നിന്നുള്ള ക്രമാതീത ഇറക്കുമതി തടയുന്നത് ഉൾപ്പെടെ ഇന്ത്യ ഉന്നയിച്ച ആവശ്യങ്ങൾ അംഗരാജ്യങ്ങള്‍ അംഗീകരിച്ചില്ലെന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളിലെ ആർ.സി.ഇ.പി ചർച്ചകളിൽ വാണിജ്യമന്ത്രി പിയൂഷ് ഗോയൽ പങ്കെടുത്തിരുന്നു. രാജ്യത്തിനകത്തും കരാറിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഇന്നലെ ആസിയാന്‍ സമ്മിറ്റിനായി ബാങ്കോക്കിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, കരാര്‍ നടപ്പാക്കുന്നതില്‍ ബന്ധപ്പെട്ട എല്ലാ രാജ്യങ്ങള്‍ക്കും […]
കരമന ജയമാധവൻ നായരുടെ മരണം; നിർണായക തെളിവ് പൊലീസിന് ലഭിച്ചു
കരമന കൂടത്തിൽ കുടുംബത്തിലെ ജയമാധവൻ നായരുടെ മരണവുമായി ബന്ധപ്പെട്ട് നിർണായക തെളിവ് പൊലീസിന് ലഭിച്ചു. രക്തക്കറ പുരണ്ട തടി കഷ്ണം വീടിന്റെ പുറക് വശത്ത് നിന്നും പൊലീസ് കണ്ടെടുത്തു. ഹാളിലെ മൂന്ന് ഇടങ്ങളിൽ നിന്ന് രക്തക്കറയും കണ്ടെത്തി. ജയമാധവൻ നായർ മരിച്ചു കിടന്ന വീടിന്റെ പുറക് വശത്ത് നിന്നാണ് രക്തക്കറ പുരണ്ട തടി കഷ്ണം ലഭിച്ചത്. ഹാളിലെ ഭിത്തിയിലാണ് രക്തക്കറ കണ്ടെത്തിയത്. കൂടത്തില്‍ വീട്ടിലെത്തിയപ്പോള്‍ ജയമാധവന്‍ നായര്‍ കട്ടിലില്‍നിന്ന് വീണു കിടക്കുന്നതു കണ്ടെന്നാണ് കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരുടെ […]
28 വര്‍ഷങ്ങള്‍ക്ക് ശേഷം കലോത്സവം കാസര്‍കോട്; അതിഥികളെ സ്വീകരിക്കാന്‍ സ്വന്തം വീടുകളൊരുക്കി നാട്ടുകാര്‍
സംസ്ഥാന സ്കൂള്‍ കലോത്സവത്തെ വരവേല്‍ക്കാന്‍ കാസര്‍കോട് കാഞ്ഞങ്ങാട് നഗരം ഒരുങ്ങുന്നു, വര്‍ഷങ്ങള്‍ക്കിപ്പുറം ജില്ലയിലേക്കെത്തുന്ന കലോത്സവത്തിനായി വിപുലമായ തയ്യാറെടുപ്പുകളാണ് സംഘാടകര്‍ നടത്തുന്നത്. കലോത്സവത്തിനായെത്തുന്നവര്‍ക്ക് തദ്ദേശീയരുടെ വീടുകളില്‍ താമസ സൌകര്യമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍. 28 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കാസര്‍കോട് ജില്ല വേദിയാകുന്നത്. പതിറ്റാണ്ടുകള്‍ക്കിപ്പുറം ജില്ലയിലേക്കെത്തുന്ന കലോത്സവത്തെ അവിസ്മരണീയമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍. കലോത്സവത്തിനായെത്തുന്ന കുട്ടികളും , രക്ഷിതാക്കളും, അധ്യാപകരുമുള്‍പ്പെടെയുള്ളവര്‍ക്ക് താമസത്തിനായി വ്യത്യസ്തമായ സംവിധാനമാണ് സംഘാടകര്‍ ഒരുക്കുന്നത്. തദ്ദേശീയരായ ആളുകളുടെ വീടുകളില്‍ ഇവര്‍ക്കായി താമസ സൌകര്യമൊരുക്കാനാണ് പദ്ധതി. ഇതിനായുള്ള […]
ഹാമര്‍ വീണ് വിദ്യാര്‍ത്ഥി മരിച്ച സംഭവം; മൂന്ന് കായിക അധ്യാപകരെ അറസ്റ്റ് ചെയ്തു
കായിക മേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മേളയുടെ സംഘാടകരായ മൂന്ന് കായിക അധ്യാപകരെയാണ് അറസ്റ്റ് ചെയ്തത്. മൂന്ന് പേരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കുറ്റകരമായ അനാസ്ഥയെ തുടര്‍ന്ന് ഉണ്ടായ മരണത്തിന് ചുമത്തുന്ന ഐപിസി 304 എ വകുപ്പ് ചുമത്തിയാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. മേളയുടെ പ്രധാന റഫറിയായ മുഹമ്മദ് കാസിം, ഹാമര്‍ത്രോ റഫറിയായ മാര്‍ട്ടിന്‍,ഗ്രൌണ്ട് റഫറിയായ ജോസഫ് സേവി എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. […]












