India Kerala

മരട് ഫ്ലാറ്റ് കേസ്; താമസക്കാരായ 7 പേര്‍ക്ക് കൂടി നഷ്ട പരിഹാരം നല്‍കാന്‍ ശുപാര്‍ശ

കൊച്ചി: മരടിലെ അനധികൃത ഫ്ലാറ്റുകളിലെ താമസക്കാരായ 7 പേര്‍ക്ക് കൂടി നഷ്ട പരിഹാരം നല്‍കാന്‍ ശുപാര്‍ശ. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് അടക്കമുള്ളവര്‍ക്കാണ് 25 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് ശുപാര്‍ശ ഉള്ളത്. ഇതോടെ 227 ഫ്ലാറ്റ് ഉടമകള്‍ക്ക് നഷ്ട പരിഹാരം നല്‍കാനുള്ള നടപടി ആയി. ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റിയാണ് ശുപാര്‍ശ നല്‍കിയത്. ഈ മാസം രണ്ടാം തീയതി 24 പേര്‍ക്ക് കൂടി 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സമിതി സര്‍ക്കാറിന് ശുപാര്‍ശ […]

India Kerala

പരാതി അനാവശ്യം; ബസ് ഉടമകള്‍ക്ക് അഞ്ച് ലക്ഷം പിഴ ചുമത്തി ഹൈക്കോടതി

കൊച്ചി: ആര്‍ടിഒക്ക് എതിരെ പരാതി നല്‍കിയ ബസുടമകള്‍ക്ക് പിഴ ചുമത്തി ഹൈക്കോടതി. കേസ് അനാവശ്യമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ബസുടമകള്‍ക്ക് എതിരെ പിഴ ചുമത്തിയത്. എറണാകുളം ബസ് ട്രാന്‍സ്പോര്‍ട് അസോസിയേഷനാണ് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തിയിരിക്കുന്നത്. അനാവശ്യ പരാതി നല്‍കി കോടതിയുടെ സമയം കളഞ്ഞതിനാണ് പിഴ ചുമത്തിയത്. മുന്‍ ആര്‍ടിഒ ജോജി പി ജോസ് ബസുടമകളെ അനാവശ്യമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച്‌ നല്‍കിയ ഹര്‍ജിയാണ് ആരോപണം അടിസ്ഥാനമല്ലെന്ന് ചൂണ്ടികാട്ടി ഹൈക്കോടതി ഉയര്‍ന്ന തുക പിഴ ചുമത്തിയത്. പിഴയില്‍ മൂന്ന് […]

India National

സ്കൂള്‍ പരിസരത്ത് ജങ്ക് ഫുഡിന് നിരോധനം

സ്കൂള്‍ പരിസരത്ത് ജങ്ക് ഫുഡിന് നിരോധനം വരുന്നു. സ്കൂളുകളുടെ 50 മീറ്റര്‍ ചുറ്റളവിലും ജങ്ക് ഫുഡുകള്‍ വില്‍ക്കാനാവില്ല. ഇത്തരം ഭക്ഷണങ്ങളുടെ പരസ്യങ്ങള്‍ക്കും നിരോധനം വരും. ഇത് സംബന്ധിച്ച ഉത്തരവിന്റെ കരട് കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി പുറത്തിറക്കി. കേന്ദ്ര സര്‍ക്കാരിന്റെ ‘ഈറ്റ് റൈറ്റ്’ എന്ന ക്യാംപെയിന്റെ ഭാഗമായാണ് ജങ്ക് ഫുഡ് നിരോധിക്കുന്നത്. കുട്ടികളിലെ ജീവിതശൈലീ രോഗങ്ങള്‍ പരിഗണിച്ചാണ് നീക്കം. പോഷകം വളരെ കുറവും കാലറി കൂടുതലുമുള്ള ഭക്ഷണ പദാര്‍ഥങ്ങളാണ് ജങ്ക് ഫുഡ്. കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ശീതള പാനീയങ്ങള്‍, […]

India Kerala

വാളയാര്‍ കേസില്‍ സി.ബി.ഐ അന്വേഷണത്തിന് സര്‍ക്കാര്‍ എതിരല്ലെന്ന് മുഖ്യമന്ത്രി

വാളയാർ കേസിൽ സി.ബി.ഐ അന്വേഷണത്തിന് സർക്കാർ എതിരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുട്ടികളുടെ രക്ഷിതാക്കൾ കോടതിയെ സമീപിച്ചാൽ സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വാളയാറിൽ നടക്കുന്നത് സീരിയൽ കില്ലിങ്ങാണെന്ന് പ്രതിപക്ഷം ആരോപിച്ചു. വിഷയം അടിയന്തിര പ്രമേയമായി കൊണ്ട് വരാൻ പ്രതിപക്ഷം ശ്രമിച്ചെങ്കിലും സ്പീക്കർ അനുമതി നൽകിയില്ല. വാളയാർ സംഭവം അടിയന്തര പ്രമേയമായി അവതരിപ്പിക്കാൻ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് ശൂന്യവേളയിൽ പ്രതിപക്ഷം വിഷയം ഉന്നയിച്ചത്. കേസിലെ പ്രതിയുടെ സുഹൃത്തായ പ്രവീണിനെ പൊലീസ് […]

India Kerala

മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കുന്നത് ഹൈക്കോടതി തടഞ്ഞു

അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കുന്നത് ഹെെക്കോടതി തടഞ്ഞു. മൃതദേഹം സംസ്കരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ നടപടി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉടന്‍ ലഭ്യമാക്കാനും കോടതി ആവശ്യപ്പെട്ടു. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ മൃതദേഹം സംസ്കരിക്കരുതെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കൊല്ലപ്പെട്ട കാർത്തിയുടെ സഹോദരനും മണി വാസകത്തിന്റെ സഹോദരിയുമാണ് ഹരജിക്കാർ. സംസ്കാരം നടത്താനുള്ള കീഴ്കോടതി ഉത്തരവ് നിയമപരമല്ലെന്ന് ഹരജിയില്‍ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. സംഭവത്തിൽ ശരിയായ അന്വേഷണം വേണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Entertainment Kerala

അങ്കമാലി ഡയറീസിൽ താരങ്ങളാകാനിരുന്നത് ടൊവിനോയും സൗബിനും ജോജുവും ഭാസിയും !

2017ല്‍ പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ചെമ്പൻ വിനോദ് ജോസിന്റെ തിരക്കഥയില്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ്. അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ശ്രദ്ധ നേടിയ ചിത്രം ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു. പുതുമുഖ താരങ്ങളെ അണിനിരത്തിയായിരുന്നു ചിത്രം ഒരുക്കിയത്. എന്നാൽ അങ്കമാലി ഡയറീസ് സംവിധാനം ചെയ്യാമെന്ന് കരുതിയിരുന്നപ്പോള്‍ ആലോചിച്ചിരുന്നത് ടൊവിനോ തോമസ്, സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്ജ്, വിനയ് ഫോര്‍ട്ട്, ശ്രീനാഥ് ഭാസി ഉള്‍പ്പെടെയുള്ള നടന്‍മാരെ ആയിരുന്നു എന്ന് ചെമ്പന്‍ വിനോദ് പറയുന്നു. ഒരു അഭിമുഖത്തിലാണ് ചെമ്പന്റെ […]

Sports World

ചൈന ഓപ്പണില്‍ സിന്ധുവിന് ഞെട്ടിക്കുന്ന തോല്‍വി

ലോക ചാമ്പ്യന്‍ പി.വി സിന്ധുവിന് ചൈന ഓപ്പണ്‍ ബാഡ്മിന്റണില്‍ ഞെട്ടിക്കുന്ന തോല്‍വി. ചൈനീസ് തായ്പേയ് താരം പൈ യു പോയോടാണ് സിന്ധു ഓപ്പണിങ് റൌണ്ടില്‍ തന്നെ തോറ്റുപുറത്തായത്. ലോക ആറാം നമ്പര്‍ താരമായ സിന്ധു, ലോക റാങ്കിങ്ങില്‍ 42 ാം സ്ഥാനത്തുള്ള പൈ യു പോയോടാണ് പരാജയം ഏറ്റുവാങ്ങിയത്. സ്കോര്‍: 13-21, 21-18, 19-21. വനിതാ സിംഗിള്‍സില്‍ 74 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ സിന്ധു തോല്‍വി വഴങ്ങുകയായിരുന്നു. ആദ്യ ഗെയിം തോറ്റ സിന്ധു രണ്ടാം ഗെയിമിലൂടെ തിരിച്ചുവന്നെങ്കിലും […]

Football Sports

സന്തോഷ് ട്രോഫി: കേരളം ഇന്നിറങ്ങും

സന്തോഷ് ട്രോഫി യോഗ്യത റൗണ്ടിൽ കേരളം ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വൈകിട്ടാണ് മത്സരം. ആന്ധ്രപ്രദേശണ് എതിരാളികൾ. സന്തോഷ് ട്രോഫിയുടെ യോഗ്യത റൗണ്ടിൽ ആദ്യ മത്സരത്തിനിറങ്ങുമ്പോൾ യുവതാരങ്ങളാണ് ടീമിന്റെ കരുത്ത്. കഴിഞ്ഞ തവണ കൈവിട്ട കിരീടം തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ഫുട്ബോള്‍ പ്രേമികള്‍. പരിശീലകന്‍ ബിനോ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പരിശീലനം ആത്മവിശ്വാസം പകരുന്നുണ്ട്. ഗോൾ കീപ്പർ മിഥുനാണ് കേരളത്തെ നയിക്കുന്നത്. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ കേരളമിറങ്ങുമ്പോള്‍ ആരാധകരുടെ നിറഞ്ഞ പ്രോത്സാഹനം കരുത്താകും. ഈ മാസം […]

India National

മഹാരാഷ്ട്രയിലെ രാഷ്ട്രീയം മാറുകയാണ്; അടുത്ത മുഖ്യമന്ത്രി ശിവസേനയില്‍ നിന്നെന്ന് സഞ്ജയ് റാവത്ത്

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതമായി നീളുന്നതിനിടെ നിര്‍ണായക പ്രസ്താവനയുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. സംസ്ഥാനത്തെ അടുത്ത മുഖ്യമന്ത്രി ശിവസേനയില്‍ നിന്നായിരിക്കുമെന്ന് റാവത്ത് പറഞ്ഞു. മഹാരാഷ്ട്രയുടെ രാഷ്ട്രീയം മാറിക്കൊണ്ടിരിക്കുകയാണെന്നും നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിൽ തന്റെ പാർട്ടി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശിവസേന എൻ‌സി.പി‌യുമായി സൌഹാര്‍ദ്ദപരമായ ചര്‍ച്ചകള്‍ നടത്തിയെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് റാവത്തിന്റെ പ്രസ്താവന. ശരത് പവാര്‍ മുഖ്യമന്ത്രിയാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശിവസേനയും ബി.ജെ.പിയും 1995ല്‍ നടപ്പിലാക്കിയ ഫോര്‍മുല തിരിച്ച് പ്രയോഗിക്കപ്പെടുകയാണിപ്പോള്‍.മുഖ്യമന്ത്രി പദവി പങ്കിടുന്നതിനെ സംബന്ധിച്ച് ബി.ജെ.പിയുമായി തർക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന […]

India National

ബീഫ് തിന്നുന്നവര്‍ പട്ടിയിറച്ചി കൂടി തിന്നണമെന്ന് ബി.ജെ.പി നേതാവ്

ഗോമാംസം ഭക്ഷിക്കുന്ന ബുദ്ധിജീവികള്‍ക്കെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ്. ഗോമാംസം കഴിക്കുന്നവര്‍ തെരുവുനായയുടെ ഇറച്ചി കൂടി കഴിക്കണമെന്നും അത് അവരുടെ ആരോഗ്യത്തെ ബാധിക്കില്ലെന്നും ദിലീപ് ഘോഷ് പറഞ്ഞു. വീടുകളിൽ ഇരുന്ന് ആവശ്യമുള്ള ഏത് മാംസം വേണമെങ്കിലും കഴിച്ചോട്ടെയെന്ന് പറഞ്ഞ ദിലീപ് ഘോഷ്, ”കുറച്ച് ബുദ്ധിജീവികൾ റോഡുകളിൽ നിന്ന് ഗോമാംസം കഴിക്കുന്നു, അവര്‍ പട്ടിയിറച്ചി കൂടി കഴിക്കട്ടേ, ഏത് മൃഗത്തിന്റെ മാംസം കഴിച്ചാലും അവരുടെ ആരോഗ്യം നന്നായിരിക്കും, പക്ഷേ എന്തിനാണ് റോഡരികിലിരുന്ന് കഴിക്കുന്നത്? നിങ്ങളുടെ […]