വിശാല ബഞ്ചിന് വിട്ടപ്പോൾ നിലവിലെ വിധി സ്റ്റേ ചെയ്തതിന് തുല്യമാണെന്ന് വെള്ളാപ്പള്ളി നടേശന്‍. സർക്കാർ ഒരു തരത്തിലും പ്രതിസന്ധിയിൽ ആകില്ല. സുപ്രിം കോടതി വിധി എന്തായാലും സർക്കാർ നടപ്പിലാക്കിയേ മതിയാകൂ. അന്തിമ വിധി വരുന്നത് വരെ യുവതി പ്രവേശനം പാടില്ല എന്നും വെള്ളാപ്പള്ളി പറഞ്ഞു. സുപ്രീം കോടതി വിധി വിശ്വാസ സമൂഹത്തിന്റെ വിജയമാണെന്ന് എന്‍.എസ്.എസ് അഭിപ്രായപ്പെട്ടു. വിധിയെ സ്വാഗതം ചെയ്യുകയാണ്.മൂന്ന് ജഡ്ജിമാരുടെ വിധിയായിരിക്കും ഇനി നടപ്പാകുകയെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
Author: Tomy Thondamkuzhy
വിധിയുടെ മറവിൽ വീണ്ടും സ്ത്രീകളെ കയറ്റാനാണ് സർക്കാർ ശ്രമമെങ്കില്‍ പ്രത്യാഘാതം ഗുരുതരമാകുമെന്ന് കുമ്മനം
വിശാല ബെഞ്ചിന് വിടാനുള്ള സുപ്രീം കോടതി തീരുമാനം സ്വാഗതാർഹമാണെന്ന് കുമ്മനം രാജശേഖരന്‍. വിധിയില്‍ സംസ്ഥാന സർക്കാർ കൈകടത്തരുത്. പുനഃപരിശോധന വിധിയുടെ മറവിൽ വീണ്ടും സ്ത്രീകളെ കയറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ പ്രത്യാഘാതം ഗുരുതരമാകുമെന്നും കുമ്മനം പറഞ്ഞു. സ്ത്രീപ്രവേശന വിധി സ്റ്റേ ചെയ്തില്ലെന്നത് സാങ്കേതികം മാത്രമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന് പറഞ്ഞു. വിധി അയ്യപ്പ വിശ്വാസികളുടെ വിജയമാണ്. അരാജകവാദികളെയും നിരീശ്വര വാദികളെയും കയറ്റാൻ സർക്കാർ ശ്രമിക്കരുതെന്നും മുരളീധരന്‍ പറഞ്ഞു.
വിശ്വാസികളോടൊപ്പം നിന്ന യു.ഡി.എഫിന്റെ നിലപാട് ശരിയെന്ന് തെളിഞ്ഞുവെന്ന് ഉമ്മന്‍ചാണ്ടി
ശബരിമല കേസിലെ സുപ്രിം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിശ്വാസികളോടൊപ്പം നിന്ന യു.ഡി.എഫിന്റെ നിലപാട് ശരി എന്ന് തെളിഞ്ഞു. വിശ്വാസ താൽപര്യം സംരക്ഷിക്കാൻ ഇത് സഹായകരമാകും. ഈ വർഷത്തെ തീർഥാടനം സുഗമമാക്കാൻ സർക്കാർ ശ്രദ്ധിക്കണം. സർക്കാർ അവിടേക്ക് ആക്ടിവിസ്റ്റുകളെ കൊണ്ടു പോയതാണ് പ്രശ്നം. വിധി വന്നയുടനെ തിടുക്കത്തിൽ പോയത് തെറ്റാണ്. അക്രമത്തിലേക്ക് പോയവരുടെ നിലപാടും തെറ്റാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. യു.ഡി.എഫ് വിശ്വാസികൾക്കനുകൂലമായി സത്യവാങ്മൂലം നൽകുകയാണ് ചെയ്തത്. നിയമ വ്യവസ്ഥക്ക് ഉള്ളിൽ നിന്ന് കൊണ്ടുള്ള […]
ഫാത്തിമയുടെ മരണം: അന്വേഷണം വേണമെന്ന് തമിഴ്നാട്ടിലെ മുസ്‍ലിം സംഘടനകള്‍
മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ സി.ബി.സി.ഐ.ഡി (ക്രൈംബ്രാഞ്ച് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്മെന്‍റ്‍) അന്വേഷണം വേണമെന്ന് മനിതനേയ മക്കള്‍കച്ചി ആവശ്യപ്പെട്ടു. ഫാത്തിമ കാമ്പസില്‍ മതപരമായ വിവേചനം നേരിട്ടെന്ന് പിതാവ് പറഞ്ഞ സാഹചര്യത്തിലാണ് സി.ബി.സി.ഐ.ഡി അന്വേഷണം ആവശ്യപ്പെടുന്നതെന്ന് മനിതനേയ മക്കള്‍ കച്ചി നേതാവ് ജവാഹിറുല്ല വ്യക്തമാക്കി. ഫാത്തിമയ്ക്ക് നീതി ഉറപ്പാക്കണം എന്ന് കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരും ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മദ്രാസ് ഐ.ഐ.ടിയിലേക്ക് കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കൊല്ലം കിളികൊല്ലൂര്‍ രണ്ടാംകുറ്റി സ്വദേശി ഫാത്തിമ […]
ലോകകപ്പ് യോഗ്യത: ഇന്ന് ഇന്ത്യക്ക് ജയിക്കണം; പക്ഷേ വെല്ലുവിളികള്‍ ചെറുതല്ല…
ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൌണ്ടില്‍ ഇന്ന് ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും. താജിക്കിസ്താനിലെ ദുഷന്‍ബെയിലെ റിപ്പബ്ലിക്കന്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30 നാണ് മത്സരം. താരങ്ങളുടെ പരിക്കും താജിക്കിസ്താനിലെ മൈതാനത്തിന്റെ പ്രത്യേകതയും മുന്‍ മത്സരങ്ങളിലെ ഫലവുമെല്ലാം ഇന്ത്യന്‍ ടീമിന് മേല്‍ വലിയ സമ്മര്‍ദമാണ് ചെലുത്തുന്നത്. ഗ്രൂപ്പ് ഇ യില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. അഫ്ഗാനിസ്ഥാന്‍ മൂന്നാം സ്ഥാനത്താണ്. ഖത്തറും ഒമാനുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ഇതിനോടകം മൂന്നു മത്സരങ്ങള്‍ കളിച്ച ഇന്ത്യക്ക് ജയം മാത്രം അന്യമാണ്. ഒരു തോല്‍വിയും […]
പ്രേക്ഷകരോട് മാപ്പ് പറഞ്ഞ് അണിയറക്കാര്‍; മമ്മൂട്ടിയുടെ മാമാങ്കം റിലീസ് തിയതി മാറ്റി
മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്റെ റിലീസ് തിയതി നീട്ടി. സിനിമയുടെ ഔദ്യോഗിക പേജിലൂടെ നിർമാതാക്കൾ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പ്രേക്ഷകരോട് മാപ്പ് പറഞ്ഞാണ് പുതുക്കിയ തിയതി നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചത്. ചിത്രം എല്ലാ വിധ ആസ്വാദന നിലവാരത്തോടും കൂടി ഡിസംബർ 12ന് തിയേറ്ററുകളിലെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. നേരത്തെ നവംബര്‍ 21നായിരുന്നു റിലീസ് തിയതി ആയി പ്രഖ്യാപിച്ചിരുന്നത്. ‘മലയാളത്തിനു പുറമെ മറ്റു ഭാഷകളിൽ റിലീസ് ചെയ്യുന്നതിനാൽ നമ്മൾ മുമ്പ് കാണാത്ത ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടതായി വന്നു. സിനിമയുടെ റിലീസ് […]
മാമാങ്കത്തിനായി മാറി തരുന്നു !!! ഷൈലോക്ക് ഡിസംബര്‍ 20ന് എത്തില്ല; റിലീസ് തിയതി നീട്ടി അണിയറ പ്രവര്‍ത്തകര്‍
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ഷൈലോക്കിന്റെ റിലീസ് ഡേറ്റ് നീട്ടിയതായി നിര്‍മാതാവ് ജോബി ജോര്‍ജ് സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു. ഡിസംബര്‍ 20 നാണ് ചിത്രം റിലീസ് ചെയ്യാന്‍ നേരത്തെ പ്ലാന്‍ ചെയ്തത്. പക്ഷെ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ റിലീസ് ഡേറ്റ് നീട്ടിയതിനെ തുടര്‍ന്ന് ഷൈലോക്കിന്റെ ഡേറ്റും അല്‍പമൊന്ന് മാറ്റിയിരിക്കുകയാണ്. ചിത്രം 2020 ജനുവരി 23 വ്യാഴാഴ്ച്ചയാണ് പുറത്ത് വരുന്നത്. സോഷ്യല്‍മീഡിയയില്‍ ചിത്രം മാര്‍ച്ചിനാണ് എത്തുന്നത് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പക്ഷെ അതൊന്നും […]
ഇന്‍ഡോര്‍ ടെസ്റ്റ്: ബംഗ്ലാദേശിന് ടോസ്; ഓപ്പണര്‍മാരെ നഷ്ടമായി
ഇന്‍ഡോര്‍ ടെസ്റ്റില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുത്തു. ടോസ് ഭാഗ്യത്തിന്റെ ആനുകൂല്യത്തില്‍ ബാറ്റിങിന് ഇറങ്ങിയ ബംഗ്ലാദേശിന് തുടക്കം പിഴച്ചു. അടുത്തടുത്ത ഓവറുകളില്‍ ഓപ്പണര്‍മാരെ ബംഗ്ലാദേശിന് നഷ്ടമായി. ആറു റണ്‍സ് വീതം നേടിയ ഇംറുല്‍ ഖയസ്, ഷദ്മാന്‍ ഇസ്‍ലാം എന്നിവരാണ് വീണത്. ഇന്ത്യയുടെ ഉമേഷ് യാദവാണ് ആദ്യ വിക്കറ്റ് എറിഞ്ഞിട്ടത്. തൊട്ടടുത്ത ഓവറില്‍ ഇശാന്ത് ശര്‍മ്മയും വിക്കറ്റെടുത്തു. 12 റണ്‍സ് എടുക്കുന്നതിനിടെയാണ് രണ്ടു വിക്കറ്റുകളും വീണത്. ഇതോടെ പ്രതിരോധത്തിലൂന്നിയാണ് ബംഗ്ലാദേശ് ബാറ്റിങ് തുടരുന്നത്. ടീം: ഇന്ത്യ- മായങ്ക് അഗര്‍വാള്‍, […]
ഫീസ് വര്‍ധന പൂര്‍ണമായി പിന്‍വലിക്കുംവരെ സമരമെന്ന് ജെ.എന്‍.യു വിദ്യാര്‍ഥികള്‍
ജെ.എൻ.യുവിലെ വിദ്യാർഥികളുടെ സമരം ഇന്നും തുടരും. ഫീസ് ഭാഗികമായി കുറയ്ക്കാനുള്ള തീരുമാനം സമരം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗം മാത്രമാണെന്നാണ് വിദ്യാർഥികളുടെ നിലപാട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കുള്ള ഇളവുകളും ഫലപ്രദമല്ലെന്ന് അധ്യാപകരുടെ സംഘടനയും കുറ്റപ്പെടുത്തി. ഫീസ് വർധിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നും വൈസ് ചാൻസലർ രാജിവെക്കണമെന്നും വിദ്യാർത്ഥി യൂണിയൻ ആവശ്യപ്പെട്ടു. ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികള്‍ സമരം ശക്തമാക്കിയതോടെയാണ് വര്‍ധിപ്പിച്ച ഫീസില്‍ ഇളവ് വരുത്താന്‍ എക്സിക്യൂട്ടീവ് കൌണ്‍സില്‍ യോഗം തീരുമാനിച്ചത്. എങ്കിലും വര്‍ധിപ്പിച്ച ഫീസില്‍ ഭാഗികമായ ഇളവ് വരുത്താന്‍ മാത്രമേ കൌണ്‍സില്‍ […]
റഫാലിലും വിധി ഇന്ന്
റഫാൽ ഇടപാടിലെ മോദി സര്‍ക്കാറിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിധിക്കെതിരായ പുനഃപരിശോധന ഹരജിയിലും സുപ്രീം കോടതി ഇന്ന് വിധി പറയും. റഫാല്‍ ഇടപാട് അന്വേഷിക്കേണ്ടതില്ലെന്ന സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹരജിയില്‍ വിധി പറയുക. കാവല്‍ക്കാരന്‍ കള്ളനാണെന്ന് കോടതി പറഞ്ഞുവെന്ന മോദിക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവന കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാണിച്ചുള്ള ഹരജിയിലും ഇന്ന് വിധി പറയും. റഫാല്‍ ഇടപാടില്‍ അന്വേഷണം ആവശ്യമില്ലെന്ന് 2018 ഡിസംബര്‍ 14ന് ചീഫ് ജസ്റ്റിസ് […]












