India Kerala

ശബരിമല ഭരണനിര്‍വഹണത്തിന് പ്രത്യേകം നിയമം വേണമെന്ന് സുപ്രീം കോടതി

ശബരിമല ക്ഷേത്ര ഭരണ നിർവണത്തിന് പ്രത്യേക നിയമനിർമാണം വേണമെന്ന് സുപ്രീം കോടതി. നിയമം കൊണ്ടു വരാത്തതിന് സംസ്ഥാന സർക്കാറിനെ കോടതി വിമർശിച്ചു. പുനഃപരിശോധന ഹരജികളിൽ ഏഴംഗ ബഞ്ചിന്റെ വിധി മറിച്ചായാൽ എന്ത് ചെയ്യുമെന്ന് ജസ്റ്റിസ് എൻ.വി രമണ ചോദിച്ചു. ശബരിമലയിൽ ഭരണനിർവഹണവുമായി ബന്ധപ്പെട്ട് പന്തളം കൊട്ടാരം നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബഞ്ച് സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്. മറ്റ് ക്ഷേത്രങ്ങളുമായി ശബരിമലയെ താരതമ്യം ചെയ്യരുത്. ശരാശരി 50 ലക്ഷത്തിലേറെ വിശ്വാസികൾ വരുന്ന ക്ഷേത്രമാണ് […]

India Kerala

എം.ജിയിലെ മാര്‍ക്ക് ദാനം റദ്ദാക്കിയ നടപടിയും വിവാദമാകുന്നു

എം.ജി സര്‍വ്വകലാശാലയിലെ മാര്‍ക്ക് ദാനം റദ്ദാക്കിയ നടപടിയും വിവാദമാകുന്നു. മാര്‍ക്ക് ദാനം റദ്ദാക്കിയെങ്കിലും നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍വ്വകലാശാല തയ്യാറായിട്ടില്ല. സ്റ്റ്യാറ്റ്യൂട്ടിലെ ചട്ടങ്ങള്‍ പാലിക്കാതെയാണ് റദ്ദാക്കല്‍ നടത്തിയതെന്നും ഇത് അനര്‍ഹരായ വിദ്യാര്‍ത്ഥികളെ സഹായിക്കാനാണെന്നും ആരോപണമുണ്ട്. മാര്‍ക്ക് ദാനം സിന്‍ഡിക്കേറ്റിന് റദ്ദാക്കാമെങ്കിലും സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ച് വിളിക്കുന്നതിനും വിജയം റദ്ദാക്കുന്നതിനും കൃത്യമായ ചട്ടങ്ങള്‍ ഉണ്ട്. സ്റ്റ്യാറ്റ്യൂട്ടിന്റെ 35 അധ്യായത്തിലാണ് റദ്ദാക്കലിന് പാലിക്കേണ്ട ചട്ടങ്ങള്‍ കൃത്യമായി പറയുന്നത്. അക്കാദമിക് കൌണ്‍സിലിന്റെ നിര്‍ദ്ദേശ പ്രകാരം ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളുടെ അഭിപ്രായവും കേട്ടതിന് ശേഷമേ സിന്‍ഡിക്കേറ്റ് ചേര്‍ന്ന് […]

India Kerala

അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന് സര്‍ക്കാര്‍

വാളയാർ കേസില്‍ പ്രാഥമിക അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസില്‍ തുടരന്വേഷണവും പുനര്‍ വിചാരണയും ആവശ്യപ്പെട്ട് അപ്പീല്‍ നല്‍കി. സര്‍ക്കാര്‍ ഇപ്പോഴെങ്കിലും തെറ്റ് തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പെണ്‍കുട്ടികളുടെ അമ്മ പ്രതികരിച്ചു. 2017 ആഗസ്തിലാണ് ആദ്യ കുട്ടി മരിച്ചത്. മരിച്ച മൂത്ത കുട്ടിയ്ക്ക് ലൈംഗിക പീഡനം ഉണ്ടായെങ്കിലും ആ രീതിയിൽ അന്വേഷണമുണ്ടാട്ടിയില്ല. കേസിൽ തുടരന്വേഷണവും തുടർ വിചാരണയും അനിവാര്യമാണ്. അന്തിമ റിപ്പോർട്ട് സമർപ്പിച്ച ശേഷം പൊലീസും പ്രോസിക്യൂഷനും കൂടിയാലോചന നടത്തിയില്ല. രണ്ടാമത്തെ കുട്ടിയുടെ മരണത്തിലും അന്വേഷണം കാര്യക്ഷമമായിട്ടല്ല നടന്നതെന്ന് […]

India Kerala

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴ കനക്കും;

കൊച്ചി: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലകളില്‍ രൂപപ്പെട്ട അന്തരീക്ഷ ചുഴിയാണ് കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ മഴ ശക്തമാക്കുന്നത്. സംസ്ഥാനത്ത് ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ ശക്തി പ്രാപിച്ചിരുന്നു. ഇതോടെ കഴിഞ്ഞദിവസം കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ നല്ല മഴ ലഭിച്ചിരുന്നു. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലകളില്‍ അന്തരീക്ഷ ചുഴി രൂപപ്പെട്ടതിനാല്‍ കേരളത്തിനും, തമിഴ്‌നാടിനും പുറമെ, കര്‍ണാടക, ആന്ധ്രാപ്രദേശ് […]

Entertainment

‘96ലെ ജാനുവാകേണ്ടിയിരുന്നത് നിങ്ങള്‍’

വിജയ് സേതുപതിയും തൃഷയും റാമും ജാനുവുമായെത്തിയ 96 ഏറെ സ്വീകരിക്കപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ്. 96ലെ ജാനുവായി സംവിധായകന്‍ പ്രേംകുമാര്‍ ആദ്യം മനസില്‍ കണ്ടത് മഞ്ജു വാര്യരെയായിരുന്നു. മഞ്ജു തന്നെയാണ് ഫില്‍മി ബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രേമിന്റെ വാക്കുകള്‍ തന്നെ ഞെട്ടിച്ചെന്നും മഞ്ജു പറയുന്നു. ദുബൈയില്‍ ഒരു അവാര്‍ഡ്ദാന ചടങ്ങിനിടെയാണ് താന്‍ പ്രേമിനെ കണ്ടതെന്ന് മഞ്ജു പറയുന്നു. 96 സിനിമയ്ക്കുവേണ്ടി നിങ്ങളെ നായികയാക്കാന്‍ ഒരുപാട് ശ്രമിച്ചിരുന്നുവെന്ന് പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്ന് മഞ്ജു പറയുന്നു. താന്‍ അറിഞ്ഞിട്ടേയില്ല. ഒരു […]

Football Sports

ലോകകപ്പ് യോഗ്യത; ഒമാനോട് തോറ്റ് ഇന്ത്യ

ലോകകപ്പ് യോഗ്യത മത്സരത്തിൽ ഒമാനെതിരെ ഇന്ത്യക്ക് ഏകപക്ഷീയമായ ഒരു ഗോളിന്റെ തോൽവി. ഇന്ത്യ തീര്‍ത്തും നിറം മങ്ങിയ മത്സരത്തില്‍ 33ാം മിനിറ്റിൽ മുഹ്സിൻ അൽഗസ്സാനിയാണ് ഒമാനിനായി വലകുലുക്കിയത്. യോഗ്യത മത്സരത്തിൽ ഒരു കളി പോലും ജയിക്കാനാവാത്ത ഇന്ത്യയുടെ ലോകകപ്പ് സ്വപ്നം ഇതോടെ ഏറെക്കുറെ അവസാനിച്ചു. മത്സരത്തിന്റെ ഒരു ഘട്ടത്തിലും ഒമാന് വെല്ലുവിളി ഉയർത്താൻ ഇന്ത്യക്കായില്ല. കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ പെനാല്‍റ്റി ലഭിച്ച ഒമാന് പക്ഷെ ലക്ഷ്യത്തിലെത്തിക്കാനായില്ലെങ്കിലും, തുടര്‍ച്ചയായി ആക്രമണങ്ങള്‍ അഴിച്ചു വിട്ടുകൊണ്ടിരുന്നു. മത്സരത്തിനിടെ ഇന്ത്യയുടെ […]

India National

നിർണായക രാഷ്ട്രീയ നീക്കവുമായി രജനീകാന്ത്

തമിഴ്നാട്ടില്‍ നിർണായക രാഷ്ട്രീയ നീക്കവുമായി നടൻ രജനീകാന്ത്. ജനനന്മയ്ക്ക് വേണ്ടി കമൽഹാസനുമായി രാഷ്ട്രീയമായി കൈകോർക്കുമെന്ന് താരം വ്യക്തമാക്കി. പ്രസ്താവനയെ കമൽ ഹാസനും സ്വാഗതം ചെയ്തു. കമൽഹാസൻ സിനിമയിൽ ആറ് പതിറ്റാണ്ട് പൂർത്തീകരിച്ചതിന്റെ ആഘോഷവേളയിൽ, തമിഴ്നാട്ടിൽ അത്ഭുതം സംഭവിക്കുമെന്ന് രജനീകാന്ത് പറഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ജനങ്ങൾക്കായി കമലുമായി കൈകോർക്കുമെന്ന പ്രഖ്യാപനം. നാടിന് വേണ്ടി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് കമൽഹാസനും പ്രതികരിച്ചു. രജനീകാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചിരുന്നെങ്കിലും പാർട്ടി രൂപീകരിച്ചിരുന്നില്ല. ലക്ഷ്യം 2021 ലെ തെരഞ്ഞെടുപ്പ് മാത്രമാണെന്നന്ന് താരം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. […]

India National

കോണ്‍ഗ്രസ്-എന്‍.സി.പി ചര്‍ച്ച ഇന്ന്

മഹാരാഷ്ട്ര സഖ്യ സര്‍ക്കാര്‍ രൂപീകരണത്തില്‍ ഇന്ന് കോണ്‍ഗ്രസ്-എന്‍.സി.പി ചര്‍ച്ച നടക്കും. ഇന്നലെ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കള്‍ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ചര്‍ച്ച. ശിവസേന നേതാക്കള്‍ വെള്ളിയാഴ്ച യോഗം ചേരും. എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍, പ്രഫുല്‍ പട്ടേല്‍ , അജിത് പവാര്‍ എന്നിവരും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളായ അഹമ്മദ് പട്ടേല്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ എന്നിവരും തമ്മിലാണ് ചര്‍ച്ച. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കളായ പൃഥ്വിരാജ് ചവാന്‍, അശോക് ചവാന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും. ഇന്നലെ കോണ്‍ഗ്രസ് […]

India Kerala

കെ.എസ്.യു മാര്‍ച്ച് സംഘര്‍ഷം; സഭയില്‍ പ്രതിപക്ഷ ബഹളം

കെ.എസ്‍.യു നിയമസഭാ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. കെ.എസ്‍.യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിനും ആഹ്വാനം ചെയ്തിട്ടുണ്ട്. കേരള യൂണിവേഴ്സിറ്റിയിലെ മാര്‍ക്ക് തട്ടിപ്പും വാളയാര്‍ വിഷയവും ഉന്നയിച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത്. കെ.എസ്.യു പ്രസിഡന്റ് കെ.എം അഭിജിത്തിന്റെ നേതൃത്വത്തിൽ നടന്ന മാർച്ചിലാണ് ഷാഫി പറമ്പിലിന് തലക്ക് ലാത്തിയടിയേറ്റത്. ഇതോടെ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം. നിയമസഭയിൽ പ്രശ്നമുന്നയിക്കും. ഇന്ന് കോൺഗ്രസിന്റെ നേതൃത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്ന് […]

India Kerala

കോഴിക്കോട് കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകന്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് കക്കട്ടിലെ കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. മൊയ്യൊത്തും ചാലില്‍ ദാമുവിനെയാണ് ഓഫീസില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇയാള്‍ക്ക് കട ബാധ്യതയുണ്ടായിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്.