Association Pravasi Switzerland

ഏയ്ഞ്ചൽസ്‌ ബാസൽ സംഘടിപ്പിച്ച ചാരിറ്റി ലഞ്ച് ഈവന്റ് ശ്രദ്ധേയമായി

സ്വിറ്റ്സർലഡിലെ  പ്രമുഖ വനിത ചാരിറ്റി സംഘടന ആയ എയ്ഞ്ചൽസ്  നടത്തിയ ചാരിറ്റി ലഞ്ച് ഈവന്റ് സ്വദേശികളുടെയും, വിദേശികളുടെയും വലിയ സാന്നിദ്ധ്യം കൊണ്ട് ശ്ര ദ്ധേയമായി . പരിപാടിയോടു അനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തിൽ സെന്റ് അന്റോണീസ് ഇടവക വികാരി ഫാദർ സ്റ്റെഫാൻ ക്ലെമ്മർ അദ്ധ്യക്ഷത വഹിച്ചു. സം ഘടനയുടെ പ്രസിഡന്റ് ശ്രീമതി ബോബി ചിറ്റാട്ടിൽ സ്വാഗതം ആശംസിച്ച യോഗത്തിൽ ഫാദർ മാർട്ടിൻ പയ്യപ്പിള്ളിയിൽ, കേരളാ കൾച്ചറൽ  ആന്റ് സ്പോർട്സ് ക്ലബു പ്രെസിഡൻറ് സിബി തൊട്ടുകടവിൽ എന്നിവർ ആശംസാ  പ്രെസംഗം […]

Cricket Sports

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യന്‍ ടീമിനെ നാളെ അറിയാം

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും. മൂന്ന് ടി20, മൂന്ന് ഏകദിന മത്സരങ്ങളുമുള്ള പരമ്ബരയില്‍ നിന്നും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് വിശ്രമം അനുവദിക്കുന്നത് സെലക്ഷന്‍ കമ്മിറ്റി പരിഗണിക്കുമെന്നു സൂചനയുണ്ട്. ഈ വര്‍ഷം മാത്രം രോഹിത് 11 ടി20 മത്സരങ്ങളും 25 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്, ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയെക്കാള്‍ മൂന്ന് ഏകദിനങ്ങളിലും നാല് ടി20 മത്സരങ്ങളിലും രോഹിത് അധികമായി കളിച്ചിട്ടുള്ളതും കൂടി കണക്കിലെടുത്താണ് വിശ്രമം നല്‍കുന്നതിനെ കുറിച്ച്‌ സെലക്ടര്‍മാര്‍ ആലോചിക്കുന്നത്. മോശം ഫോമിലുള്ള ഓപ്പണര്‍ […]

India National

പൗരത്വ രജിസ്റ്റർ രാജ്യത്തുടനീളം

അസമിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) രാജ്യത്തുടനീളം നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ഏതെങ്കിലും മതവിഭാഗങ്ങളെ ഒഴിവാക്കുമെന്ന വ്യവസ്ഥത എൻ.ആർ.സിയിൽ ഇല്ലെന്നും ആരും പേടിക്കേണ്ടതില്ലെന്നും ഷാ പറഞ്ഞു. ‘ഏതെങ്കിലും മതവിഭാഗങ്ങളെ ഒഴിവാക്കുമെന്ന വ്യവസ്ഥ എൻ.ആർ.സിയിൽ ഇല്ല. മതഭേദമന്യേ എല്ലാ ഇന്ത്യക്കാരെയും എൻ.ആർ.സി ലിസ്റ്റിൽ ഉൾപ്പെടുത്തും. എൻ.ആർ.സിയും പൗരത്വ ഭേദഗതി ബില്ലും രണ്ടാണ്.’ രാജ്യസഭയിൽ സംസാരിക്കവെ ഷാ പറഞ്ഞു. ‘എൻ.ആർ.സി രാജ്യത്തുടനീളം നടപ്പാക്കും. മതത്തിന്റെ പേരിൽ ആരും ഭയപ്പെടേണ്ടതില്ല. ഇത് എല്ലാവരെയും എൻ.ആർ.സിക്കു കീഴിൽ കൊണ്ടുവരുന്നതിന്റെ ഭാഗമാണ്.’ […]

India National

പ്രശ്നങ്ങള്‍ അവസാനിച്ചു, സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ശിവസേന

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിലെ എല്ലാ പ്രശ്നങ്ങളും അവസാനിച്ചതായി ശിവസേന. ഒരാഴ്ചക്കുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു. എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി .മഹാരാഷ്ട്രയിലെ കര്‍ഷകപ്രശ്നങ്ങളെ കുറിച്ചാണ് കൂടിക്കാഴ്ചയെന്ന് എന്‍.സി.പി വ്യക്തമാക്കി. സഖ്യ സര്‍ക്കാര്‍ രൂപീകരണം അവസാനഘട്ടത്തിലാണെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു. ഒരാഴ്ചക്കുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കും. ഡിസംബറിന് മുമ്പ് തന്നെ ശക്തമായ ഒരു സര്‍ക്കാര്‍ അധികാരത്തിലേറുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. അതേസമയം അപ്രതീക്ഷിതമായാണ് ശരത് പവാര്‍ പ്രധാനമന്ത്രിയുമായി […]

India Kerala

ബാബരി കേസില്‍ നീതി കിട്ടിയില്ലെന്ന വികാരം സോണിയ ഗാന്ധിയെ അറിയിച്ചു

ബാബരികേസ് വിധി മാനിക്കുന്നുവെങ്കിലും ഒരു വിഭാഗത്തിന് നീതി കിട്ടിയില്ലെന്ന വികാരം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചെന്ന് മുസ്‍ലിം ലീഗ് നേതാക്കള്‍. മതേതരപാര്‍ട്ടികള്‍ ഈ വികാരം കണക്കിലെടുക്കണമെന്നും സോണിയയോട് ആവശ്യപ്പെട്ടതായി പി.കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. ലീഗ് നേതാക്കളായ ഖാദര്‍ മൊയ്തീന്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. അയോധ്യ, പൗരത്വ ബില്‍, കശ്മീര്‍ വിഷയങ്ങളില്‍ കോണ്‍ഗ്രസ് ബി.ജെ.പിയുടെ അജണ്ടകളെ പിന്തുണച്ച സാഹചര്യത്തിലാണ് മുസ്‌ലിം ലീഗ് നേതാക്കള്‍ സോണിയാഗാന്ധിയെ കണ്ടത്. അയോധ്യയില്‍ രാമക്ഷേത്രം പണിയണമെന്നത് കോണ്‍ഗ്രസിന്റെയും […]

Entertainment

ഖല്‍ബുമായി സാജിദ് യഹിയ; ഷൈന്‍ നിഗം നായകന്‍

ഇടി, മോഹന്‍ലാല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സാജിദ് യഹിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ യുവതാരം ഷൈന്‍ നിഗം നായകനാകുന്നു. ഖല്‍ബ് എന്ന് പേരിട്ട ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. സിനിമപ്രാന്തന്‍ പ്രൊഡക്ഷന്‍സും അര്‍ജുന്‍ അമരാവതി ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ പ്രണയ ചിത്രമാണ് ഖല്‍ബ്. സിദ്ധീഖ്, സൈജു കുറുപ്പ്, മുത്തുമണി, ബിനീഷ് കോടിയേരി എന്നിവരാണ് മറ്റു താരങ്ങളെ അവതരിപ്പിക്കുന്നത്. ഗാനങ്ങള്‍ക്ക് പ്രാധാന്യമുള്ളതിനാല്‍ നാല് പേര്‍ ചേര്‍ന്നാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. പ്രകാശ് […]

Entertainment

ഗോവ രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് തുടക്കം

ഗോവ രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് തുടക്കമാകും. ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ മേള ഉദ്ഘാടനം ചെയ്യും. ഐ.എഫ്എഫ്ഐയുടെ സുവര്‍ണ ജൂബിലിയാണ് ഇത്തവണ നടക്കുന്നത്. തമിഴ് നടന്‍ രജനീ കാന്തിനെ മേളയില്‍ ആദരിക്കും.ഇറ്റാലിയന്‍ ചിത്രം ഡെസ്പൈറ്റ് ദ ഡോഗാണ് ഉദ്ഘാടന ചിത്രം. സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് വലിയ ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വൈകീട്ട് പനാജിയിലെ ശ്യാമ പ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അമിതാഭ് ബച്ചന്‍ മേളക്ക് തിരിതെളിക്കും. ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ അവതാരകനാകും. 76 രാജ്യങ്ങളില്‍ നിന്നായി 200ലധികം […]

Football Sports

ഇനി പ്രതീക്ഷ അത്ഭുതങ്ങളില്‍ മാത്രം

ഒമാനോട് ഏറ്റ ഒരു ഗോള്‍ തോല്‍വിയോടെ ഇന്ത്യയുടെ 2022ലെ ഖത്തര്‍ ലോകകപ്പിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചിരിക്കുകയാണ്. അഞ്ചു കളികളില്‍ നിന്നും ഒരു കളി പോലും ജയിക്കാനാകാതെ മൂന്നു സമനിലകളും രണ്ട് തോല്‍വിയുമായി ഇന്ത്യ അഞ്ച് ടീമുകളുള്ള ഗ്രൂപ്പില്‍ നാലാമതാണ്. സ്വപ്‌നങ്ങള്‍ക്ക് പരിധികളില്ലാത്തതുകൊണ്ട് മാത്രം നമുക്ക് ഇന്ത്യയുടെ ലോകകപ്പ് യോഗ്യതയിലെ മറ്റു സാധ്യതകളെക്കുറിച്ച് കണക്കുകൂട്ടി ആശ്വസിക്കാം. ഗ്രൂപ്പില്‍ ഒന്നാമതെത്തുന്നവരാണ് ലോകകപ്പ് യോഗ്യതയുടെ അടുത്ത റൗണ്ടിലേക്ക് കടക്കുക. അടുത്ത മൂന്ന് മത്സരങ്ങളും ജയിച്ചാലും ഇന്ത്യക്ക് ഒന്നാമതെത്താനാകില്ല. ഒമാന്‍ ഇനിയുള്ള എല്ലാ മത്സരങ്ങളും […]

India Kerala

രോഗികളെ വലച്ച് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരം

ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഇന്ന് 2 മണിക്കൂര്‍ ഒപി ബഹിഷ്കരിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലെ ഒപിയുടെ പ്രവര്‍ത്തനത്തെ സമരം സാരമായി ബാധിച്ചു. കേരള മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസോസിയേഷനാണ് ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് 2 മണിക്കൂര്‍ നീണ്ട് സൂചന സമരം നടത്തിയത്. ജൂനിയര്‍ ഡോക്ടര്‍മാര്‍ മാത്രമാണ് ഇന്ന് രാവിലെ ഒപി വിഭാഗങ്ങളില്‍ ഉണ്ടായിരുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ സമരം രോഗികളെ വലച്ചു. അത്യാഹിത വിഭാഗം, ലേബര്‍ […]

India Kerala

സ്പീക്കറുടെ ഡയസില്‍ കയറി പ്രതിപക്ഷ എം.എല്‍.എമാര്‍

ഷാഫി പറമ്പിൽ എം.എൽ.എയെ മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്പീക്കറുടെ ഡയസിൽ കയറി പ്രതിപക്ഷ എം.എൽ.എമാരുടെ പ്രതിഷേധം. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭ സ്തംഭിച്ചു. പൊലീസ് നടപടി ആഭ്യന്തര സെക്രട്ടറി അന്വേഷിക്കുമെന്ന് മന്ത്രി ഇ.പി ജയരാജൻ അറിയിച്ചു. ഡയസിൽ കയറിയ എം.എല്‍.എമാർക്കെതിരെയുള്ള നടപടി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു. രാവിലെ നിയമസഭ ചേർന്നപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധത്തിൽ ആയിരുന്നു. പ്ലക്കാർഡുകളും ബാനറുകളും രക്തത്തിൽ കുതിർന്ന ഷാഫി പറമ്പിൽ ബനിയനും ഉയർത്തി പ്രതിഷേധിച്ച് പ്രതിപക്ഷം ചോദ്യോത്തരവേള നിർത്തിവെച്ച് വിഷയം […]