ഇസ്രയേലിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.(cpim on israel-palestine conflict) പാലസ്‌തീനിലെ ഗാസ മുനമ്പിൽ ഹമാസും ഇസ്രയേൽ സേനയും നടത്തുന്ന ഏറ്റുമുട്ടലുകൾ ഗുരുതരമായ സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. സാധാരണ പൗരന്മാരുടെ ജീവിതത്തെ തന്നെ ഗുരുതരമായി ബാധിക്കുന്ന സംഭവമായി ഇത് മാറിയിട്ടുണ്ട്. നിരവധി ജീവനുകൾ ഇതിന്റെ ഭാഗമായി നഷ്ടമായിക്കഴിഞ്ഞു. ഏറ്റുമുട്ടലുകൾ ഇനിയും തുടരുന്നത് നിരപരാധികളുടെ ജീവൻ കൂടുതൽ നഷ്ടപ്പെടുന്നതിന് മാത്രമേ ഇടയാക്കുകയുള്ളൂ. ഇസ്രയേൽ- പാലസ്‌തീൻ ഭൂപ്രദേശങ്ങൾ വ്യാപകമായി […]
Author: Tomy Thondamkuzhy
കേസ് മാറ്റിവച്ചത് 34 തവണ; എസ്.എന്‍.സി. ലാവലിന്‍ കേസ് സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും
എസ്.എന്‍.സി. ലാവലിന്‍ കേസ് സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് പരിഗണിക്കുക മൂന്നംഗ ബെഞ്ച്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ഉജ്ജൽ ഭുവിയാൻ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുക. കഴിഞ്ഞ മാസം കേസ് പരിഗണനയ്ക്ക് എത്തിയെങ്കിലും സിബിഐക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു മറ്റൊരു കേസിന്റെ തിരിക്കിലായതിനാൽ കേസ് മാറ്റുകയായിരുന്നു.(supreme court hearing in snc lavalin case today 2017ല്‍ സുപ്രിം കോടതിയിലെത്തിയ കേസ് ആറ് […]
ഹമാസിന്റെ 1290 കേന്ദ്രങ്ങൾ തകർത്തു; ആക്രമണം തുടങ്ങിയിട്ടേയുള്ളൂവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി
ഹമാസിനെതിരെ ആക്രമണം തുടങ്ങിയിട്ടേയുള്ളൂവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി. ഗാസയ്ക്ക് നേരെ രാത്രിയിലും വ്യോമാക്രമണം തുടർന്നു. ഹമാസിന്റെ 1290 കേന്ദ്രങ്ങൾ തകർത്തു. ബന്ദികളെ കൊലപ്പെടുത്തുമെന്ന മുന്നറിയിപ്പുമായായി ഹമാസ്. ഗാസ അതിർത്തിയുടെ പൂർണ്ണ നിയന്ത്രണം ഇസ്രായേൽ ഏറ്റെടുത്തെന്ന് സൈന്യം വ്യക്തമാക്കി.(Israel-Hamas war death upto 1600) ഹമാസ് ആക്രമണത്തെ അപലപിച്ച് ബ്രിട്ടൻ, യു എസ്, ഫ്രാൻസ്, ഇറ്റലി, ജർമ്മനി എന്നി രാജ്യങ്ങൾ രംഗത്തെത്തി. ഏറ്റുമുട്ടലിൽ 11 അമേരിക്കൻ പൗരമാർ കൊല്ലപ്പെട്ടെന്ന് ജോബൈഡൻ വ്യക്തമാക്കി. ഹമാസ് ബന്ദികളാക്കിയവരിൽ അമേരിക്കക്കാർഉൾപ്പെട്ടിട്ടുണ്ടോയെന്ന റിപ്പോർട്ടുകൾ ഇപ്പോൾ സ്ഥിരീകരിക്കാൻ […]
‘യുദ്ധം ആരംഭിച്ചത് ഞങ്ങളല്ല, പൂർത്തിയാക്കുന്നത് ഇസ്രയേൽ ആയിരിക്കും’; ഹമാസിന് തെറ്റ് മനസിലാകുമെന്ന് നെതന്യാഹു
ഹമാസിനെതിരെ യുദ്ധം കടുപ്പിക്കുകയാണ് ഇസ്രയേൽ. യുദ്ധം ആരംഭിച്ചത് തങ്ങളല്ലെങ്കിലും പൂർത്തിയാക്കുന്നത് ഇസ്രയേൽ ആയിരിക്കുമെന്നു പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു ബെഞ്ചമിൻ നെതന്യാഹുവിന്റെ മുന്നറിയിപ്പ്.(Benjamin Netanyahu says Israel didn’t start this war but will finish it) ‘ഇസ്രയേൽ യുദ്ധത്തിലാണ്. യുദ്ധം ഞങ്ങൾ ആഗ്രഹിച്ചിരുന്നില്ല. ക്രൂരമായ രീതിയിൽ യുദ്ധം ഞങ്ങളിൽ അടിച്ചേൽപ്പിക്കപ്പെട്ടിരിക്കുകയാണ്. യുദ്ധം ആരംഭിച്ചത് ഞങ്ങളല്ലെങ്കിലും പൂർത്തിയാക്കുന്നത് ഇസ്രയേൽ ആയിരിക്കും. ഇസ്രയേലിനെതിരായ ആക്രമണം തെറ്റാണെന്ന് ഹമാസിന് വ്യക്തമാകും’ ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. […]
പോക്സോ കേസിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ
പോക്സോ കേസിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. പ്രിൻസിപ്പൽ പ്രദീപ് കുമാർ വി.വിയാണ് പാലക്കാട് മങ്കര പൊലീസ് അറസ്റ്റ് ചെയ്തത്. ചൈൽഡ് ലൈൻ വഴി ലഭിച്ച പരാതിയിലാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്. പ്ലസ് വൺ വിദ്യാർഥിനിയോട് മോശമായി ഇടപ്പെട്ടുവെന്നാണ് പരാതി. കഴിഞ്ഞ നാലാം തീയതിയാണ് കേസിനാസ്പദമായ സംഭവം. സ്കൂൾ അസംബ്ലിയിൽ ബോധം നഷ്ടപ്പെട്ട വിദ്യാർഥിനിയെ സ്റ്റാഫ് റൂമിൽ ഇരുത്തിയപ്പോൾ പ്രിൻസിപ്പൽ മോശമായി പെരുമാറിയെന്നാണ് പരാതി. തുടർന്ന് വിദ്യാർഥിനി വീട്ടിലറിയിക്കുകയായിരുന്നു. വീട്ടുകാരാണ് കാര്യം ചൈൽഡ് ലൈനിനെ അറിയിച്ചത്. ചൈൽഡ് ലൈൻ […]
റെയ്ഡിൽ പിടിച്ചെടുത്ത 47,35,000 രൂപ തിരികെ വേണമെന്ന് കെ.എം ഷാജി; ഹൈക്കോടതി വിധി ഇന്ന്
കഴിഞ്ഞ വർഷം കണ്ണൂർ അഴീക്കോട്ടെ വീട്ടിലെ റെയ്ഡിനിടയിൽ വിജിലൻസ് പിടിച്ചെടുത്ത 47,35,000 രൂപ വിട്ട് കിട്ടാൻ നടപടി ആവശ്യപ്പെട്ട് കെ.എം ഷാജി നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ് വിധി പ്രസ്താവിക്കുക.(km shajis plea in high court) തെരഞ്ഞെടുപ്പ് രസീതിൽ പിരിക്കാവുന്ന തുകയിൽ കൂടുതൽ പണം പല രസീതിലും കണ്ടെത്തിയതടക്കം സംശയാസ്പദമാണെന്ന് വിലയിരുത്തിയായിരുന്നു നടപടി. എന്നാൽ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി പിരിച്ച പണമാണ് വിജിലൻസ് കൊണ്ടുപോയതെന്നാണ് ഷാജിയുടെ വാദം. പണം […]
നിയമന തട്ടിപ്പ് ആരോപണം, വൻ ഗൂഢാലോചന സംശയിച്ച് പൊലീസ്; ഹരിദാസനെ ചോദ്യം ചെയ്യുന്നത് തുടരും
നിയമന തട്ടിപ്പ് ആരോപണം, വൻ ഗൂഢാലോചന സംശയിച്ച് പൊലീസ്. തട്ടിപ്പുകാർ വഴി ജോലിക്ക് ശ്രമിച്ചു. ഗൂഢാലോചനയുടെ ആദ്യ ഘട്ടം ഹരിദാസിനില്ല. അഖിൽ സജീവുമായി നേരിട്ട് ബന്ധമില്ല. പരിചയം ബാസിതിനെയും ലെനിനെയുമാണ്. ജോലി കിട്ടില്ലെന്ന് ഉറപ്പായതോടെ ഗൂഢാലോചനയിൽ പങ്കാളി ആയതാകാമെന്ന് സംശയം. കെ ബാസിതിനെ പ്രതിചേർത്തേക്കും. (questioning of haridas will continue today) ഹരിദാസനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. ഹരിദാസിനെ ഉടൻ പ്രതി ചേർക്കാതെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് പൊലീസ് നീക്കം. ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ […]
മുഹമ്മദ് ഫൈസലിന് ആശ്വാസം: ലക്ഷദ്വീപ് എംപിയായി തുടരാം
മുഹമ്മദ് ഫൈസലിന് ലക്ഷദ്വീപ് എംപി സ്ഥാനത്ത് തുടരാം. വധശ്രമക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. മുഹമ്മദ് ഫൈസല്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് നടപടി. കേസില്‍ നാലാഴ്ചയ്ക്ക് ശേഷം വാദം കേള്‍ക്കും. വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസലിന് പത്തുവർഷം തടവുശിക്ഷ വിധിച്ച സെഷൻസ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാൽ ഫൈസലിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഉത്തരവ് സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചത്. പിന്നാലെ ലോക്സഭാ സെക്രട്ടേറിയറ്റ് മുഹമ്മദ് […]
മോശം പെരുമാറ്റം ചോദ്യം ചെയ്തു; സിനിമാ തിയേറ്ററിൽ ദമ്പതികൾക്ക് മര്‍ദനം
പറവൂരിലെ സിനിമാ തിയേറ്ററിൽ ദമ്പതികൾക്ക് മര്‍ദനം. മോശം പെരുമാറ്റം ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു ആക്രമണം. പറവൂർ സ്വദേശികളായ ജിബിനും പൂജയ്ക്കുമാണ് മർദനമേറ്റത്. ഷഫാസ് തിയേറ്ററിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. രാത്രി 10 മണിയോടെയാണ് സംഭവം. ഷഫാസ് തിയേറ്ററിൽ സിനിമ കാണാനെത്തിയതായിരുന്നു ദമ്പതികൾ. ഇടവേള സമയത്ത് പുറത്തേക്കിറങ്ങിയ ദമ്പതികളോട് ഒരാൾ മോശമായി പെരുമാറി. ജിബിൻ ഇത് ചോദ്യം ചെയ്തതോടെ മർദനത്തിൽ കലാശിക്കുകയായിരുന്നു. ഒരു സംഘം ആളുകൾ ജിബിനെ മർദിച്ചവശനാക്കി. ആക്രമണത്തിൽ ജിബിൻ്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ജിബിനും പൂജയും ആശുപത്രിയിൽ […]
സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികൾ ആരോഗ്യമന്ത്രി നേരിട്ട് സന്ദർശിക്കും; പദ്ധതിക്ക് തുടക്കം
സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശനം നടത്തി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്ന ‘ആര്‍ദ്രം ആരോഗ്യം’പരിപാടിക്ക് ഇന്ന് തുടക്കമായി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളും സന്ദര്‍ശിക്കുന്നത്.(Veena George visit all taluk, district and general hospitals) അതത് ജില്ലകളിലെ എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ […]












