സെലക്ടര്‍മാരും ടീമും അര്‍പിച്ച വിശ്വാസത്തിനോട് നീതി പുലര്‍ത്താന്‍ ഋഷഭ് പന്തിന് സാധിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണ്‍. പന്തിന് ഇതിന് സാധിച്ചില്ലെങ്കില്‍ സഞ്ജു സാംസണ്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറാകുമെന്നും ലക്ഷ്മണ്‍. സഞ്ജുവിനെ ടി20 ടീമിലെടുത്തത് പന്തിനുള്ള സെലക്ടര്‍മാരുടെ മുന്നറിയിപ്പാണെന്നും ലക്ഷ്മണ്‍. ‘സഞ്ജു സാംസണെ ടീമിലെടുക്കുക വഴി സെലക്ടര്‍മാരും ടീം മാനേജ്‌മെന്റും പന്തിന് ശക്തമായ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. നിരവധി അവസരങ്ങളാണ് പന്തിന് ലഭിച്ചത്. സെലക്ടര്‍മാരും ടീമും അര്‍പിച്ച വിശ്വാസത്തിന് അനുസരിച്ച് കളിക്കാന്‍ പന്തിന് ഉത്തരവാദിത്വമുണ്ട്. എന്നാല്‍, ആ […]
Author: Tomy Thondamkuzhy
നടന്‍ ഷെയിന്‍ നിഗത്തിന് മലയാള സിനിമയില്‍ വിലക്ക്
നടന്‍ ഷെയിന്‍ നിഗത്തിന് മലയാള സിനിമയില്‍ വിലക്ക്. നടന്റെ ഭാഗത്തു നിന്നുള്ള ആവർത്തിച്ചുള്ള നിസ്സഹകരണമാണ് വിലക്കിന് കാരണമെന്ന് നിര്‍മാതാക്കളുടെ സംഘടന വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇന്ന് വരെ ഒരു നടന്റെ ഭാഗത്ത് നിന്നും ഉണ്ടാകാത്ത പ്രതികരണമാണ് ഷെയിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്, പണം മുടക്കുന്നവരെ കളിയാക്കുന്ന രീതിയിലാണ് പ്രതികരണമെന്നും ഇത് അസോസിയേഷന് അംഗീകരിക്കാനാവില്ലായെന്നും പ്രൊഡ്രൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി. ഷെയിന്‍ നിലവില്‍ ഭാഗമായി ചിത്രീകരണം പൂര്‍ത്തിയാക്കാനുള്ള വെയില്‍, ഖുർബാനി ചിത്രങ്ങള്‍ ഉപേക്ഷിക്കുമെന്നും പ്രൊഡ്രൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി. ഷെയിന്‍ കാരണം […]
മേക്കപ്പ് ട്രോളുകള്‍ക്ക് മറുപടിയുമായി കങ്കണ
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന’തലൈവി’യുടെ ഫസ്റ്റ്‍ലുക്ക് ടീസര്‍ പുറത്തു വന്നപ്പോള്‍ ബോളിവുഡ് താരം കങ്കണ റണൌട്ടിന് കഷ്ടകാലമാണ്. ജയലളിതയായി മാറിക്കൊണ്ടുള്ള കങ്കണയുടെ മേക്കപ്പായിരുന്നു പ്രശ്നം. മേക്കപ്പ് ദുരന്തം എന്നാണ് ട്രോളന്‍മാര്‍ കങ്കണയുടെ മേക്കപ്പിനെ വിശേഷിപ്പിച്ചത്. പരിഹാസങ്ങളുടെ ട്രോളുകളും അതിരു കടന്നപ്പോള്‍ വിശദീകരണവുമായി കങ്കണ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തലൈവി ആകാനായി വളരെ കഷ്ടപ്പെട്ടാണ് ഭാരം കൂട്ടിയതെന്ന് കങ്കണ പറയുന്നത്.മെലിഞ്ഞിരിക്കുന്ന ശരീരപ്രകൃതി മാറ്റി വയറും തുടകളും തടിപ്പിക്കാനായി ഡോസ് കുറഞ്ഞ ഹോര്‍മോണ്‍ ഗുളികകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും അങ്ങനെ ആറ് […]
അടുത്ത റെക്കോര്‍ഡും വെട്ടിപ്പിടിക്കാന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ
ചാമ്പ്യന്‍സ് ലീഗിലെ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന ആത്‌ലറ്റിക്കോ മാഡ്രിഡിനെതിരെയുള്ള മത്സരം റൊണാള്‍ഡോയുടെ 175ാമത്തെ ചാമ്പ്യന്‍സ് ലീഗ് മത്സരമായിരുന്നു. മത്സരത്തില്‍ യുവന്റസ് 1-0 എന്ന സ്കോറിന് വിജയിച്ചിരുന്നു. എ.സി മിലാന്‍ ലെജന്റായിരുന്ന പാവ്‌ലോ മാല്‍ദിനിയുടെ റെക്കോര്‍ഡാണ് ഇതോടെ റൊണാള്‍ഡോ തകര്‍ത്തത്. ചാമ്പ്യന്‍സ് ലീഗില്‍ 174 മത്സരങ്ങളിലാണ് മാല്‍ദിനി കളിച്ചിട്ടുള്ളത്. സാവി ഹെര്‍ണാണ്ടസ് 173 മത്സരങ്ങളുമായി നാലാം സ്ഥാനത്തുണ്ട്. ഇനി റൊണാള്‍ഡോക്ക് […]
പശ്ചിമ ബംഗാള്‍ ഉപതെരഞ്ഞെടുപ്പ്
പശ്ചിമ ബംഗാളില്‍ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മികച്ച പ്രകടനം. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന കലിയാഗഞ്ച് മണ്ഡലത്തില്‍ തൃണമൂല്‍ സ്ഥാനാര്‍ഥി തപന്‍ ദേപ് സിന്‍ഹ ബി.ജെ.പിയുടെ കമല്‍ ചന്ദ്ര സര്‍ക്കാരിനെയാണ് പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസ് – സി.പി.എം സഖ്യ സ്ഥാനാര്‍ഥി ദിത്തശ്രീ റോയിയാണ് ഇവിടെ മൂന്നാം സ്ഥാനത്ത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എം.പിമാരായി തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി എം.എല്‍.എമാര്‍ രാജിവെച്ച മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ശേഷിച്ച രണ്ട് മണ്ഡലങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസാണ് മുമ്പില്‍. ദേശീയ പൗരത്വ പട്ടിക […]
വയനാട് ജനവാസമേഖലയില്‍ കടുവയിറങ്ങി
വയനാടില്‍ ജനവാസമേഖലയില്‍ കടുവയിറങ്ങി. വയനാട് ചീരാൽ പണിക്കർ പടിയിൽ ജനവാസ മേഖലയിലാണ് കടുവയിറങ്ങിയത്. പ്രദേശവാസിയുടെ വളര്‍ത്തു നായയെ കടുവ കടിച്ചുകൊന്നു. കടുവ പ്രദേശത്തെ കൃഷിയിടത്തിൽ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പ്രദേശത്ത് പോലീസും വനംവകുപ്പും നാട്ടുകാരും ചേർന്ന് തെരച്ചിൽ തുടരുകയാണ്. പ്രദേശത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിര്‍ദേശം നല്‍കി.
ജപ്പാന്‍ സര്‍വകലാശാലയുമായി ചേര്‍ന്നുള്ള കുസാറ്റ്
ജപ്പാനിലെ ഷിമാനെ സര്‍വകലാശാലയുമായി സഹകരിച്ച് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് 4 + 2 സംയോജിത ഡിഗ്രി പ്രോഗ്രാമുകള്‍ നടത്താന്‍ ധാരണയായി. കുസാറ്റും ഷിമാനെ സര്‍വകലാശാലയും സഹകരിച്ചാണ് ഡിഗ്രി പ്രോഗ്രാം നടപ്പാക്കുന്നത്. കൊച്ചിയില്‍ നാല് വര്‍ഷവും ഷിമാനില്‍ രണ്ട് വര്‍ഷവുമാകും ഡിഗ്രി പ്രോഗ്രാം. കുസാറ്റുമായി ചേര്‍ന്ന് സംരംഭകത്വത്തിലും ഇന്നൊവേഷനിലും ബിരുദാനന്തര സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ആരംഭിക്കാനും പദ്ധതിയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഷിമാനെ സര്‍വകലാശാല അധികൃതര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്.
പ്രചാരണം അവസാനിച്ചു; ജാർഖണ്ഡ് പോളിങ് ബൂത്തിലേക്ക്
ജാർഖണ്ഡ് നിയമസഭ ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ പ്രചാരണം ഇന്നവസാനിക്കും. 13 മണ്ഡലങ്ങളിലേക്കാണ് മറ്റന്നാൾ തെരഞ്ഞെടുപ്പ്. മുഖ്യമന്ത്രി രഘുബർ ദാസിന്റെ നേതൃത്വത്തിൽ ബി.ജെ.പിയും ഹേമന്ത് സോറന്റെ നേതൃത്വത്തിൽ മഹാസഖ്യവും തമ്മിലാണ് പോരാട്ടം. ഇതിന്റെ ആദ്യ ഘട്ടമാണ് ശനിയാഴ്ച നടക്കുന്നത്. ആദ്യഘട്ടത്തിൽ ഛത്ര, ഗുംല, ബിഷൻപൂർ തുടങ്ങി 13 മണ്ഡലങ്ങളിലായി 189 മത്സരാര്‍ഥികളാണ് ജനവിധി തേടുക. ബി.ജെ.പി മുൻ ചീഫ് വിപ്പ് രാധാകൃഷ്ണ കിഷോർ ഛത്തർപുർ മണ്ഡലത്തിൽ ഓൾ ജാർഖണ്ഡ് സ്റ്റുഡന്റസ് യൂണിയൻ സ്ഥാനാർത്ഥിയായി മത്സരിക്കുന്നുണ്ട്. മുൻ മന്ത്രി ഭാനു പ്രതാപ് […]
മമ്മൂട്ടി-സത്യന്‍ അന്തിക്കാട് ചിത്രം എത്തുന്നത് ഓണം റിലീസായി
22 വര്‍ഷങ്ങള്‍ക്കു ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ഏപ്രിലില്‍ ആരംഭിക്കും. ഇഖ്ബാല്‍ കുറ്റിപ്പുറമാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. നേരത്തേ ഡിസംബറില്‍ ഷൂട്ടിംഗ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. നവാഗതനായ ജോഫിന്‍ ചാക്കോയുടെ സ്‌ക്രിപ്റ്റില്‍ ആകൃഷ്ടനായ മമ്മൂട്ടി ആ ചിത്രം നഷ്ടപ്പെടാതിരിക്കാന്‍ വേഗത്തില്‍ ഡേറ്റ് നല്‍കിയിതിനൊപ്പം ഓണം റിലീസിന് അനുയോജ്യമായ ചിത്രമാകും എന്ന കണക്കു കൂട്ടലും കൂടി ചേര്‍ന്നതോടെയാണ് സത്യന്‍ അന്തിക്കാട് ചിത്രം ഏപ്രിലിലേക്ക് മാറ്റിയത്. അതിനു മുന്‍പായി ആരാധകര്‍ കാത്തു […]
നടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ ഇന്ന് നടപടി ഉണ്ടാകും
കരാര്‍ ലംഘനം നടത്തിയെന്ന നിര്‍മ്മാതാവിന്റെ പരാതിയില്‍ നടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ ഇന്ന് നടപടി ഉണ്ടാകും. നിര്‍മ്മാതാക്കളുടെ സംഘടനയുടെ നിർവ്വാഹക സമിതിയോഗത്തിലായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക. ഷെയ്നെതിരെ ഒരു നിര്‍മ്മാതാവും കൂടി പരാതിയുമായി രംഗത്തെത്തിയ സാഹചര്യത്തില്‍ കര്‍ശന നടപടി നടനെതിരെ വേണമെന്നാണ് നിര്‍മ്മാതാക്കളുടെ സംഘടനയുടെ ആവശ്യം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് നിര്‍മ്മാതക്കളുടെ സംഘടന നിര്‍വ്വാഹക സമിതിയോഗം ചേരുക. ഷെയിൻ കരാർ ലംഘനം നടത്തിയത് ചർച്ച ചെയ്യാൻ നിർമാതാക്കളുടെ സംഘടനയുടെ അടിയന്തര യോഗം ഇന്നലെ ചേര്‍ന്നിരുന്നു . വെയില്‍ […]












