Kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; റബ്‌കോ എംഡി ചോദ്യം ചെയ്യലിന് ഹാജരായി

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് റബ്‌കോ എംഡി ഹരിദാസന്‍ നമ്പ്യാര്‍ ഇഡിയുടെ ചോദ്യം ചെയ്യലിനായി ഹാജരായി. കരുവന്നൂര്‍ ബാങ്ക് റബ്‌കോയില്‍ പണം നിക്ഷേപിച്ചിരുന്നു ഇതു സംബന്ധിച്ച് വിശദാംശങ്ങള്‍ അറിയാനായാണ് ചോദ്യം ചെയ്യുന്നത്. കരുവന്നൂര്‍ ബാങ്ക് റബ്‌കോയില്‍ വലിയ തുക നിക്ഷേപിച്ചിട്ടുണ്ട്. ബാങ്ക് പ്രതിസന്ധിയിലായിരുന്നപ്പോള്‍ നിക്ഷേപിച്ച പണം തിരിച്ചെടുക്കാനായി ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിന് ഫലം ഉണ്ടായിരുന്നില്ല. കൂടാതെ തൃശൂരില്‍ റബ്‌കോയുടെ വിപണനം ഏറ്റെടുത്ത് നടത്തിയിരുന്നത് കരുവന്നൂര്‍ ബാങ്കായിരുന്നു. ഇതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളാണ് ഇഡി ചോദിച്ചറിയുക. […]

Kerala

ത്രീഡി പ്രിൻ്റിംഗിലൂടെ കേരളത്തിൽ ആദ്യമായി നിർമിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു

ത്രീഡി പ്രിൻ്റിംഗിലൂടെ കേരളത്തിൽ ആദ്യമായി നിർമിച്ച കെട്ടിടം മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. 380 സ്ക്വയർ ഫീറ്റിൽ തിരുവനന്തപുരം പി ടി പി നഗറിലെ സംസ്ഥാന നിർമ്മിതി കേന്ദ്രം കാമ്പസിലാണ് ‘അമേസ് 28’ എന്ന് പേരിട്ട സംസ്ഥാനത്തെ ആദ്യ ത്രീഡി കെട്ടിടം ഉയർന്നത്. ചടങ്ങിൽ വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായി. ഒറ്റ മുറി കെട്ടിടമാണ് അമേസ് 28. കേന്ദ്ര നഗരകാര്യ മന്ത്രാലയവുമായി സഹകരിച്ച് ചെന്നൈ ഐ ഐ ടിയിലെ ചില മുൻ വിദ്യാർത്ഥികൾ ചേർന്ന് […]

Kerala Latest news

നൈറ്റ് ലൈഫിന് ഒരുക്കം: മാനവീയം വീഥിയിൽ മൾട്ടി പ്രൊജക്ഷൻ ഹിറ്റ്

കേരളത്തിലെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രമാകാൻ ഒരുങ്ങുകയാണ് തിരുവനന്തപുരം ‘മാനവീയം വീഥി’.മാനവീയം വീഥിയിലെ കാഴ്ചകൾക്ക് കൂടുതൽ മധുരം പകരുന്നതായിരുന്നു ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ ഒരുക്കിയ മൾട്ടി പ്രജാക്ഷൻ.(manaviyam veedhi to become the first nightlife hub) ചെറുതിൽ നിന്ന് വലുതിലേക്ക് എന്ന സന്ദേശം നൽകുന്ന ശാസ്ത്ര വിഡിയോകളാണ് 13 പ്രോജക്ടറുകളിൽ നിന്ന് ചുവരുകളിൽ പതിഞ്ഞത്. ഡിസംബറില്‍ നടക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിന്റെ ഭാഗമായാണ് മാനവീയം വീഥിയില്‍ മൾട്ടി പ്രൊജക്ഷൻ ശാസ്ത്ര വീഡിയോ ഇന്‍സ്റ്റലേഷന്‍ സംഘടിപ്പിക്കുന്നത്. Read […]

World

പലസ്തീൻ അനുകൂല നിലപാട്; മിയ ഖലീഫയുമായുള്ള കരാർ റദ്ദാക്കി പ്ലേ ബോയും കനേഡിയൻ റേഡിയോ അവതാരകനും

ഇസ്രയേലിനെതിരായ യുദ്ധത്തിൽ പലസ്തീനെ അനുകൂലിച്ച് എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റുകൾ പങ്കുവച്ച മുൻ പോൺ താരം മിയ ഖലീഫയുമായുള്ള കരാർ റദ്ദാക്കി കമ്പനികൾ. കനേഡിയൻ ബ്രോഡ്കാസ്റ്ററും റേഡിയോ അവതാരകനുമായ ടോഡ് ഷാപിറോയും അമേരിക്കൻ അഡൾട്ട് മാസിക പ്ലേ ബോയും ആണ് മിയ ഖലീഫയുമായുള്ള കരാറിൽ നിന്ന് പിന്മാറുകയാണെന്നറിയിച്ചത്. എന്നാൽ, സയണിസ്റ്റുകളെ പിന്തുണയ്ക്കുന്നവരുടെ കരാർ തനിക്ക് വേണ്ടെന്ന് മിയ ഖലീഫ തിരിച്ചടിച്ചു. (Mia Khalifa palestine support) ഇസ്രയേലിനെതിരായ യുദ്ധത്തിൽ പലസ്തീനെ അനുകൂലിച്ച് എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റുകൾ പങ്കുവച്ച മുൻ […]

Football

സന്തോഷ് ട്രോഫി: ഗുജറാത്തിനെ വീഴ്ത്തി കേരളത്തിന് വിജയത്തുടക്കം

സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളത്തിന് വിജയത്തുടക്കം. ഗുജറാത്തിനെ എതിരില്ലാത്ത 3 ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് കേരളത്തിൻ്റെ വിജയം. കേരളത്തിനായി അക്ബർ സിദ്ദിഖ് ഇരട്ട ഗോൾ നേടി. ക്യാപ്റ്റൻ നിജോ ഗിൽബേർട്ട് ആണ് മൂന്നാം ഗോൾ നേടിയത്. ഗുജറാത്തിനെതിരെ പൂർണ ആധിപത്യമാണ് കേരളം പുലർത്തിയത്. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾക്ക് മുന്നിലെത്തിയ കേരളത്തിന് രണ്ടാം പകുതിയിൽ കൂടുതൽ ഗോൾ നേടാനായില്ല. 12ആം മിനിട്ടിൽ അക്ബർ സിദ്ദിഖിലൂടെയാണ് കേരളം ആദ്യ ഗോൾ നേടിയത്. 33ആം മിനിട്ടിൽ അക്ബറിലൂടെ കേരളം ലീഡ് […]

Kerala Latest news

ജനകീയപങ്കാളിത്തത്തോടെ ആര്‍ദ്രം മിഷന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കും,കുറേയേറെ വിഷയങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചു; വീണാ ജോർജ്

ആശുപത്രികളില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആര്‍ദ്രം ആരോഗ്യം പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ ആശുപത്രികള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.(Veena George About Ardram Mission) ആശുപത്രികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കാണാനും അവിടുത്തെ സേവനങ്ങള്‍ എങ്ങനെയാണ് അനുഭവവേദ്യമാകുന്നത് എന്ന് ജനങ്ങളില്‍ നിന്നും നേരിട്ട് കേള്‍ക്കാനുമാണ് ആശുപത്രികള്‍ സന്ദര്‍ശിക്കുന്നത്. ആശുപത്രികളില്‍ നിന്നുള്ള ഫീഡ്ബാക്ക് ഉള്‍ക്കൊണ്ട് ജനകീയപങ്കാളിത്തത്തോടെ ആര്‍ദ്രം മിഷന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുക എന്നുള്ളതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി […]

HEAD LINES Kerala

മാസപ്പടി വിവാദം; പരാതിയുമായി മുന്നോട്ട് പോകാനില്ലെന്ന് പരാതിക്കാരന്റെ കുടുംബം

മാസപ്പടി വിവാദത്തിൽ പരാതിയുമായി മുന്നോട്ട് പോകാനില്ലെന്ന് പരാതിക്കാരന്റെ കുടുംബം. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. ഹർജി നൽകിയ ഗിരീഷ് ബാബുവിന്റെ മരണത്തെ തുടർന്നാണ് തീരുമാനം. ഹർജി പരിഗണിക്കുമ്പോൾ കുടുംബത്തിന്റെ തീരുമാനം കോടതിയെ അറിയിക്കും.(Girishbabus family withdrawing plea on veena vijayan) കേസിലെ ഹർജിക്കാരൻ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു കഴിഞ്ഞ ദിവസമാണ് അസുഖബാധിതനായി മരിച്ചത്. ഈ സാഹചര്യത്തിൽ സാഹചര്യത്തിൽ ബന്ധുക്കളെ കക്ഷിചേരാൻ അനുവദിച്ച് വാദം കേൾക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹർജിയുമായി […]

Kerala

ലൈഫ് പദ്ധതിയുടെ മുൻഗണനാ പട്ടികയിലുണ്ടായിട്ടും വീട് നിർമാണത്തിനുള്ള തുക ലഭിച്ചില്ല; കുടുംബം കഴിയുന്നത് തൊഴുത്തിൽ

ലൈഫ് പദ്ധതിയിലെ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെട്ട ഭിന്നശേഷിക്കാരൻ അന്തിയുറങ്ങുന്നത് കന്നുകാലിത്തൊഴുത്തിൽ. തിരുവനന്തപുരം നഗരൂരിലാണ് നാലംഗ ദളിത് കുടുംബത്തിൻറെ ദുരവസ്ഥ. കഴിഞ്ഞ ആറുമാസമായി 12 വയസുകാരനായ  ഭിന്നശേഷിക്കാരൻ അന്തിയുറങ്ങുന്നത് കന്നുകാലിത്തൊഴുത്തിലാണ്.  ലൈഫിൽ വീട് നൽകാമെന്ന് മോഹിപ്പിച്ച ഉദ്യോഗസ്ഥരെ വിശ്വസിച്ച് ഉണ്ടായിരുന്ന കൂര പൊളിച്ചു. ആദ്യഗഡു അനുവദിക്കാമെന്ന് പറഞ്ഞവർ പിന്നെ തിരിഞ്ഞു നോക്കിയില്ലെന്ന് കുടുംബം പറയുന്നു. ഗത്യന്തരമില്ലാതെ മകനെയും തോളിലെടുത്ത് അമ്മ ശ്രീജയും പ്രായമായ മാതാപിതാക്കളും അടുത്തുള്ള കന്നുകാലി തൊഴുത്തിലേക്ക് താമസം മാറി. കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകാൻ വൈകി എന്ന […]

Kerala Latest news

തിരിച്ചു കിട്ടിയ പണത്തേക്കാൾ അപവാദ പ്രചരണങ്ങൾക്കുള്ള മറുപടിയായാണ് വിധി; കെ.എം.ഷാജി

വിജിലൻസ് പിടിച്ചെടുത്ത പണം വിട്ടു നൽകാനുള്ള ഹൈക്കോടതി ഉത്തരവ് തനിക്കെതിരായ അപവാദ പ്രചരണങ്ങൾക്കുള്ള മറുപടിയെന്ന് കെ.എം.ഷാജി. ഹൈക്കോടതിയിൽ നിന്നും ലഭിച്ച വിധി ഏറെ സന്തോഷം തരുന്നുണ്ട്.(km shaji fb post on high court order) കെട്ടിച്ചമച്ച ഒരു കേസ് കൂടിപൊളിഞ്ഞിരിക്കുന്നു. വ്യക്തിപരമായ സന്തോഷത്തിനപ്പുറം, ഈ കേസിന്റെ പേരിൽ പ്രയാസപ്പെടേണ്ടി വന്ന പ്രിയപ്പെട്ട പ്രവർത്തകരുടെ ആഹ്ളാദ നിമിഷം കൂടിയാണിത്. തിരിച്ചു കിട്ടിയ പണത്തേക്കാൾ അപവാദ പ്രചരണങ്ങൾക്കുള്ള മറുപടിയായാണ് ഈ വിധിയെ കാണുന്നതെന്നും ഷാജി ഫേസ്ബുക്കിൽ കുറിച്ചു. രാഷ്ട്രീയ […]

Local

അക്ഷരലക്ഷം പരീക്ഷയിലെ റാങ്കുജേതാവ് കാർത്ത്യായനിയമ്മ അന്തരിച്ചു

അക്ഷരലക്ഷം പരീക്ഷ ഒന്നാം റാങ്കിൽ പാസായ മുട്ടം ചിറ്റൂർ പടീറ്റതിൽ കാർത്ത്യായനിയമ്മ(101) അന്തരിച്ചു. ചേപ്പാട് മുട്ടം ചിറ്റൂർ പടീറ്റതിൽ വീട്ടിൽ ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് അന്ത്യം. പക്ഷാഘാതത്തെത്തുടർന്ന് കിടപ്പിലായിരുന്നു. രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവായിരുന്നു കാർത്ത്യായനിയമ്മ അമ്മ.നാല്പതിനായിരം പേർ എഴുതിയ അക്ഷര ലക്ഷം പരീക്ഷയിൽ 98ശതമാനം മാർക്കുവാങ്ങിയാണ് ഒന്നാം റാങ്ക് നേടിയത്. 2017-ലെ അക്ഷരലക്ഷം പരീക്ഷ വീടിനടുത്തുള്ള കണിച്ചനെല്ലൂർ എൽ.പി.സ്കൂളിലാണ് എഴുതിയത്. ഇതിന്റെ ചിത്രം സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. പിന്നാലെയാണ് ഈ പരീക്ഷയിൽ ഒന്നാംറാങ്ക് […]