India Kerala

കേരളം വെള്ളരിക്കാപ്പട്ടണമെന്ന് പി.എസ് ശ്രീധരന്‍ പിള്ള

കേരളം വെള്ളരിക്കാപ്പട്ടണമെന്ന് മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള. ഇവിടെ എന്താണ് നടക്കുന്നത്. ഗവർണർക്കെതിരെ ആക്രമണം നടന്നിട്ട് കേസ് പോലും എടുത്തില്ല. യൂണിയന്‍ പട്ടികയില്‍ ഉള്‍പ്പെട്ട പൌരത്വ നിയമ ഭേദഗതിയെക്കുറിച്ചാണ് കേരള നിയമസഭ പ്രമേയം പാസാക്കുന്നതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

India Kerala

പൌരത്വ നിയമ ഭേദഗതി മതത്തിന്റെ പേരില്‍ വിവേചനമുണ്ടാക്കില്ലെന്ന് ഒ.രാജഗോപാല്‍

ഭരണഘടനയാണ് രാജ്യത്തിന്റെ വിശുദ്ധ ഗ്രന്ഥം അതിന്റെ അടിസ്ഥാനത്തിലാണ് മുന്നോട്ട് പോകുന്നതെന്ന് ഒ. രാജഗോപാല്‍ പറഞ്ഞു. പൌരത്വ നിയമ ഭേദഗതി മതത്തിന്റെ പേരില്‍ വിവേചനമുണ്ടാക്കില്ല. ‍ മതത്തിന്റെ അടിസ്ഥാനത്തില്‍ ഈ നാടിനെ വെട്ടിമുറിച്ചവരാണ് ഇന്ന് നിയമത്തെ എതിര്‍ക്കുന്നത്. നിയമത്തെ തെറ്റായി വ്യാഖ്യാനിക്കുന്നത് സങ്കുചിത രാഷ്ട്രീയ നേട്ടത്തിനാണെന്നും രാജഗോപാല്‍ പറഞ്ഞു. പ്രമേയത്തെ എതിര്‍ത്ത് രാജഗോപാല്‍ സംസാരിക്കുന്നതിനിടെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചു.

Entertainment

കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് സിബിഐ

കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് സിബിഐ റിപ്പോർട്ട്. കരള്‍ രോഗം മൂര്‍ഛിച്ചതോടെയാണ് മരണം സംഭവിച്ചതെന്ന് സിബിഐ എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കലാഭവന്‍ മണിയുടെ മരണത്തിന് കാരണം കരള്‍ രോഗം മാത്രമാണന്നാണ് സി.ബി.ഐ റിപ്പോർട്ടിൽ പറയുന്നത്. മരണത്തിന് അടുത്ത ദിവസങ്ങളില്‍ അമിതമായി ബിയര്‍ കഴിച്ചതാണ് രക്തത്തില്‍ മീഥൈയില്‍ ആല്‍ക്കഹോളിന്റെ അംശം കൂടാനിടയായത്. ആയുര്‍വേദ മരുന്നിന്റെ ഉപയോഗവും ലഹരി വസ്തുക്കളുടെ അംശം ചെറിയ തോതിലും ശരീരത്തില്‍ കാണാനിടയാക്കി. എന്നാല്‍ ഇതല്ല, കരള്‍ രോഗം മൂര്‍ച്ഛിച്ചത് തന്നെയാണ് […]

Cricket Sports

ടെസ്റ്റ് റാങ്ക്; ഒന്നാം സ്ഥാനത്തോടെ ഇന്ത്യയും കോലിയും പുതുവര്‍ഷത്തിലേക്ക്

ഐ.സി.സി വര്‍ഷാവസാനം പുറത്തിറക്കിയ ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. 928 റേറ്റിങ് പോയിന്റുമായി കോലി ഒന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള സ്റ്റീവ് സ്മിത്ത് 911 പോയിന്റാണ് ഉള്ളത്. ന്യൂസിലന്റിനെതിരായ പരമ്പരയില്‍ ഫോമിലെത്താന്‍ സാധിക്കാതിരുന്നത് സ്മിത്തിന് തിരിച്ചടിയായി. രണ്ട് ടെസ്റ്റുകളിലെ നാല് ഇന്നിംങ്‌സുകളില്‍ നിന്നും 151 റണ്‍ മാത്രമാണ് സ്മിത്തിന് നേടാനായിരുന്നത്. ന്യൂസിലാന്‍ഡ് നായകന്‍ കെയിന്‍ വില്യംസണാണ് മൂന്നാം സ്ഥാനത്ത്. ആസ്‌ത്രേലിയന്‍ മധ്യനിര താരം മാര്‍നസ് ലാബുഷേയ്ന്‍ ഇന്ത്യന്‍ താരം […]

India Kerala

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂടി

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 11 പൈസയും ഡീസലിന് 19 പൈസയും കൂടി. കൊച്ചിയില്‍ പെട്രോള്‍ വില 77.22 രൂപയും ഡീസലിന് 71.72 രൂപയുമാണ് വില. ഒരു മാസത്തിനിടെ പെട്രോളിന് 20 പൈസയും ഡീസലിന് 2.25 രൂപയുമാണ് വര്‍ധിച്ചത്.

India National

മഹാരാഷ്ട്രയിലെ കോൺഗ്രസ് മന്ത്രിമാർ ഇന്ന് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും

മഹാരാഷ്ട്രയിലെ കോൺഗ്രസ് മന്ത്രിമാർ ഇന്ന് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. സോണിയ ഗാന്ധി വിളിപ്പിച്ചത് അനുസരിച്ചാണ് മന്ത്രിമാർ കൂടിക്കാഴ്ചക്ക് എത്തുന്നത്. തുടർനീക്കങ്ങൾ ചർച്ച ചെയ്യാനാണ് യോഗം. ബാല സാഹേബ് തോറട്ടിന് മന്ത്രിപദം ലഭിച്ചതിനാൽ പി.സി.സി.ക്ക് പുതിയ അധ്യക്ഷനെ കണ്ടെത്തേണ്ടതുണ്ട്. അക്കാര്യവും ചർച്ചയാകും. 12 മന്ത്രി പദവും സ്പീക്കർ പദവുമാണ് സംസ്ഥാനത്ത് കോൺഗ്രസിന് ലഭിച്ചത്. ഇതിൽ 10 പേർ ഇന്നലെയും രണ്ട് പേർ നവംബർ 28നുമാണ് സത്യപ്രതിജ്ഞ ചെയ്തത്.

India National

കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഇന്ന് വിരമിക്കും

കരസേനാ മേധാവി സ്ഥാനത്ത് നിന്ന് ജനറൽ ബിപിൻ റാവത്ത് ഇന്ന് വിരമിക്കും. 27-ാം കരസേനാ മേധാവിയായ ബിപിൻ റാവത്ത് 3 വർഷത്തെ സേവനം പൂർത്തിയാക്കിയാണ് വിരമിക്കുന്നത്. ഇന്നലെ രാജ്യത്തെ ആദ്യ സംയുക്ത സേന മേധാവിയായി ബിപിൻ റാവത്തിനെ നിയമിച്ചിരുന്നു. ഉടൻ തന്നെ ബിപിൻ റാവത്ത് സംയുക്ത സേന മേധാവിയായി ചുമതലയേൽക്കും.പുതിയ കരസേനാ മേധാവിയായി ലഫ്റ്റനന്റ് ജനറൽ മനോജ് മുകുന്ദ് നരവാണെ ചുമതലയേൽക്കും നിലവിൽ ആർമി വൈസ് ചീഫ് ആണ് ലഫ്റ്റനന്റ് ജനറൽ മനോജ് മുകുന്ദ്.

India National

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി വീണ്ടും നീട്ടി

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി വീണ്ടും നീട്ടി. 2020 മാർച്ച് 31 വരെയാണ് സമയപരിധി നീട്ടിയിരിക്കുന്നത്. നേരത്തെ നിശ്ചയിച്ചിരുന്ന അവസാന തിയതി ഡിസംബര്‍ 31 വരെ ആയിരുന്നു. 2017ലാണ് പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന നിയമം ആദ്യമായി കൊണ്ടു വരുന്നത്. എന്നാൽ പാൻ കാർഡ് ഉടമ മുൻപ് നടത്തിയ ഇടപാടുകൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ജൂലൈയിൽ നിയമം പരിഷ്‌കരിച്ചിരുന്നു. അതേ സമയം, നികുതി റിട്ടേണുമായി ബന്ധപ്പെട്ട് ആധാറും പാൻ കാർഡും ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ ഉടൻ […]

India Kerala

ഒരു തടങ്കല്‍ പാളയവും കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി

പൌരത്വ നിയമ ഭേദഗതിക്കെതിരെ മുഖ്യമന്ത്രി നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു. മതാടിസ്ഥാനത്തിലുള്ള വിവേചനത്തിന് ഇടയാക്കുന്ന സി.എ.എ റദ്ദാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സി.എ.എ മൗലികാവകാശമായ സമത്വ തത്വത്തിന്റെ ലംഘനമാണ്. സി.എ.എ ഭരണഘടനയുടെ മതനിരപേക്ഷ കാഴ്ചപ്പാടിന് കടക വിരുദ്ധമാണ്. പുതിയ നിയമഭേദഗതി ഭരണഘടനയുടെ അടിസ്ഥാന ഘടനയുമായി പൊരുത്തപ്പെടുന്നില്ല. സി.എ.എ മതനിരപേക്ഷത തകർക്കും. മതനിരപേക്ഷത സംരക്ഷിക്കാൻ കൂട്ടായ പരിശ്രമം എല്ലാ മതവിഭാഗങ്ങളിൽ നിന്നുമുണ്ടാകണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഒരു തടങ്കല്‍ പാളയവും കേരളത്തിലുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്തരത്തിലൊരു നടപടിയും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി […]

India Kerala

മരടിലെ ഫ്ലാറ്റ് പൊളിക്കുന്നതിനുളള സ്ഫോടക വസ്തുക്കള്‍ കൊച്ചിയിലെത്തിച്ചു

മരടിലെ ഫ്ലാറ്റ് പൊളിക്കുന്നതിനുളള സ്ഫോടക വസ്തുക്കള്‍ കൊച്ചിയിലെത്തിച്ചു. അങ്കമാലി മഞ്ഞപ്രയിലെ സംഭരണശാലയിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. അതേസമയം, ജനങ്ങളുടെ ആശങ്കയകറ്റാതെ പൊളിക്കല്‍ നടപടിയുമായി മുന്നോട്ട് പോകുന്നതിനെതിരെ പുതുവത്സരദിനത്തില്‍ പട്ടിണി സമരം നടത്താനൊരുങ്ങുകയാണ് പ്രദേശവാസികള്‍. സ്ഫോടകവസ്തുക്കള്‍ നിറക്കാന്‍ ഫ്ലാറ്റ് സമുച്ചയങ്ങളില്‍ ദ്വാരങ്ങളിടുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. സ്ഫോടക വസ്തുക്കൾ നിറയ്ക്കുന്നതിനുള്ള ദ്വാരങ്ങൾ ഇടുന്നത് ജനുവരി മൂന്നിന് പൂര്‍ത്തിയായേക്കും. ഇതിന് ശേഷമായിരിക്കും സ്ഫോടക വസ്തുക്കള്‍ മരടിലെത്തിക്കുക. ഫ്ലാറ്റുകളിലെ അവശിഷ്ടങ്ങൾ നീക്കുന്ന ജോലിയും പുരോഗമിക്കുകയാണ്. മരടിലെ ഫ്ലാറ്റുകൾ ജനുവരി 11, 12 തിയതികളിലാണ് നിയന്ത്രിത […]