India National

പ്രിയങ്ക ഗാന്ധി പേര് മാറ്റണം, പുതിയ പേര് നിര്‍ദേശിച്ച് കേന്ദ്രമന്ത്രി

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ കാവി പരാമര്‍ശത്തില്‍ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി രംഗത്ത്. കാവി എന്താണെന്ന് മനസിലാക്കാൻ പ്രിയങ്കക്ക് കഴിയില്ലെന്നും അവരുടെ പേര് “ഫിറോസ് പ്രിയങ്ക” എന്നാക്കി മാറ്റണമെന്നുമാണ് ജ്യോതിയുടെ പ്രതികരണം. “പ്രിയങ്ക ഗാന്ധിക്ക് കാവി എന്താണെന്ന് മനസിലാക്കാൻ കഴിയില്ല. കാരണം അവര്‍ ഒരു വ്യാജ ഗാന്ധിയാണ്. അവരുടെ പേരിൽ നിന്ന് ഗാന്ധിയെ മാറ്റി പകരം ഫിറോസ് പ്രിയങ്ക എന്നാക്കണം,” ജ്യോതി പറഞ്ഞു. കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുന്നതിനാലാണ് പ്രിയങ്കയ്ക്ക് […]

Entertainment Movies

ദൈര്‍ഘ്യ കൂടുതല്‍; വലിയപെരുന്നാള്‍ റീ എഡിറ്റ് ചെയ്ത് വീണ്ടും പ്രദര്‍ശനത്തിന്

അന്‍വര്‍ റഷീദ് പ്രൊഡ്ക്ഷന്‍സിന്റെ ബാനറില്‍ ഡിമല്‍ ഡെന്നീസ് സംവിധാനം ചെയ്ത് ഷൈന്‍ നിഗം നായകനായ വലിയപെരുന്നാള്‍ റീ എഡിറ്റ് ചെയ്ത് വീണ്ടും പ്രേക്ഷകരിലേക്ക്. നേരത്തെ സിനിമയുടെ മൂന്ന് മണിക്കൂറിലധികമുള്ള ദൈര്‍ഘ്യം ആക്ഷേപങ്ങള്‍ക്ക് വഴിവെക്കുകയും പ്രേക്ഷകരില്‍ മുഷിച്ചിലുണ്ടാക്കുകയും ചെയ്തിരുന്നു. ഈ ഒരു പശ്ചാത്തലത്തിലാണ് സിനിമയുടെ മൂന്ന് മണിക്കൂര്‍ എട്ട് മിനിറ്റില്‍ നിന്നും ഇരുപത്തഞ്ചോളം മിനുറ്റ് ദൈര്‍ഘ്യം കുറച്ച് ഇപ്പോള്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത്.

Cricket Sports

ടെസ്റ്റ് നാല് ദിവസമാക്കുമെന്ന് ഐ.സി.സി

ചതുര്‍ദിന ടെസ്റ്റ് മത്സരങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ കൊണ്ടുവരാന്‍ ഐ.സി.സി. നീക്കം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 2023 മുതല്‍ ചതുര്‍ദിന ടെസ്റ്റ് മത്സരങ്ങള്‍ നിര്‍ബന്ധമാക്കാനാണ് ഐ.സി.സി ശ്രമിക്കുന്നത്. നിര്‍ദേശം യാഥാര്‍ഥ്യമായാല്‍ 2023-2031 കാലയളവില്‍ ടെസ്റ്റ് മത്സരങ്ങളുടെ ദൈര്‍ഘ്യം അഞ്ചില്‍ നിന്നും നാല് ദിവസമായി കുറയും. നിരവധി കാരണങ്ങളാണ് ഐ.സി.സിയെ ഇങ്ങനെയൊരു നീക്കത്തിന് പ്രേരിപ്പിക്കുന്നത്. ആഗോളതലത്തില്‍ കൂടുതല്‍ മത്സരങ്ങളും ടൂര്‍ണ്ണമെന്റുകളും ആരംഭിക്കാം, ടി20 ലീഗുകള്‍ക്ക് കൂടുതല്‍ സമയം, അഞ്ച് ദിവസ മത്സരങ്ങള്‍ക്ക് വേണ്ടി വരുന്ന ചിലവ്, കൂടുതല്‍ കാണികളെ ആകര്‍ഷിക്കാം […]

India National

ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്; നാളെ മുതല്‍ രാജ്യത്തിന്റെ ഏത് ഭാഗത്ത് നിന്നും റേഷന്‍ വാങ്ങാം

രാജ്യത്തിന്റെ ഏത് ഭാഗത്തു നിന്നും റേഷന്‍ ലഭ്യമാക്കുന്ന ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്ന പദ്ധതി നാളെ തുടക്കമാകും.ഇതുവഴി റേഷന്‍ കാര്‍ഡ് ഉപയോഗിച്ച്‌ പൊതുവിതരണ സംവിധാനത്തിലൂടെ രാജ്യത്തിന്റെ ഏത് ഭാഗത്തു നിന്നും റേഷന്‍ വാങ്ങാന്‍ സാധിക്കും.ജോലി തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നവര്‍ക്ക് പൊതു വിതരണ സംവിധാനം വഴി റേഷന്‍ ലഭ്യമാക്കുന്നതിനു വേണ്ടിയാണ് ഈ നടപടി. പദ്ധതിയുടെ ആദ്യഘട്ടമാണ് നാളെ മുതല്‍ നടപ്പിലാക്കുന്നത്.മലയാളികള്‍ക്ക് കേരളം കൂടാതെ 11 സംസ്ഥാനങ്ങളില്‍ നിന്നും റേഷന്‍ വാങ്ങാം. സമാന രീതിയില്‍ മറ്റ് […]

India National

എസ്.ബി.ഐ ഇടപാടുകാര്‍ക്ക് നാളെ മുതല്‍ എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഫോണ്‍ വേണം

എ.ടി.എമ്മില്‍ നിന്നുള്ള പണം പിന്‍വലിക്കല്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ വണ്‍ ടൈം പാസ് വേഡ് (ഒ.ടി.പി) സംവിധാനവുമായി എസ്.ബി.ഐ. രാജ്യത്തെ എസ്.ബി.ഐ എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഇനി മൊബൈല്‍ഫോണില്‍ വരുന്ന ഒ.ടി.പി നമ്പര്‍ നല്‍കണം. ജനുവരി ഒന്നു മുതലാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. രാത്രി എട്ടു മുതല്‍ രാവിലെ എട്ടുവരെ 10,000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്കാണ് ഒ.ടി.പി സംവിധാനം കൊണ്ടുവരുന്നത്. എ.ടി.എം മെഷീനില്‍ കാര്‍ഡ് ഇട്ടാല്‍ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ ഒ.ടി.പി വരും. സ്‌ക്രീനില്‍ […]

India National

ഉത്തരേന്ത്യയില്‍ കൊടുംതണുപ്പിനൊപ്പം ശീതക്കാറ്റും

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊടും തണുപ്പിനൊപ്പം ശീതക്കാറ്റും തുടരുന്നു. 4 ഡിഗ്രിയാണ് ഡല്‍ഹിയില്‍ ഇന്നത്തെ താപനില. കാഴ്ച പരിധി കുറഞ്ഞതുമൂലം രാജസ്ഥാനിലുണ്ടായ വാഹനാപകടത്തില്‍ 2 പേര്‍ മരിച്ചു. ഡല്‍ഹി, ഹരിയാന, പഞ്ചാബ്, രാജ്സ്ഥാന്‍, യു.പി, ബീഹാര്‍, ജമ്മുകശ്മീര്‍‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ കൊടും തണുപ്പിനാല്‍ ജനം ബുദ്ധിമുട്ടിലായിരിക്കെയാണ് ശൈത്യക്കാറ്റ് കൂടി എത്തിയിരിക്കുന്നത്. മഴപെയ്യും വരെ കാറ്റ് തുടര്‍ന്നേക്കുമെന്നാണ് വിവരം. മഴ അന്തരീക്ഷ മലിനീകരണ തോത് കുറച്ചേക്കുമെങ്കിലും തണുപ്പ് വര്‍ധിപ്പിക്കും. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അന്തരീക്ഷ താപനില രാവിലെ 3 ഡിഗ്രിക്ക് […]

India Kerala

സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്ലാസ്റ്റിക് നിയന്ത്രണം നിലവില്‍ വരും

സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്ലാസ്റ്റിക് നിയന്ത്രണം നിലവില്‍ വരും. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനാണ് നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ നിയന്ത്രണം ശക്തമാക്കിയാല്‍ അനിശ്ചിത കാലത്തേക്ക് കടകള്‍ അടച്ചിടുമെന്ന ഭീഷണിയുമായി വ്യാപാരികളും രംഗത്തുണ്ട്. പുതുവര്‍‌ഷത്തോടെ സംസ്ഥാനത്ത് പ്ലാസ്റ്റിക്കിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ്. എല്ലാത്തരം പ്ലാസ്റ്റിക് സഞ്ചികളോടും സംസ്ഥാനം ഇന്ന് അര്‍ദ്ധ രാത്രിയോടെ വിടപറയും. പ്ലാസ്റ്റിക് ആവരണമുള്ള പ്ലേറ്റ്,കപ്പ്,സ്പൂണ്‍,സ്ട്രോ എന്നിവയും നിരോധിക്കപ്പെട്ടു. പ്ലാസ്റ്റിക് അലങ്കാര സാധനങ്ങളും അര ലിറ്ററിന് താഴെയുള്ള കുടിവെള്ള കുപ്പികളും ഇനി മുതല്‍ ഉപയോഗിക്കാനാവില്ല. അര ലിറ്ററിന് […]

India Kerala

ഗവര്‍ണര്‍ പദവിയുടെ ഔന്നത്യം മനസ്സിലാക്കണമെന്ന് ചെന്നിത്തല

പൌരത്വ നിയമഭേദഗതിയെ എതിര്‍ത്ത് നടന്ന ചര്‍ച്ചയില്‍ പൊലീസിനേയും ഗവര്‍ണറേയും വിമര്‍ശിച്ച് പ്രതിപക്ഷം. ഗവര്‍ണര്‍ പദവിയുടെ ഔന്നത്യം മനസ്സിലാക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.പൌരത്വ നിയമത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം നടത്തുന്നവരെ പൊലീസ് നേരിടുന്ന രീതിയെ എം.കെ മുനീറും വിമര്‍ശിച്ചു. പൌരത്വം നിയമഭേദഗതിക്കെതിരെ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ ഭരണ,പ്രതിപക്ഷ അംഗങ്ങള്‍ പിന്തുണച്ചു. എതിര്‍ത്തത് ഒ.രാജഗോപാല്‍ മാത്രം. നിയമത്തെ പിന്തുണച്ച് പരസ്യമായ രാഷ്ടരീയ പ്രതികരണം നടത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷം വിമര്‍ശിച്ചു.വഹിക്കുന്ന പദവിയുടെ ഔന്നത്യം ഗവര്‍ണര്‍ മനസ്സിലാക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. ഷാഫി […]

India Kerala

സി.ബി.ഐ അന്വേഷത്തില്‍ പ്രതീക്ഷയുണ്ടെന്ന് ഫാത്തിമയുടെ പിതാവ് അബ്ദുല്‍ ലത്തീഫ്

സി.ബി.ഐ അന്വേഷണത്തിലൂടെയെങ്കിലും നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നെന്ന് മദ്രാസ് ഐ.ഐ.ടിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഫാത്തിമയുടെ പിതാവ് അബ്ദുല്‍ ലത്തീഫ്. ചെന്നൈ കോട്ടൂർപുരം പോലീസ് തെളിവുകൾ നശിപ്പിച്ചു. ഇതിനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്യും. ക്രെംബ്രാഞ്ച് അന്വേഷണത്തിലൂടെ നീതി കിട്ടുമെന്നായിരുന്നു പ്രതീക്ഷ, എന്നാൽ അതുണ്ടായില്ലെന്നും അബ്ദുല്‍ ലത്തീഫ് ചെന്നൈയില്‍ പറഞ്ഞു.

India Kerala

ഭരിക്കാനറിയാത്ത പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് പി.സി ജോര്‍ജ്ജ്

പൌരത്വ ഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ പിന്തുണക്കുന്നുവെന്ന് പി.സി ജോര്‍ജ്ജ് എം.എല്‍.എ. ഭരിക്കാനറിയാത്ത പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. കേന്ദ്ര ഗവണ്‍മെന്‍റിനെ വിറപ്പിക്കുന്ന തരത്തിലുള്ള സമരം നടത്തണം. എന്ത് ന്യായത്തിന്റെ പേരിലാണ് മുസ്ലിം സമുദായത്തെ ബി.ജെ.പി ഒഴിവാക്കുന്നതെന്നും പി.സി ചോദിച്ചു. മോദിയുടെ ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ജീവിക്കാനാകില്ലെന്ന് കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു. സമാധാനപരമായ സമരങ്ങളെ അടിച്ചമര്‍ത്താന്‍ മോദി ശ്രമിക്കുന്നു. ആര്‍എസ്എസ് അജണ്ടയാണ് രാജ്യത്ത് നടപ്പാക്കേണ്ടത്. ന്യൂനപക്ഷത്തെ ഭയപ്പെടുത്തുകയെന്നാണ് ബി.ജെ.പി സര്‍ക്കാരിന്റെ നയം. പാര്‍ലമെന്റോ മന്ത്രിസഭയോ അല്ല ഇവിടെ […]