Cricket HEAD LINES Sports

കോലിയെക്കാള്‍ മികച്ചൊരു ഫിനിഷറില്ല; ധോണിയെക്കാള്‍ മികവ് കോലിക്കുണ്ടെന്ന് ഗംഭീര്‍ സ്റ്റാര്‍

ഏകദിന ലോകകപ്പിൽ വിരാട് കോലിയുടെ പ്രകടനത്തെ പുകഴ്ത്തി ഗൗതം ഗംഭീര്‍. ഏകദിന ക്രിക്കറ്റില്‍ കോലിയെക്കാള്‍ മികച്ചൊരു ഫിനിഷറില്ല. കോലി ചേസ് മാസ്റ്ററാണെന്നും ഗംഭീര്‍ സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ പറഞ്ഞു. (there is no better finisher than virat kohli-gautam gambhir) തുടക്കത്തിലെ ആക്രമണോത്സുക ബാറ്റിംഗിലൂടെ എതിരാാളകള്‍ക്ക് രോഹിത് ശര്‍മ നല്‍കുന്നത് വലിയൊരു മുന്നറിയിപ്പാണെന്നും ഗംഭീര്‍ വ്യക്തമാക്കി. ഫിനിഷിംഗില്‍ ധോണിയെക്കാള്‍ മികവ് കോലിക്കുണ്ടെന്നും ടോപ് ഓര്‍ഡര്‍ ബാാറ്റര്‍ക്കും ഫിനിഷറാവാമെന്നും അഞ്ചാമതോ ഏഴാമതോ ഇറങ്ങി കളി ഫിനിഷ് ചെയ്യുന്ന […]

Latest news National

രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ആദ്യ അ​ഗ്നിവീർ; അക്ഷയ് ലക്ഷ്മണിന് ഒരു കോടി രൂപയുടെ സഹായവുമായി കരസേന

സിയാച്ചിനിൽ വീരമൃത്യു വരിച്ച ആദ്യ അ​ഗ്നിവീർ അക്ഷയ് ലക്ഷ്മണിന് ഒരു കോടി രൂപയുടെ സഹായം നൽകുമെന്ന് കരസേന. 48 ലക്ഷം രൂപ ഇൻഷുറൻസായി നൽകും. മറ്റ് ആനുകൂല്യങ്ങൾക്കായ് 44 ലക്ഷം രൂപയും നൽകും. (On Duty Agniveer Dies In Siachen) അഗ്നിവീറുകളുടെ സേവാ നിധി വിഹിതവും (30 ശതമാനം) സമാനമായ തുകയുടെ സര്‍ക്കാര്‍ വിഹിതവും അതിന്റെ പലിശയും ലഭിക്കും. ഇതിന് പുറമെ നാല് വര്‍ഷത്തെ സേവന കാലയളവ് പൂര്‍ത്തിയാകുന്നതിന് ഇനി അവശേഷിക്കുന്ന കാലയളവിലേക്കുള്ള മുഴുവന്‍ ശമ്പളവും […]

Entertainment

വികാസ് സൂര്യ – ലിജിൻ പൊയിൽ ചിത്രം “ദി റെഡ് ബലൂണിന്റെ“ പൂജ ചടങ്ങ് നടന്നു

മനാമ: കുട്ടിസാറാ എന്റർടൈൻമെന്റ് ന്റെ ബാനറിൽ വികാസ് സൂര്യയും, ലിജിൻ പൊയിലും ചേർന്ന് സംവിധാനം ചെയ്യുന്ന “ദി റെഡ് ബലൂൺ“ എന്ന ചിത്രത്തിന്റെ പൂജ കർമ്മത്തിന്റെ ഉദ്ഘാടനം ക്യാൻസർകെയർ ഗ്രൂപ്പ് പ്രസിഡന്റ് ഡോ പി വി ചെറിയാൻ, മാധ്യമ പ്രവർത്തകൻ പ്രവീൺകൃഷ്ണ, സാമൂഹിക പ്രവർത്തക ഡോ. ഷെമിലി പി ജോൺ തുടങ്ങിയവർ ചേർന്ന് നിലവിളക്ക് കൊളുത്തി നിർവ്വഹിച്ചു. ഷംന വികാസ്, ലിജിൻ പൊയിൽ, ഷാജി പുതുക്കുടി എന്നിവർ പ്രൊഡക്ഷൻ നിർവ്വഹിക്കുന്ന ഈ ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത് […]

HEAD LINES Kerala

‘ഹവാല മാഫിയയയുമായി തിരുവനന്തപുരത്തെ ചില പോലീസ് ഉദ്യോഗസ്ഥർക്ക് ബന്ധം’; വെളിപ്പെടുത്തലുമായി പ്രതിയായ പോലീസുകാരൻ

തിരുവനന്തപുരം കാട്ടാക്കടയിൽ വ്യാപാരിയെ പോലീസുകാർ പൂട്ടിയിട്ട സംഭവത്തിൽ വെളിപ്പെടുത്തലുമായി പ്രതിയായ പൊലീസ് ഉദ്യോ​ഗസ്ഥൻ. ഹവാല മാഫിയയയുമായി തിരുവനന്തപുരത്തെ ചില പോലീസ് ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്നും ഫണ്ട്‌ മൂവിങ്ങിന് പോലീസിൽ നിന്നും വിവരം ചോർത്തി നൽകുന്നുവെന്നും പോലീസുകാരനായ വിനീത് എം വി വെളിപ്പെടുത്തി. വ്യാപരി മുജീബിനെ പൂട്ടിയിട്ടത് ഹവാല ഇടപാടുമായി തർക്കമുണ്ടായിരുന്നവരാണെന്ന് വിനീത് പറഞ്ഞു. കേസിലേക്ക് തന്നെയും സുഹൃത്തായ പോലീസുകാരനെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശത്തിൽ ഉൾപ്പെടുത്തുകയായിരുന്നു. കാട്ടാക്കട പോലീസ് വീട്ടിൽ നിന്നാണ് ഹാൻഡ് കഫും പിസ്റ്റൽ ഹോൾഡറും പിടിച്ചെടുത്തത്. […]

Entertainment Latest news

ഗോവിന്ദ് പത്മസൂര്യയും നടി ഗോപിക അനിലും വിവാഹിതരാകുന്നു

നടനും ടെലിവിഷൻ അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും ടെലിവിഷൻ താരം ഗോപിക അനിലും വിവാഹിതരാകുന്നു. വിവാഹനിശ്ചയ ചിത്രങ്ങൾ ചിത്രങ്ങൾ പങ്കുവച്ച് ഗോവിന്ദ് പത്മസൂര്യ തന്നെയാണ് ഈ വാർത്ത ആരാധകരെ അറിയിച്ചത്. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഗോവിന്ദ് പത്മസൂര്യ വിവരം അറിയിച്ചത്.(govind padmasoorya engaged with gopika anil) ‘ഞങ്ങൾ വളരെ സന്തോഷത്തോടുകൂടിയാണ് ഇതു നിങ്ങളുമായി പങ്കുവെയ്ക്കുന്നത്. ഇന്ന് അഷ്ടമി ദിനത്തിൽ ശുഭമുഹൂർത്തത്തിൽ ഞങ്ങളുടെ വിവാഹ നിശ്ചയമാണ്. വീട്ടുകാരുടെ നിർദ്ദേശപ്രകാരം കണ്ടുമുട്ടിയ ഞങ്ങളുടെ ഹൃദയബന്ധം സാവകാശം പൂവിടുകയായിരുന്നു. നിങ്ങൾ എന്നും […]

Kerala

ബന്ധു വീട് തകര്‍ത്തതോടെ പെരുവഴിയിലായ ലീലയ്ക്ക് സിപിഐഎം തണലൊരുക്കും; നാളെയ്ക്കുള്ളില്‍ താത്ക്കാലിക വീടുനല്‍കുമെന്ന് പാര്‍ട്ടി

തന്നെ വളര്‍ത്തിവലുതാക്കാനായി ജീവിതം ഉഴിഞ്ഞുവച്ച വയോധികയുടെ വീട് കുടുംബവഴക്കിനെ തുടര്‍ന്ന് ജെസിബി കൊണ്ട് തകര്‍ത്ത് മധ്യവയസ്‌കന്‍. പറവൂര്‍ സ്വദേശി ലീലയാണ് ബന്ധു വീടുതകര്‍ത്തതോടെ പെരുവഴിയിലായത്. ലീലയുടെ സഹോദരന്റെ പുത്രന്‍ രമേശനാണ് കുടുംബവഴക്കിനെ തുടര്‍ന്ന് ജെസിബി കൊണ്ടുവന്ന് വീട് തകര്‍ത്തുകളഞ്ഞത്. ലീലയുടെ വാര്‍ത്ത ട്വന്റിഫോര്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സിപിഐഎം പ്രാദേശിക നേതൃത്വം ഇവരുടെ സംരക്ഷണ ചുമതല ഏറ്റെടുക്കുമെന്ന് അറിയിച്ചു. (CPIM will build a temporary house for paravur woman Leela) വീട് തകര്‍ന്നതോടെ തകര്‍ന്ന […]

HEAD LINES National

ചെങ്ങന്നൂരിൽ വന്ദേഭാരത്തിന് സ്വീകരണം; അയപ്പ ഭക്തർക്കുള്ള പ്രധാനമന്ത്രിയുടെ സമ്മാനമെന്ന് വി മുരളീധരൻ

ആദ്യമായി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തുന്ന വന്ദേ ഭാരത്തിന് നാട്ടുകാരുടെ സ്വീകരണം. കേന്ദ്രമന്ത്രി വി മുരളീധരൻ ഉൾപ്പെടെയുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. (Reception for Vandebharat in Chengannur) വന്ദേഭാരത്തിന് വേണ്ടി മറ്റ് ട്രെയിനുകൾ പിടിച്ചിടിന്നുവെന്ന പരാതിയിൽ നടപടി. റെയിൽവേ ടൈം ടേബിൾ പരിഷ്കരിക്കുമെന്ന് വി മുരളീധരൻ പറഞ്ഞു. പുതിയ ടൈം ടേബിൾ വരുന്നതോടെ പ്രശ്നപരിഹാരമാകുമെന്ന് അദ്ദേഹം പറഞ്ഞു. വന്ദേഭാരതിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചത് അയപ്പ ഭക്തർക്കുള്ള പ്രധാനമന്ത്രിയുടെ സമ്മാനമെന്ന് വി മുരളീധരൻ പറഞ്ഞു. കേരളത്തിൻ്റെ റെയിൽവെ […]

HEAD LINES

ദേവീകടാക്ഷം തേടി…; ഇന്ന് മഹാനവമി; രാജ്യത്തെങ്ങും വൈവിധ്യമാര്‍ന്ന ആഘോഷങ്ങള്‍

നവരാത്രി ആഘോഷത്തിലാണ് രാജ്യം. തിന്മയുടെ മേലുള്ള നന്മയുടെ വിജയത്തെ വരവേല്‍ക്കുകയാണ് വിശ്വാസികള്‍. പുസ്തകങ്ങളും ആയുധങ്ങളും പൂജവച്ച് സരസ്വതീ കടാക്ഷത്തിനായി ഭക്തര്‍ വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുന്ന മഹാനവമി ദിവസമാണ് ഇന്ന്. നാളെയോടെ പൂജയെടുത്ത് അക്ഷരങ്ങള്‍ കുറിച്ച് മികവോടെ പഠനം തുടരാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുമെന്നാണ് വിശ്വാസം. പുതിയ വിദ്യകള്‍ പഠിച്ചുതുടങ്ങാനും കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിയ്ക്കാനും അനുയോജ്യമെന്ന് കരുതുന്ന ദിനമാണ് നാളെ. (Maha Navami today celebrations kerala updates) വിവിധ സംസ്ഥാനങ്ങളില്‍ പലവിധമാണ് നവരാത്രി ആഘോഷങ്ങള്‍.പരമ്പരാഗത ഗുജറാത്തി നൃത്തരൂപമായ ഗര്‍ബയാണ് ഗുജറാത്തില്‍ […]

Technology

ഇന്ത്യൻ സ്മാർട്‌ഫോൺ വിപണി കീഴടക്കി സാംസങ്; രണ്ടാം സ്ഥാനത്ത് ഷവോമി

ഇന്ത്യൻ സ്മാർട്‌ഫോൺ വിപണി കീഴടക്കി ദക്ഷിണ ​കൊറിയൻ ടെക് ഭീമൻ സാംസങ്. മാർക്കറ്റ് ഷെയറിന്റെ 18 ശതമാനവും ഇറക്കുമതിയിൽ 7.9 യൂണിറ്റുകളുമാണ് സാംസങ്ങിനുള്ളത്. രണ്ടാം സ്ഥാനത്ത് ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ ഷവോമിയാണ്. ഇറക്കുമതിയിൽ 7.6 മില്ല്യൺ യുണിറ്റുകളുമായി ഷവോമിക്കുള്ളത്. ഇറക്കുമതിയിൽ 7.2 മില്ല്യൺ യൂണിറ്റുമായി ചൈനീസ് ബ്രാൻഡായ വിവോയാണ് മൂന്നാം സ്ഥാനത്ത്. 5.8 മില്ല്യൺ യൂണിറ്റ്, 4.4 മില്ല്യൺ യൂണിറ്റുമായി റിയൽമിയും ഓപ്പോയുമാണ് നാലും അഞ്ചും സ്ഥാനത്ത് ഉള്ളത്.(Samsung maintained its top position in the […]

HEAD LINES National

‘പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിന്നില്ല’; നടി ഗൗതമി ബി.ജെ.പി വിട്ടു

ബിജെപിയുമായുള്ള കാൽ നൂറ്റാണ്ട് ബന്ധം അവസാനിപ്പിക്കുന്നുവെന്ന് നടി ഗൗതമി. നടി ഗൗതമി ബി.ജെ.പിയിൽ നിന്ന് രാജിവെച്ചു.പ്രതിസന്ധി ഘട്ടത്തിൽ പാർട്ടി കൂടെ നിന്നില്ല. തിങ്കളാഴ്ചയാണ് ഗൗതമി രാജി പ്രഖ്യാപിച്ചത്.വ്യക്തിപരമായി പ്രശ്നങ്ങൾ നേരിട്ടപ്പോൾ പാർട്ടി പിന്തുണ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗൗതമിയുടെ രാജി.(actress gautami quits bjp) ഗൗതമി ദീർഘകാലമായി ബി.ജെ.പി അംഗമാണ്. 25 വർഷം മുമ്പാണ് ഗൗതമി ബി.ജെ.പിയിൽ ചേർന്നത്. വ്യക്തിപരമായ പ്രതിസന്ധി നേരിട്ടപ്പോൾ പാർട്ടിയിൽ നിന്നും ​നേതാക്കളിൽ നിന്നും പിന്തുണ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതുണ്ടായില്ല.എന്നാൽ വിശ്വാസ വഞ്ചനകാണിച്ച് തന്റെ […]