ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ കെ എസ് പ്രവീണ്‍ കുമാര്‍ അന്തരിച്ചു. 47 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ മരണം സംഭവിച്ചു. നിലവില്‍ ദേശാഭിമാനി തൃശൂര്‍ യൂണിറ്റിലെ ഫോട്ടോഗ്രാഫര്‍ ആയിരുന്നു. ജി വി രാജ സ്‌പോര്‍ട്‌സ് ഫോട്ടോഗ്രാഫി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട് കെ എസ് പ്രവീണ്‍ കുമാര്‍. പിതാവ് പരേതനായ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, മാതാവ്: സുപ്രഭ. ഭാര്യ: ഡോ.രത്‌നകുമാരി, മക്കള്‍: പാര്‍വതി, അശ്വതി. സംസ്‌കാരം നാളെ പതിനൊന്ന് മണിക്ക് […]
Author: Tomy Thondamkuzhy
‘വിനായകനെതിരെ ദുർബലമായ വകുപ്പുകൾ ചുമത്തി ജാമ്യത്തിൽ പറഞ്ഞ് വിട്ടത് സഖാവായതിന്റെ പ്രിവിലേജാണോ’ ; വിമർശനവുമായി ഉമാ തോമസ്
വിനായകനെതിരെ രൂക്ഷ വിമർശനവുമായി തൃക്കാക്കര എംഎൽഎ ഉമാ തോമസ്. എറണാകുളം നോർത്ത് സ്റ്റേഷനിൽ ഡ്യുട്ടിയിൽ ഉണ്ടായിരുന്ന SHO ഉൾപ്പെടെയുള്ള പൊലിസ് ഉദ്യോഗസ്ഥരെ ലഹരിയ്ക്ക് അടിമയായ വിനായകൻ ചീത്ത വിളിച്ച് നടത്തിയ പേക്കൂത്തുകൾ മാധ്യമങ്ങളിലൂടെ നമ്മൾ എല്ലാവരും കണ്ടുകൊണ്ടിരിയ്ക്കുകയാണ്.(Uma Thomas Against Actor Vinayakan) ഇത്രയും മോശമായി സ്റ്റേഷനിൽ വന്ന് പെരുമാറിയിട്ടും, ഉദ്യോഗസ്ഥരുടെ ഡ്യുട്ടി തടസ്സപ്പെടുത്തുകയും ചെയ്തിട്ടും ദുർബലമായ വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ പറഞ്ഞ് വിട്ടത് ‘സഖാവായതിന്റെ പ്രിവിലേജാണോ’ അതോ ക്ലിഫ് ഹൗസിൽ നിന്ന് ലഭിച്ച നിർദേശത്തെ […]
‘നയിക്കാന്‍ യോഗ്യനല്ല’; യുഎന്‍ സെക്രട്ടറി ജനറലിനോട് രാജി വയ്ക്കാന്‍ ആവശ്യപ്പെട്ട് ഇസ്രയേല്‍
യുഎന്‍ സെക്രട്ടറി ജനറലിനോട് രാജി വയ്ക്കാന്‍ ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയിലെ ഇസ്രയേല്‍ അംബാസഡര്‍ ഗിലാഡ് എര്‍ദാന്‍. കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെയും കൂട്ടക്കൊല ചെയ്യുന്നതിനെതിരെ ശബ്ദിക്കാത്ത യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് യുഎന്നിനെ നയിക്കാന്‍ യോഗ്യനല്ല എന്നാണ് ഇസ്രയേലിന്റെ വിമര്‍ശനം. ഇസ്രയേല്‍ പൗരന്മാര്‍ക്കും ജൂതജനങ്ങള്‍ക്കും നേരെ നടത്തുന്ന ക്രൂരമായ അതിക്രമങ്ങളില്‍ അനുകമ്പ കാണിക്കുന്നവരോട് സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ഇസ്രയേല്‍ കുറ്റപ്പെടുത്തി.(Israel calls for resignation of UN chief Antonio Guterres) ഇസ്രയേല്‍ ആക്രമണം തുടരുന്നതിനിടെ ഗാസയിലെ അന്താരാഷ്ട്ര മാനുഷിക […]
കാര്‍ഷിക സര്‍വകലാശാലയിലും പിന്‍വാതില്‍ നിയമനം; 84 ഒഴിവുകളില്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്തത് 7 എണ്ണം മാത്രം
കേരള കാര്‍ഷിക സര്‍വകലാശാലയില്‍ പിന്‍വാതില്‍ നിയമനം. നിയമനം പി എസ് സിക്ക് വിട്ടിട്ടും സര്‍വകലാശാല 34 ഡ്രൈവര്‍മാരെ സ്ഥിരപ്പെടുത്തി. 84 ഒഴിവുകളില്‍ ഏഴെണ്ണം മാത്രമാണ് പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്തത്. 41 തസ്തികകളില്‍ കൂടി സ്ഥിരപ്പെടുത്താനുള്ള നീക്കം നടത്തി. ഡ്രൈവര്‍ ഒഴിവുകള്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്ററായി പുനര്‍നാമകരണം ചെയ്തിട്ടില്ലെന്ന സര്‍വകശാലയുടെ വാദം തള്ളുന്ന രേഖകള്‍ 24ന് ലഭിച്ചു. നിയമനം പിഎസ്സിക്ക് വിട്ടിട്ടും 34 ഡ്രൈവര്‍മാരെ സര്‍വകലാശാല സ്ഥിരപ്പെടുത്തിയെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. 2020ലാണ് സംസ്ഥാന സര്‍ക്കാര്‍ […]
ലൈംഗീക അതിക്രമ കേസ്; വ്‌ളോഗർ ഷാക്കിർ സുബാൻ പൊലീസ് സ്റ്റേഷനിൽ ഹാജരായി
ലൈംഗീക അതിക്രമ കേസിൽ വ്‌ളോഗർ ഷാക്കിർ സുബാൻ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ ഹാജരായി. കേസിൽ നേരത്തെ ഷാക്കിറിന് കോടതി ജാമ്യം നൽകിയിരുന്നു. ജാമ്യം ലഭിച്ച വ്‌ളോഗര്‍ ഷാക്കിര്‍ സുബാന്‍ കൊച്ചിയിലെത്തി. താന്‍ നിരപരാധിയാണെന്നും കേസിനെ നിയമപരമായി നേരിടുമെന്നും ഷാക്കിര്‍ സുബാന്‍ പ്രതികരിച്ചു.(Vlogger Shakir Suban appeared at the police station) നീതി കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷ. ജീവിതം കോടതിയുടെ കനിവിലാണ്. സ്റ്റേഷനിലേക്കാണ് പോകുന്നത്. പാസ്‌പോര്‍ട്ട് കൈമാറും. പൊലീസിന്റേയും കോടതിയുടേയും നിര്‍ദേശപ്രകാരം മറ്റ് കാര്യങ്ങള്‍ ചെയ്യുമെന്നും ഷാക്കിര്‍ […]
കേരളത്തിലെ ക്യാമ്പസുകളില്‍ സജീവമാകാന്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ വിദ്യാര്‍ത്ഥി സംഘടന
കേരളത്തിലെ ക്യാമ്പസുകളില്‍ സജീവമാകാന്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ വിദ്യാര്‍ത്ഥി സംഘടന. കോട്ടയത്ത് ചേര്‍ന്ന ജന്മദിനസമ്മേളനത്തിലാണ് കേരള സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ജോസ് കെ മാണി ആഹ്വാനം ചെയ്തത്. കെ എസ് സിയെ എസ്എഫ്‌ഐ ഒപ്പം കൂട്ടണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു. ജോസ് കെ മാണി വിഭാഗം ഇടതു ചേരിയിലെത്തിയപ്പോള്‍ സ്വപ്നങ്ങളൊരുപാടുണ്ടായിരുന്നു കെഎസ് സിക്കും. എന്നാല്‍ മുന്നണി സംവിധാനത്തെ ക്യാമ്പസുകള്‍ക്ക് പുറത്ത് നിര്‍ത്തുന്ന സ്എഫ് ഐ ശൈലി കെ എസ് സിക്ക് തിരിച്ചടിയായി. സ്വാധീനമുള്ള ക്യാമ്പസുകളില്‍ പോലും […]
ചെന്നൈയില്‍ കേള്‍വിശക്തിയും സംസാരശേഷിയും ഇല്ലാത്ത 3 കുട്ടികള്‍ ട്രെയിന്‍ ഇടിച്ച് മരിച്ചു
ചെന്നൈ ഊറപ്പാക്കത്ത് ട്രെയിന്‍ ഇടിച്ച് ഭിന്നശേഷിക്കാരായ മൂന്ന് കുട്ടികള്‍ മരിച്ചു. പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കര്‍ണാടക സ്വദേശികളായ, മഞ്ജുനാഥ്, സുരേഷ്, രവി എന്നിവരാണ് മരിച്ചത്. മഞ്ജുനാഥും സുരേഷും സഹോദരങ്ങളാണ്. ഇരുവര്‍ക്കും ചെവി കേള്‍ക്കില്ല. ഇവരുടെ ബന്ധുവാണ് രവി. രവിക്ക് സംസാരശേഷിയില്ല. കര്‍ണാടകയില്‍ നിന്ന് അവധി ആഘോഷിക്കാന്‍ ഊറപ്പാക്കത്തെ ബന്ധുവീട്ടില്‍ എത്തിയതാണ് കുട്ടികള്‍. ട്രാക്കിന് അടുത്ത് തന്നെയാണ് ബന്ധുവീട്. ഇവിടെ വച്ച് പാളം മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. ചെന്നൈയില്‍ നിന്ന് ചെങ്കല്‍പ്പേട്ടിലേക്ക് പോകുന്ന ഇലക്ട്രിക് ട്രെയിന്‍ ആണ് […]
വിഴിഞ്ഞം തുറമുഖം മേയിൽ തുറക്കും; മന്ത്രി അഹമ്മദ് ദേവർകോവിൽ
മേയ് മാസത്തോടെ വിഴിഞ്ഞം തുറമുഖം തുറന്ന് നൽകുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ. ലോകത്തെ ഏറ്റവും വലിയ കപ്പലുകൾക്ക് വേണ്ട സൗകര്യങ്ങൾ വിഴിഞ്ഞത്തുണ്ട്. വിഴിഞ്ഞത്തെ പാരിസ്ഥിതിക പ്രത്യേകതകൾ ഗുണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.(Vizhinjam Port will be opened in May) അതേസമയം വിഴിഞ്ഞം തുറമുഖത്തേക്കുള്ള രണ്ടാമത്തെ കപ്പലും പുറപ്പെട്ടു. ഷൈൻ ഹുവ 29 ആണ് ഷാങ്ഹായിൽ നിന്നും പുറപ്പെട്ടത്. ക്രയിനുകളുമായി കപ്പൽ അടുത്ത മാസം 15 ന് എത്താൻ സാധ്യത. നിലവിൽ തുറമുഖത്തെത്തിയ ഷൈൻ ഹുവ […]
ഗുജറാത്തില്‍ പത്ത് വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍
ഗുജറാത്തില്‍ പത്ത് വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. ജുനഗഡ് ജില്ലയിലാണ് 25കാരനായ മദ്രസ അധ്യാപകന്‍ അറസ്റ്റിലായത്. ജുനഗഡില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചുപഠിക്കുന്ന മദ്രസയിലാണ് അധ്യാപകന് നേരെ പരാതി ഉയര്‍ന്നിരിക്കുന്നത്. മദ്രസയിലെ 17കാരനായ ഒരു വിദ്യാര്‍ത്ഥി വീട്ടിലേക്ക് ഫോണ്‍ വിളിച്ചപ്പോഴാണ് മാതാവിനോട് പീഡന വിവരം പറയുന്നത്. തുടര്‍ന്ന് കുടുംബം പൊലീസിനെ സമീപിച്ചു. പൊലീസ് അന്വേഷണത്തിലാണ് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ അധ്യാപകനെതിരെ പരാതിയുമായി രംഗത്ത് വന്നത്. ഒളിവില്‍ പോയ പ്രതിയെ സൂറത്തില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. അതേസമയം പീഡനം സംബന്ധിച്ച് […]
‘മെട്രോ നഗരങ്ങൾ കേന്ദ്രീകരിച്ചിരുന്ന തൊഴില്‍ ഹബുകളും ഐടി പാര്‍ക്കുകളും കേരളത്തിന്റെ ഗ്രാമങ്ങളിൽ’; അഭിമാന നിമിഷമെന്ന് മന്ത്രി പി രാജീവ്
മെട്രോ നഗരങ്ങളില്‍ കേന്ദ്രീകരിച്ചിരുന്ന തൊഴില്‍ ഹബുകളും ഐടി പാര്‍ക്കുകളും കേരളത്തിന്റെ ഗ്രാമങ്ങളിലും പരിചിതമാവുകയാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. അമേരിക്കന്‍ അന്താരാഷ്ട്ര ടെക് കമ്പനി കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത് സ്റ്റാര്‍ട്ടപ്പ് രംഗത്തെ മികവുറ്റ ഇക്കോസിസ്റ്റത്തിന്റെ മറ്റൊരു തെളിവാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.(Global tech companies to kerala villages P Rajeev) പ്രതിവര്‍ഷം അഞ്ചര ലക്ഷം രൂപ വരെയാണ് ജോലി ലഭിച്ചവര്‍ക്ക് തുടക്കത്തില്‍ ലഭിക്കുന്ന ശമ്പളം. ഓണ്‍ലൈന്‍ വഴിയാണ് ജോലികള്‍ ചെയ്യേണ്ടത്. വീടിനടുത്ത് […]












