Kerala

പലസ്തീൻ ഐക്യദാർഢ്യവുമായി ബന്ധപ്പെട്ട് ജനകീയ ഐക്യപ്രസ്ഥാനമാണ് ലീഗ് രൂപപ്പെടുത്തിയത്; എം വി ഗോവിന്ദൻ

പലസ്തീൻ ഐക്യദാർഢ്യവുമായി ബന്ധപ്പെട്ട് ജനകീയ ഐക്യപ്രസ്ഥാനമാണ് ലീഗ് രൂപപ്പെടുത്തിയതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിലെ തരൂരിന്റെ പ്രസംഗവുമായി ബന്ധപ്പെട്ട് അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും അതിൽ മറ്റൊന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പിന്നാലെ എംവി ഗോവിന്ദൻ ലീഗിന് പിന്നാലെ പ്രണയാഭ്യർത്ഥനയുമായി നടക്കാൻ തുടങ്ങിയിട്ട് കുറെ നാളുകളായെന്ന വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ​രം​ഗത്തെത്തി. ഇക്കരെയാണ് താമസമെങ്കിലും അക്കരെയാണ് എം വി ഗോവിന്ദന്റെ മാനസം. എം വി ഗോവിന്ദന്റെ […]

Kerala Latest news

‘എന്റെ ജീവിത സാഹചര്യമെന്തെന്ന് നന്നായി അറിയുന്നവരില്‍ ഒരാളാണ് ഗീന ചേച്ചി; ആദ്യം തന്നത് ഒരു ചുരിദാറായിരുന്നു’; കുറിപ്പുമായി ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം ജില്ലാ ഗവ. പ്ലീഡര്‍ ആയി നിയമിതയായ ഗീനാ കുമാരിക്ക് ആശംസകളുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഗീനാ കുമാരിക്കൊപ്പമുള്ള ഓര്‍മ്മകള്‍ മേയര്‍ ആര്യ രാജേന്ദ്രൻ പങ്കുവച്ചത്. മേയറായി പുതിയ ചുമതല നല്‍കിയപ്പോള്‍ ഗീനാ കുമാരി ആദ്യം തന്നത് നല്ല ഒരു ചുരിദാറായിരുന്നു. താന്‍ കടന്നു പോകുന്ന ജീവിത സാഹചര്യമെന്തെന്ന് അന്നും ഇന്നും നന്നായി അറിയുന്നവരില്‍ ഒരാളാണ് അവരെന്നും ആര്യ പറഞ്ഞു.(arya rajendran says about geenakumari) അമ്മയെ പോലെ കരുതലോടെ വാത്സല്യത്തോടെയുള്ള ചേച്ചിയുടെ […]

Cricket

ബാസിത്തിൻ്റെ വെടിക്കെട്ടിൽ മുഖം രക്ഷിച്ച് കേരളം; അസമിൻ്റെ വിജയലക്ഷ്യം 128 റൺസ്

സയ്യിദ് മുഷ്താഖ് അലി ട്രോഫി ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ നിരാശപ്പെടുത്തി കേരളം. അസമിനെതിരെ കേരളത്തിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 127 റൺസ് മാത്രമേ നേടാനായുള്ളൂ. ഏഴാം നമ്പറിലിറങ്ങി വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവച്ച അബ്ദുൽ ബാസിത്ത് ആണ് കേരളത്തെ വൻ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. 31 പന്തിൽ 46 റൺസ് നേടിയ ബാസിത്ത് നോട്ടൗട്ടാണ്. അസമിനായി ബൗളർമാരെല്ലാം തിളങ്ങി. (kerala innings assam smat) തുടരെ ആറ് മത്സരങ്ങൾ വിജയിച്ച് നോക്കൗട്ട് ഉറപ്പിച്ച […]

HEAD LINES Kerala

‘വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് നിലനില്പിനായുള്ള പോരാട്ടം’; പ്രാദേശിക നേതാക്കൾക്ക് മുന്നറിയിപ്പുമായി കെ സുധാകരൻ

പ്രാദേശിക നേതാക്കൾക്ക് മുന്നറിയിപ്പുമായി കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കോൺഗ്രസിൻ്റെ നിലനിൽപ്പിനായുള്ള പോരാട്ടമാണ്. കോൺഗ്രസ് സംഘടന വേണ്ടത്ര സജ്ജമല്ല. മാറാൻ തയ്യാറാവണമെന്നും സുധാകരൻ പറഞ്ഞു. എത്ര ബൂത്ത് കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ടെന്ന് നേതാക്കൾ വിലയിരുത്തണം. ഗ്രൂപ്പ്, ജാതി എന്നിവയടക്കം പല പേരുകളിൽ തമ്മിലടിക്കുന്നു. മണ്ഡലം കമ്മിറ്റികൾ പലയിടത്തും നിഷ്ക്രിയം. പ്രവർത്തിക്കാത്ത കമ്മറ്റികൾ പിരിച്ചുവിടും. മാറാനും തിരുത്താനും തയ്യാറാകണം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ കോൺഗ്രസിന് മഹായുദ്ധമാണ്. കൃത്യമായ സേനാ വിന്യാസമില്ലെങ്കിലും യുദ്ധമുഖത്ത് നിൽക്കാൻ കഴിയായില്ല. ചിതറിയ സൈന്യമെങ്കിൽ […]

Football

ഐലീഗിന് നാളെ തുടക്കം; ഗോകുലം കേരളയുടെ ആദ്യ എതിരാളികൾ ഇൻ്റർ കാശി

ഐ ലീഗിൽ അഭിമാന പോരാട്ടത്തിന് കച്ച മുറുക്കി ഗോകുലം കേരള എഫ് സി നാളെ ഇറങ്ങും. കോഴിക്കോട് ഇ എം എസ് കോർപറേഷൻ സ്റ്റേഡിയത്തിൽ രാത്രി എട്ടിന് നടക്കുന്ന ആദ്യ മത്സരത്തിൽ ഇന്റർ കാശിയാണ് എതിരാളികൾ. ഉദ്ഘാടന മത്സരത്തോടനുബന്ധിച്ചുള്ള കലാവിരുന്നിൽ നടൻ ദിലീപ് മുഖ്യാതിഥിയാകും. ഐ ലീഗ് ഏഴാം സീസണിലെ ആദ്യ ഹോം മത്സരത്തിനുള്ള അവസാന വട്ട തയ്യാറെടുപ്പിലാണ് സ്പാനിഷ് കോച്ച് ഡോമിംഗോ ഒറാമോസും സംഘവും. അലക്സാണ്ട്രോ സാഞ്ചസ് നയിക്കുന്ന ടീം തികഞ്ഞ പ്രതീക്ഷയിലാണ്. ലീഗിൽ തുടക്കാക്കാരാണെങ്കിലും […]

Kerala

ആലുവയിൽ അഞ്ച് വയസുകാരിയുടെ കൊലപാതകം: താനല്ല, പത്താൻ ഷെയ്ഖ് എന്നയാളാണ് പ്രതിയെന്ന് അസഫാക്ക് ആലം

ആലുവയിൽ അഞ്ച് വയസുകാരിയുടെ കൊലപാതകക്കേസിലെ അന്തിമവാദം ഇന്ന് നടക്കും. പത്താൻ ഷെയ്ക്ക് എന്നയാളാണ് കൊലപാതകം നടത്തിയത് എന്നാണ് പ്രതി അസഫാക്ക് ആലത്തിൻ്റെ നിലപാട്. അലഞ്ഞു തിരിഞ്ഞു നടക്കുന്ന തന്നെ പോലീസ് പ്രതിയാക്കി എന്നും പ്രതി ആരോപിക്കുന്നു. ഇയാൾക്കെതിരെ ഗൗരവസഭാവമുള്ള 16 വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്. (aluva murder court update) അസഫാക് ആലം നേരത്തെയും പീഡനക്കേസിൽ പ്രതിയാണ്. 2018ൽ ഇയാളെ ​ഗാസിപൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 10 വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ഇയാൾ ജയിലിലായിരുന്നു. […]

Kerala

പാലക്കാട് വാഹനാപകടത്തില്‍ ഒരു മരണം

പാലക്കാട് മുട്ടിക്കുളങ്ങരയില്‍ ലോറിയും ഓമ്‌നി വാനും കൂട്ടിയിടിച്ച് അപകടം. ഒരാള്‍ മരിച്ചു. കാരാകുറിശ്ശി സ്വദേശി മുബാരിം ആണ് മരിച്ചത്. എതിരെ വന്ന വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. മുട്ടിക്കുളങ്ങര വല്ലിക്കോട് ജംഗ്ഷനില്‍ വെച്ചാണ് സംഭവം. അമിതവേഗതയാണ് അപകടകാരണം.

HEAD LINES World

ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടലില്‍ മരണം 7000 ആയി; വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍

ഇസ്രയേല്‍-ഹമാസ് ആക്രമണത്തില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍. ഗാസയില്‍ സുരക്ഷിതമായും തടസമില്ലാതെയും സഹായം എത്തിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു. ഇന്ന് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ വെടിനിര്‍ത്തലാവശ്യപ്പെട്ട് വോട്ടെടുപ്പ് നടക്കും. അതേസമയം ഏറ്റുമുട്ടലില്‍ മരണം 7000 ആയി. ഇസ്രയേല്‍ ആക്രമണത്തില്‍ 50 ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചിരുന്നു. ഇതിനിടെ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ യുഎസ് പൗരന്മാരെ ലക്ഷ്യം വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി അമേരിക്ക. ഇത് സംബന്ധിച്ച് ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിക്ക് സന്ദേശമയച്ചു. ഇസ്രയേലിന്റെ വ്യോമാക്രമണം മൂലം […]

Gulf HEAD LINES

എട്ടു ഇന്ത്യൻ പൗരന്മാർക്ക് ഖത്തറിൽ വധശിക്ഷ; നയതന്ത്ര നീക്കങ്ങൾ ആരംഭിച്ച് ഇന്ത്യ

ഖത്തറിൽ ജയിലിൽ കഴിഞ്ഞിരുന്ന എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ. ഇന്ത്യൻ നാവിക സേനയിലെ മുൻ ഉദ്യോഗസ്ഥരായ എട്ട് പേർക്കാണ് ഖത്തറിലെ കോടതി വധശിക്ഷ വിധിച്ചത്. വധശിക്ഷ വിധിച്ചവരിൽ മലയാളികളും ഉൾപ്പെടുന്നു. ദഹ്‌റ ഗ്ളോബൽ ടെക്‌നോളജീസ് ആന്റ് കൺസൾട്ടൻസി എന്ന കമ്പനിയിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. ഖത്തറിലെ കോ‌ർട്ട് ഒഫ് ഫസ്റ്റ് ഇൻസ്റ്റൻസ് ആണ് ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചത്. പൗരൻമാരെ സംരക്ഷിക്കുന്നതിനുള്ള സാധ്യമായ എല്ലാ വഴികളും സ്വീകരിക്കുമെന്നും ഇന്ത്യൻ അധികൃതർ അറിയിച്ചു. ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ […]

HEAD LINES National

ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യ ആവശ്യപ്പെടണം; പലസ്തീൻ അനുകൂല പ്രകടനങ്ങൾക്ക് നന്ദി അറിയിച്ച് നയതന്ത്ര പ്രതിനിധി

ഇസ്രയേൽ ആക്രമണം തുടരുന്ന ​ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യ ആവശ്യപ്പെടണമെന്ന് ഇന്ത്യയിലെ പലസ്തീൻ നയതന്ത്ര പ്രതിനിധി അദ്‍നാൻ അബൂ അൽ ഹൈജ. ഇന്ത്യയിലെ പലസ്തീന് അനുകൂല പ്രകടനങ്ങൾക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. ഇസ്രയേലിനെ പോലെ പലസ്തീനും സ്വയം പ്രതിരോധത്തിന് അവകാശമുണ്ടെന്നും ഗാസയിലെ വംശഹത്യ മറച്ചുവെക്കാനാണ് ഇസ്രയേൽ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.(Palestinian Diplomatic Rep Adnan Abu Alhaija wants India to demand restoration of peace in Gaza) 20 ദിവസമായി ​ഗാസയിൽ മരുന്നു […]