Kerala

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസ്; ഇ.ഡിയുടെ ആദ്യ കുറ്റപത്രം ഇന്ന്

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആദ്യ കുറ്റപത്രം ഇന്ന്. അറസ്റ്റിലായ നാല് പ്രതികളെ ഉൾപ്പെടുത്തിയാണ് ആദ്യ കുറ്റപത്രം സമർപ്പിക്കുക. പ്രതികളുടെ സ്വാഭാവിക ജാമ്യം തടയുന്നതിനാണ് ഇത്. ( karuvannur case ed to submit first chargesheet today ) സെപ്റ്റംബർ 4നാണ് ഒന്നാംപ്രതി സതീഷ് കുമാറിന്റെയും രണ്ടാംപ്രതി പി പി കിരണിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയത്. കള്ളപ്പണം വെളുപ്പിച്ചതിൽ നാലു പ്രതികൾക്കെതിരെയും കൃത്യമായ തെളിവുകൾ ഉണ്ടെന്ന് ഇ.ഡി തയാറാക്കിയ കുറ്റപത്രത്തിൽ പറയുന്നു. കേരളം കണ്ട […]

Kerala

‘ഏക്കറുകൾ കയ്യേറിയവരാണോ പാവങ്ങൾ ? അങ്ങനെയെങ്കിൽ ടിസിൻ തച്ചങ്കരിയും പാവങ്ങളുടെ പട്ടികയിൽ വരും’; ഫേസ്ബുക്ക് പോസ്റ്റുമായി കെ.കെ ശിവരാമൻ

സിപിഐഎമ്മിന് പരോക്ഷ മറുപടിയുമായി സിപിഐ മുൻ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പാവങ്ങളെ കുടി ഒഴിപ്പിക്കുന്നു എന്ന ആരോപണം കയ്യേറ്റക്കാരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്ന് കെ.കെ ശിവരാമൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ( kk sivaraman fb post on munnar encroachment ) അഞ്ചും ആറും ഏഴും ഏക്കറുകൾ കയ്യേറിയവരാണോ പാവങ്ങളെന്നും അങ്ങനെയെങ്കിൽ ടിസിൻ തച്ചങ്കരിയും പാവങ്ങളുടെ പട്ടികയിൽ വരുമെന്നും കെ.കെ ശിവരാമൻ പരിഹസിച്ചു. ഏറ്റെടുത്ത ഭൂമിയിലെ ഒരു കെട്ടിടവും പൊളിച്ചിട്ടില്ല, ഒരു കൃഷിയും […]

Cricket

ലോകകപ്പിൽ ഇന്ന് ദക്ഷിണാഫ്രിക്കയ്ക്ക് ന്യൂസീലൻഡ് എതിരാളികൾ

ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് കരുത്തർ കളത്തിൽ. പോയിൻ്റ് പട്ടികയിൽ രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ള ദക്ഷിണാഫ്രിക്കയും ന്യൂസീലൻഡുമാണ് ഇന്ന് പരസ്പരം ഏറ്റുമുട്ടുക. 6 മത്സരങ്ങളിൽ അഞ്ച് മത്സരം വിജയിച്ച ദക്ഷിണാഫ്രിക്കയ്ക്ക് 10 പോയിൻ്റും 6 മത്സരങ്ങളിൽ നാല് മത്സരം വിജയിച്ച ന്യൂസീലൻഡിന് 8 പോയിൻ്റുമാണ് ഉള്ളത്. (new zealand south africa) നെതർലൻഡ്സിനെതിരെ നേരിട്ട അപ്രതീക്ഷിത അട്ടിമറി മാറ്റിനിർത്തിയാൽ ദക്ഷിണാഫ്രിക്ക തകർപ്പൻ പ്രകടനങ്ങളാണ് നടത്തുന്നത്. എട്ടാം നമ്പറിൽ, കേശവ് മഹാരാജ് വരെ നീളുന്ന ബാറ്റിംഗ് നിരയാണ് അവരുടെ കരുത്ത്. […]

HEAD LINES Kerala

പാചക വാതക വില വീണ്ടും ഉയർന്നു; വാണിജ്യ സിലിണ്ടറിന് കൂട്ടിയത് 103 രൂപ

രാജ്യത്ത് പാചക വാതക വില കൂട്ടി. വാണിജ്യ സിലിണ്ടറിന് 103 രൂപയാണ് കൂട്ടിയത്. ഇതോടെ 19 കിലോ സിലിണ്ടറിന് 1842 രൂപ നൽകണം. ( Commercial LPG cylinder prices hiked by over Rs 100 ) ഡൽഹിയിൽ 1833 രൂപയും, കൊൽക്കത്തയിൽ 1943 രൂപയും മുംബൈയിൽ 1785 രൂപയും ബംഗളൂരുവിൽ 1914.50 രൂപയും ചെന്നൈയിൽ 1999.50 രൂപയുമാണ് വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വാണിജ്യാവശ്യങ്ങൾക്കുള്ള പാചക […]

Football HEAD LINES Latest news

ഓസ്‌ട്രേലിയ പിന്മാറി; 2034 ലോകകപ്പ് ഫുട്ബോൾ വേദി സൗദിയിലേക്ക്?

2034ലെ ലോകകപ്പ് ഫുട്ബോൾ സൗദിയിലേക്കെന്ന് സൂചന. ഓസ്‌ട്രേലിയ പിന്മാറിയതാണ് സൗദിക്കുള്ള സാധ്യത വർധിപ്പിച്ചത്. ഏഷ്യ-ഓഷ്യാന രാജ്യങ്ങൾക്കായിരുന്നു ഫിഫ 2034 ലോകകപ്പ് വേദിയൊരുക്കാൻ അവസരം അനുവദിച്ചിരുന്നത്. ഓസ്‌ട്രേലിയ പിന്മാറിയതിനാൽ മത്സര രംഗത്തുള്ള ഏകരാജ്യമായ സൗദിയാകും ഇനി വേദിയാകുക. 2034 ലോകകപ്പ് ആസിയാൻ രാജ്യങ്ങളിൽ നടത്താൻ ശ്രമം നടത്തിയെങ്കിലും അവസാനം പിന്മാറുകയായിരുന്നു. ശേഷം ഓസ്‌ട്രേലിയ പല രാജ്യങ്ങളെയും ഒപ്പം കൂട്ടി ശ്രമങ്ങൾ നടത്തി. എന്നാൽ ചർച്ചകൾ പുരോഗതിയില്ലാതെ അവസാനിച്ചു. ഒടുവിൽ തങ്ങൾ പിന്മാറുന്നതായി ഓസ്‌ട്രേലിയ ഇന്ന് അറിയിക്കുകയായിരുന്നു. 2026 ലോകകപ്പ് […]

Kerala

കേരളത്തിനെതിരെ വിദ്വേഷ പ്രചരണം; അനിൽ ആന്റണിക്കെതിരെ കേസ്

സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതിന് ബിജെപി ദേശീയ വക്താവ് അനിൽ ആന്റണിക്കെതിരെ കേസ്. കാസർഗോഡ് കുമ്പളയിൽ വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്നുണ്ടായ തർക്കത്തിന്റെ ദൃശ്യം തെറ്റായി പ്രചരിപ്പിച്ചതിനാണ് കേസ്. കാസർഗോഡ് സൈബർ പൊലീസാണ് കേസെടുത്തത്. എസ് എഫ് ഐ ജില്ലാ സെക്രട്ടറിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സ്‌റ്റോപ്പിൽ നിർത്താത്തതിന് ബസ് തടഞ്ഞ് പ്രതിഷേധിച്ച വിദ്യാർത്ഥിനികളുടെ വിഡിയോയാണ് വർഗീയ മാനത്തോടെ അനിൽ ആന്റണി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. വടക്കന്‍ കേരളത്തില്‍ ബുര്‍ഖ ധരിക്കാതെ ബസ് യാത്ര പറ്റില്ലെന്ന തരത്തിലായിരുന്നു അനിലിന്റെ കുറിപ്പ്. […]

Technology

മൊബൈൽ ഫോണിൽ വലിയ ശബ്ദത്തോടുകൂടി സന്ദേശം; ഭയപ്പെടേണ്ട

20 ദിവസം മുൻപ് രാജ്യത്തെ നിരവധി ഫോണുകൾ ഒരേ സമയം ശബ്ദിച്ചു. വലിയ ശബ്ദത്തോടുകൂടിയുള്ള ബീപ് അലേർട്ടും ഒപ്പം അടിയന്തര മുന്നറിയിപ്പ് എന്ന ഫ്‌ളാഷ് സന്ദേശവുമാണ് ഒരേ സമയം ഫോണുകളിലേക്കെത്തിയത്. ഇത്തരത്തിൽ ഇന്ന് കേരളത്തിലെ എല്ലാ ഫോണുകളും ഒരു പോലെ ശബ്ദിക്കും. എന്നാൽ ഇതിൽ പരിഭ്രാന്തരാകേണ്ടന്നാണ് അധികൃതർ പറയുന്നത്. നോട്ടിഫിക്കേഷൻ ശബ്ദത്തിന് ഒപ്പം നിങ്ങൾക്ക് ഒരു മുന്നറിയിപ്പ് സന്ദേശവും ലഭിക്കും. ( mobile phone alert with loud sound ) പ്രകൃതി ദുരന്തങ്ങൾ അടിയന്തരമായി ഫോണുകളിലൂടെ […]

HEAD LINES National

‘കേസെടുക്കാൻ പിണറായിയും രാഹുൽ ഗാന്ധിയും ഒന്നിച്ചു, ഹമാസ് പ്രീണനം തുറന്നുകാട്ടിയതിനാണ് കേസ്’; രാജീവ് ചന്ദ്രശേഖർ

തനിക്കെതിരെ കേസെടുക്കാൻ പിണറായിയും രാഹുൽ ഗാന്ധിയും ഒന്നിച്ചുവെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ പ്രീണനക്കാരാണ് ഇരുവരും. അവരുടെ ഹമാസ് പ്രീണനം തുറന്നുകാട്ടിയതിനാണ് കേസ്.(Rajeev Chandrasekhar Against Rahul Gandhi) ദശാബ്ദങ്ങളായി ജമ്മു കശ്മീരില്‍ നിന്ന് പഞ്ചാബിലും കേരളത്തിലുമടക്കം നിരവധി നിഷ്കളങ്കരുടേയും സുരക്ഷാ ഉദ്യോഗസ്ഥരുടേയും ജീവനെടുത്ത എസ്ഡിപിഐ, പിഎഫ്ഐ, ഹമാസ് അടക്കമുള്ള തീവ്രവാദ സംഘടനകളെ പ്രീണിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ഇന്ത്യ സഖ്യത്തിലെ പങ്കാളികള്‍ ഒന്നിച്ചെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. അവരുടെ പ്രീണന ശ്രമം തുറന്നുകാട്ടിയതിന് പിന്നാലെയാണ് […]

HEAD LINES Kerala

സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതി നിരക്ക് വർധിക്കും

സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതി നിരക്കിൽ വര്‍ധന. ഇത് സംബന്ധിച്ച് റഗുലേറ്ററി കമ്മീഷന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. നിരക്ക് വര്‍ധന ആകാമെന്നാണ് മുഖ്യമന്ത്രി കമ്മീഷനെ അറിയിച്ചത്. ഉത്തരവ് ഉടന്‍ പുറത്തിറക്കും.(Electricity Charge Hike Tomorrow) നാളെ മുതല്‍ ഉപയോഗിക്കുന്ന വൈദ്യുതിക്കാവും കൂടിയ നിരക്ക് ഈടാക്കുക. യൂണിറ്റിന് ശരാശരി 40 പൈസ കൂട്ടണമെന്നാണ് കെഎസ്ഇബി ആവശ്യം. താരിഫ് വര്‍ധന ഏപ്രിലില്‍ പ്രാബല്യത്തില്‍ വരേണ്ടതായിരുന്നു. എന്നാല്‍ ഹൈക്കോടതിയിലെ കേസും സര്‍ക്കാര്‍ നിലപാടും മൂലം വൈകുകയായിരുന്നു.

Entertainment Latest news

’99 പ്രശ്നങ്ങളും, എന്റെ ഒരു പരിഹാരവും,ദൈവത്തിന്റെ കോടതിയിൽ ചിലർക്കുള്ളത് ബാക്കിയുണ്ട്’ ; കുറിപ്പുമായി മാധവ് സുരേഷ്

സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഇളയമകൻ മാധവ്. തന്റെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഒറ്റ പരിഹാരമെന്നും മാധവ് ചിത്രത്തോടൊപ്പം കുറിച്ചിട്ടുണ്ട്. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് മാധവ് പോസ്റ്റ് പങ്കുവെച്ചത്. ’99 പ്രശ്ങ്ങൾക്കുള്ള എന്റെ ഒരു പരിഹാരം. ദൈവത്തിന്റെ കോടതിയിൽ ചിലർക്കുള്ളത് ബാക്കിയുണ്ട്.’ എന്നാണ് മാധവ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.(madhav suresh shares photo with suresh gopi) മാധ്യമ പ്രവർത്തകയുമായി ബന്ധപ്പെട്ട് ആരോപണങ്ങൽ ഉയർന്നു നിൽക്കുന്ന സാഹചര്യത്തിലാണ് മാധവ് ഇത്തരത്തിലൊരു കുറിപ്പുമായി ചിത്രം പങ്കുവെച്ചിരിക്കുന്നത്. ​അതേസമയം ഗോകുൽ സുരേഷ് ഈ വിഷയത്തിൽ ഇതുവരെ […]