വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ഫുഡ് വ്‌ളോഗർ രാഹുൽ എൻ കുട്ടിയുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടേയും മൊഴി രേഖപ്പെടുത്തി പൊലീസ്. അച്ഛൻ അമ്മ ഭാര്യ അടുത്ത സുഹൃത്തുക്കൾ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. രാഹുൽ എൻ കുട്ടിയുടെ ബിസിനസ് പാർട്‌ണേഴ്‌സിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തി. ( no mystery in rahul n kutty death says police ) ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനായി രാഹുൽ എൻ കുട്ടി അടുത്തിടെ ശസ്ത്രക്രിയ നടത്തിയിരുന്നുവെന്നും ഇതെ തുടർന്ന് ചെറിയ ആരോഗ്യ […]
Author: Tomy Thondamkuzhy
ലോകകപ്പ് 2023; പരിക്കേറ്റ ഹർദിക് പാണ്ഡ്യക്ക് പകരം കെ എൽ രാഹുൽ വൈസ് ക്യാപ്റ്റൻ ആകും
ഹാർദിക് പാണ്ഡ്യ കണങ്കാലിന് പരിക്കേറ്റതിനെ തുടർന്ന് ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായി കെഎൽ രാഹുലിനെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) നിയമിച്ചു. പരിക്കേറ്റതിനെ തുടർന്ന് ലോകകപ്പിലെ മത്സരങ്ങൾ പാണ്ഡ്യയ്ക്ക് നഷ്ടമാകും. ടൂർണമെന്റിന്റെ ബാക്കി മത്സരങ്ങളിൽ നിന്ന് പാണ്ഡ്യ പുറത്തായതോടെ, സീനിയർ സെലക്ഷൻ കമ്മിറ്റി രാഹുലിനെ വൈസ് ക്യാപ്റ്റൻ ആയി നിയമിക്കുകയായിരുന്നു. കാൽക്കുഴയ്‌ക്കേറ്റ പരുക്കിൽ നിന്ന് മുക്തനാവാത്തതാണ് പാണ്ഡ്യക്ക് തിരിച്ചടിയായത്. പേസർ പ്രസിദ്ധ് കൃഷ്‌ണയെ പകരക്കാരനായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബംഗ്ലാദേശിനെതിരെ പൂനെയിൽ നടന്ന മത്സരത്തിനിടെ […]
‘ഇന്ത്യക്ക് ഭീഷണി ഉയർത്താൻ ലോകത്ത് ഒരു ശക്തിയും ധൈര്യപ്പെടില്ല’: രാജ്നാഥ് സിംഗ്
ഇന്ത്യ ഇന്ന് ഒരു ദുർബല രാജ്യമല്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യക്ക് ഭീഷണി ഉയർത്താൻ ലോകത്ത് ഒരു ശക്തിയും ധൈര്യപ്പെടില്ല. ആരെങ്കിലും എന്തെങ്കിലും നീച പ്രവൃത്തി ചെയ്യാൻ ശ്രമിച്ചാൽ അവരെ ഉന്മൂലനം ചെയ്യാൻ ഇന്ത്യക്ക് കഴിയുമെന്നും രാജ്നാഥ് സിംഗ്. മധ്യപ്രദേശിൽ ബിജെപി സ്ഥാനാർഥിയുടെ പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ഭരണകാലത്ത് ഇന്ത്യയെ ഒരു ദുർബല രാജ്യമായാണ് വിദേശികൾ കണ്ടിരുന്നത്. ലോകം നമ്മുടെ വാക്കുകളെ ഗൗരവമായി എടുത്തിരുന്നില്ല. എന്നാൽ ഇന്ന് ലോകമെമ്പാടും ഇന്ത്യയുടെ അഭിമാനം ഉയരുകയാണ് – […]
രജനികാന്തിന് തമിഴ്‌നാട്ടിൽ ക്ഷേത്രം: 250 കിലോ ഭാരമുള്ള പ്രതിഷ്ഠ; ഇതാണോ തലൈവരെന്ന് ആരാധകർ
തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള താരമാണ് രജനികാന്ത്. എല്ലാ കാലഘട്ടത്തിലെ ജനങ്ങളും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ്. രജനികാന്തിന് തമിഴ്‌നാട്ടില്‍ ആരാധകര്‍ പണിത ക്ഷേത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.(Fan Builds Temple for Rajinikanth in Madurai) മധുരയിലെ അദ്ദേഹത്തിന്‍റെ വസതിക്ക് സമീപമാണ് ക്ഷേത്രം പണി പുരോഗമിക്കുന്നത്. രജനികാന്തിന്റെ ഒരു പ്രതിമയും ക്ഷേത്രത്തിന് വേണ്ടി പണിതിട്ടുണ്ട്. എന്നാല്‍ ഈ പ്രതിമയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും മറ്റും ചർച്ചയായിരിക്കുന്നത്. 250 കിലോഗ്രാം ഭാരമുള്ള ഈ പ്രതിമയ്ക്ക് രജനിയുടെ രൂപമുണ്ടോ എന്ന സംശയമാണ് […]
അംബാനിക്ക് വധഭീഷണി മുഴക്കിയ 19 കാരൻ അറസ്റ്റിൽ
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് വധഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തെലങ്കാന സ്വദേശിയായ 19 കാരനാണ് പിടിയിലായത്. കഴിഞ്ഞയാഴ്ച മൂന്ന് ഭീഷണി ഇ-മെയിലുകൾ അംബാനിക്ക് ലഭിച്ചിരുന്നു. ഓരോ തവണയും ഭീമമായ തുക ആവശ്യപ്പെട്ടായിരുന്നു ഭീഷണി സന്ദേശം. ഗണേഷ് രമേഷ് വനപർധി(19)നെയാണ് മുംബൈ ഗാംദേവി പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നവംബർ 8 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഒക്ടോബർ 28നാണ് ആദ്യ ഇമെയിൽ വന്നത്. […]
കൊച്ചിയിൽ നാവികസേന ഹെലികോപ്റ്റർ തകർന്ന് അപകടം; ഒരാൾ മരിച്ചു
പരിശീലന പറക്കലിനിടെ നാവികസേന ഹെലികോപ്റ്റർ തകർന്ന് അപകടം. കൊച്ചി നാവിക ആസ്ഥാനത്തെ ഐഎൻഎസ് ഗരുഡ റൺവേയിലാണ് അപകടമുണ്ടായത്. ഹെലികോപ്റ്ററിൽ രണ്ട് നാവികർ ഉണ്ടായിരുന്നു. ഒരാൾ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. നാവികസേനയുടെ ചേതക് ഹെലികോപ്റ്ററാണ് പറന്നുയരുന്നതിനിടെ അപകടത്തിൽപ്പെട്ടത്. അപകടകാരണം അറിവായിട്ടില്ല. വ്യോമസേനയുടെ ഏറ്റവും പഴക്കം ചെന്ന ഹെലികോപ്റ്ററാണ് ചേതക്. 1965ലാണ് ചേതക് നാവികസേനയുടെ ഭാഗമായത്. രണ്ട് ടൺ ഭാരമുള്ള ചേതക്കിന് 185 കിലോമീറ്റർ വേഗതയും 500 കിലോമീറ്റർ റേഞ്ചും ഉണ്ട്. ഒറ്റ എൻജിനുള്ള ഹെലികോപ്റ്ററിൽ രണ്ട് […]
മണിപ്പൂരിൽ മെയ്തേയ് മേധാവിക്ക് നേരെ അജ്ഞാതരുടെ ആക്രമണം
മണിപ്പൂരിൽ വർഗീയ സംഘർഷങ്ങൾ അവസാനിക്കുന്നില്ല. മെയ്തേയ് സംഘടനാ നേതാവിന് നേരെ അജ്ഞാതരായ തോക്കുധാരികളുടെ ആക്രമണം. വെസ്റ്റ് ഇംഫാൽ ജില്ലയിൽ വെള്ളിയാഴ്ച രാവിലെയാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ട്. മെയ്തേയ് ലീപുൺ തലവൻ മയങ്ബാം പ്രമോത് സിംഗിന് നേരെയാണ് ആക്രമണം. പ്രമോത് സിംഗും ഡ്രൈവറും ലാംഗോളിലെ മെയ്തേയ് ലീപുൺ ഓഫീസിൽ ഒരു മീറ്റിംഗിനായി പോകുകയായിരുന്നു. ലാംഗോളിൽ ഒരു ആശുപത്രിക്ക് സമീപം കാറിൽ എത്തിയ തോക്കുധാരികൾ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആറ് തവണയാണ് അക്രമികൾ വെടിയുതിർത്തത്. ഇവരുവർക്കും പരിക്കില്ല. സംഭവത്തിൽ കേസ് […]
പ്രതിയുടെ മാനസികാവസ്ഥ സംബന്ധിച്ച് കോടതി റിപ്പോർട്ട് തേടുന്നത് സ്വാഭാവിക നടപടി; ആലുവ കേസിൽ പ്രോസിക്യൂട്ടർ
പ്രതിയുടെ മാനസികാവസ്ഥ സംബന്ധിച്ച് കോടതി റിപ്പോർട്ട് തേടുന്നത് സ്വാഭാവിക നടപടി മാത്രമെന്ന് ആലുവ പോക്സോ കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ. ആലുവയിലേത് സമാനതകളില്ലാത്ത സംഭവമാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പ്രതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് പ്രതിഭാഗം വാദിച്ചു. എന്നാൽ അത്തരം അവസ്ഥയില്ലെന്നും പരമാവധി ശിക്ഷയാണ് പ്രതിക്ക് നൽകേണ്ടതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇതോടെ പ്രതിയുടെ ജയിലിലെ സ്വഭാവ റിപ്പോർട്ട് അടക്കം മൂന്ന് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാൻ കോടതി ഉത്തരവിട്ടിട്ടു. പ്രതിക്ക് കൗൺസിലിങ് നടത്തണമെന്നും കോടതി പറഞ്ഞു.(Court seek report on defendant’s mental health […]
ലൂണാ മാജിക് ആവർത്തിക്കുമോ? നാലാം ജയത്തിനായി ബ്ലാസ്റ്റേഴ്‌സ്; എതിരാളികൾ ഈസ്റ്റ് ബംഗാൾ
ഐഎസ്എല്ലിൽ നാലാം ജയത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ഈസ്റ്റ് ബംഗാൾ ആണ് എതിരാളികൾ. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ രാത്രി എട്ടിന് ആണ് മത്സരം നടക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ഒഡിഷ എഫ്‌സിയെ പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്സ് വിജയത്തുടർച്ചയാണ് ലക്ഷ്യം ഇടുന്നത്. എന്നാൽ സീസണിലെ ആദ്യ ക്ലീൻഷീറ്റിനായാണ് ഈസ്റ്റ് ബംഗാൾ സ്വന്തം തട്ടകത്തിൽ ഇറങ്ങുന്നത്. പ്രബീർ ദാസ് ഒഴികെ എല്ലാവരും മത്സരത്തിന് സജ്ജമാണെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് വ്യക്തമാക്കി. എവേ ഗ്രൗണ്ടിൽ രണ്ടാമത്തെ മത്സരമാണ് ബ്ലാസ്റ്റേഴ്സിന്റേത്. കഴിഞ്ഞ സീസണിൽ […]
ആലുവയിലെ ക്രൂരകൊലപാതകത്തിൽ പ്രതി കുറ്റക്കാരനെന്ന് കോടതി; ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞു; ശിക്ഷാവിധി വ്യാഴാഴ്ച
ആലുവയിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. പ്രതി ബിഹാർ സ്വദേശി അസഫാക്ക് ആലത്തിന് മേൽ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞു. ശിക്ഷാവിധി വ്യാഴാഴ്ച എറണാകുളം പോക്സോ കോടതി വിധിക്കും. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾക്ക് പുറമെ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങി 16 കുറ്റങ്ങളാണ് അസ്ഫാക്കിനെതിരെ ചുമത്തിയത്. 26 ദിവസം കൊണ്ടാണ് കേസിലെ വിചാരണ പൂർത്തിയാക്കിയത്.(16 charges proved against Asfaq Alam in Aluva pocso case) ജൂലൈ 28 […]












