ഐസിസി ഏകദിന ലോകകപ്പിലെ സെമിപ്പോരിനായി ഇന്ത്യയ്ക്കും ന്യൂസിലൻഡിനും മത്സരത്തിലെ ടോസും നിർണായകമാകും. മുംബൈ വാഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഈ ലോകകപ്പിലെ അഞ്ചാം മത്സരത്തിനാണ് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്നത്. എന്നാൽ ഇവിടെ ഇതുവരെ നടന്ന നാലു മത്സരങ്ങിലും മൂന്നിലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്തവരായിരുന്നു. ഒരു തവണ മാത്രമാണ് രണ്ടാമത് ബാറ്റ് ചെയ്ത് വാഖഡെയിൽ ജയം നേടിയിട്ടുള്ളത്. അതിനാൽ തന്നെ നാളത്തെ സെമിയിൽ ടോസ് നിർണായകമാകുമെന്നുറപ്പ്. മുംബൈയിലെ ആദ്യ മൂന്ന് കളികളിലും സ്കോർ 350 കടന്നപ്പോൾ […]
Author: Tomy Thondamkuzhy
ക്രൂരതയ്ക്ക് വധശിക്ഷയോ? ആലുവയിൽ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി ഇന്ന്
കേരളത്തെ നടുക്കിയ ആലുവ കേസിൽ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലത്തിനുള്ള ശിക്ഷ ഇന്ന് വിധിക്കും. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിക്കുക. അസ്ഫാക് ആലത്തിനെതിരെ ചുമത്തിയ മുഴുവൻ കുറ്റങ്ങളും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു. പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ വാദം. 13 വകുപ്പുകളിലാണ് എറണാകുളം പോക്സോ കോടതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ജൂലായ് 28-നാണ് പെൺകുട്ടിയെ ആലുവ മാർക്കറ്റിന് പിന്നിലെ മാലിന്യക്കൂമ്പാരത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ […]
ഗോകുലം കേരള എഫ്‌സി ‘ഒന്നാമന്‍’; നായകന്‍ അലക്‌സ് സാഞ്ചസിന് ഡബിള്‍
ഐലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ്‌സിക്ക് തകര്‍പ്പന്‍ ജയം. മറുപടിയില്ലാത്ത രണ്ട് ഗോളിന് ട്രാവു എഫ്‌സിയെ തോല്‍പ്പിച്ചു. നായകന്‍ അലക്‌സ് സാഞ്ചസ് ഇരട്ടഗോള്‍ നേടി. കൊല്‍ക്കത്ത കല്യാണി സ്റ്റേഡിയത്തിലും ഗോകുലത്തിന്റെ വിജയക്കുതിപ്പ്. പന്തുരുണ്ട് പതിനാലാം സെക്കന്റില്‍ തന്നെ ഗോകുലം ലീഡ് എടുത്തു. നായകന്‍ അലക്‌സ് സാഞ്ചസാണ് ഗോകുലത്തിന് ലീഡ് നല്‍കിയത്. മിനുറ്റുകള്‍ക്കകം ഗോകുലം ലീഡ് ഉയര്‍ത്തി. ട്രാവു എഫ്‌സിയുടെ പിഴവ് മുതലെടുത്ത അലക്‌സ് സാഞ്ചസ് അനായാസം പന്ത് വലയിലെത്തിച്ചു. രണ്ടാംപകുതിയില്‍ ഗോകുലം ഗോള്‍കീപ്പര്‍ ദേവാന്‍ഷ് ചുവപ്പ് കാര്‍ഡ് […]
കോടതികളുടെ ശൈലി പുസ്തകത്തില്‍ ഇനി ലൈംഗിക തൊഴിലാളി എന്ന പദമില്ല; പകരം മനുഷ്യക്കടത്തിന്റെ അതിജീവിത എന്നുള്‍പ്പെടെ മൂന്ന് പദങ്ങള്‍
കോടതികള്‍ക്കായി ഇറക്കിയ ശൈലി പുസ്തകത്തിലെ ലൈംഗിക തൊഴിലാളി എന്ന പദത്തില്‍ ഭേദഗതി വരുത്തി സുപ്രിംകോടതി. മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകളുടെ കൂടി നിര്‍ദേശപ്രകാരമാണ് ഭേദഗതി. ലൈംഗിക തൊഴിലാളി എന്നതിന് പകരമായി മനുഷ്യക്കടത്തിന്റെ അതിജീവിത, വാണിജ്യ ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സ്ത്രീ, വാണിജ്യ ലൈംഗിക ചൂഷണത്തിന് നിര്‍ബന്ധിതയായ സ്ത്രീ എന്നീ പദങ്ങളാകും ഉപയോഗിക്കുക. ഈ വര്‍ഷം ഓഗസ്റ്റ് 18ന് എന്‍ജിഒകള്‍ ചീഫ് ജസ്റ്റിസിന് സമര്‍പ്പിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ലൈംഗിക തൊഴിലാളി എന്ന പദത്തിന് ഭേദഗതി വരുത്തി കുറച്ചുകൂടി വിവേചനങ്ങള്‍ക്ക് അതീതമായ […]
പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലികളുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവന; ബ്രിട്ടണിലെ ആഭ്യന്തരമന്ത്രിയായിരുന്ന ഇന്ത്യന്‍ വംശജയെ പുറത്താക്കി
കുറച്ച് ദിവസങ്ങളായി ലണ്ടന്‍ തെരുവുകളെ കലുഷിതമാക്കിയിരുന്ന, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകിനെ സമ്മര്‍ദത്തിലാക്കിയിരുന്ന ഒരു വലിയ പ്രശ്‌നം ഇന്ന് ക്ലൈമാക്‌സിലേക്ക് എത്തിയിരിക്കുകയാണ്. വിവാദത്തിനൊടുവില്‍ ബ്രിട്ടണിലെ ആഭ്യന്തരമന്ത്രി സുവല്ലെ ബ്രേവര്‍മാനെ റിഷി സുനക് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. പലസ്തീന്‍ അനുകൂല മാര്‍ച്ചിനെതിരായ പൊലീസ് നടപടിയെക്കുറിച്ചുള്ള അഭിപ്രായത്തില്‍ പുലിവാലുപിടിച്ച ആഭ്യന്തരമന്ത്രിയെ നീക്കാന്‍ പ്രതിപക്ഷത്തുനിന്ന് മാത്രമല്ല സ്വന്തം പാര്‍ട്ടിയ്ക്കുള്ളില്‍ നിന്ന് തന്നെ സുനക് ദിവസങ്ങളായി വലിയ സമ്മര്‍ദം നേരിട്ടിരുന്നു. ഇന്ത്യന്‍ വംശജ കൂടിയായ ബ്രേവര്‍മാനെ പുറത്താക്കുന്നതിലേക്ക് നയിച്ച സംഭവവികാസങ്ങളും സുനകിന്റെ മന്ത്രിസഭാ […]
പേര് വന്ന വഴി അങ്ങനെയല്ല; രച്ചിൻ രവീന്ദ്രയുടെ പേരിന് പിന്നിലെ യാഥാർഥ്യം വെളിപ്പെടുത്തി പിതാവ്
ഐസിസി ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട താരങ്ങളിൽ ഒരാളാണ് ന്യൂസിലൻഡ് ഓപ്പണർ രച്ചിൻ രവീന്ദ്ര. ഇന്ത്യൻ വംശജൻ കൂടിയായ രച്ചിന് ഇന്ത്യയിലെ ആരാധകർക്കും കുറവില്ല. ലോകകപ്പിലെ താരത്തിന്റെ മികച്ച പ്രകടനം പ്രശംസകൾ പിടിച്ചുപറ്റിയിരുന്നു. ഇതിനിടെ താരത്തിന്റെ പേര് സംബന്ധിച്ചും അഭ്യൂഹങ്ങൾ പരന്നു. രച്ചിൻ എന്ന പേര് നൽകിയത് ഇന്ത്യൻ ഇതിഹാസ താരങ്ങളായ രാഹുൽ ദ്രാവിഡിന്റെയും സച്ചിൻ ടെണ്ടുൽക്കറിന്റെയും പേരിൽ നിന്നാണ് എന്നായിരുന്നു സോഷ്യൽ മീഡിയയിലെ പ്രചാരണം. എന്നാൽ പ്രചരണം വ്യാപകമായതോടെ പിതാവ് രവി കൃഷ്ണ മൂർത്തി […]
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്; ഇന്നത്തെ വില അറിയാം
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5545 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 44360 രൂപയുമായി . 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 5 രൂപ കുറഞ്ഞ് 4600 രൂപയിലെത്തി. സ്വർണവിലയിൽ ശിനായഴ്ചയും ഇടിവ് രേഖപ്പെടുത്തിയിരുന്നു. ശനിയാഴ്ച ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 5555 രൂപയിലെത്തിയായിരുന്നു. ഒരു പവൻ സ്വർണത്തിന് വില 44440 […]
കോഴിക്കോട് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
കോഴിക്കോട് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. ചെക്യാട് ഇന്ന് രാവിലെയാണ് സംഭവം. ചെക്യാട് പുത്തൻപുരയിൽ ജവാദിൻറെയും ഫാത്തിമയുടെയും രണ്ടു മാസം പ്രായമുള്ള മകൻ മെഹ്‍വാൻ ആണ് മരിച്ചത്. മുലപ്പാൽ കുടിക്കുന്നതിനിടെ കുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.
കോഴിക്കോട് കാണാതായ മധ്യവസ്‌കയെ കൊന്ന് കൊക്കയിൽ തള്ളി
കോഴിക്കോട് കുറ്റിക്കാട്ടുരിൽ നിന്ന് കാണാതായ സൈനബയുടേത് കൊലപാതകം. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി നാടുകാണി ചുരം കൊക്കയിൽ തള്ളി.സ്വർണാഭരണ കവർച്ച ലക്ഷ്യമിട്ടാണ് കൊല നടത്തിയതെന്ന് പ്രതി സമദിൻ്റെ മൊഴി. ഈ മാസം 7 നാണ് 57 വയസുകാരി സൈനബയെ കാണാതായത്. തൊട്ടടുത്ത ദിവസം ബന്ധുക്കൾ പൊലിസിൽ പരാതി നൽകുന്നു. സൈബർ സെല്ലിൻ്റെ അന്വേഷണത്തിൽ പ്രതി മലപ്പുറം സ്വദേശി സമദ് കസ്റ്റഡിയിലാകുന്നു. സമദിനെ ചോദ്യം ചെയ്തതിൽ നിന്ന് കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞു. സമദും ഗൂഡല്ലൂർ സ്വദേശി സുലൈമാനും ചേർന്ന് സ്വർണാഭരണങ്ങൾ കവരുക […]
വയനാട്ടിൽ കോഴിക്കൂട്ടിൽ പുലി കുടുങ്ങി
വയനാട്ടിൽ കോഴിക്കൂട്ടിൽ പുലി കുടുങ്ങി. പുലിയെ വനം വകുപ്പ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മുപ്പൈനാട് കാടാശേരിയിൽ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.കോൽക്കളത്തിൽ ഹംസ എന്നയാളുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലി കയറിയത്. വനം വകുപ്പെത്തി പ്രാഥമിക പരിശോധനകൾ നടത്തിയ ശേഷം പുലിയെ മറ്റൊരു കൂട്ടിലേക്ക് മാറ്റി. മുപ്പൈനാട് കാടാശേരിയിൽ കുറച്ച് നാളുകളായി പുലി ശല്യമുണ്ട്. അതുകൊണ്ട് തന്നെ പ്രദേശവാസികൾ ഭീതിയിലാണ് കഴിയുന്നത്.












