Gulf

റിയാദിൽ മരിച്ച ജീവകാരുണ്യ പ്രവർത്തകൻ സത്താറിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദിൽ കഴിഞ്ഞ ദിവസം മരിച്ച സാമൂഹിക, ജീവകാരുണ്യ പ്രവർത്തകനായ സത്താർ കായം കുളത്തിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. വൈകീട്ട് ആറു മണിക്ക് കായംകുളം എരുവ മുസ്ലീം ജമാഅത്തിൽ മൃതദേഹം ഖബറടക്കും. ഒ. ഐ. സി. സി. സൗദി നാഷണൽ ജനറൽ സെക്രട്ടറിയും നിരവധി സംഘടനകളുടെ നേതാവുമായ സത്താർ കായം കുളം ബുധനാഴ്ച വൈകീട്ടാണ് മരിച്ചത്. സാമൂഹിക, സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പേർ ഇന്നലെ വൈകീട്ട് അദ്ദേഹത്തിന് ആദരാജ്ഞലികൾ അർപ്പിക്കാൻ റിയാദിലെ സുമൈശി ആശുപത്രി മോർച്ചറി പരിസരത്ത് എത്തിചേർന്നിരുന്നു. […]

India Kerala

കളമശേരി സ്‌ഫോടനത്തില്‍ മരണസംഖ്യ ആറായി; ചികിത്സയിലിരിക്കെ മരിച്ചത് മലയാറ്റൂര്‍ സ്വദേശി

കളമശേരി സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ചികിത്സയിലായിരുന്ന പ്രവീണ്‍ (26) ആണ് മരിച്ചത്. മലയാറ്റൂര്‍ സ്വദേശിയായ പ്രവീണിന്റെ മാതാവ് റീന, സഹോദരി ലിബിന എന്നിവര്‍ നേരത്തെ മരിച്ചിരുന്നു. സഹോദരന്‍ രാഹുലിനും സ്ഫോടനത്തില്‍ പൊള്ളലേറ്റിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റും. സ്‌ഫോടനത്തില്‍ പരുക്കേറ്റ 11 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത്.ബുധനാഴ്ചയാണ് കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിനെ ഈ മാസം 29വരെ കാക്കനാട് ജയിലില്‍ റിമാന്‍ഡ് ചെയ്തത്. സ്‌ഫോടനത്തിന്റെ നിര്‍ണായക തെളിവുകളായ റിമോട്ടുകള്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ […]

India Kerala Local

ഒരേ വീട്ടിൽ തുടർച്ചയായി കവർച്ച; മോഷണ തുക കൊണ്ട് ട്രിപ്പ് പോകും; പ്രതികൾ പിടിയിൽ

ഒരേ വീട്ടിൽ തുടർച്ചയായി കവർച്ച നടത്തിയ പ്രതികൾ അറസ്റ്റിൽ. കഴിഞ്ഞ ആറ് മാസത്തിനിടെ മൂന്ന് തവണയാണ് ഒരു വീട്ടിൽ തന്നെ പ്രതികൾ മോഷണം നടത്തിയത്. പാലോട് സ്വദേശികളാണ് അറസ്റ്റിലായത്. പാലോട് മത്തായിക്കോണം സ്വദേശിനിയുടെ വീട്ടിലാണ് പ്രതികൾ നിരന്തരമായി മോഷണം നടത്തിയത്. പെരിങ്ങമല സ്വദേശികളായ അഭിലാഷ്, മിഥുൻ എന്നിവരാണ് പിടിയിലായത്. ഗൃഹനാഥയുടെ ഭർത്താവ് ലോറി ഡ്രൈവറാണ്. ഇയാൾ ജോലിക്ക് പോകുമ്പോൾ ഭാര്യയെയും, മക്കളെയും കുടുംബ വീട്ടിൽ താമസിപ്പിക്കും. ഈ തക്കം നോക്കിയാണ് പ്രതികൾ തുടർച്ചയായി മോഷണം നടത്തിയത്. മോഷ്ടിച്ചെടുത്ത […]

Cricket HEAD LINES Sports

മൂന്ന് വിക്കറ്റ് ജയത്തോടെ ഓസ്‌ട്രേലിയ ഫൈനലിൽ; ഇന്ത്യയുമായുള്ള കലാശപ്പോര് ഞായറാഴ്ച

ലോകകപ്പ് സെമിയിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഓസ്‌ട്രേലിയ. മൂന്ന് വിക്കറ്റ് ജയത്തോടെയാണ് ഓസ്‌ട്രേലിയ ഫൈനലിൽ പ്രവേശിച്ചത്. ഇനി ഇന്ത്യയുമായാണ് ഓസീസിന്റെ കലാശപ്പോര്. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഫൈനൽ മത്സരം നടക്കുക. അഞ്ച് തവണ ജേതാക്കളായ ഓസ്‌ട്രേലിയ ആറാം കിരീടം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. 20 വർഷത്തിന് ശേഷമാണ് ഓസ്‌ട്രേലിയയും ഇന്ത്യയും ഫൈനലിൽ നേർക്കുനേർ വരുന്നത്. 2003 ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ വമ്പൻ തോൽവി ഏറ്റുവാങ്ങാനായിരുന്നു അന്ന് ഇന്ത്യയുടെ വിധി. സൗരവ് ഗാംഗുലിയും സച്ചിൻ ടെൻഡുൽക്കറും കളം നിറഞ്ഞുകളിച്ചെങ്കിലും തോറ്റ് […]

India National

മാജിക്ക് കാണിച്ച് മോദി; വിഡിയോ വൈറൽ

മാജിക്ക് കാണിച്ച് കുട്ടികളെ രസിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ വൈറലാകുന്നു. കുട്ടികളോടൊപ്പം ആകുമ്പോൾ മോദിജി കുട്ടിയെ പോലെയാകുന്നു എന്ന തലക്കെട്ടിൽ ബിജെപിയുടെ എക്‌സാം അക്കൗണ്ടിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. വീഡിയോയിൽ നാണയം കൊണ്ട് മാജിക് ട്രിക്ക് കാട്ടുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദി തന്റെ നെറ്റിയിൽ ഒരു നാണയം വയ്ക്കുകയും തുടർന്ന് തലയുടെ പിൻഭാഗത്ത് തട്ടുകയും ചെയ്യുമ്പോൾ നാണയം കയ്യിലേക്ക് പോരുന്നു. എന്നാൽ മോദി കുട്ടികളുടെ അടുത്ത് ഇതേ കാര്യം ചെയ്യുമ്പോൾ […]

Cricket Sports

ഡേവിഡ് മില്ലറിൻ്റെ ഒറ്റയാൾ പോര്; ഓസ്ട്രേലിയൻ ബൗളർമാർ തീതുപ്പിയപ്പോൾ പ്രോട്ടീസ് 212ന് ഓൾ ഔട്ട്

ലോകകപ്പിലെ രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഓസ്ട്രേലിയക്ക് 213 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 49.4 ഓവറിൽ 211 റൺസിന് ഓൾ ഔട്ടായി.101 റൺസ് നേടി ചെറുത്തുനിന്ന ഡേവിഡ് മില്ലറാണ് പ്രോട്ടീസിൻ്റെ ടോപ്പ് സ്കോറർ. ഓസ്ട്രേലിയക്കായി മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിൻസും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത പ്രഹരമേല്പിക്കുന്ന പ്രകടനമാണ് ഓസ്ട്രേലിയ നടത്തിയത്. കൃത്യതയാർന്ന ബൗളിംഗും തകർപ്പൻ ഫീൽഡും ഒപ്പം പിച്ചിലെ അസിസ്റ്റും ചേർന്നപ്പോൾ ദക്ഷിണാഫ്രിക്ക […]

World

‘ദിവസം 15 സിഗരറ്റ് വലിക്കും പോലെ അപകടം’; ഒറ്റപ്പെടൽ മാനസിക, ശാരീരികാരോഗ്യത്തിന് വലിയ വെല്ലുവിളിയെന്ന് ലോകാരോഗ്യ സംഘടന

ഒറ്റപ്പെടൽ വളരെ ഗൗരവമുള്ള വിഷയമാണെന്ന് ലോകാരോഗ്യ സംഘടന. മാനസിക, ശാരീരികാരോഗ്യത്തിന് ഏകാന്തത വലിയ വെല്ലുവിളിയാണ് ഉയർത്തുന്നതെന്ന് ലോകാരോഗ്യ സംഘടന പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ടിൽ പറയുന്നു. ലോക വ്യാപകമായി വലിയ ആരോഗ്യ പ്രശ്നമായ ഒറ്റപ്പെടലിനെ മറികടക്കാൻ വിവിധ രാജ്യങ്ങളിൽ പലതരത്തിലുള്ള പഠന ക്ലാസുകളും മറ്റുമാണ് ലോകാരോഗ്യ സംഘടന സംഘടിപ്പിക്കുന്നത്. ഏകാന്തതയുടെയും ഒറ്റപ്പെടലിൻ്റെയും നമ്മുടെ പകർച്ചവ്യാധി എന്ന പഠന റിപ്പോർട്ടിൽ വളരെ ഗുരുതരമായ കാര്യങ്ങളാണ് ലോകാരോഗ്യ സംഘടന എഴുതിയിരിക്കുന്നത്. ഒറ്റപ്പെടൽ എന്നാൽ, വെറും മോശം അവസ്ഥ എന്നതിനപ്പുറം അത് വ്യക്തിപരവും സാമൂഹ്യപരവുമായ […]

India National

മണിപ്പൂരിൽ അസം റൈഫിൾസിന് നേരെ ഐഇഡി ആക്രമണം

മണിപ്പൂരിൽ അസം റൈഫിൾസ് സൈനികർക്ക് നേരെ ഐഇഡി ആക്രമണം. തെങ്‌നൗപാൽ ജില്ലയിലെ സൈബോൾ മേഖലയിലാണ് സംഭവം. സൈനികർ പതിവ് പട്രോളിങ് നടത്തുന്നതിനിടെ തീവ്രവാദികൾ സ്ഥാപിച്ചതെന്ന് കരുതുന്ന ഐഇഡി പൊട്ടിത്തെറിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം. സൈബോളിലെ ഓപ്പറേറ്റിംഗ് ബേസിൽ നിന്ന് 20 അസം റൈഫിൾസ് സൈനികർ പതിവ് പട്രോളിംഗിനായി പോകുകയായിരുന്നു. ഇതിനിടയിലാണ് ഐഇഡി ആക്രമണം നടന്നത്. സൈനികർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. ഐഇഡി സ്‌ഫോടനത്തിന് പിന്നാലെ ശക്തമായ വെടിവയ്പും ഉണ്ടായി. സൈനികർ തിരിച്ചടിച്ചതോടെ അക്രമികൾ […]

HEAD LINES India Kerala

ആലുവയിലെ പെൺകുട്ടിയുടെ കുടുംബത്തിനെ കബളിപ്പിച്ച് ഭർത്താവ് പണം തട്ടിയെന്ന പരാതി; മഹിളാ കോൺഗ്രസ് നേതാവിനു സസ്പൻഷൻ

ആലുവയിൽ അസഫാക്ക് ആലം പീഡിപ്പിച്ച് കൊലപ്പെടുത്തിയ അഞ്ചുവയസ്സുകാരിയുടെ കുടുംബത്തെ കബളിപ്പിച്ച് ഭർത്താവ് പണം തട്ടിയെന്ന പരാതിയിൽ മഹിളാ കോൺഗ്രസ് നേതാവിനു സസ്പൻഷൻ. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ഹസീന മുനീറിനെയാണ് അന്വേഷണ വിധേയമായി സസ്പൻഡ് ചെയ്തത്. (aluva mahila congress suspended) എറണാകുളം മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയാണ് തീരുമാനമെടുത്തത്. ഹസീന നൽകിയ മറുപടി തൃപ്തികരമല്ലെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി. ഹസീനയുടെ ഭർത്താവ് മുനീറാണ് പണം തട്ടിയെടുത്തത്. കുടുംബത്തിന് പണം നൽകി ആരോപണവിധേയൻ പരാതി പരിഹരിച്ചിരുന്നു. ബാക്കി […]

Cricket Sports

ബാബർ അസമിനു പകരക്കാരായി ഷഹീൻ അഫ്രീദിയും ഷാൻ മസൂദും; പാകിസ്താൻ്റെ പുതിയ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ച് പിസിബി

ക്യാപ്റ്റൻ സ്ഥാനം രാജിവച്ച ബാബർ അസമിനു പകരക്കാരെ പ്രഖ്യാപിച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. പേസർ ഷഹീൻ അഫ്രീദി ടി-20യിൽ പാക് നായകനാവുമ്പോൾ ഷാൻ മസൂദാണ് ടെസ്റ്റ് ക്യാപ്റ്റൻ. ഏകദിന ക്യാപ്റ്റനെ തീരുമാനിച്ചിട്ടില്ല. മുഹമ്മദ് ഹഫീസ് ആണ് പാകിസ്താൻ പുരുഷ ടീമിൻ്റെ പുതിയ ഡയറക്ടർ ഓഫ് ക്രിക്കറ്റ്. മിക്കി ആർതറിനു പകരക്കാരനായാണ് ഹഫീസിനെ ചുമതല ഏല്പിച്ചത്. ഇന്ത്യയിൽ നടന്ന ക്രിക്കറ്റ് ലോകകപ്പിൽ പാകിസ്താൻ ടീം കാഴ്ചവച്ച മോശം പ്രകടനങ്ങൾക്കു പിന്നാലെയാണ് ബാബർ ക്യാപ്റ്റൻസി രാജിവച്ചത്. ലോകകപ്പിൽ വ്യക്തിപരമായും നിരാശപ്പെടുത്തിയ […]