27/11/2023 തിങ്കളാഴ്ച സമയം വൈകിട്ട് 4.30… ദിനാന്ദ്യത്തിന്റെ ആലസ്യത്തിലേക്ക് വഴുതിത്തുടങ്ങിയ കേരളത്തെ ഞെട്ടിച്ച് ഒരു വാർത്ത പുറത്തുവരുന്നു. കൊല്ലം ജില്ലയിലെ ഓയൂരിൽ നിന്ന് ഒരു ആറുവയസുകാരിയെ ചിലർ തട്ടിക്കൊണ്ടുപോയി. സഹോദരനൊപ്പം ട്യൂഷനു പോയ കുട്ടിയെ കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയെന്നായിരുന്നു വാർത്ത. ആലുവ പീഡനക്കൊലപാതകത്തിന്റെ വേദന കെട്ടടങ്ങുംമുമ്പ് മറ്റൊരു മുറിവ് കൂടി പേറേണ്ടിവരുമോയെന്ന് ഭയന്ന നിമിഷം. കാണാതായ കുട്ടിയുടെ ചിത്രം മാധ്യമങ്ങൾ ഇടവേളയില്ലാതെ നൽകി. കുഞ്ഞിനെ കണ്ടെത്താൻ പൊലീസും നാട്ടുകാരും കൈകോർത്തു. മണിക്കൂറുകൾക്ക് ശേഷം കുട്ടിയെ തിരികെ കിട്ടാൻ […]
Author: Tomy Thondamkuzhy
ജലജീവൻ മിഷന് 328 കോടി അനുവദിച്ചു; ധനമന്ത്രി
ഗ്രാമീണ മേഖലയിലെ എല്ലാ കുടുംബങ്ങൾക്കും കുടിവെള്ള കണക്ഷൻ ഉറപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതിക്ക് സംസ്ഥാന വിഹിതമായി 327.76 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതോടെ പദ്ധതിക്ക് സംസ്ഥാനം രണ്ടുവർഷത്തിൽ 2824 കോടി രൂപയാണ് നൽകിയത്.ഈ വർഷം നേരത്തെ രണ്ടുതവണയായി 880 കോടി രൂപ അനുവദിച്ചിരുന്നു. കഴിഞ്ഞവർഷം 1616 കോടി രൂപയും നൽകി. ഗ്രാമീണ മേഖലയിൽ 2024ഓടെ എല്ലാ വീടുകളിലും ഗാർഹിക കുടിവെളള കണക്ഷനുകൾ ലഭ്യമാക്കാനായി നടപ്പിലാക്കുന്ന പദ്ധതിയാണ് ജലജീവൻ മിഷൻ. കേന്ദ്ര, […]
ശബരിമല തീർഥാടകരെന്ന വ്യാജേന തിമിംഗല ഛർദ്ദി കടത്ത്: മൂന്ന് പേർ അറസ്റ്റിൽ
ശബരിമല തീർഥാടകരെന്ന വ്യാജേന തിമിംഗല ഛർദ്ദി കടത്താൻ ശ്രമിച്ചവർ അറസ്റ്റിൽ. കാറിൽ കടത്തുകയായിരുന്ന അഞ്ച് കിലോ തിമിംഗലം ഛർദ്ദിയുമായി മൂന്ന് പേരെ ഗുരുവായൂർ ടെമ്പിൾ പോലീസ് പിടികൂടി. കൊയിലാണ്ടി സ്വദേശികളായ അരുൺ ദാസ്, ബിജിൻ, രാഹുൽ എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്കോഡിന്റെ സഹായത്തോടെ ഗുരുവായൂർ ടെമ്പിൾ പൊലീസ് പിടികൂടിയത്.
20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ പിടിയിൽ
കൈക്കൂലി വാങ്ങുന്നതിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥൻ അറസ്റ്റിൽ. സർക്കാർ ജീവനക്കാരനിൽ നിന്ന് 20 ലക്ഷം രൂപ വാങ്ങുന്നതിനിടെയാണ് വിജിലൻസ് പിടികൂടിയത്. തമിഴ്നാട്ടിലെ ദിണ്ടിഗലിലാണ് സംഭവം. അങ്കിത് തിവാരി എന്ന ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്. ഇയാളെ ഡിസംബർ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അറസ്റ്റിനെ തുടർന്ന് അങ്കിത് തിവാരിയുടെ വസതിയിലും ഇഡിയുടെ മധുരയിലെ ഓഫീസിലും ദിണ്ടിഗൽ ജില്ലാ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ (ഡിവിഎസി) ഉദ്യോഗസ്ഥർ പരിശോധന നടത്തി. മധുരയിൽ നിന്നും ചെന്നൈയിൽ നിന്നുമുള്ള കൂടുതൽ ഉദ്യോഗസ്ഥർ […]
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഇന്ന് വര്‍ധിച്ചത് 600 രൂപ
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. പവന് 46,760 രൂപയാണ് ഇന്നത്തെ വില. 600 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഗ്രാമിന് 75 രൂപ ഉയര്‍ന്ന് 5,845 രൂപയായി. ഇന്നലെ പവന് 160 രൂപ വര്‍ധിച്ചിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ വില വര്‍ധിക്കുന്നത്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഇനി ഉടനെ ഉയര്‍ത്തില്ലന്നും, കുറയ്ക്കാനുള്ള സാധ്യതകളാണെന്നുമുള്ള സൂചന ലഭിച്ചതാണ് സ്വര്‍ണവില കുത്തനെ ഉയരണാനുള്ള കാരണം. നവംബര്‍ 29ന് കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു വില. പവന് 46,480 രൂപയായി ആണ് […]
പ്രതിദിന യാത്രക്കാരുടെ എണ്ണം 14,000 കടന്ന് തിരുവനന്തപുരം വിമാനത്താവളം
പ്രതിദിന യാത്രക്കാരുടെ എണ്ണം 14000 കടന്ന് തിരുവനന്തപുരം വിമാനത്താവളം. കൊവിഡിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതിൽ 8775 പേർ ആഭ്യന്തര യാത്രക്കാരും 5474 പേർ രാജ്യാന്തര യാത്രക്കാരുമാണ്. കഴിഞ്ഞ 25ന് 14249 പേരാണ് തിരുവനന്തപുരം വഴി യാത്ര ചെയ്തത്. നവംബറിൽ ആകെ 3.64 ലക്ഷം പേർ വിമാനത്താവളം വഴി യാത്ര ചെയ്തു. ഇവരില്‍ 2.11 ലക്ഷം പേര്‍ ആഭ്യന്തര യാത്രക്കാരും 1.53 ലക്ഷം വിദേശ യാത്രക്കാരും. ആഭ്യന്തര യാത്രക്കാരുടെ എണ്ണം ഒരു മാസത്തിൽ രണ്ട് […]
കുട്ടിയെ തട്ടിക്കൊണ്ടുപോയി കേസിലെ പ്രതി അനുപമ യൂട്യൂബിലെ താരം; അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തത് ഒരു മാസം മുമ്പ്
ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അറസ്റ്റിലായ പി അനുപമ യൂട്യൂബിലെ താരം. 4.99 ലക്ഷം ഫോളോവേഴ്സുള്ള യൂട്യൂബബ് ചാനലിലൂടെ അനുപമ നിരവധി വീഡിയോകളും ഷോട്സും പങ്കുവെക്കുമായിരുന്നു. അമേരിക്കൻ സെലിബ്രിറ്റി കിം കർദാഷ്യനെ കുറിച്ചുള്ളവയാണ് വീഡിയോകളിൽ ഏറെയും. കെൻഡൽ ജെന്നർ, ബെല്ല ഹദീദ് എന്നിവരുടെയും വീഡിയോയും അനുപമ തന്റെ യൂട്യൂബിൽ പങ്കുവെച്ചിട്ടുണ്ട് ഇംഗ്ലീഷിലാണ് അവതരണം. ഒരു മാസം മുൻപായിരുന്നു അവസാന വീഡിയോ പങ്കുവെച്ചിരുന്നത്. ‘അനുപമ പത്മൻ’ എന്ന യൂട്യൂബ് ചാനലിൽ ആകെ 381 വീഡിയോയാണുള്ളത്. കൂടുതലും സെലിബ്രിറ്റികളുടെയും വൈറൽ […]
മകൾ അനുപമയുടെ ചിത്രം പുറത്ത്; പത്മകുമാർ ഒന്നാം പ്രതി; മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
ഓയൂരിൽ കുട്ടിയെ തട്ടികൊണ്ടുപോയ കേസിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പത്മകുമാർ ഒന്നാം പ്രതി, ഭാര്യ അനിത രണ്ടാം പ്രതി, മകൾ അനുപമ മൂന്നാം പ്രതി. പ്രതികളെ പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയ ശേഷം കൊട്ടാരക്കര കോടതിയിൽ ഹാജരാക്കും. ലോൺ ആപ്പ് വഴിയും വായ്‌പയെടുത്തെന്ന് പത്മകുമാറിന്റെ മൊഴി.5 ലക്ഷം ഫോളോവേഴ്‌സ് ഉള്ള യൂട്യൂബർ കൂടിയാണ് അനുപമ. അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തത് ഒരു മാസം മുമ്പ്. ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളെയും കുറിച്ചാണ് വീഡിയോകൾ ഏറെയും. ഇവരുടെ വൈറൽ വീഡിയോകളുടെ […]
‘ചിന്നക്കടയിലൂടെ നീലക്കാറിൽ കുട്ടിയെ എത്തിച്ചത് പത്മകുമാറും ഭാര്യയും’; പത്മകുമാർ, ഭാര്യ, മകൾ എന്നിവരുടെ അറസ്റ്റ് ഉടൻ
ഓയൂരിൽ കുട്ടിയെ തട്ടികൊണ്ടുപോയ കേസിലെ പ്രതികളുടെ അറസ്റ്റ് ഉടൻ. പത്മകുമാർ, ഭാര്യ അനിത, മകൾ അനുപമ എന്നിവരുടെ അറസ്റ്റ് ഉടൻ. ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന. ലോൺ ആപ്പ് വഴിയും വായ്‌പയെടുത്തെന്ന് പത്മകുമാറിന്റെ മൊഴി. അടൂർ KAP ക്യാമ്പിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തുടരുന്നു.കുട്ടിയുമായി ആശാമം മൈതാനത്ത് ഓട്ടോയിൽ വന്നത് പത്മകുമാറിന്റെ ഭാര്യ അനിതാ കുമാരി. ചിന്നക്കടയിലൂടെ നീലക്കാറിൽ കുട്ടിയെ എത്തിച്ചത് പത്മകുമാറും ഭാര്യയും. ലിങ്ക് റോഡിൽ ഭാര്യയെയും കുട്ടിയേയും ഇറക്കി പത്മകുമാർ […]
സിനിമയിൽ ഗായത്രി അവതരിപ്പിച്ച കഥാപാത്രത്തിന്റെ രംഗം വച്ച് അധിക്ഷേപം നടത്തുന്നു: ജെയ്ക് സി. തോമസ്
നടിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ ഗായത്രി വര്‍ഷയെ പിന്തുണച്ച് ഡിവൈഎഫ്‌ഐ നേതാവ് ജെയ്ക് സി. തോമസ്. ഗായത്രി വര്‍ഷ നേരിടുന്ന മോബ് ലിഞ്ചിങ് നിങ്ങളില്‍ എത്ര പേരെ അസ്വസ്ഥരാക്കിയെന്ന് ജെയ്ക്ക് സി. തോമസ് ഫേസ്ബുക്കിൽ കുറിക്കുന്നു. ഗായത്രിയുടെ പ്രതികരണം അധസ്ഥിതരായ മനുഷ്യര്‍ക്ക് നേരിടേണ്ടി വരുന്ന അക്രമോത്സുകമായ നീതിരാഹിത്യത്തെ കുറിച്ചായിരുന്നു.ഇന്ത്യന്‍ മുസല്‍മാന്റെ ജീവിത വഴികളില്‍ പുതുമയേതുമില്ലാതായി അനുഭവിക്കുന്ന അനീതികളെ കുറിച്ചായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഒരു സിനിമയിൽ ഗായത്രി അവതരിപ്പിച്ച കഥാപാത്രത്തിന്റെ രംഗം വച്ച് അറപ്പുളവാക്കുന്ന ആക്രമണമാണ് സമൂഹ മാധ്യമങ്ങളിൽക്കൂടി ചിലർ നടത്തുന്നതെന്നും […]












