വിമർശകരുടെ വായടപ്പിച്ച് ഓസ്‌ട്രേലിയൻ സീനിയർ താരം ഡേവിഡ് വാർണർ. പെർത്തിൽ പാക്കിസ്ഥാനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ദിനത്തിൽ വാർണർക്ക് സെഞ്ച്വറി. ടെസ്റ്റ് കരിയറിലെ വാർണറുടെ ഇരുപത്തിയാറാമത്തെ സെഞ്ച്വറിയാണിത്. വിരമിക്കൽ മത്സരത്തിൽ 211 പന്തിൽ 16 ഫോറും നാല് സിക്സും ഉൾപ്പെടെ 164 റൺസാണ് താരം നേടിയത്. വാർണറുടെ സെഞ്ച്വറിക്ക് പിന്നാലെ എയറിൽ ആയിരിക്കുകയാണ് മുൻ സഹതാരം മിച്ചൽ ജോൺസൺ. പാകിസ്ഥാൻ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസീസ് ടീമിൽ 37-കാരനെ ഉൾപ്പെടുത്തിയതിനെ ജോൺസൺ വിമർശിച്ചിരുന്നു. ഫോമിന്റെ അടിസ്ഥാനത്തിലല്ല വാർണറെ […]
Author: Tomy Thondamkuzhy
കൽക്കരി അഴിമതി കേസ്: ബംഗാളിൽ സിബിഐ റെയ്ഡ്
കൽക്കരി അഴിമതി കേസുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിൽ സിബിഐയുടെ വ്യാപക റൈഡ്. വിരമിച്ച സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥരുടെ വീട്ടിലും, സ്ഥാപനങ്ങളിലുമാണ് പരിശോധന. കൊൽക്കത്ത ഉൾപ്പെടെ 13 സ്ഥലങ്ങളിൽ കേന്ദ്ര അന്വേഷണ സംഘം പരിശോധന നടത്തുന്നുണ്ടെന്നാണ് വിവരം. രണ്ട് മുൻ സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ വീടുകളിലും സ്ഥാപനങ്ങളിലും റൈഡ് പുരോഗമിക്കുകയാണ്. ഇരുവരും സിബിഐ റഡാറിൽ ഉണ്ടായിരുന്നു. കൽക്കരി കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി അനൂപ് മാജി എന്ന ലാലയുമായി ഇവർക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. തെക്കൻ കൊൽക്കത്തയിലെ ഭവാനിപൂർ, […]
കോലിയോ ബാബറോ അല്ല!; പാക്കിസ്ഥാനികൾ തെരഞ്ഞ 10 പേരിൽ ഇന്ത്യൻ യുവ താരവും
2023-ൽ പാക്കിസ്ഥാനികൾ ഏറ്റവും കൂടുതൽ ‘ഗൂഗിൾ’ ചെയ്ത് ആരേയായിരിക്കും? മുൻ പാക് ക്യാപ്റ്റൻ ബാബർ അസമാണെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. കാരണം പാക്കിസ്ഥാനികൾ ഏറ്റവും കൂടുതൽ തെരഞ്ഞവരുടെ പട്ടികയിൽ ബാബറിന്റെ പേരില്ല. അപ്പോൾ പിന്നെ ഇന്ത്യൻ മുൻ നായകൻ വിരാട് തന്നെ… വീണ്ടും തെറ്റി, കോലി ആദ്യ പത്തിൽ പോലും ഇല്ല. എങ്കിൽ പിന്നെ ആര്? അയൽക്കാർ ഏറ്റവും കൂടുതൽ തെരഞ്ഞ ആദ്യ പത്തുപേരുടെ പട്ടികയിൽ അഞ്ച് ക്രിക്കറ്റ് താരങ്ങളാണ് ഉള്ളത്. ഈ പട്ടികയിൽ ഒരു യുവ […]
ശബരിമലയിൽ പൊലീസുകാരുടെ ഡ്യൂട്ടി ക്രമീകരണത്തിൽ മാറ്റം
ശബരിമലയിൽ പൊലീസുകാരുടെ ഡ്യൂട്ടി ക്രമീകരണത്തിൽ മാറ്റം. 15 ദിവസത്തെ ഡ്യൂട്ടി പൂർത്തിയാക്കിയവരിൽ 50 ശതമാനം പേർ വീണ്ടും ശബരിമലയിൽ തുടരണം. ഡിജിപി ഷെയ്ക്ക് ദർവേഷ് സാഹേബാണ് ഡ്യൂട്ടി ക്രമീകരണത്തിൽ മാറ്റം വരുത്തി സർക്കുലർ ഇറക്കിയത്. തിരക്ക് നിയന്ത്രിക്കാൻ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലെന്ന് ആരോപണം ഉയർന്നിരുന്നു.പുതുതായി എത്തുന്ന 50 ശതമാനം ഉദ്യോഗസ്ഥർക്ക് കാര്യങ്ങൾ പറഞ്ഞുകൊടുക്കണം. രണ്ടു ദിവസം കഴിഞ്ഞ് 50 ശതമാനം പേർ എത്തുമ്പോൾ ആദ്യ ബാച്ചിലുള്ളവർക്ക് തിരികെ മടങ്ങാം. അഞ്ച് ഘട്ടങ്ങളിലായാണ് എസ്പി റാങ്കിനു മുകളിലുള്ള പൊലീസുകാർക്ക് ഡ്യൂട്ടി […]
ജവാൻ മദ്യ അളവിൽ കുറവെന്ന് പരാതി; തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിനെതിരെ കേസെടുത്തു
ജവാൻ മദ്യത്തിൽ അളവിൽ കുറവെന്ന പരാതിയെ തുടർന്ന് തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിനെതിരെ കേസെടുത്ത് ലീഗൽ മെട്രോളജി വിഭാഗം. ലീഗൽ മെട്രോളജി നെറ്റ് കണ്ടെന്റ് യൂണിറ്റാണ് പരിശോധനയ്ക്ക് ശേഷം കേസെടുത്തത്. ഇന്ന് തിരുവല്ല കോടതിയിൽ റിപ്പോർട്ട് നൽകും .അതേസമയം കേസിനെ നിയമപരമായി നേരിടുമെന്നും മതത്തിൻറെ അളവിൽ ഒരു കുറവും ഇല്ലെന്നും ആണ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിന്റെ വാദം. രേഖാമൂലം പരാതി ലഭിച്ചതിന് തുടർന്നാണ് ലീഗൽ മെട്രോളജി വിഭാഗം തിരുവല്ല പുളിക്കഴിയിലുള്ള ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് […]
‘ജനനം മുതൽ വൃക്ക രോഗബാധിതൻ’; വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ
വിട്ടുമാറാത്ത വൃക്ക രോഗവുമായി താൻ പോരാടുകയാണെന്ന് വെളിപ്പെടുത്തി ഓസ്‌ട്രേലിയൻ സ്റ്റാർ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ. ജനനം മുതൽ രോഗബാധിതനാണ്. ഗർഭാവസ്ഥയിൽ തന്നെ രോഗം കണ്ടെത്തിയിരുന്നുവെന്നും താരം ഒരു സ്പോർട്സ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‘എനിക്ക് വിട്ടുമാറാത്ത വൃക്കരോഗമുണ്ടെന്ന് ജനിച്ചപ്പോൾ തന്നെ മാതാപിതാക്കളോട് ഡോക്ടർമാർ പറഞ്ഞിരുന്നു. ആദ്യമൊന്നും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ഗർഭാവസ്ഥയുടെ 19 ആം ആഴ്ച നടത്തിയ അൾട്രാസൗണ്ട് സ്കാനിംഗിലൂടെയാണ് രോഗം കണ്ടെത്തിയത്. നിർഭാഗ്യവശാൽ മറ്റ് വൃക്കകളെപ്പോലെ എന്റേത് രക്തത്തെ ഫിൽട്ടർ ചെയ്യുന്നില്ല. 60% വൃക്കകളുടെ പ്രവർത്തനത്തെയും […]
ബ്ലാസ്റ്റേഴ്സിന് തിരിച്ചടി: പരിക്കിനെ തുടർന്ന് ലൂണയ്ക്ക് സീസൺ നഷ്ടമായേക്കും
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിക്ക് വൻ തിരിച്ചടി. പരിശീലനത്തിനിടെ പരിക്കേറ്റ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയ്ക്ക് ഈ സീസൺ നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. പഞ്ചാബ് എഫ്‌സിക്കെതിരായ മത്സരത്തിന് മുന്നോടിയായി കൊച്ചിയിൽ നടന്ന പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശപ്പെടുത്തുന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. കാൽമുട്ടിനേറ്റ പരുക്കിനെത്തുടർന്ന് താരത്തിന് ഈ സീസണിൽ ബാക്കിയുള്ള മത്സരങ്ങൾ കളിക്കാനാകില്ലെന്നാണ് റിപ്പോർട്ട്. ലൂണയുടെ പരിക്ക് ഗുരുതരമാണെന്നും ശസ്ത്രക്രിയ വേണ്ടിവരുമെന്നുമാണ് ലഭിക്കുന്ന വിവരം. താരമിപ്പോൾ മുംബൈയിൽ ആണുള്ളത്. ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമം ആവശ്യമായതിനാൽ […]
പാര്‍ലമെന്റ് പുകയാക്രമണം; മുഖ്യസൂത്രധാരന്‍ ലളിത് ഝായെന്ന് പൊലീസ്
പാര്‍ലമെന്റ് പുകസ്േ്രപ ആക്രമണത്തില്‍ മുഖ്യസൂത്രധാരന്‍ ലളിത് ഝായെന്ന് പൊലീസ്. ഇയാള്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ ആണെന്നാണ് അവകാശവാദം. സാമ്യവാദി സുഭാഷ് സഭയുടെ ജനറല്‍ സെക്രട്ടറിയാണ് ഇയാള്‍. ബംഗാളിലെ പുരുലിയ, ഝാര്‍ഗ്രാം ജില്ലകളില്‍ ലളിത് ഝായ്ക്ക് വിപുലയമായ ബന്ധങ്ങളുണ്ട്. പുക ആക്രമണ സമയത്ത് ഝാ പാര്‍ലമെന്റിന് സമീപത്തുണ്ടായിരുന്നു. ഉച്ചയ്ക്ക് 12.51 ന് നിലക് ഷാ ഐഷി എന്ന സുഹൃത്തിന് വാട്‌സ്ആപ് വിഡിയോ വഴി അയച്ചു. മാധ്യമ വാര്‍ത്തകള്‍ കണ്ടോയെന്നും വിഡിയോ രഹസ്യമാക്കി സൂക്ഷിക്കണമെന്നും നിര്‍ദേശവും നല്‍കി. ഒന്നര വര്‍ഷം മുന്‍പ് […]
സേവ് ഫ്യൂവൽ; ഇന്ധനം ലാഭിക്കാൻ ഗൂഗിൾ മാപ്സിന്റെ പുതിയ ഫീച്ചർ
ടെക് ലോകത്ത് വമ്പൻ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ഒന്നായിരുന്നു ഗൂഗിൾ മാപ്സ്. എന്നാൽ ഒരിടയ്ക്ക് ഗൂഗിൾ മാപ്സ് വഴി തെറ്റിക്കുന്നു എന്നുള്ള നിരവധി പരാതികൾ ഉയർന്നെങ്കിലും ഇപ്പോഴും ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒന്നാണ് ഗൂഗിൾ മാപ്സ്. ഇപ്പോഴിതാ മാപ്സിൽ പുതിയൊരു ഫീച്ചർകൂടി ഉൾപ്പെടുത്തിയിരിക്കുകയാണ് മാപ്സ്. നേരത്തെ തന്നെ നിരവധി രാജ്യങ്ങളിൽ അവതരിപ്പിച്ച ഫീച്ചറായ സേവ് ഫ്യൂവൽ എന്ന ഫീച്ചറാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. അമേരിക്കയിലെയും കാനഡയിലെയും യൂറോപ്പിലെയും ഉപയോക്താക്കൾക്കായി 2022 സെപ്റ്റംബറിൽ ഈ ഫീച്ചർ അവതരിപ്പിച്ചിരുന്നു. വാഹനത്തിന് […]
80 ലക്ഷം സ്വന്തമാക്കണോ?; കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഇന്ന്
കേരള ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN 500 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. കാരുണ്യ പ്ലസ് ലോട്ടറിയിലൂടെ 80 ലക്ഷം രൂപയാണ് ഭാഗ്യക്കുറി വകുപ്പ് ഒന്നാം സമ്മാനമായി നൽകുന്നത്. രണ്ടാം സമ്മാനമായി പത്ത് ലക്ഷം രൂപയും ഭാഗ്യവാന് ലഭിക്കും. ഒരു ലക്ഷം രൂപയുടെ മൂന്നാം സമ്മാനം 12 പേരുടെ കൈകളിലേക്കാണ് എത്തുക. എല്ലാ വ്യാഴാഴ്ചകളിലുമാണ് കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ്. ടിക്കറ്റിന് 40 രൂപയാണ് വില.ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net, http://www.keralalotteries.com എന്നിവയിലും ഫലം […]












