Entertainment

ജീവിതത്തിന്റെ ദുരിതക്കയത്തിൽ നടി ബീന കുമ്പളങ്ങി

റ്റപ്പെടലിനും രോ​​ഗാവസ്ഥയ്ക്കും പുറമെ ഉറ്റവരുടെ അവ​ഗ​ണന കൂടിയായതോടെ ജീവിതത്തിന്റെ ദുരിത കയത്തിലാണ് നടി ബീന കുമ്പളങ്ങി. സഹോദരിയും ഭർത്താവും ചേർന്നുള്ള മാനസിക പീഢനം അതിരുകടന്നതോടെ ചലച്ചിത്ര സംഘടനയായ അമ്മ നിർമ്മിച്ചു നൽകിയ വീട്ടിലും താമസിക്കാനാവാത്ത അവസ്ഥയിലാണ്. ഇതോടെ അടൂർ മഹാത്മ ജനസേവന കേന്ദ്രം ബീനയെ ഏറ്റെടുത്തു. കള്ളൻ പവിത്രനിലെ ദമയന്തിയിൽ തുടങ്ങി, പിന്നീട് കല്യാണ രാമൻ, പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തു തുടങ്ങി ബീന കുമ്പളങ്ങിയെ മലയാളി മനസുകളിൽ അടയാളപ്പെടുത്തിയ ചലച്ചിത്രങ്ങളേറെയാണ്. മലയാളിയെ ചിരിപ്പച്ച ആ കഥാപാത്രം […]

Football Sports

അൽവാരസിന് ഇരട്ട ഗോൾ; ഫിഫ ക്ലബ് ലോകകപ്പ് കിരീടം മാഞ്ചസ്റ്റർ സിറ്റിക്ക്

ഫിഫ ക്ലബ് ലോകകപ്പ് കിരീടം മാഞ്ചസ്റ്റർ സിറ്റിക്ക്. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബ്രസീലിയൻ ടീമായ ഫ്ലുമിനെൻസിനെ തകർത്തത്. അർജന്റീനിയൻ താരം അൽവാരസ് തുടങ്ങിവെച്ച ഗോൾ വേട്ടയിലൂടെയാണ് ക്ലബ് ലോകകപ്പ് കിരീടം വീണ്ടുമൊരിക്കൽ കൂടി മാഞ്ചസ്റ്റർ സിറ്റി ഉയർത്തിയത്. ക്ലബ് ലോകകപ്പിന്റെ ഫൈനൽ ചരിത്രത്തിലെ ഏറ്റവും വേ​ഗമേറിയ ​ഗോളാണ് അൽവാരസ് നേടിയത്. ജിദ്ദ കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റി സ്‌റ്റേഡിയത്തിൽ നടന്ന ഫൈനലിന്റെ ആദ്യ മിനിറ്റിൽ തന്നെ ബ്രസീലിയൻ ടീമായ ഫ്ലുമിനെൻസ് എഫ്.സിക്കെതിരെ സിറ്റി ഗോൾ നേടി. ജൂലിയൻ […]

India Kerala

കേരളത്തിലെ കൊവിഡ് കേസുകളുടെ വർധന; അതിർത്തിയിൽ നിയന്ത്രണം ശക്തമാക്കി കർണാടക

കേരളത്തിലെ കൊവിഡ് കേസുകളുടെ വർധന കണക്കിലെടുത്ത് അതിർത്തിയിൽ നിയന്ത്രണം ശക്തമാക്കി കർണാടക. കേരള – കർണാടക അതിർത്തികളിൽ കർശന പരിശോധന നടത്തും. രോഗലക്ഷണമുള്ളവർക്ക് സംസ്ഥാനത്തേക്ക് പ്രവേശനമില്ല. 24 മണിക്കൂറും പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെ നിയോഗിച്ചു. ബസ് യാത്രക്കാർ ഉൾപ്പെടെയുള്ളവരെ പരിശോധിക്കും. ആശങ്കയൊഴിയുംവരെ പരിശോധന ഉണ്ടാകുമെന്ന് കർണാടക ആരോഗ്യ വകുപ്പ് വ്യക്തമാക്കി. അതേസമയം, ക്രിസ്മസിനും പുതുവത്സരാഘോഷങ്ങള്‍ക്കും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കൊവിഡ് ടെക്‌നിക്കല്‍ അഡൈ്വസറി കമ്മിറ്റി യോഗത്തിലെ തീരുമാനം. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമെന്ന […]

India Kerala

കാട്ടുപന്നി ശല്യത്താൽ കൃഷിയിടത്തിന് ചുറ്റും കെട്ടിയ കമ്പിവേലി സാമൂഹിക വിരുദ്ധർ തകർത്തു

കാട്ടുപന്നികളുടെ ശല്യം സഹിക്കവയ്യാതെ കൃഷിയിടത്തിന് ചുറ്റും കമ്പിവേലി കെട്ടിയപ്പോൾ പാലോളി അഖിൽ അറിഞ്ഞിരുന്നില്ല മനുഷ്യർക്കാണ് പന്നികളേക്കാൾ ക്രൂരതയെന്ന്. കോഴിക്കോട്-വെള്ളനൂരിലെ വിരിപ്പിൽ പാടത്തെ കമ്പിവേലികളാണ് സാമൂഹിക വിരുദ്ധർ വ്യാപകമായി നശിപ്പിച്ചത്. സംഭവത്തിൽ അഖിൽ പൊലീസിൽ പരാതി നൽകി. പാലോളി അഖിലിനും ഭാര്യ അമൃതക്കുമാണ് ദുരനുഭവം. വിരിപ്പിൽ പാടത്തെ സ്വന്തമായുള്ള 35 സെൻറ് വയലിനു ചുറ്റും ഒരാഴ്ച മുമ്പാണ് കമ്പിവേലി കെട്ടിയത്. വയലിലെ കപ്പയും പച്ചക്കറികളും കാട്ടുപന്നികൾ കൂട്ടമായെത്തി നശിപ്പിക്കുന്നത് പതിവ് സംഭവമായതോടെ ശല്യം ചെറുക്കാനാണ് വലിയ ചെലവ് വരുന്ന […]

India Kerala

കല്ലുമ്മക്കായ കൃഷി ഉപേക്ഷിക്കാനൊരുങ്ങി കവ്വായി കായലിലെ കർഷകർ

അക്വാ കൾച്ചർ സൊസൈറ്റി വഴിയുള്ള വിത്ത് വിതരണം താളം തെറ്റിയതോടെ കാസർഗോഡ് കവ്വായി കായലിലെ കർഷകർ കടുത്ത പ്രതിസന്ധിയിൽ. ഇടനിലക്കാർ വിത്ത് വിതരണത്തിൽ ചൂഷണം നടത്തുവെന്നാണ് കർഷകരുടെ പരാതി. ഇതോടെ നിരവധി കർഷകരാണ് ഈ വർഷം കല്ലുമ്മക്കായ കൃഷി ഉപേക്ഷിക്കാൻ ഒരുങ്ങുന്നത് കുടുംബശ്രീ കൂട്ടായ്മകൾ ഉൾപ്പടെ രണ്ടായിരത്തിലധികം കർഷകരാണ് കവ്വായി കായലിൽ കല്ലുമ്മക്കായ കൃഷി ചെയ്യുന്നത്. ബാങ്കിൽ നിന്ന് വായ്‌പയെടുത്ത് വിത്ത് വാങ്ങി കൃഷി ചെയ്യുന്നവരാണ് ഏറെയും. ഇടനിലക്കാരുടെ ചൂഷണം തടയുന്നതിന് വേണ്ടി ഈ തവണ സൊസൈറ്റി […]

World

‘ഗസ്സയിൽ കൂടുതൽ മാനുഷിക സഹായമെത്തിക്കണം’; പ്രമേയം പാസാക്കി യുഎൻ രക്ഷാസമിതി

ഗസ്സയിൽ കൂടുതൽ മാനുഷിക സഹായമെത്തിക്കണം എന്ന പ്രമേയം പാസാക്കി യുഎൻ രക്ഷാസമിതി. 13 അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. യുഎസും റഷ്യയും വിട്ടു നിന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം ഗസയിൽ 390 പലസ്തീനികൾ കൊല്ലപ്പെട്ടുവെന്നും 734 പേർക്ക് പരുക്കേറ്റുവെന്നും ഗസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.യു.എൻ രക്ഷാസമിതിയിൽ വികാരനിർഭരമായ പ്രസംഗമാണ് പലസ്തീനിയൻ അംബാസിഡർ നടത്തിയത്. ഡോക്ടറാകാൻ ആഗ്രഹിച്ച് ഒടുവിൽ കൊല്ലപ്പെട്ട പലസ്തീനിയൻ പെൺകുട്ടിയുടെ കഥ റിയാദ് മൻസൂർ പറഞ്ഞു തീർത്തത് വിതുമ്പലോടെയായിരുന്നു. അദ്ദേഹത്തിന് പിന്നിലുള്ള രണ്ട് […]

Cricket Sports

ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യൻ വനിതകൾ മികച്ച സ്‌കോറിലേക്ക്; 157 റണ്‍സ് ലീഡ്

ഓസ്ട്രേലിയൻ വനിതകൾക്കെതിരായ ഏക ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 376 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 157 റണ്‍സ് ലീഡാണ് ടീം നേടിയത്. 3 വിക്കറ്റുകൾ അവശേഷിക്കുന്ന സാഹചര്യത്തിൽ 450 ന് മുകളിൽ ഒരു സ്കോർ കണ്ടെത്തി മൂന്നാം ദിവസം പൂർണമായും ഓസ്ട്രേലിയയെ വീഴ്ത്താനാണ് ഇന്ത്യയുടെ ശ്രമം. രണ്ടാം ദിവസവും ഇന്ത്യ ആധിപത്യം ആവർത്തിക്കുന്നതാണ് കണ്ടത്. സ്മൃതി മന്ദന രണ്ടാം ദിവസത്തിലെ ആദ്യ സെഷനിലും മികവ് പുലർത്തി. മത്സരത്തിൽ […]

India Kerala

‘എനിക്ക് മാത്രമായി ഒരു സഹായവും വേണ്ട, എല്ലാവർക്കും പെൻഷൻ ലഭിക്കണം’; മറിയക്കുട്ടി

കോടതിയിൽ നിന്നും നീതി പ്രതീക്ഷിക്കുന്നുവെന്ന് മറിയക്കുട്ടി. തനിക്ക് മാത്രമായി ഒരു സഹായവും വേണ്ടെന്നും എല്ലാവർക്കും പെൻഷൻ ലഭിക്കണമെന്നും മറിയക്കുട്ടി പറഞ്ഞു. അതിനായുള്ള കോടതി ഇടപെടലാണ് ആഗ്രഹിക്കുന്നത്. തന്നെക്കാൾ ദുരിതമനുഭവിക്കുന്ന നിരവധി പേരുണ്ട്. കോടതിയിൽ സർക്കാർ ഇന്ന് തന്നെ അപമാനിച്ചു. സർക്കാർ അനുകൂലമായി നിലപാട് എടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അതേസമയം പെൻഷൻ മുടങ്ങിയതിനെതിരായ മറിയക്കുട്ടിയുടെ ഹർജി രാഷ്ട്രീയ പ്രേരിതമെന്ന് സർക്കാർ ഹൈക്കോടതിയിൽ ആവര്‍ത്തിച്ചു. ഹർജിക്കാരിയെ അപഹസിച്ച സർക്കാർ നിലപാട് ഞെട്ടിച്ചെന്ന് കോടതി പറഞ്ഞു. ഹർജിയിൽ സർക്കാരും കോടതിയും തമ്മിൽ രൂക്ഷമായ […]

India Kerala

‘കരിയറിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ സഞ്ജുവിന് സാധിക്കട്ടെ’; മുഖ്യമന്ത്രി

ദക്ഷിണാഫ്രിക്കയ്ക്കെതിരെ സെഞ്ച്വറി നേടിയ മലയാളി താരം സഞ്ജു സാംസണെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യമായാണ് ഒരു മലയാളി താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി സെഞ്ച്വറി നേടുന്നത്. കേരളത്തിനാകെ അഭിമാനം പകരുന്ന നേട്ടമാണിത്. കരിയറിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ സഞ്ജുവിന് സാധിക്കട്ടെയെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ‘രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ കന്നി സെഞ്ച്വറി നേടി രാജ്യത്തിന് വേണ്ടി മിന്നുന്ന പ്രകടനം കാഴ്ച വെച്ച സഞ്ജു സാംസണ് അഭിനന്ദനങ്ങൾ. ആദ്യമായാണ് ഒരു മലയാളി താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ […]

India Kerala

നവകേരള സദസിലെ ജനകീയ നിർദേശങ്ങൾ സർക്കാർ നയരൂപീകരണത്തിന് സഹായകമാകും: മുഖ്യമന്ത്രി

നവകേരള സദസിലെ പ്രഭാത യോഗങ്ങളിൽ ലഭിക്കുന്ന ജനകീയ നിർദേശങ്ങൾ സർക്കാരിന്റെ നയരൂപീകരണത്തിനു സഹായകമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന്റെ ഭാഗമായി കാട്ടാക്കട തൂങ്ങാംപാറ കാളിദാസ കൺവൻഷൻ സെന്ററിൽ നടന്ന പ്രഭാത യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നെയ്യാറ്റിൻകര, കാട്ടാക്കട, പാറശാല, അരുവിക്കര മണ്ഡലങ്ങളിൽ നിന്നുള്ളവരെ പങ്കെടുപ്പിച്ചാണ് പ്രഭാത സദസ് സംഘടിപ്പിച്ചത്. കേരളം ഇന്ന് നേരിടുന്ന പ്രശ്നങ്ങളെ ജനസമക്ഷം അവതരിപ്പിക്കുന്നതിനാണ് നവകേരള സദസ് എന്ന ആശയം സർക്കാർ മുന്നോട്ടുവച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ എല്ലാ മേഖലകളിലുമുള്ള ഒട്ടേറെ പേർ […]