രാജ്യത്ത് കഞ്ചാവ് ഉപയോഗിച്ചതിനുള്ള ശിക്ഷയിൽ നിന്ന് പൗരന്മാർക്ക് ഇളവ് നൽകുന്നുവെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. കഞ്ചാവ് കേസിൽ ഇതുവരേക്കും അറസ്റ്റുചെയ്യപ്പെടുകയോ വിചാരണ ചെയ്യപ്പെടുകയോ ചെയ്തിട്ടില്ലാത്തവർ ഉൾപ്പെടെ മുഴുവൻ പൗരന്മാർക്കും ഭരണകൂടം മാപ്പ് നൽകുന്നുവെന്ന് ബൈഡൻ പ്രഖ്യാപിച്ചു. എല്ലാ യുഎസ് പൗരന്മാർക്കും സ്വകാര്യ ഉപയോഗത്തിനായി കഞ്ചാവ് കൈവശം വച്ചിരിക്കുന്ന നിയമാനുസൃത സ്ഥിര താമസക്കാർക്കും സമാനമായ ഫെഡറൽ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവർക്കും ഇളവ് ബാധകമാണ്. ഫെഡറൽ നിയമപ്രകാരം നിയമവിരുദ്ധമായ മയക്കുമരുന്ന് വിൽപ്പന നടത്തിയവർക്കും വാഹനമോടിക്കുമ്പോൾ കഞ്ചാവ് ഉപയോഗിച്ചവർക്കും ബാധകമല്ല. ക്രിസ്മസ് […]
Author: Tomy Thondamkuzhy
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം; സിറിയക് ജോസഫിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പരാതി
ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പരാതി. ഉന്നത പദവിയിലിരിക്കെ വരവില്‍ കവിഞ്ഞ സ്വത്ത് സാമ്പാദിച്ചെന്നാണ് ആരോപണം. പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയത്. സുപ്രീംകോടതി ജഡ്ജിയായി വിരമിച്ച ജസ്റ്റിക് സിറിയക് ജോസഫിനെതിരെയാണ് സൂപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് പരാതി നല്‍കിയത്. സിറിയക് തോമസ് ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായിരുന്ന സമയത്തും കേരള ഹൈകോടതിയിലും ഡല്‍ഹി ഹൈകോടതിയിലും ജഡ്ജിയായിരുന്ന സമയത്തും ജഡ്ജ് പദവി ദുരുപയോഗം ചെയ്ത് വരവില്‍ കവിഞ്ഞ […]
വിനീത വി.ജിക്ക് എതിരായ കേസ് പിൻവലിക്കണം, വളരെ മോശമായ നടപടിയാണ് സർക്കാരിന്റേത്; ശശി തരൂർ
24 റിപ്പോർട്ടർ വിനീത വി.ജിയ്ക്ക് എതിരായ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എം.പി ശശി തരൂർ രംഗത്ത്.വളരെ മോശമായ നടപടിയാണ് ഇതടുപക്ഷ സർക്കാരിന്റേതെന്നും കേസ് പിൻവലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തക വിനീത വി ജിക്കെതിരായ കേസിനെ ന്യായീകരിച്ച് വനിത കമ്മീഷൻ രംഗത്തെത്തി. മാധ്യമ പ്രവർത്തകയുടെ പ്രവർത്തനത്തിൽ എന്തെങ്കിലും കുറ്റകൃത്യമുണ്ടെങ്കിൽ പൊലീസ് പരിശോധിക്കേണ്ടതുണ്ടെന്ന് വനിത കമ്മിഷൻ അധ്യക്ഷ പി. സതീദേവി പ്രതികരിച്ചു. മാധ്യമ പ്രവർത്തകയുടെ സ്വതന്ത്രമായ ജോലിക്ക് തടസമുണ്ടായതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. വനിത കമ്മിഷന് പരാതി ലഭിച്ചിട്ടില്ലെന്നും പരാതി കിട്ടിയാൽ […]
വിസ്മയം തീർക്കാൻ വാലിബൻ; ആവേശം തീർത്ത് മലൈക്കോട്ടൈ വാലിബന്റെ പുതിയ പോസ്റ്റർ
മോഹൻലാൽ ചിത്രത്തിന്റെ വലിയ ഒരു വിജയം കാത്തിരിക്കുന്ന ആരാധകർക്ക് മുന്നിലേക്ക് എത്തിയ നേര് സിനിമ വലിയ ആശ്വാസം സമ്മാനിക്കുമ്പോൾ മലൈക്കോട്ടൈ വാലിബനായുള്ള ആകാംക്ഷ ഉയരങ്ങളിലാണ്. ഇപ്പോൾ മലൈക്കോട്ടൈ വാലിബൻ സിനിമയുടെ പുതിയൊരു പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്. അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്റെ ടീസറും ഗാനവുമെല്ലാം വലിയ രീതിയിൽ വൈറലായിരുന്നു.(Mohanlal-Lijo Jose Pellissery Malaikkottai Vaaliban movie new poster) ഏറെ സസ്‌പെൻസ് നിറക്കുന്ന ചിത്രമായിരിക്കും മലൈക്കോട്ടൈ വാലിബൻ എന്നുറപ്പിക്കുന്ന പോസ്റ്റർ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ജടാധാരികളായ ഒരുകൂട്ടം സന്യാസിമാരുടെ നടുവിൽ […]
ഓസ്കർ ചുരുക്കപ്പെട്ടികയിൽ നിന്ന് ‘2018’ പുറത്ത്
ഓസ്കർ ചുരുക്കപ്പെട്ടികയിൽ നിന്ന് മലയാള സിനിമ ‘2018’ പുറത്ത്. മികച്ച രാജ്യാന്തര ചിത്രം വിഭാഗത്തിലെ നാമനിർദ്ദേശത്തിനായി മത്സരിച്ച 2018 രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ല. 85 ലധികം രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളിൽ നിന്ന് 15 സിനിമകളാണ് രണ്ടാം ഘട്ടത്തിലേക്ക് യോഗ്യത നേടിയത്. ക്രിസ്റ്റഫർ നോളൻ ചിത്രം ഓപ്പൻഹൈമർ വിഷ്വൽ എഫക്ട്സ് വിഭാഗത്തിൽ നിന്നും പുറത്തായി. ജൂഡ് അന്താണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് 2018. 2018ലെ മഹാപ്രളയം തിരശീലയിലെത്തിച്ച സിനിമ അഖിൽ പി ധർമജനും ജൂഡും ചേർന്നാണ് എഴുതിയത്. […]
ഒരേ ഒരു മെസി; ഈവർഷം ഇന്റർനെറ്റിലൂടെ ഏറ്റവുമധികം കണ്ട ഫുട്‌ബോൾ താരം
ഈവർഷം ലേകം ഏറ്റവുമധികം തിരഞ്ഞ ഫുട്‌ബോൾ താരമായി ലയണൽ മെസി. റെഫ് സ്റ്റാറ്റ്‌സ് പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ലോകകപ്പ് കിരീടം നേടിയതും ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി.യിൽനിന്ന് ഇന്റർ മയാമിയിലേക്കുള്ള കളം മാറ്റവും മെസിയെ കൂടുതൽ തിരയാൻ കാരണമായി.(Lionel Messi the most viewed players on the internet) യു.എസിലും ഏറ്റവുമധികം ആളുകൾ ഇന്റർനെറ്റിലൂടെ കണ്ടത് മെസിയെയാണ്. യു.എസിലെ 50 സംസ്ഥാനങ്ങളിലും മെസി ഒന്നാമതാണ്. തുർക്കി, കാനഡ, ബെൽജിയം, ചൈന, ജർമനി, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, അർജന്റീന, […]
ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര; മിന്നു മണി ഇന്ത്യന്‍ ടീമില്‍
ഓസ്‌ട്രേലിയക്കെതിരായ 16 അംഗ ടി20 സ്‌ക്വാഡിൽ ഇടംനേടി മലയാളി താരം മിന്നു മണി. ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരായ പരമ്പരയിലെ ഏക ടെസ്റ്റ് മത്സരം എട്ടു വിക്കറ്റിന് വിജയിച്ചതിനു പിന്നാലെയാണ് ടി 20 പരമ്പരയ്ക്കുള്ള ടീമിനെ ഇന്ന് പ്രഖ്യാപിച്ചത്. ജനുവരി അഞ്ചു മുതൽ ആരംഭിക്കുന്ന പരമ്പരയ്‌ക്കുള്ള 16 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്.(Minnu Mani in Indian T20 Squad) 5,7,9 തീയതികളിൽ മുംബൈ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഡിസംബര്‍ 28, 30, ജനുവരി രണ്ട് […]
ജൂത എഴുത്തുകാരുടെ പുസ്തകങ്ങള്‍ സ്‌കൂള്‍ ലൈബ്രറികളില്‍ നിന്ന് പിന്‍വലിപ്പിച്ച് അമേരിക്കയിലെ ക്രിസ്ത്യന്‍ വലതുപക്ഷം; ലൈംഗിക അതിപ്രസരം എന്ന് ആരോപണം
ഹോളോകോസ്റ്റ് അനുഭവങ്ങള്‍ അടക്കം പ്രമേയമാക്കിയ ജൂത എഴുത്തുകാരുടെ പുസ്തകങ്ങള്‍ സ്‌കൂള്‍ ലൈബ്രറികളില്‍ നിന്ന് പിന്‍വലിപ്പിച്ച് അമേരിക്കയിലെ ക്രിസ്ത്യന്‍ വലതുപക്ഷം. പുസ്തകങ്ങളില്‍ ലൈംഗികതയുടെ അതിപ്രസരമുണ്ടെന്ന് കാണിച്ചാണ് നടപടി. ലൈംഗികതയെ സംബന്ധിച്ച നിയമങ്ങള്‍ സംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഫ്‌ളോറിഡയിലെ ഓറഞ്ച് കൗണ്ടി സ്‌കൂള്‍ ജില്ലയിലെ ലൈബ്രറികളില്‍ നിന്ന് 700ലധികം പുസ്തകങ്ങളാണ് നീക്കം ചെയ്യപ്പെട്ടത്. ക്ലാസിക്, ഓര്‍മക്കുറിപ്പുകള്‍, ആത്മകഥ, ചരിത്രനോവല്‍, സമകാലീനനോവല്‍ മുതലായ വിഭാഗങ്ങളില്‍ നിന്നെല്ലാമാണ് ജൂത എഴുത്തുകാരുടെ പുസ്തകങ്ങള്‍ നീക്കം ചെയ്യപ്പെട്ടിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. (Florida district […]
കൊക്കെയ്ന്‍ ഉപയോഗം നിയമവിധേയമാക്കാന്‍ ഒരുങ്ങി സ്വിറ്റ്‌സര്‍ലന്‍ഡ്
മയക്കുമരുന്നായ കൊക്കെയ്ന്‍ ഉപയോഗം നിയമവിധേയമാക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. വിനോദ ആവശ്യങ്ങള്‍ക്കായി കൊക്കെയ്ന്‍ നിയമവിധേയമാക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് തലസ്ഥാനമായ ബേണില്‍ ആലോചനകള്‍ നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. (Swiss capital Bern considers legal cocaine project) ദേശീയ നിയമത്തിലുള്‍പ്പെടെ മാറ്റം വരുത്തിയാകും സ്വിറ്റ്‌സര്‍ലന്‍ഡ് കൊക്കെയ്ന്‍ നിയമവിധേയമാക്കുക. എന്നിരിക്കിലും പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകള്‍ സര്‍ക്കാരിന് മറികടക്കേണ്ടിവരും. ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ആവശ്യമില്ലാതെ തന്നെ കൊക്കെയ്ന്‍ നിയമവിധേയമായിത്തന്നെ വില്‍ക്കാനും വാങ്ങാനും സാധിക്കുന്ന തരത്തിലാകും നിയമനിര്‍മാണം നടക്കുകയെന്ന് റോയിട്ടേഴ്‌സ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സമ്പൂര്‍ണമയക്കുമരുന്ന് നിരോധനം […]
ലേ ലഡാക്കിൽ ഭൂചലനം; 4.5 തീവ്രത രേഖപ്പെടുത്തി
ലേ ലഡാക്കിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നു പുലർച്ചെ 4.33ഓടെയാണു സംഭവം. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂനിരപ്പില്‍നിന്ന് അഞ്ചു കി.മീറ്റർ താഴെയാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷനൽ സെന്റർ ഫോർ സീസ്‌മോളജി(എൻ.സി.എസ്) അറിയിച്ചു. ജമ്മു കശ്മീരിലെ അയൽപ്രദേശമായ കിഷ്ത്വാറിലും 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി എൻ.സി.എസ് അറിയിച്ചു. പുലർച്ചെ 1.13ഓടെയാണ് ഇവിടെ പ്രകമ്പനമുണ്ടായത്.












