ഭാരത് അരിക്കുള്ള കേരളത്തിന്റെ ബദൽ ശബരി കെ റൈസ് ഉടൻ എത്തുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ. തയ്യാറെടുപ്പുകൾ വേഗത്തിൽ പൂർത്തിയാക്കുന്നു. സപ്ലൈകോ ഔട്ട്ലെറ്റുകളിൽ നിന്ന് ഏത് കാർഡ് ഉടമയ്ക്കും 10 കിലോ അരി വാങ്ങാം. ഭാരത് റൈസിനേക്കാൾ ഗുണമേന്മയുള്ള അരിയായിരിക്കും ശബരി കെ റൈസ് എന്നും മന്ത്രി അറിയിച്ചു. കേന്ദ്ര സർക്കാർ റേഷൻ കടകളിലൂടെ കൊടുക്കുന്ന അരിയാണ് 29 രൂപ നിരക്കിൽ ഭാരത് അരി ആയി നൽകുന്നത് എന്ന് മന്ത്രി ആരോപിച്ചു. ഭാരത് അരി സിവിൽ […]
Author: Tomy Thondamkuzhy
സമരാഗ്നി വേദിയിലെ ദേശീയഗാന വിവാദം; വിമർശിച്ച് യൂത്ത് കോൺഗ്രസ് നേതാവ്
കോൺഗ്രസിന്റെ സമരാഗ്നി വേദിയിലെ ദേശീയഗാന വിവാദത്തിൽ നേതാക്കളെ വിമർശിച്ച് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സ്റ്റേജും മൈക്കും പൊതുജനം വലിയ സംഭവമാക്കുന്നില്ലെന്ന തിരിച്ചറിവ് നേതാക്കൾക്ക് വേണം. നേതാക്കളുടെ ജാഗ്രത ക്കുറവിന് നൽകേണ്ടി വരുന്നത് കനത്ത വില. എന്റെ തല എന്റെ ഫിഗർ കാലമൊക്കെ കാറ്റിൽ പറന്നു പോയിട്ടുണ്ട്. കഴിവുള്ളവരെ ഒരു കുറ്റിയിലും തളച്ചിടാൻ കഴിയില്ല. അല്ലാത്തവർ സ്റ്റേജിൽ താമസമാക്കിയും മൈക്കിന് മുന്നിൽ കിടന്നുറങ്ങിയും അഭ്യാസം തുടരുമെന്നും ഹാരിസ് മുദൂർ തൻ്റെ ഫേസ്ബുക്ക് പേജിൽ […]
ടെസ്റ്റ് മത്സരങ്ങളിൽ ശ്രദ്ധ കൊടുത്ത് ബിസിസിഐ; വനിതകളുടെ ത്രിദിന ടൂർണമെൻ്റ് ഈ മാസം അവസാനം ആരംഭിക്കും
വനിതകളുടെ ത്രിദിന ക്രിക്കറ്റ് ടൂർണമെൻ്റ് ഈ മാസം അവസാനം ആരംഭിക്കും. ഈ മാസം 29 മുതൽ പൂനെയിലാണ് ടൂർണമെൻ്റ് ആരംഭിക്കുക. രാജ്യാന്തര തലത്തിൽ ടെസ്റ്റ് മത്സരങ്ങളിൽ ശ്രദ്ധ കൊടുക്കാനുള്ള തീരുമാനത്തിൻ്റെ ഭാഗമായാണ് നീക്കം. സമീപകാലത്ത് ഇംഗ്ലണ്ട്, ഓസ്ട്രേലിയ ടീമുകൾക്കെതിരെ ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യ മികച്ച പ്രകടനം നടത്തിയിരുന്നു. ഈസ്റ്റ്, വെസ്റ്റ്, നോർത്ത്, സെൻട്രൽ, നോർത്തീസ്റ്റ്, സൗത്ത് എന്നീ അഞ്ച് സോണുകളെ പ്രതിനിധീകരിച്ചുള്ള ടീമുകളാവും ടൂർണമെൻ്റിൽ ഏറ്റുമുട്ടുക. ആകെ അഞ്ച് മത്സരങ്ങൾ. രണ്ട് ക്വാർട്ടർ ഫൈനലുകൾ, രണ്ട് സെമിഫൈനലുകൾ, […]
കാര്യവട്ടം ക്യാമ്പസിൽ കണ്ടെത്തിയ അസ്ഥികൂടം തലശ്ശേരി സ്വദേശിയുടേതെന്ന് സംശയം
കാര്യവട്ടം സർവ്വകലാശാല ക്യാമ്പസിലെ വാട്ടർ ടാങ്കിനുള്ളിൽ കണ്ടെത്തിയ അസ്ഥികൂടം തലശേരി സ്വദേശിയുടേതാണോയെന്ന് സംശയത്തിലാണ് പോലീസ്. സമീപത്ത് ലഭിച്ച ഡ്രൈവിംഗ് ലൈസൻസിന്റെ ഉടമയെ ചുറ്റിപ്പറ്റിയാണ് നിലവിൽ അന്വേഷണം. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉടമയുടെ ചെന്നൈയിലുള്ള ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയേക്കും. 2017 മുതൽ ഇയാളെ കാണാനില്ലെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് കുടുംബം.അടുത്ത ദിവസങ്ങളിൽ യുവാവിന്റെ മാതാപിതാക്കൾ തിരുവനന്തപുരത്തെത്തി അന്വേഷണവുമായി സഹകരിക്കും. അതേസമയം ലഭിച്ച അസ്ഥി കഷണങ്ങളുടെ വിശദ പരിശോധന നടത്തിയാലേ സംഭവത്തിൽ കൂടുതൽ വ്യക്തത വരുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ക്യാമ്പസിലെ […]
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. സ്ഥാനാർത്ഥി പട്ടികയ്ക്ക് അംഗീകാരം നൽകാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി – പാർലമെന്ററി ബോർഡ് യോഗങ്ങൾ ഇന്നലെ രാത്രി ചേർന്നു. 125 ഓളം സ്ഥാനാർത്ഥികളുടെ പേരുകളാണ് ആദ്യപട്ടികയിൽ ഉള്ളത് എന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജനാഥ് സിംഗ്, മധ്യപ്രദേശ് മുൻമുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ തുടങ്ങിയവരുടെ പേരുകൾ ആദ്യപടികയിൽ ഉണ്ടാകും. ഒപ്പം സിനിമ ക്രിക്കറ്റ് മേഖലയിൽ നിന്നുള്ള ചില പേരുകളും […]
80 ലക്ഷം ആരുനേടി? അറിയാം കാരുണ്യ പ്ലസ് ഭാഗ്യക്കുറി സമ്പൂര്‍ണഫലം
സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഫലങ്ങള്‍ പുറത്ത്. 80 ലക്ഷം രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. ടി കെ ദിനേശ് എന്ന ഏജന്റ് അടിമാടിയില്‍ വിറ്റ PU 299699 നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. പത്ത് ലക്ഷം രൂപയാണ് ടിക്കറ്റിന്റെ രണ്ടാം സമ്മാനം. വിജയന്‍ വി വി എന്ന ഏജന്റ് വഴി വിറ്റ PT 522760 നമ്പരിലുള്ള ടിക്കറ്റാണ് പത്ത് ലക്ഷം രൂപ നേടിയത്. കാരുണ്യ പ്ലസ് ലോട്ടറി സമ്പൂര്‍ണഫലം ഇങ്ങനെ: 3rd […]
ലോകായുക്ത നിയമ ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു; മൂന്നു ബില്ലുകള്‍ രാഷ്ട്രപതി തടഞ്ഞുവെച്ചെന്ന് രാജ് ഭവന്‍
ലോകായുക്ത നിയമ ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. രാഷ്ട്രപതി അനുമതി നല്‍കിയതിന് പിന്നാലെയാണ് നടപടി. മൂന്നു സര്‍വകലാശാല നിയമഭേദഗതി ബില്ലുകള്‍ രാഷ്ട്രപതി തടഞ്ഞുവെച്ചെന്ന് രാജ്ഭവന്‍ അറിയിച്ചു. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റുന്ന ബില്ലിന് അംഗീകാരമില്ല. സാങ്കേതി സര്‍വകലാശാല ഭേദഗതിയുമാടയി ബന്ധപ്പെട്ട അപലേറ്റ് ട്രൈബ്യൂണല്‍ ബില്‍, വിസി നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്ന ബില്ലിനും അനുമതിയില്ല. രാഷ്ട്രപതി അംഗീകാരം നല്‍കിയത് ലോകായുക്ത നിയമ ഭേദഗതി ബില്ലിന് മാത്രമാണെന്ന് രാജ്ഭവന്‍ വ്യക്തമാക്കി. […]
ഗ്യാന്‍വാപി മസ്ജിദില്‍ പൂജക്ക് അനുമതി നല്‍കിയ ജഡ്ജിയെ ലോക്പാലായി നിയമിച്ചു
ഗ്യാന്‍വാപി മസ്ജിദില്‍ പൂജക്ക് അനുമതി നല്‍കിയ ജഡ്ജി എ.കെ. വിശ്വേശ്വയെ ലോക്പാലായി നിയമിച്ചു. വാരാണസി ജില്ലാ കോടതി ജഡ്ജിയായി വിരമിക്കുന്ന ദിവസമായിരുന്നു പള്ളിയുടെ നിലവറയില്‍ എ.കെ വിശ്വേശ പൂജക്ക് അനുമതി നല്‍കിയത്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. ലഖ്നൗവിലെ ഡോ. ശകുന്തള മിശ്ര നാഷണല്‍ റീഹാബിലിറ്റേഷന്‍ യൂണിവേഴ്സിറ്റിയിലാണ് നിയമനം. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചെയര്‍മാനായ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സര്‍വകലാശാലയിലാണ് ജഡ്ജി എ.കെ വിശ്വേശ്വയുടെ പുതിയ നിയമനം. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. […]
പഴയ വാട്സ്ആപ്പ് ചാറ്റ് തീയതി വെച്ച് തിരഞ്ഞ് കണ്ടെത്താം; പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റ
വാട്സ്ആപ്പിൽ പഴയ ചാറ്റുകൾ കണ്ടെത്താൻ പുതിയ രീതി അവതരിപ്പിച്ച് മെറ്റ. ഒരു സന്ദേശം തിരയനായി ഇനി തീയതി മാത്രം നൽകിയാൽ മതിയാകും. ആൻഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കൾക്ക് നിലവിൽ ഈ അപ്‌ഡേറ്റ് ലഭിക്കുന്നുണ്ട്. വർഷങ്ങളായി ഒരേ ഫോണിൽ തന്നെ വാട്‌സാപ്പ് ഉപയോഗിക്കുന്നവർക്ക് പഴയ ചാറ്റുകൾ കണ്ടുപിടിക്കാൻ ഇത് സഹായകമാവും. നേരത്തെ ചാറ്റ് ചെയ്ത മെസേജിലെ ഏതെലും വാക്കുകൾ ഉപയോഗിച്ചായിരുന്നു ചാറ്റ് തിരഞ്ഞിരുന്നെങ്കിൽ ഇനി മുതൽ തീയതി ഉപയോഗിച്ചും കണ്ടെത്താൻ കഴിയും. ഇങ്ങനെ ചാറ്റ് കണ്ടെത്തുന്നതിനായി ചാറ്റ് കണ്ടെത്തേണ്ട അക്കൗണ്ടോ […]
FIRന്റെ അടിസ്ഥാനത്തിൽ മാത്രം ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യരുത്; ഗതാഗത കമ്മീഷണറുടെ സർക്കുലർ
പൊലീസ് എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ മാത്രം ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യരുതെന്ന് ഗതാഗത കമ്മീഷണറുടെ സർക്കുലർ. എംവിഡി കേസ് അന്വേഷിച്ചിട്ട് വേണം നടപടിയെടുക്കാനെന്ന് എ.ഡി.ജി.പി.എസ് ശ്രീജിത്തിന്റെ നിർദേശം. സ്വഭാവിക നീതി ഉറപ്പാക്കുന്നതിനായാണ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിൽ മാറ്റം വരുത്തിയിരിക്കുന്നത്. വഹാനപകടങ്ങളിൽ പൊലീസ് തയ്യാറാക്കുന്ന എഫ്ഐആർ അടിസ്ഥാനമാക്കിയാണ് എംവിഡി നടപടിയെടുത്തിരുന്നത്. വാഹന ഉടമകൾക്ക് വേണ്ടത്ര സമയം കൊടുക്കുന്നില്ലേ എന്ന് ഹൈക്കോടതി പല കേസുകളിലും ചോദിച്ചിരുന്നു. ഇനി മുതൽ എംവിഡി ഉദ്യോഗസ്ഥർ കേസ് പ്രത്യേകം അന്വേഷിച്ച് തയ്യാറാക്കുന്ന റിപ്പോർട്ട് അടിസ്ഥാനമാക്കി വേണം […]












