Pravasi Switzerland

സ്വിറ്റ്സർലൻഡ് ,അപ്പെൻസെൽ നിവാസി ശ്രീ വർഗീസ് ഇഞ്ചപ്പറമ്പിലിന്റെ പ്രിയ മാതാവ് ശ്രീമതി മറിയാമ്മ പൈലി ഇഞ്ചപ്പറമ്പിൽ നിര്യാതയായി .

Dear All,It is with profound grief that we inform you of the passing of Mrs. Mariamma Paily, aged 97, the beloved mother of Varghese Inchiparambil. She peacefully departed this earthly life today, the 26th of March 2024, to be in the embrace of the Divine. The funeral service will be held tomorrow, the 27th of […]

Pravasi Switzerland

സൂറിച് ,എഗ്ഗ് നിവാസി ശ്രീ വിൽസൺ ചെട്ടിപറമ്പിലിന്റെ വത്സല മാതാവ് പരേതനായ സി.ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് നിര്യാതയായി.

നെയ്യശ്ശേരി ചെട്ടിപറമ്പിൽ പരേതനായ സി . സി.ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (82 വയസ്സ്) നിര്യാതയായി. സൂറിച് ,എഗ്ഗ് നിവാസി ശ്രീ വിൽസൺ ചെട്ടിപറമ്പിലിന്റെ മാതാവണ് പരേത സംസ്കാര ശുശ്രൂഷകൾ 20.03.2024 ബുധനാഴ്ച രാവിലെ ഒൻപതുമണിക്ക് വീട്ടിൽ ആരംഭിച്ച് നെയ്യശ്ശേരി സെന്റ് സെബാസ്ററ്യൻസ് പള്ളിയിൽ നടത്തപ്പെടുന്നതാണ്. മൃതശരീരം 19.03.2024 ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. പരേത ഉടുമ്പന്നൂർ കൊച്ചുപറമ്പിൽ കുടുംബാംഗം. മക്കൾ. :വിൽ‌സൺ ജോസഫ്(സൂറിച്ച്, സ്വിററ്സർലൻഡ്)അജേഷ് ജോസഫ് (കേംബ്രിഡ്ജ്,ന്യൂസിലാൻഡ്)മരുമക്കൾ. :ജെസ്സി വിൽ‌സൺ, കുന്നപ്പിള്ളിൽ (കരിമണ്ണൂർ), […]

Association Pravasi Switzerland

ബി ഫ്രെണ്ട്സ് സ്വിറ്റ്സർലാൻഡ് സ്വിസ്സിലെ കായിക പ്രേമികൾക്കായി ഒരുക്കുന്ന ബാഡ്മിന്റൻ ടൂർണമെന്റ് മാർച്ച് 23 ന് സൂറിച്ചിലെ വെറ്റ്‌സീകോണിൽ .

സ്വിറ്റ്സർലാൻഡിൽ മറ്റൊരു കായിക മാമാങ്കത്തിന് കേളിക്കൊട്ട് ഉയരുന്നു. സ്വിസ്സിലെ മലയാളി സംഘടനകളിൽ സാംസ്‌കാരിക രംഗത്തും കായിക രംഗത്തും സ്വിസ്സ് മലയാളികൾക്ക് എന്നും പ്രോത്സാഹനം നൽകി വരുന്ന ബി ഫ്രെണ്ട്സ് സ്വിറ്റ്സർലാൻഡ് സ്വിസ്സിലെ കായിക പ്രേമികൾക്കായി ഒരുക്കുന്ന ബാഡ്മിന്റൻ ടൂർണമെന്റ് മാർച്ച് 23 ന് സൂറിച്ചിലെ വെറ്റ്‌സീകോണിൽ . മാർച്ച് 23 ന് വെറ്റ്സിക്കോൺ ഷട്ടിൽ സോൺ ഹാളിൽ രാവിലെ 11 .30 ന് ടൂർണമെന്റ് മത്സരങ്ങൾക്ക് തുടക്കമാകും.സ്ത്രീ പുരുഷ വിഭാഗത്തിന്റെ ഡബിൾസ്, മിക്സഡ്‌ ഡബിൾസ് ഇനങ്ങളിലും കൂടാതെ […]

Association Pravasi Switzerland

വേൾഡ് മലയാളി കൌൺസിൽ സ്വിസ്സ് പ്രൊവിൻസ് വിമൻസ് ഫോറം അന്താരാഷ്ട്ര വനിതാദിനം സൂറിച്ചിൽ ആഘോഷിച്ചു…….

സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വേൾഡ് മലയാളി കൌൺസിൽ സ്വിസ്സ് പ്രൊവിൻസ് വിമൻസ് ഫോറം മാർച്ച് എട്ടിന് സൂറിച്ചിലെ അഫോൾട്ടനിൽ വനിതാ ദിനം ആഘോഷിച്ചു . സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ ഒരു വലിയ ദിനമാണ് അന്താരാഷ്ട്ര വനിതാദിനാചരണം. വിദ്യാഭ്യാസം, ആരോഗ്യം,തൊഴിൽ,കുടുംബം തുടങ്ങിയ കാര്യങ്ങളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തൽ ആണ് ഈ ദിവസം.സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളില്‍ സ്ത്രീകൾ കൈവരിച്ച നേട്ടങ്ങളെ ലോകം വാനോളം പുകഴ്ത്തുന്ന ദിവസമാണ് മാർച്ച് എട്ട് . ‘ഉള്‍പ്പെടുത്തലിനെ പ്രോത്സാഹിപ്പിക്കുകയെന്നതായിരുന്നു ഈ വർഷത്തെ വനിതാ ദിനത്തിന്റെ […]

Association Pravasi

കേളിയുടെ രണ്ടാം തലമുറയിലെ കുട്ടികൾ നടത്തുന്ന പദ്ധതിയായ കിൻഡർ ഫോർ കിൻഡറിലൂടെ സമാഹരിച്ച സഹായധനം വിതരണം ചെയ്തു

സൂറിക്ക് / കൊച്ചി. സ്വിറ്റ്‌സർലണ്ടിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളി യുടെ അഭിമാന പദ്ധതി കിൻഡർ ഫോർ കിൻഡർ ഈ വർഷത്തെ സ്പോൺസർഷിപ് തുക വിതരണം ചെയ്തു. എറണാകുളം രാജഗിരി കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് കേളിയുടെ ഫണ്ട് കൈമാറി.ഈ വർഷവും ഇരുനൂറ്റിഅൻപത് കുട്ടികളെയാണ് പഠനത്തിൽ സഹായിച്ചത്.വർഷങ്ങളായി സഹായം നൽകി വരുന്ന എല്ലാ കാരുണ്യ മനസ്സുകൾക്കും കേളി പ്രസിഡണ്ട് ദീപ മേനോൻ നന്ദി അറിയിച്ചു സ്വിസ് മലയാളികളുടെ സാമൂഹ്യ പ്രതിബദ്ധത എന്നും പ്രശംസനീയമാണ് […]

India National

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഇന്ന് 71-ാം പിറന്നാൾ

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഇന്ന് എഴുപത്തിയൊന്നാം പിറന്നാൾ. മികച്ച ഭരണാധികാരിയെന്ന സൽപ്പേര് കേൾപ്പിച്ച ജനപ്രിയ നേതാവാണ് എം കെ സ്റ്റാലിൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കൾ അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നു.അന്തരിച്ച ഡിഎംകെ നേതാക്കളായ സിഎൻ അണ്ണാദുരൈയുടെയും എം കരുണാനിധിയുടെയും മറീന ബീച്ചിലെ സ്മാരകങ്ങളിൽ സ്റ്റാലിൻ ആദരാഞ്ജലി അർപ്പിച്ചു. “തമിഴ്നാട് മുഖ്യമന്ത്രി തിരു@എം കെ സ്റ്റാലിൻ ജിക്ക് ജന്മദിനാശംസകൾ. അദ്ദേഹം ദീർഘവും ആരോഗ്യകരവുമായ ജീവിതം നയിക്കട്ടെ,” പ്രധാനമന്ത്രി മോദി ‘എക്സ്’ എന്ന പോസ്റ്റിൽ പറഞ്ഞു.കോൺഗ്രസ് […]

Must Read

ആരെയും അരികുകളിലാക്കാതെ കരുതാം, മാറ്റിനിര്‍ത്താതെ ചേര്‍ന്നുനില്‍ക്കാം; ഇന്ന് ലോക വിവേചനരഹിതദിനം

ഇന്ന് ലോക വിവേചനരഹിതദിനം. എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ ഉറപ്പാക്കുക, അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുക, മികച്ച ചികിത്സ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ ഈ ദിനം ആചരിക്കുന്നത്. എല്ലാവര്‍ക്കും തുല്യാവകാശം ഉറപ്പുവരുത്തുക സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുക, എയ്ഡ്‌സ് പോലുള്ള അതിഗുരുതര രോഗങ്ങള്‍ക്കെതിരായ ബോധവല്‍ക്കരണവും ചികിത്സയും പ്രതിരോധമാര്‍ഗങ്ങളേക്കുറിച്ചുള്ള ബോധവല്‍ക്കരണം തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സീറോ ഡിസ്‌ക്രിമിനേഷന്‍ ദിനം ആചരിക്കുന്നത്. 2014 മുതല്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ദിനാചരണം തുടങ്ങി. എച്ച്‌ഐവി ബാധിതരെ ഒറ്റപ്പെടുത്തുന്ന പ്രവണത അവസാനിപ്പിക്കുക എന്ന സുപ്രധാന […]

India Kerala Weather

സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്; കേരള, തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പത്തനംതിട്ട, എറണാകുളം, പാലക്കാട്, കണ്ണൂർ, തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 38 °C വരെയും പത്തനംതിട്ട, എറണാകുളം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ 37 °c വരെയും തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കാസർഗോഡ്, ജില്ലകളിൽ 36 °c വരെയും താപനില ഉയരാൻ […]

Business India Kerala

70 ലക്ഷം രൂപയുടെ വലിയ ഭാഗ്യം ആരുനേടും? ഇന്നറിയാം നിര്‍മല്‍ ഭാഗ്യക്കുറി ഫലം

സംസ്ഥാന ലോട്ടറി വകുപ്പിന്റെ നിര്‍മല്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്. വൈകിട്ട് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിര്‍മല്‍ ലോട്ടറിയുടെ 40 രൂപയാണ് . ഭാഗ്യശാലിക്ക് ഒന്നാം സമ്മാനമായി 70 ലക്ഷം രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനങ്ങള്‍ അടക്കം എട്ട് സമ്മാനങ്ങളാണ് ലോട്ടറി വകുപ്പ് ഇന്നത്തെ നറുക്കെടുപ്പിലൂടെ നല്‍കുന്നത്.നിങ്ങള്‍ക്ക് ലഭിക്കുന്ന സമ്മാനം 5,000 രൂപയില്‍ കുറവാണെങ്കില്‍ ഏത് ലോട്ടറിക്കടയില്‍ നിന്നും തുക സ്വന്തമാക്കാം. 5,000 രൂപയില്‍ കൂടുതലാണെങ്കില്‍ ടിക്കറ്റും […]

India Kerala

ഇരുട്ടടി; വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില പിന്നെയും കൂട്ടി

വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില പിന്നെയും കൂട്ടി. വാണിജ്യ സിലണ്ടറിന്റെ വില 23 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ സിലിണ്ടര്‍ ഒന്നിന് 1960.50 രൂപയായി. തുടര്‍ച്ചയായി ഇത് രണ്ടാം മാസമാണ് പാചകവാതക സിലിണ്ടറിന്റെ വില കൂടുന്നത്. എല്ലാ മാസവും ഒന്നാം തിയതിയാണ് എണ്ണക്കമ്പനികള്‍ വില പുതുക്കി നിശ്ചയിക്കുന്നത്. വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന് വില വര്‍ധിക്കുന്നത് ഹോട്ടല്‍ ഭക്ഷണത്തിന്റെ വില ഉയരാന്‍ ഇടയാക്കിയേക്കും. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.