ഏകദിന, ടി20 ക്യാപ്റ്റൻമാരെ പ്രഖ്യാപിച്ച് ശ്രീലങ്ക. സിംബാബ്‌വെയ്‌ക്കെതിരായ ഹോം പരമ്പരയ്ക്ക് മുന്നോടിയായാണ് പ്രഖ്യാപനം. കുശാൽ മെൻഡിസ് ഏകദിന ടീമിനെയും ടി20 ടീമിനെ വനിന്ദു ഹസരംഗയുമാവും നയിക്കുക. വൈറ്റ് ബോൾ പരമ്പരയ്ക്കുള്ള അന്തിമ ടീമിനെ എസ്എൽസി വൈകാതെ പ്രഖ്യാപിക്കും. ഉപുൽ തരംഗയുടെ നേതൃത്വത്തിലുള്ള പുരുഷ സെലക്ഷൻ കമ്മിറ്റിയാണ് പുതിയ നായകന്മാരെ തെരഞ്ഞെടുത്തത്. അന്താരാഷ്‌ട്ര തലത്തിൽ മെൻഡിസിന് നേതൃപരിചയമുണ്ടെങ്കിലും ഹസരംഗ ഒരു ഫോർമാറ്റിലും ലങ്കൻ ലയൺസിനെ നയിച്ചിട്ടില്ല. ഏകദിന ലോകകപ്പിൽ തുടയെല്ലിന് പരിക്കേറ്റ് ദസുൻ ശങ്ക ടൂർണമെന്റിൽ നിന്ന് പുറത്തായതിനെത്തുടർന്ന് […]
Author: Tomy Thondamkuzhy
അച്ഛന്റെ രാഷ്ട്രീയത്തിന്റെ പേരിൽ കുടുംബത്തെ വലിച്ചിഴക്കുന്നത് മൂന്നാംകിട പ്രവൃത്തിയാണ്; പ്രാപ്തി എലിസബത്തിനെതിരെ അഹാന
നടിയും സോഷ്യൽ മിഡിയ ആക്ടിവിസ്റ്റുമായ പ്രാപ്തി എലിസബത്തിനെതിരെ രൂക്ഷവിമർശനവുമായി അഹാന കൃഷ്ണ. കുടുംബത്തിലുള്ള ഒരാളുടെ രാഷ്ട്രീയത്തിന്റെ പേരിൽ മറ്റുള്ളവരെ വലിച്ചിഴയ്ക്കുന്നത് മൂന്നാം കിട പ്രവൃത്തിയെന്നാണ് പ്രാപ്തിക്കെതിരെ അഹാന പറഞ്ഞത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു വിമർശനം. ഒരടിസ്ഥാനവുമില്ലാത്ത കാര്യത്തിനായി ഞങ്ങളുടെ കുടുംബ ഫോട്ടോ തപ്പിയെടുത്തു. നിങ്ങളെ ഒരു സമയത്ത് പിന്തുണച്ചിരുന്ന ആളാണ് ഞാൻ. ഈ വിഷയത്തിൽ ഞാനെവിടെയെങ്കിലും പ്രതികരിച്ചിരുന്നതായി നിങ്ങൾ കണ്ടോ? അഹാന ഇൻസ്റ്റ്ഗ്രാമിൽ ചോദിച്ചു. അച്ഛന്റെ രാഷ്ട്രീയത്തിന്റെ പേരിൽ ഒരുപാട് മുഖമില്ലാത്ത വ്യക്തികൾ എന്റെയും അമ്മയുടെയും സഹോദരിമാരുടെയും സോഷ്യൽ […]
സൂറിച് നിവാസി രൺജി കോളിൻസിന്റെ ഭാര്യ ശ്രീമതി മിനി ഉടുപുഴയുടെയും,അർഗാവ് നിവാസി ശ്രീമതി ആനിയമ്മ ബാബുവിന്റെയും പ്രിയ സഹോദരൻ മാത്യു തുണ്ടത്തിൽ ,കാഞ്ഞിരത്താനം നിര്യാതനായി .
സൂറിച് ,അർഗാവ് നിവാസികളായ ശ്രീമതി മിനി ഉടുപുഴയുടെയും , ശ്രീമതി ആനിയമ്മ ബാബുവിന്റെയും പ്രിയ സഹോദരൻ മാത്യു തുണ്ടത്തിൽ ,കാഞ്ഞിരത്താനം ഇന്നലെ വൈകുന്നേരം നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു . പരേതന്റെ ഭാര്യ അന്നമ്മ മാത്യു കോഴിക്കോട് ,വട്ടപ്പാറ കുടുംബാഗമാണ് ,മക്കൾ മനീഷ ,ഷാരോൺ ,,ഷെറിൻ ,ബോസ്റ്റൺ ..പരേതൻ ഡൽഹി പൊലീസിലെ ജീവനക്കാരൻ ആയിരുന്നു …സംസ്കാര ശുശ്രുഷകൾ ജനുവരി രണ്ടാം തിയതി മൂന്നുമണിക്ക് സ്വഭവനത്തിൽ ആരംഭിച് കാഞ്ഞിരത്താനം സെന്റ് ജോൺസ് ദേവാലയത്തിൽ നടത്തപ്പെടുന്നതാണ്. പരേതൻറെ വേർപാടിൽ ആദരാഞ്ജലികൾ […]
1500ഓളം പേർക്ക് ഭക്ഷണവും പണവും; പ്രളയമേഖലയിൽ കൈത്താങ്ങായി നടൻ വിജയ്
തൂത്തുക്കുടിയിലെയും തിരുനെൽവേലിയിലെയും പ്രളയമേഖലയിൽ ദുരിതാശ്വാസ സഹായ വിതരണവുമായി വിജയ്. വിജയ് ഇന്ന് തൂത്തുക്കുടിയിൽ എത്തി. തൂത്തുക്കുടി (തൂത്തുക്കുടി), തിരുനെൽവേലി ജില്ലകളിലെ പ്രളയബാധിതരായ നിവാസികൾക്ക് ആവശ്യമായ സഹായഹസ്തം നൽകി. പന്ത്രണ്ടരയോടെ തിരുന്നേൽവേലിയിലെ വേദിയിൽ എത്തിയ വിജയ്, പ്രസംഗത്തിനു മുതിർന്നില്ല. ആയിരത്തിയഞ്ഞൂറോളം പേർക്കാണ് പണവും ഭക്ഷണസാധനങ്ങളും നൽകുന്നത്. 2026ഇലെ നിയമസഭ തെരെഞ്ഞടുപ്പിന് മുൻപ് വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന അഭ്യൂഹങ്ങൾക്കിടെ ആണ് പുതിയ നീക്കങ്ങൾ. തൂത്തുക്കുടിയിലെയും തിരുനെൽവേലിയിലെയും ദുരിതബാധിതർക്കാണ് വിജയ് മക്കൾ ഇയക്കത്തിന്റെ ആഭിമുഖ്യത്തിലാണ് സഹായ വിതരണം. ചെന്നൈ പ്രളയസമയത്ത് സർക്കാരിനെതിരെ […]
കാഴ്ചപോലും മറയ്ക്കുന്ന മഞ്ഞ്; ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു; റെയിൽ വ്യോമ ഗതാഗതത്തെ ബാധിച്ചു
ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതി ശൈത്യം തുടരുന്നു. കടുത്ത മൂടല്‍മഞ്ഞിനെതുടര്‍ന്ന് ഇന്നും വിമാനങ്ങളും ട്രെയിനുകളും മണിക്കൂറുകള്‍ വൈകി. വരും ദിവസങ്ങളിലും ശൈത്യം കടുക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലിനീകരണ തോത് ഉയർന്നതിന് പിന്നാലെ ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് ചികിത്സ തേടുന്നവരുടെ എണ്ണവും വർധിച്ചു. കാഴ്ച മറയ്ക്കുന്ന മൂടല്‍മഞ്ഞ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നാളെയോടെ കുറഞ്ഞേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ മുന്നറിയിപ്പ്.മൂടൽ മഞ്ഞ് ഡൽഹി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനതാവളത്തിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. ഏകദേശം 80 വിമാനങ്ങള്‍ […]
അയോധ്യ മഹാഋഷി വാത്മീകി അന്താരാഷ്‌ട്ര വിമാനത്താവളം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
അയോധ്യ അന്താരാഷ്‌ട്ര വിമാനത്താവളം രാജ്യത്തിനായി സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെയും സാന്നിധ്യത്തിലായിരുന്നു എയർപോർട്ട് ഉദ്ഘാടനം ചെയ്തത്.കേരളത്തിലെ നാലമ്പല യാത്രയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. നാലമ്പല യാത്ര രാമസങ്കല്പങ്ങളുടെ ഭാഗമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.1450 കോടി രൂപ ചെലവിലാണ് എയർപോർട്ട് നിർമ്മിച്ചിരിക്കുന്നത്. വിമാനത്താവള നിർമ്മാണത്തിന്റെ ഒന്നാം ഘട്ടമാണ് ഇതുവരെ പൂർത്തിയായിട്ടുള്ളത്. 6,500 ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് വിമാനത്താവളത്തിന്റെ നിർമ്മാണം. പ്രതിവർഷം പത്ത് ലക്ഷത്തോളം യാത്രക്കാരെ വഹിക്കാനുള്ള ശേഷി ടെർമിനലിനുണ്ട്.ഇതിനൊപ്പം 15,700 കോടി […]
മികച്ച ടെസ്റ്റ് ഇലവനെ തെരഞ്ഞെടുത്ത് ക്രിക് ഇൻഫോ; ടീമിൽ രണ്ട് ഇന്ത്യൻ താരങ്ങൾ മാത്രം
2023ലെ മികച്ച ടെസ്റ്റ് ഇലവനെ തെരഞ്ഞെടുത്ത് പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക് ഇൻഫോ. നാല് ഓസ്‌ട്രേലിയൻ, മൂന്ന് ഇംഗ്ലണ്ട്, രണ്ട് വീതം ഇന്ത്യൻ ന്യൂസിലൻഡ് താരങ്ങൾ അടങ്ങുന്നതാണ് ടീം. ഓസീസ് നായകൻ പാറ്റ് കമ്മിൻസ് തന്നെയാണ് ക്രിക് ഇൻഫോ ടീമിനെയും നയിക്കുന്നത്. ഉസ്മാൻ ഖവാജ, ട്രാവിസ് ഹെഡ് എന്നിവരാണ് ഓപ്പണർമാർ. ഈ വർഷം ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് ഖവാജ 55.6 ശരാശരിയില്‍ 1168 റണ്‍സാണ് താരം അടിച്ചെടുത്തത്. കെയ്ൻ വില്യംസൺ, ജോ റൂട്ട്, […]
‘രഹാനെയെ ടീമിലെടുത്തില്ല, ഒരു കാരണവുമില്ലാതെ പൂജാരയെ ഒഴിവാക്കി’; സെലക്ടർമാർക്കെതിരെ ഹർഭജൻ
സെഞ്ചൂറിയൻ ടെസ്റ്റ് പരാജയത്തിൽ സെലക്ടർമാരെ കുറ്റപ്പെടുത്തി മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. മുതിർന്ന താരങ്ങളായ അജിങ്ക്യ രഹാനെ, ചേതേശ്വർ പൂജാര എന്നിവരെ ടീമിൽ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. റെഡ് ബോൾ ക്രിക്കറ്റിൽ ചേതേശ്വർ പൂജാരയേക്കാൾ മികച്ച ബാറ്റ്സ്മാൻ ഇന്ന് ഇന്ത്യൻ ടീമിലില്ലെന്നും വെറ്ററൻ സ്പിന്നർ അഭിപ്രായപ്പെട്ടു. ദക്ഷിണാഫ്രിക്കൻ മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര സ്വപ്നം കണ്ട ഇന്ത്യ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ദയനീയമായാണ് പരാജയപ്പെട്ടത്. ഇന്നിംഗ്സിനും 32 റൺസിനുമായിരുന്നു ഇന്ത്യയുടെ തോൽവി. രണ്ടു ടെസ്റ്റ് […]
നാളെ പെട്രോള്‍ പമ്പുകള്‍ രാത്രി 8 മണിവരെ മാത്രം; പ്രതിഷേധം ജീവനക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങളെ തുടര്‍ന്ന്
പുതുവത്സരത്തോടനുബന്ധിച്ച് സംസ്ഥാനത്ത് നാളെ വൈകിട്ട് മുതല്‍ ജനുവരി 1 ന് രാവിലെ വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധിക്കും.രാത്രി എട്ട് മണി മുതല്‍ മറ്റന്നാള്‍ ആറ് മണി വരെ അടച്ചിടാനാണ് തീരുമാനം. പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനം. ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്സ് അസോസിയേഷനാണ് പ്രതിഷേധിക്കുന്നത്. ജീവനക്കാര്‍ക്കെതിരായ അതിക്രമങ്ങളില്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ പ്രതിഷേധം തുടരാനാണ് അസോസിയേഷന്റെ തീരുമാനം.
പുതുവത്സര ആഘോഷം: ഫോർട്ട് കൊച്ചിയിൽ കടുത്ത നിയന്ത്രണം
ഫോർട്ട് കൊച്ചിയിൽ പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച് കടുത്ത നിയന്ത്രണം. ഫോർട്ട് കൊച്ചിയിൽ ആയിരത്തിലേറെ പൊലീസുകാരെ നിയോഗിക്കും. നാളെ വൈകിട്ട് 3 മണിക്ക് ഫോർട്ട് കൊച്ചിയിലേക്കുള്ള ഗതാഗതം നിർത്തലാക്കും. കൊച്ചി നഗര പരിധിയിൽ രണ്ടായിരത്തിലേറെ പൊലീസുകാരെ നിയോഗിക്കും. പരമാവധി ഒരു ലക്ഷത്തി ഇരുപതിനായിരം പേരെ ഫോർട്ട് കൊച്ചിയിൽ പ്രവേശിക്കാനാകും.വെളി ഗ്രൗണ്ടിൽ പപ്പാഞ്ഞിയെ കത്തിക്കാനാവില്ല. ബീച്ചുകളിൽ 12 മണിക്ക് ശേഷം പ്രവേശനമില്ല. പാർട്ടികൾ 12.30യോടെ അവസാനിപ്പിക്കണം. വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്താൽ നടപടിയെടുക്കും. രാത്രി 12ന് ശേഷം ഫോർട്ട് കൊച്ചിയിൽ […]












