ദക്ഷിണാഫ്രിക്കയ്ക്കെതിരായ നിർണായക രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ നിർദ്ദേശിച്ച് മുൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിന് പകരം രവീന്ദ്ര ജഡേജയെ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ബുധനാഴ്ച കേപ്ടൗണിലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് മത്സരം ആരംഭിക്കുക. രവീന്ദ്ര ജഡേജ ഫിറ്റാണെങ്കിൽ ടീമിൽ ഉൾപ്പെടുത്തണം. അശ്വിൻ നന്നായി പന്തെറിഞ്ഞു. ആ പിച്ചിൽ പ്രതീക്ഷിച്ച പ്രകടനം തന്നെയാണ് അദ്ദേഹം നടത്തിയത്. എന്നാൽ സെഞ്ചൂറിയനിൽ ഏഴാം നമ്പറിൽ ജഡേജയുടെ അഭാവം തിരിച്ചടിയായി. ഇതേ ബൗളിംഗ് […]
Author: Tomy Thondamkuzhy
ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ
ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ. ജനുവരി മൂന്നിനാരംഭിക്കുന്ന പാക്കിസ്‍ഥാൻ പരമ്പരയോടെ ടെസ്റ്റിൽ നിന്ന് വിരമിക്കുമെന്നും വാർണർ പ്രഖ്യാപിച്ചിരുന്നു. ഓസ്ട്രേലിയയ്ക്ക് തന്റെ ആവശ്യം ഉണ്ടെങ്കിൽ 2025ലെ ചാംപ്യൻസ് ട്രോഫിയിൽ കളിക്കാൻ തയ്യാറാണെന്നും വാർണർ വിശദമാക്കി. ഇന്ത്യയ്‌ക്കെതിരായ ലോകകപ്പ് ഫൈനലാണ് വാർണറുടെ കരിയറിലെ അവസാന ഏകദിന മൽസരം. ഓസ്‌ട്രേലിയയുടെ കിരീടനേട്ടത്തിൽ പങ്കാളിയാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാനാണ് ഇനി ആഗ്രഹിക്കുന്നതെന്നും വിരമിക്കൽ പ്രഖ്യാപിച്ച് താരം പറഞ്ഞു. ഇനി ട്വന്റി 20യിൽ മാത്രമായിരിക്കും […]
കപ്പലിന് നേരെ ആക്രമണം; ഹൂത്തികളുടെ ബോട്ടുകൾ ചെങ്കടലിൽ മുക്കി അമേരിക്ക
ചെങ്കടലിൽ ചരക്കു കപ്പൽ റാഞ്ചാൻ ഹൂത്തികൾ നടത്തിയ ശ്രമം പരാജയപ്പെടുത്തി യുഎസ് സേന. ഹൂത്തികളുടെ മൂന്ന് കപ്പലുകൾ യുഎസ് ആക്രമണത്തിൽ തകർത്തുവെന്ന് സൈന്യം പറഞ്ഞു. ഹെലികോപ്റ്ററിന്റെ സഹായത്തോടുകൂടി ബോട്ടുകൾ കടലിൽ മുക്കുകയായിരുന്നു. പത്തോളം പേരെ പോരാട്ടത്തിൽ നഷ്ടപ്പെട്ടതായി ഹൂത്തികൾ സ്ഥിരീകരിച്ചു. നാല് ചെറു ബോട്ടുകളിലായിട്ടാണ് ഹൂത്തികളെത്തിയത്. ഇതിൽ മൂന്ന് ബോട്ടുകളാണ് തകർത്തതെന്നും യുഎസ് പറഞ്ഞു. അതേസമയം നാലാമത്തെ കപ്പൽ അവിടെ നിന്ന് രക്ഷപ്പെട്ടുവെന്നും യുഎസ് കമാൻഡ് അറിയിച്ചു. സിംഗപ്പൂർ കൊടി ഉയർത്തിയ മെർസ്‌കിന്റെ ചരക്ക് കപ്പലിന് നേരെ […]
പൊതുതെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വേഗത്തിലാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍; അര്‍ധ സൈനിക മേധാവികളുമായി ഉടന്‍ ചര്‍ച്ച
പൊതുതെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വേഗത്തിലാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍. മാര്‍ച്ച് രണ്ടാം വാരത്തിന് മുന്‍പ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. അര്‍ധ സൈനിക മേധാവികളുമായി ഉടന്‍ ചര്‍ച്ച. യോഗത്തിന് ശേഷം സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സന്ദര്‍ശനം നടത്തും. കഴിഞ്ഞതവണ ഏഴു ഘട്ടങ്ങളിലായാണ് പൊതുതെരഞ്ഞെടുപ്പ് നടന്നത്. ഇതേ മാതൃകയില്‍ നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് താത്പര്യം. എന്നാല്‍ കൂടുതല്‍ ഘട്ടങ്ങളിലായി നടത്തണമെന്ന അഭിപ്രായം അര്‍ധസൈനിക വിഭാഗങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതുള്‍പ്പെടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഈ ആഴ്ച തന്നെ യോഗം പൂര്‍ത്തിയാകും. […]
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയുടെ പ്രചാരണ പരിപാടികൾക്ക് ഇന്ന് തുടക്കം; കേരളത്തിൽ 50 ലക്ഷം വീടുകളിൽ ലഘുലേഘ എത്തിക്കും
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയുടെ പ്രചാരണ പരിപാടികൾക്ക് ഇന്ന് തുടക്കം. അയോധ്യയിലെ താത്കാലിക ക്ഷേത്രത്തിൽ പൂജിച്ച അക്ഷതം രാജ്യത്തെ എല്ലാ വീടുകളിലും എത്തിച്ച് പ്രചാരണ പരിപാടികൾ ഊർജിതമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പത്തു കോടി വീടുകളിലെങ്കിലും രാമ ക്ഷേത്ര ഉദ്ഘാടനത്തിന്റെ സന്ദേശം കൈമാറുക എന്നതാണ് ശ്രീരാമ ജന്മഭൂമി തീർത്ഥ ട്രസ്റ്റ് വ്യക്തമാക്കുന്നു. ജനുവരി 15 വരെയാണ് പ്രചാരണ പരിപാടികൾ. കേരളത്തിൽ 50 ലക്ഷം വീടുകൡലാണ് അക്ഷതവും ലഘുലേഘയും എത്തിക്കുന്നത്. ജനുവരി 22നാണ് പ്രതിഷ്ഠാദിനം. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പ്രതിഷ്ഠാ ചടങ്ങിനുള്ള […]
ഹാപ്പി ന്യൂ ഇയർ; പുതുവർഷത്തെ വരവേറ്റ് നാട്; കൊച്ചിയിൽ ആവേശം
പ്രതീക്ഷകളോടെ പുതുവർഷത്തെ വരവേറ്റ് ലോകം. നാടെങ്ങും ആഘോഷത്തിമിർപ്പിലാണ്. രാജ്യത്തെ വിവിധയിടങ്ങളിൽ ആവേശത്തിലാണ് ആഘോഷങ്ങൾ. കേരളത്തിലെ ഏറ്റവും വലിയ പുതുവത്സരാഘോഷങ്ങളിൽ ഒന്നായ ഫോർട്ട് കൊച്ചിയിലെ ആഘോഷത്തിൽ പരേഡ് ഗ്രൗണ്ടിലെ പപ്പാഞ്ഞിയെ കത്തിച്ച് 2024ന് തുടക്കം കുറിച്ചു. കോട്ടയം വടവാതൂരിലും പപ്പാഞ്ഞിയെ കത്തിച്ച് പുതുവർഷത്തെ വരവേറ്റു. കൂടാതെ വിവിധയിടങ്ങളിൽ പുതുവത്സരാഘോഷം ആവേശത്തിലേക്ക് കടന്നു. കേരളത്തിലെ പലയിടത്തെയും പുതുവത്സരാഘോഷത്തിൽ കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഡൽഹിയിലും മുംബൈയിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. രാജ്യത്തെമ്പെടും ആഘോഷപരിപാടികൾ ആവേശത്തിലാണ്. പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ഫോർട്ട് കൊച്ചിയിലും തിരുവനന്തപുരത്തും […]
ചരക്ക് കപ്പലുകൾക്ക് നേരെയുള്ള ആക്രമണം; അറബിക്കടലിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യൻ നാവികസേന
ചെങ്കടൽ, ഏദൻ ഉൾക്കടൽ, അറബിക്കടൽ എന്നിവിടങ്ങളിലൂടെ കടക്കുന്ന ചരക്കു കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ മധ്യ-വടക്കൻ അറബിക്കടലിലെ നിരീക്ഷണം ശക്തമാക്കി ഇന്ത്യൻ നാവികസേന. ചരക്കു കപ്പലുകൾക്ക് സുരക്ഷ ഏർപ്പെടുത്തുന്നതിനായി ഡിയ്‌ട്രോയറുകളും ഫ്രിഗേറ്റുകളും ഉൾപ്പെടുന്ന ടാസ്‌ക് ഗ്രൂപ്പുകളേയും നാവികസേന വിന്യസിച്ചിട്ടുണ്ട്. പി-18, ലോങ് റേഞ്ച് മാരിടൈം പട്രോൾ എയർക്രാഫ്റ്റ് കൂടാതെ റിമോട്ട്‌ലി പൈലറ്റഡ് എയർക്രാഫ്റ്റ് (RAPs) ഉം സുരക്ഷയ്ക്കായി രംഗത്തുണ്ട്. കോസ്റ്റ്ഗാർഡുമായി സഹകരിച്ചാണ് നാവികസേനയുടെ സുരക്ഷാപ്രവർത്തനങ്ങൾ. അറബിക്കടൽ മേഖലയിലെ സുരക്ഷ വർധിപ്പിക്കുന്നതിനും പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും സാധ്യമായ എല്ലാ […]
ക്രിക്കറ്റ് മാത്രമല്ല ഫുട്ബോളും വശമുണ്ട്; സെവൻസ് ഫുട്ബോൾ കളിക്കുന്ന സഞ്ജു സാംസൺ; വൈറൽ വീഡിയോ
സെവൻസ് ഫുട്ബോൾ കളിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. പ്രാദേശിക ഫുട്ബാൾ ടൂർണമെന്റിലാണ് ചുവപ്പും കറുപ്പും കലർന്ന ജഴ്സിയണിഞ്ഞ് സഞ്ജു കളത്തിലിറങ്ങിയത്. ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ എന്നു പകർത്തിയ വിഡിയോയാണ് ഇതെന്നു വ്യക്തമല്ല. പ്രതിരോധ താരങ്ങളെ മറികടന്നു പന്തുമായി മുന്നേറുന്ന സഞ്ജുവിന്റെ ദൃശ്യങ്ങളാണു പുറത്തുവന്നത്. കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബാൾ ടീമിന്റെ ബ്രാൻഡ് അംബാസഡറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. താരത്തിന്റെ പിതാവ് ഡൽഹി പൊലീസ് ഫുട്ബോൾ ടീമിന് വേണ്ടി കളിച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലാണ് സഞ്ജു […]
‘കോലിയുള്ളപ്പോൾ ദുർബലനായ കളിക്കാരനെ നായകനാക്കി, രോഹിതിനെ ടീമിലെടുത്ത് എന്തടിസ്ഥാനത്തിൽ’; സെഞ്ചൂറിയൻ തോൽവിയിൽ ബദരിനാഥ്
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റ് തോൽവിക്ക് പിന്നാലെ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്‌ക്കെതിരെ അതിരൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം സുബ്രഹ്മണ്യം ബദരിനാഥ്. ഇന്ത്യൻ ടെസ്റ്റ് ടീമിനെ നയിക്കുന്നത് ദുർബലനായ കളിക്കാരൻ. എന്തടിസ്ഥാനത്തിലാണ് രോഹിതിനെ ടീമിലെടുത്ത്? വിരാട് കോലിയെ എന്തുകൊണ്ട് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാക്കിയില്ലെന്നും ബദരിനാഥ് ചോദിച്ചു. സെഞ്ചൂറിയൻ ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ രോഹിത് ശർമയുടെ പ്രകടനം നിരാശാജനകമായിരുന്നു. ക്യാപ്റ്റൻസിയിലും ബാറ്റിംഗിലും രോഹിത്തിന് മികവ് പുലർത്താനായില്ല. ദയനീയ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. പിന്നാലെ ടീമിനെതിരെയും ക്യാപ്റ്റനെതിരെയും രൂക്ഷ […]
ടെസ്റ്റ് ചാമ്പ്യൻഷിപ്പിനെക്കാൾ പ്രാധാന്യം ടി-20 ലീഗിന്; ന്യൂസീലൻഡിനെതിരായ ദക്ഷിണാഫ്രിക്കൻ ടീമിൽ ക്യാപ്റ്റൻ ഉൾപ്പെടെ ഏഴ് പേർ പുതുമുഖങ്ങൾ
ന്യൂസീലൻഡിനെതിരായ ദക്ഷിണാഫ്രിക്കൻ ടീമിൽ ക്യാപ്റ്റൻ ഉൾപ്പെടെ ഏഴ് പേർ പുതുമുഖങ്ങൾ. ജനുവരിയിൽ ന്യൂസീലൻഡിനെതിരെ നടക്കുന്ന രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. ദക്ഷിണാഫ്രിക്കൻ ടി-20 ലീഗിൻ്റെ അവസാന സമയങ്ങളിലാണ് പര്യടനം ആരംഭിക്കുക. അതുകൊണ്ട് ടെസ്റ്റ് ടീമിൽ നിന്ന് മുൻനിര താരങ്ങൾക്കെളെല്ലാം വിശ്രമം അനുവദിക്കുകയായിരുന്നു. കന്നി ടെസ്റ്റിൽ ക്യാപ്റ്റനാവാനുള്ള ഭാഗ്യം 27കാരനായ നീൽ ബ്രാൻഡിനാണ് ലഭിച്ചത്. ഓൾറൗണ്ടറായ ബ്രാൻഡ് അടുത്തിടെ വെസ്റ്റ് ഇൻഡീസ് എയ്ക്കെതിരെ ദക്ഷിണാഫ്രിക്ക എ ടീമിനെ നയിച്ചിരുന്നു. നിലവിൽ ഇന്ത്യക്കെതിരെ നടക്കുന്ന പരമ്പരയ്ക്കുള്ള ടീമിൽ […]












