തൃശൂരിൽ പ്രധാനമന്ത്രി പ്രസംഗിച്ചയിടത്ത് ചാണകവെള്ളം തളിച്ച് ശുദ്ധീകരിക്കാൻ യൂത്ത് കോൺഗ്രസ് ശ്രമം. പ്രതിഷേധിക്കാനെത്തിയവരെ തടഞ്ഞ് ബിജെപി പ്രവർത്തകർ. വേദിയിൽ ചാണകവെള്ളം തളിക്കാൻ ശ്രമിച്ച് KSU, യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ബിജെപി ജില്ലാ പ്രസിഡണ്ട് കെ കെ അനീഷ്കുമാർ സ്ഥലത്തെത്തി.ചാണകവെള്ളം തളിക്കാൻ കേരള പൊലീസ് സൗകര്യം ചെയ്യുന്നു. അക്രമികളെ അറസ്റ്റ് ചെയ്യുന്നില്ല. ചാണകവെള്ളം തളിക്കാൻ പൊലീസ് സൗകര്യം ചെയുന്നു. ഇവിടെ ചാണകവെള്ളം തളിക്കുന്നവരെ കാല് കുത്തിക്കില്ലെന്നും. ഇത് ഞങ്ങൾ ബുക്ക് ചെയ്‌ത സ്ഥലമാണെന്നും കെ കെ അനീഷ് കുമാർ […]
Author: Tomy Thondamkuzhy
‘ശ്രീരാമൻ നോൺ വെജിറ്റേറിയനാണ്, വേട്ടയാടി ഭക്ഷിച്ചിരുന്നു’; വിവാദ പരാമർശവുമായി എൻസിപി എംഎൽഎ
ശ്രീരാമനെതിരെ വിവാദ പരാമർശവുമായി എൻസിപി-ശരദ് പവാർ വിഭാഗം എംഎൽഎ ഡോ. ജിതേന്ദ്ര അവ്ഹദ്. ശ്രീരാമൻ സസ്യാഹാരിയായിരുന്നില്ല, മറിച്ച് മാംസാഹാരിയായിരുന്നുവെന്ന് അവകാശവാദം. 14 വർഷം വനത്തിൽ കഴിഞ്ഞ ഒരാൾക്ക് എങ്ങനെ സസ്യാഹാരം കണ്ടെത്താനാകുമെന്നും അദ്ദേഹം ചോദിച്ചു. മഹാരാഷ്ട്രയിലെ ഷിർദിയിൽ നടന്ന ക്യാമ്പിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് അവ്ഹദ് വിവാദ പരാമർശം നടത്തിയത്. “ശ്രീരാമൻ ബഹുജനങ്ങളുടേതാണ്. അദ്ദേഹം മൃഗങ്ങളെ വേട്ടയാടി ഭക്ഷിച്ചിരുന്നു. ശ്രീരാമൻ സസ്യാഹാരിയായിരുന്നില്ല, ഒരു നോൺ-വെജിറ്റേറിയനായിരുന്നു. 14 വർഷം വനത്തിൽ കഴിഞ്ഞിരുന്ന ഒരാൾക്ക് എങ്ങനെ സസ്യാഹാരം കണ്ടെത്താനാകും? […]
ഞെട്ടിക്കാൻ നത്തിങ്; വരാൻപോകുന്നത് നത്തിങ് 2എ; ഫെബ്രുവരിയിൽ ലോഞ്ച് ചെയ്യുമെന്ന് സൂചന
പ്രീമിയം ഫോണുകൾ അവതരിപ്പിച്ചതിന് പിന്നാലെ ബജറ്റ് ഫ്രണ്ട്ലി സ്മാർട്ട് അവതരിപ്പിക്കാനൊരുങ്ങുകയാണ് നത്തിങ്. നത്തിങ്ങ് ഫോൺ 1, നത്തിങ്ങ് ഫോൺ 2 എന്നിവയായിരുന്നു നത്തിങ്ങിന്റെ ആദ്യ ഫോണുകൾ. ഇതിന് പിന്നാലെയാണ് നത്തിങ് 2എ എത്തുന്നത്. വിപണിയിൽ മികച്ച പ്രതികരണമാണ് നത്തിങ് ഫോണുകൾക്ക് ലഭിച്ചുവരുന്നത്. നത്തിങ്ങിൽ നിന്ന് മൂന്നാമതൊരു ഫോൺ ഒരുങ്ങുന്നു എന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും മറ്റു വിവരങ്ങൾ ലഭിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ഇതിൽ ഒരുസ്ഥിരീകരണം ലഭിച്ചിരിക്കുകയാണ്. ഫീച്ചറുകളും വിലയും അടക്കമുള്ള വിവരങ്ങൾ വരെ ചോർന്നിരുന്നു. ഇതിന് പിന്നാലെയാണ് വിപണിയിൽ […]
ശബരിമലയില്‍ തീർത്ഥാടക പ്രവാഹം; ഇതുവരെ മല ചവിട്ടിയത് 33,71,695 പേര്‍
ശബരിമലയിൽ തീർത്ഥാടക പ്രവാഹം തുടരുന്നു.. തുടർച്ചയായ മൂന്നാം ദിവസവും ഒരു ലക്ഷത്തിലധികം തീർത്ഥാടകർ സന്നിധാനത്ത്. മണ്ഡലപൂജ കഴിഞ്ഞ് നടയടച്ചശേഷം ഡിസംബര്‍ 30 ന് മകരവിളക്ക് ഉത്സവത്തിന് നട തുറന്നതോടെ ജനുവരി 3 ചൊവ്വ വൈകിട്ട് 5 മണി വരെ മലചവിട്ടിയത് 3,83,268 പേരാണ്. ജനുവരി ഒന്നിനാണ് ഏറ്റവുമധികം തീര്‍ത്ഥാടകര്‍ സന്നിധാനത്തെത്തിയതെന്നാണ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്, 1,0,1789 പേര്‍. ജനുവരി രണ്ടിന് 1,0,0372 പേര്‍ തീര്‍ത്ഥാടകരായെത്തി. ജനുവരി 3ന് 5 വരെ 59,143 പേര്‍ […]
അനധികൃത ഖനന അഴിമതി; ഹരിയാനയിൽ പ്രതിപക്ഷ നേതാക്കൾക്കെതിരെ ഇഡി റെയ്ഡ്
ഹരിയാനയിൽ പ്രതിപക്ഷ നേതാക്കൾക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. കോൺഗ്രസ് എംഎൽഎ സുരേന്ദർ പൻവാറിന്റെയും മുൻ ഐഎൻഎൽഡി എംഎൽഎ ദിൽബാഗ് സിംഗിന്റെയും വീടുകളിലാണ് പരിശോധന. അനധികൃത ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ ഭാഗമാണ് റെയ്ഡെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. യമുന നഗർ, സോനിപത്ത്, മൊഹാലി, ഫരീദാബാദ്, ചണ്ഡീഗഡ്, കർണാൽ എന്നിവിടങ്ങളിലെ 20 ഓളം ലൊക്കേഷനുകളിലാണ് ഇഡി റെയ്ഡ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ (പിഎംഎൽഎ) വകുപ്പുകൾ പ്രകാരമാണ് നടപടി. ഇരുവരുടെയും വസതികളിലും സ്ഥാപനങ്ങളിലും തെരച്ചിൽ നടക്കുന്നുണ്ട്. യമുന […]
80 ലക്ഷത്തിന്റെ ഭാഗ്യശാലിയാര്? കാരുണ്യ പ്ലസ് KN 503 ലോട്ടറി ഫലം ഇന്ന്
കേരള ഭാഗ്യക്കുറി വകുപ്പിൻറെ കാരുണ്യ പ്ലസ് KN 503 ലോട്ടറി നറുക്കെടുപ്പാണ് ഇന്ന്. കാരുണ്യ പ്ലസിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും സ്വന്തമാക്കാനാകും. എല്ലാ വ്യാഴാഴ്ചയുമാണ് കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ്. ടിക്കറ്റിന് 40 രൂപയാണ് വില. ഭാഗ്യക്കുറി വകുപ്പിൻറെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ തത്സമയമായി നറുക്കെടുപ്പ് കാണാൻ സാധിക്കും. ഔദ്യോഗിക […]
ഇറാനിലെ ഇരട്ട സ്ഫോടനം; പിന്നിൽ അമേരിക്കയും ഇസ്രയേലുമാണെന്ന ആരോപണങ്ങൾ തള്ളി അമേരിക്ക
ഇറാനിലെ ഇരട്ട സ്ഫോടനത്തിനു പിന്നിൽ അമേരിക്കയും ഇസ്രയേലും ആണെന്ന ആരോപണങ്ങൾ തള്ളി അമേരിക്ക. ആക്രമണത്തിന് കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമൈനി മുന്നറിയിപ്പ് നൽകി. ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടുപിടിക്കുമെന്ന് ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്സിയും അറിയിച്ചു. ആക്രമണത്തിൽ മരണസംഖ്യ 103 ആയി. ഇരുനൂറിലധികം പേർക്ക് പരുക്കേറ്റു. മരണസംഖ്യ ഉയരുമെന്ന് അധികൃതർ അറിയിച്ചു. ആക്രമണത്തെ റഷ്യ, ഇറാഖ്, തുർക്കി തുടങ്ങിയ രാജ്യങ്ങൾ അപലപിച്ചു. ഖാസിം സുലൈമാനിയുടെ ശവകുടീരത്തിൽ നിന്ന് 700 മീറ്റർ […]
ഗുരുവായൂരപ്പൻ കോളജിലെ യൂണിയൻ ഓഫീസ് തീവച്ച് നശിപ്പിച്ചു; പ്രതിഷേധവുമായി KSU
കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ യൂണിയൻ ഓഫീസ് തീവെച്ച് നശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധവുമായി കെഎസ്‌യു. ഇന്നലെയാണ് യൂണിയൻ ഓഫീസ് തീവെച്ച് നശിപ്പിച്ചത്. ക്രിസ്മസ് അവധിക്ക് ശേഷം കോളേജ് തുറന്നപ്പോഴാണ് യൂണിയൻ ഓഫീസ് തീവെച്ച് നശിപ്പിച്ച രീതിയിൽ കണ്ടത്. കോളേജ് അധികൃതരും യൂണിയൻ ഭാരവാഹികളും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ കസബ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യൂണിയൻ ഓഫീസിന്റെ രണ്ടു മുറികളാണ് കത്തിനശിച്ചത്. ഇവിടെ സൂക്ഷിച്ചിരുന്ന രേഖകളും കൊടിതോരണങ്ങളും ഫർണിച്ചറും കത്തി നശിച്ചിരുന്നു. കോളേജിലെ യൂണിയൻ കെഎസ്‌യു പിടിച്ചെടുത്തതിന് […]
ടെസ്റ്റിൽ ട്വിസ്റ്റ്; ഒരു ദിനം വീണത് 23 വിക്കറ്റ്; വാശിയേറിയ പോരാട്ടത്തിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും
ആരാധകരെ ആവേശത്തിലും നിരാശരും ആക്കുന്ന ഇന്നിങ്സായിരുന്നു ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിൽ ഇരു ടീമുകളും നൽകിയത്. ഇന്ത്യ നൽകിയ പ്രഹരത്തിന് അതേനാണയത്തിൽ തിരിച്ചടിയാണ് ദക്ഷിണാഫ്രിക്ക നൽകിയത്. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്സിൽ 55 റൺസിന് പുറത്തായിരുന്നു. എന്നാൽ മറുപടി ബാറ്റിങ്ങിൽ ലീഡ് ലഭിച്ചെങ്കിലും ഇന്ത്യയുടെ ബാറ്റിങ് നിരയും ദയനീയമായിരുന്നു. 153 എന്ന സ്കോറിൽ നിൽക്കെയാണ് അവസാന ആറു വിക്കറ്റുകളും ഇന്ത്യയ്ക്കു നഷ്ടമായത്. ഒന്നിനു പുറകെ ഒന്നായി ഇന്ത്യൻ ബാറ്റർമാർ കൂടാരം കയറി. തുടക്കം മുതലേ ഇന്ത്യ പതറിയിരുന്നു. പേസർമാരെ തുണയ്ക്കുന്ന പിച്ചിലായിരുന്നു […]
50 കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ; എംഎ യൂസഫലിക്ക് ആദരവുമായി ഡോ ഷംഷീർ
പ്രവാസ ജീവിതത്തിൽ 50 വർഷം പൂർത്തിയാക്കുന്ന വ്യവസായി എം എ യൂസഫലിക്ക് ആദരമായി നിർധനരായ കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ പ്രഖ്യാപിച്ച് ഡോക്ടർ ഷംഷീർ വയലിൽ. 50 കട്ടികൾക്കാണ് സൗജന്യ ശസ്ത്രക്രിയ നടത്തുക. പുതുവത്സര ദിനത്തിലായിരുന്നു പ്രഖ്യാപനം.ജന്മനാൽ ഹൃദ്രോഗങ്ങളുള്ള 50 കുട്ടികൾക്കാണ് സൗജന്യ ശസ്ത്രക്രിയ നൽകുക. വിപിഎസ് ഹെൽത്ത്കെയർ നേതൃത്വം നൽകുന്ന പദ്ധതി അദ്ദേഹത്തിന്റെ ഇന്ത്യയിലെയും യുഎഇലെയും ഒമാനിലെയും ആശുപത്രികൾ വഴിയാണ് നടപ്പാക്കുക. യൂസഫലിയുടെ യുഎയിലെ അൻപതാണ്ട് അദ്ദേഹത്തിന്റെ ജീവകാരണ്യപ്രവർത്തനങ്ങളുടെ പാതയിൽ തന്നെ അടയാളപ്പെടുത്താനാണ് ശ്രമമെന്ന് ഡോ. […]












