Sports

കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം കൊച്ചിയില്‍ തന്നെ

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരം കൊച്ചി കലൂർ സ്റ്റേഡിയത്തിൽ തന്നെ നടക്കും. വാടക കാര്യത്തിൽ ബ്ലാസ്റ്റേഴ്സും – ജിസിഡിഎയും തമ്മിൽ ഏകദേശ ധാരണയായി. അന്തിമ തീരുമാനം നാളെ ഉണ്ടാകും. മന്ത്രി തല ഇടപെടലിനെ തുടർന്നാണ് തർക്കത്തിന് ഏറെക്കുറെ പരിഹാരമായത്.

8-9 ലക്ഷം രൂപയാണ് ജിസിഡിഎ വാടകായി ആവശ്യപ്പെട്ടിരുന്നത്. പ്രതിസന്ധി ഒഴിഞ്ഞതോടെ ടിക്കറ്റ് വിൽപന ഉടൻ തുടങ്ങും. ബ്ലാസ്റ്റേഴ്‌സ് ഇളവ് തേടി തദ്ദേശ വകുപ്പിനെ സമീപിച്ചിരുന്നു. തുടർന്ന് തദ്ദേശ വകുപ്പ് ജിസിഡിഎ സെക്രട്ടറിയോട് റിപ്പോർട്ട്‌ തേടി. സർക്കാർ ഉത്തരവ് ഉണ്ടെങ്കിൽ ഇളവ് നൽകാമെന്ന് ജിസിഡിഎ മറുപടി നൽകി. മത്സരം നടക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് തീരുമാനം.