Kerala News

ജീവനക്കാരിയോട് മോശമായി പെരുമാറി; കൊച്ചിയിലെ ഡോ. ജോണ്‍സനെതിരെ പത്തനംതിട്ട സ്വകാര്യ ആശുപത്രിയിലും പരാതി

കൊച്ചി: കൊച്ചിയില്‍ ഡോക്ടര്‍ക്കെതിരായ ബലാത്സംഗ കേസില്‍ ഡോ. ജോണ്‍സണ്‍ കെ വര്‍ഗീസിനെതിരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും പരാതി. മോശമായി പെരുമാറിയെന്നായിരുന്നു ആശുപത്രി ജീവനക്കാരിയുടെ പരാതി. പത്തനംതിട്ടയിലെ ആശുപത്രിയില്‍ നിന്ന് ഇന്‍ഫോപാര്‍ക്ക് പോലീസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. ( another complaint against doctor johnson k varghese)

ഡോക്ടര്‍ ഡോ. ജോണ്‍സണ്‍ കെ വര്‍ഗീസിനെതിരെ ഗുരുതരമായ വിവരങ്ങളാണ് പോലീസിന് ലഭിക്കുന്നത്. ഡോക്ടര്‍ പത്തനംതിട്ടയില്‍ ജോലി ചെയ്തിരുന്ന കാലത്ത് ആശുപത്രി ജീവനക്കാരിയോട് മോശമായി പെരുമാറി എന്ന് പരാതി ഉയര്‍ന്നിരുന്നു. പിന്നാലെ ആശുപത്രിയില്‍ നിന്ന് പുറത്താക്കിയിന്നാണ് പോലീസിന് ലഭിച്ച വിവരം.

കൊച്ചിയിലെ ആശുപത്രിയിലും നിന്നും ഡോക്ടര്‍ക്കെതിരെ സമാപന പരാതി ഉയര്‍ന്നിരുന്നു. ഇ വിവരം ആശുപത്രി അധികൃതര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ അടക്കം ചൂണ്ടികാണിച്ചാകും ജോസണ്‍ വര്‍ഗീസിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷയെ പോലീസ് എതിര്‍ക്കുക. മൊബൈല്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളുടെ കാര്യങ്ങളും കോടതിയെ അറിയിക്കും. കേസ് കെട്ടിച്ചാമച്ചത് എന്ന വാദമാണ് ഡോക്ടര്‍ ഉന്നയിച്ചിട്ടുള്ളത്. 17-ാം തിയതിയാണ് മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കുക.