തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ അന്വേഷണത്തിന് നിർണായകമായേക്കാവുന്ന ഡിജിറ്റൽ തെളിവുകൾ പൊലീസിന് ലഭിച്ചു. മൂന്നാം പ്രതി സജിത്ത് കുമാറിൽ നിന്ന് അഞ്ച് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. ഫോണുകളിൽ കേസുമായി ബന്ധപ്പെട്ട നിർണായക ദൃശ്യങ്ങളുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ദൃശ്യങ്ങൾ പരിശോധിക്കുന്നതോടെ കേസിൽ കൂടുതൽ അറസ്റ്റുകളുണ്ടാകുമെന്നാണ് സൂചന.
ഫോണുകളിൽ കേസുമായി ബന്ധപ്പെട്ട നിർണായക ദൃശ്യങ്ങളുണ്ടെന്നാണ് വിവരം. ദൃശ്യങ്ങൾ കേസിലെ മറ്റ് പ്രതികളുടെ പങ്ക് കണ്ടെത്തുന്നതിലും നിർണായകമാകും.പിടിച്ചെടുത്ത ഫോണുകളിലെ ദൃശ്യങ്ങൾ ആദ്യം ഡിജിറ്റലൈസ് ചെയ്യും. തുടർന്ന് വിശദമായ ശാസ്ത്രീയ പരിശോധന നടത്തും. ദൃശ്യങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പരിശോധിച്ച ശേഷമാകും തുടർനടപടികൾ.നിലവിൽ അറസ്റ്റിലായ പ്രതികൾക്ക് പുറമെ മറ്റാർക്കെങ്കിലും സംഭവത്തിൽ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ അറസ്റ്റുകൾ ഉടനുണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
