തിരുവനന്തപുരം: ചിറയിന്‍കീഴിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ താന്‍ നല്‍കിയ കേസ് പിന്‍വലിക്കാം എന്ന് രമ്യ ഹരിദാസ് എംഎല്‍എയുടെ ഉറപ്പ്. സസ്പെന്‍ഷന്‍ നടപടികള്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് ഉറപ്പ് നല്‍കിയത്.
പാളയം പ്രദീപിനൊപ്പം സജാദിന്റെ സസ്‌പെന്‍ഷനും കോണ്‍ഗ്രസ് പിന്‍വലിച്ചിട്ടുണ്ട്. ചിറയിന്‍കീഴിലെ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് സജാദ്. സജാദിന്റെ വീട്ടില്‍ വച്ചാണ് കയ്യാങ്കളി നടന്നത്.
പാളയം പ്രദീപിനായി രമ്യ ഹരിദാസ് എംഎല്‍എ നീക്കങ്ങള്‍ ആരംഭിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാളയം പ്രദീപിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് കെപിസിസിയോട് ആവശ്യപ്പെട്ടിരുന്നു. സസ്പെന്‍ഷന്‍ പിന്‍വലിച്ചാല്‍ കയ്യാങ്കളി കേസും പിന്‍വലിക്കാം എന്നായിരുന്നു രമ്യ ഹരിദാസ് അറിയിച്ചത്. എന്നാല്‍, പാളയം പ്രദീപിനെ മണ്ഡലത്തിലേക്ക് വേണ്ട എന്നാണ് ചിറയിന്‍കീഴിലെ പ്രാദേശിക നേതാക്കള്‍ പറയുന്നത്.
കയ്യാങ്കളി വിവാദത്തിന് പിന്നാലെ പാളയം പ്രദീപിനെയും സജാതിനെയും ആറുമാസത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെ രമ്യ ഹരിദാസിന്റെ പേഴ്സണല്‍ സ്റ്റാഫും ഡ്രൈവര്‍ അടക്കമുള്ളവര്‍ രാജി വെച്ചിരുന്നു. എംഎല്‍എയുടെ നടപടികളില്‍ വിയോജിപ്പ് രേഖപ്പെടുത്തി ചിറയിന്‍കീഴിലെ രണ്ട് മണ്ഡലം കമ്മിറ്റികള്‍ പ്രമേയം പാസാക്കി കെപിസിസിയെയും അറിയിച്ചിട്ടുണ്ട്. അതേസമയം വിഷയത്തില്‍ പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കണം എന്നാണ് കെപിസിസിയുടെ നിര്‍ദ്ദേശം.
