തലശേരി കോടതിയിൽ ഇന്ന് പകർച്ചവ്യാധി പ്രതിരോധ വിദഗ്ധസംഘം പരിശോധന നടത്തും. തലശേരി കോടതിയിലെ ജഡ്ജിമാര്‍ക്കും ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കും സിക വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പരിശോധന. എട്ട് പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. കൂടുതൽപേരിൽ സമാനരോഗ രോഗലക്ഷണങ്ങൾ കാണുന്ന സാഹചര്യത്തിലാണ് പരിശോധന. കൂടുതൽ രക്ത-സ്രവ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കും. ജില്ലാ കോടതി സമുച്ചയത്തിലെ മൂന്ന് കോടതികളിലെ ജീവനക്കാര്‍ക്കും കോടതിയില്‍ ഹാജരായ അഭിഭാഷകര്‍ക്കും രണ്ട് ജഡ്ജിമാര്‍ക്കുമാണ് ശാരീരികപ്രശ്‌നങ്ങളുണ്ടായത്. നൂറോളം പേര്‍ അസുഖബാധിതരായ സാഹചര്യത്തില്‍ മൂന്ന് കോടതികള്‍ […]
Tag: Zika virus
കര്‍ണാടകയില്‍ ആദ്യ സിക വൈറസ് റിപ്പോര്‍ട്ട് ചെയ്തു; രോഗം ബാധിച്ചത് അഞ്ചുവയസുകാരിക്ക്
കര്‍ണാടകയില്‍ ആദ്യ സിക വൈറസ് ബാധ റിപ്പോര്‍ട്ടു ചെയ്തു. റായ്ച്ചൂര്‍ ജില്ലയിലെ മാന്‍വിയില്‍ അഞ്ചുവയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയോ കുടുംബാംഗങ്ങളോ പുറത്തേക്ക് യാത്രകള്‍ നടത്തിയിരുന്നില്ല. ഗ്രാമത്തിലെ ഒറ്റപ്പെട്ട സ്ഥലത്താണ് ഇവര്‍ താമസിച്ചിരുന്നത്. കുടുംബത്തിലെ അഞ്ച് അംഗങ്ങളുടെയും രക്തസാമ്പിളുകളും സെറം സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചെന്നും മറ്റാര്‍ക്കും സിക സ്ഥിരീകരിച്ചിട്ടില്ലെന്നും കര്‍ണാടക ആരോഗ്യമന്ത്രി ഡോ. കെ. സുധാകര്‍ പറഞ്ഞു. കേരളം, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് സിക നേരത്തെ സിക വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും കര്‍ണാടകയിലെ ആദ്യത്തെ കേസാണിത്. […]
യുപിയില്‍ സിക ബാധിതരുടെ എണ്ണം കൂടുന്നു; കാണ്‍പൂരില്‍ പത്ത് പേര്‍ക്കുകൂടി രോഗം
ഉത്തര്‍പ്രദേശില്‍ സിക ബാധിതരുടെ എണ്ണം കൂടുന്നു. കാണ്‍പൂരില്‍ 10 പേര്‍ക്കുകൂടി സിക വൈറസ് ബാധിച്ചു. ഇതോടെ സംസ്ഥാനത്ത് സിക ബാധിതരുടെ ആകെ എണ്ണം 89ആയി. മൂന്ന് എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കും സിക സ്ഥിരീകരിച്ചു. ശനിയാഴ്ച 13 പേര്‍ക്ക് സിക സ്ഥിരീകരിച്ചിരുന്നു. വൈറസ് ബാധിച്ചവരില്‍ 23 പേര്‍ 21 വയസിന് താഴെയുള്ളവരും 12 പേര്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുമാണ്. വ്യാഴാഴ്ച മുതല്‍ അഞ്ഞൂറിലധികം പേരുടെ രക്തസാമ്പിളുകളാണ് ലഖ്‌നൗവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലും പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലുമായി പരിശോധനയ്ക്കയച്ചത്. ഒക്ടോബറിലാണ് […]
സംസ്ഥാനത്ത് സിക നിയന്ത്രണവിധേയം ; ആരോഗ്യമന്ത്രി
സംസ്ഥാനത്ത് സിക വൈറസ് രോഗം നിയന്ത്രണവിധേയമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ഇതുവരെ 66 സിക വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ 62 കേസുകളും തിരുവനന്തപുരത്തായിരുന്നു. എറണാകുളത്ത് രണ്ട് കേസും കൊല്ലം, കോട്ടയം ജില്ലകളില്‍ ഒരു കേസുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരാഴ്ചയിലേറെയായി കേസുകളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രോഗം ബന്ധിച്ചവരെല്ലാം തന്നെ തിരുവനന്തപുരവുമായി ബന്ധമുള്ളവരായിരുന്നു. മറ്റ് ജില്ലകളിലേക്ക് വ്യാപിക്കാതെ സിക്കയെ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത് വലിയ നേട്ടമാണ്. ഇതോടൊപ്പം ഊര്‍ജിത കൊതുകുനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡെങ്കിപ്പനിയും […]
സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി സിക വൈറസ് ബാധ
സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശികളായ മൂന്ന് പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് വൈറോളജി ലാബിൽ നടത്തിയ പരിശോനയിലാണ് സിക വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 41 പേർക്കാണ് സിക വൈറസ് രോഗ ബാധ സ്ഥിരീകരിച്ചത്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. അതേസമയം, സിക വൈറസിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞിരുന്നു. ഒരാഴ്ച വാർഡുതല […]
കോട്ടയത്തും സിക വൈറസ്
കോട്ടയം ജില്ലയിൽ ആദ്യമായി സിക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് സിക(Zika Virus) വൈറസ് പഠനത്തിന് പോയ ആരോഗ്യപ്രവർത്തകയ്ക്കാണ് സിക വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിനിടെ തിരുവനന്തപുരത്ത് ഇന്ന് മൂന്ന് പേർക്ക് കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് വൈറോളജി ലാബിൽ നടത്തിയ പരിശോനയിലാണ് സിക വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 42 പേർക്കാണ് സിക വൈറസ് രോഗ ബാധ സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സിക വൈറസ് ബാധ
സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ സിക ബാധിതരുടെ എണ്ണം 37 ആയി. അതേസമയം, സിക വൈറസിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരാഴ്ച വാർഡുതല ശുചീകരണവും ഓഫീസുകളിലെ ശുചീകരണവും നടത്തുമെന്ന് മേയർ വ്യക്തമാക്കിയിരുന്നു. ആക്ഷൻ പ്ലാൻ പ്രകാരം ഒരു വാർഡിനെ 7 ആയി തിരിച്ചാണ് പ്രവർത്തനങ്ങൾ നടത്തുക . തീവ്ര ഉറവിട […]
സിക പ്രതിരോധം; ആരോഗ്യ,തദ്ദേശ വകുപ്പുകള്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കും
സംസ്ഥാനത്ത് സിക വൈറസ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. സിക പ്രതിരോധത്തിന് ആരോഗ്യ-തദ്ദേശ സ്വയംഭരണ വകുപ്പുകൾ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനമായി. തിരുവനന്തപുരത്ത് മാത്രമല്ല സംസ്ഥാനത്ത് എല്ലായിടത്തും ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിമാര്‍ നിര്‍ദേശം നല്‍കി. സിക വൈറസിന് പുറമേ ഡെങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഇരു വകുപ്പുകളുടേയും യോഗം വിളിച്ചതെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരത്താണ് […]
സംസ്ഥാനത്ത് പതിനാല് പേർക്ക് കൂടി സിക്ക വൈറസ് ബാധ
സംസ്ഥാനത്ത് പതിനാല് പേർക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം നഗരസഭാ പരിധിയിലാണ് പതിനാല് കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് പതിനാല് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. ഇന്നലെയാണ് സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പാറശാല സ്വദേശിയായ 24 കാരിക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്. നിലവിൽ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഗർഭിണിയായിരിക്കെയാണ് യുവതിയുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചത്. ജൂലൈ 7ന് യുവതിയുടെ […]