National

യൂട്യൂബർ ദേവരാജ് ബൈക്ക് അപകടത്തിൽ മരിച്ചു

പ്രശസ്ത യൂട്യൂബർ ദേവരാജ് പട്ടേൽ ബൈക്ക് അപകടത്തിൽ മരിച്ചു. 22 വയസായിരുന്നു. ഇന്ന് ഉച്ചയോടെ വിഡിയോ ഷൂട്ടിന് ശേഷം ന്യൂ റായ്പൂരിൽ നിന്ന് തിരികെ വീട്ടിലേക്ക് വരും വഴിയാണ് അപകടം നടന്നത്.  തെലിബന്ധയ്ക്ക് സമീപം അഗർസൻ ധാമിലെ ദേശീയ പാതയിൽ ഇന്ന് ഉച്ചയ്ക്ക് 3.30നാണ് അപകടം സംഭവിച്ചത്. രാകേഷ് മൻഹർ എന്ന സുഹൃത്തുമൊത്ത് ദേവരാജ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു. രാകേഷാണ് ബൈക്ക് ഓടിച്ചിരുന്നത്. ദേവരാജ് പിന്നിലായിരുന്നു. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിന്റെ ഹാൻഡിൽ ട്രക്കുമായി ഇടിക്കുകയും ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും […]

Kerala

വിവാദ യൂട്യൂബർ ‘തൊപ്പി’യെ ജാമ്യത്തിൽ വിട്ടു

വിവാദ യൂട്യൂബർ തൊപ്പി എന്ന നിഹാദിനെ പൊലീസ് ജാമ്യത്തിൽ വിട്ടു. കണ്ണൂർ കണ്ണപുരം ,വളാഞ്ചേരി പൊലീസ് രെജിസ്റ്റർ ചെയ്ത കേസുകളിലാണ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത്. ഇന്ന് പുലർച്ചെ എറണാകുളത്തെ സുഹൃത്തിൻറെ ഫ്‌ലാറ്റിൽ നിന്ന് വാതിൽ ചവിട്ടി പൊളിച്ചാണ് തൊപ്പിയെ വളാഞ്ചേരി പൊലീസ് പിടികൂടിയത്.  മോശം പദ പ്രയോഗം ,ഗതാഗത തടസ്സം ഉണ്ടാക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ആയിരുന്നു വളാഞ്ചേരി പൊലീസ് തൊപ്പിയെ അറസ്റ്റു ചെയ്തത്.സ്ത്രീവിരുദ്ധ അശ്ലീല സംഭാഷണങ്ങൾ പ്രചരിപ്പിച്ചുവെന്ന പരാതിയിൽ കണ്ണപുരം പൊലീസ് ഐടി ആക്ട് പ്രകാരവും […]

Kerala

അശ്ലീല പ്രയോഗം: ‘തൊപ്പി’യ്‌ക്കെതിരെ കേസ്

യൂട്യൂബർ ‘തൊപ്പി’യ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. അശ്ലീല പദപ്രയോഗം നടത്തിയതിനാണ് ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാലിനെതിരെ വളാഞ്ചേരി പൊലീസ് കേസെടുത്തിരിക്കുന്നത്. മലപ്പുറത്ത് വസ്ത്ര വ്യാപാരശാലയുടെ ഉദ്ഘാടന പരിപാടിക്കിടെ അശ്ലീല പദങ്ങള്‍ ഉപയോഗിച്ചതിനാണ് കേസ്. ദിവസങ്ങള്‍ക്ക് മുന്‍പ് വളാഞ്ചേരിയില്‍ നടന്ന കട ഉദ്ഘാടനവും ‘തൊപ്പി’യുടെ പാട്ടുമെല്ലാം സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതിനിടെയാണ് തൊപ്പിയ്‌ക്കെതിരെ വളാഞ്ചേരി പൊലീസ് കേസെടുത്തിരിക്കുന്നത്. അശ്ലീലപദപ്രയോഗം ഗതാഗതം തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വസ്ത്രവ്യാപാരശാല ഉടമയും കേസില്‍ പ്രതിയാണ്. വളാഞ്ചേരി പൈങ്കണ്ണൂര്‍ പാണ്ടികശാല സ്വദേശിയും സന്നദ്ധപ്രവര്‍ത്തകനുമായ സെയ്ഫുദ്ദീന്‍ […]