ലക്ഷദ്വീപില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പ്രതിപക്ഷനേതാവിനും കത്ത് നല്‍കിയതായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ പറഞ്ഞു. ലക്ഷദ്വീപില്‍ നടക്കുന്നത് കേന്ദ്രസര്‍ക്കാറിന്റെ സംഘപരിവാര്‍ അജണ്ടകള്‍ നടപ്പാക്കാനുള്ള സാംസ്‌കാരിക അധിനിവേശമാണ്. അതിന്റെ ഉപകരണം മാത്രമാണ് അഡ്മിനിസ്‌ട്രേറ്റര്‍. ലക്ഷദ്വീപ് ജനതക്ക് വേണ്ടി ശബ്ദമുയുര്‍ത്തേണ്ടത് ഓരോ ജനാധിപത്യ വിശ്വാസിയുടെയും ഉത്തരവാദിത്വമാണ്- ഷാഫി പറഞ്ഞു. ലക്ഷദ്വീപിലെ സാധാരണ ജനങ്ങളുടെ ജീവിതത്തെയും തൊഴില്‍, യാത്ര, ഭക്ഷണം, […]
Tag: Youth Congress
‘മുഖ്യമന്ത്രി കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചു’; യൂത്ത് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് പരാതി നല്‍കി
മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തി എന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് ഗവർണർക്ക് പരാതി നൽകി. മുഖ്യമന്ത്രിക്കെതിരെ നടപടിക്ക് ശിപാർശ ചെയ്യണമെന്നാണ് ആവശ്യം. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനായ മുഹമ്മദ് ഷാൻ കൊടവണ്ടിയാണ് ഗവർണർക്ക് പരാതി നൽകിയത്. മുഖ്യമന്ത്രി കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചെന്ന് ബിജെപിയും ആരോപിച്ചു. നിയമം ലംഘിച്ച മുഖ്യമന്ത്രിക്കെതിരെ കേസെടുക്കമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ ബിജെപി പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ബാധിച്ച മുഖ്യമന്ത്രി എങ്ങനെ റോഡ് ഷോ നടത്തി? എന്നാണ് കോവിഡ് […]
തിരുവനന്തപുരത്ത് കനത്ത നഷ്ടം, പൊളിച്ചെഴുത്ത് വേണം
കോൺഗ്രസ് നേതൃത്വത്തിനെതിരെ യൂത്ത് കോൺഗ്രസ്. ആരോപണങ്ങൾ ഉന്നയിച്ചാൽ പോരാ, ജനങ്ങളിലെത്തിക്കാനുള്ള സംഘടനാ സംവിധാനം വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്‍ എസ് നുസൂര്‍. തിരുവനന്തപുരത്ത് കോൺഗ്രസ് പ്രസ്ഥാനത്തിന് കനത്ത നഷ്ടമുണ്ടായി. ഗൗരവത്തോടെ വിഷയങ്ങള്‍ പഠിച്ച് ഒരു പൊളിച്ചെഴുത്ത് നടത്തുന്നത് ഉചിതമാകും. യൂത്ത് കോൺഗ്രസ് ചോദിച്ച് വാങ്ങിയ സീറ്റുകളിൽ 80 ശതമാനത്തിലേറെ വിജയിക്കാനായി. നാളെകളിലെങ്കിലും യൂത്ത് കോൺഗ്രസ് ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം യൂത്ത് കോൺഗ്രസ്സുകാർക്ക് തന്നെ നൽകണമെന്നും നുസൂർ സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കി. നുസൂറിന്‍റെ കുറിപ്പ് […]
ജലീലിന്റെ രാജി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം; സെക്രട്ടേറിയറ്റിന് മുന്നിൽ സംഘർഷം; നിരവധി പേർക്ക് പരുക്ക്
മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് തുടർച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. യുവജന സംഘടകൾ നടത്തിയ മാർച്ച് പലയിടത്തും അക്രമാസക്തമായി. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിന് നേരെ പൊലീസ് ഗ്രനേഡും കണ്ണീർവാതകവും പ്രയോഗിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ പൊലീസും പ്രവർത്തകരും ഏറ്റുമുട്ടി. പ്രവർത്തകർ പിരിഞ്ഞുപോകാതെ വന്നതോടെ പൊലീസ് ഗ്രനേഡും കണ്ണീർ വാതകവും പ്രയോഗിച്ചു. സംഘർഷം രൂക്ഷമായതോടെ പൊലീസ് ലാത്തി വീശി. കെ.എസ്.ശബരീനാഥൻ എംഎൽഎ അടക്കം നിരവധി പ്രവർത്തകർക്ക് പരുക്കേറ്റു. സെക്രട്ടറിയേറ്റിലേക്ക് യുവമോർച്ച […]