Kerala

യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മദ്യപിച്ചെന്ന ആരോപണം: മെഡിക്കല്‍ ടെസ്റ്റ് നടത്താത്തതിനെതിരെ വ്യാപക വിമര്‍ശനം

വിമാനത്തില്‍ പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മദ്യപിച്ചിരുന്നുവെന്ന ഇ പി ജയരാജന്റെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധം. അഞ്ച് മണിക്കൂര്‍ പിന്നിട്ടിട്ടും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കത്തത് ചൂണ്ടിയാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണങ്ങള്‍. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മദ്യപിച്ചിട്ടില്ല എന്ന് തെളിയിക്കേണ്ടത് തങ്ങളുടെ ആവശ്യമാണെന്ന് കെ എസ് ശബരിനാഥ് പറഞ്ഞു. എന്നാല്‍ പൊലീസ് ഇവരെ ടെസ്റ്റിനെത്തിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ നിര്‍ദേശം പാലിച്ചുകൊണ്ട് ചില പൊലീസ് ഉദ്യോഗസ്ഥര്‍ മനപൂര്‍വം ഫര്‍സീനേയും നവീനേയും ടെസ്റ്റിനെ […]

Kerala

കെ സുധാകരന്റെ ഭാര്യയുടെ സഹോദരിയുടെ വീടിന് നേരെ കല്ലേറ്

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ഭാര്യയുടെ സഹോദരിയുടെ വീടിന് നേരെ ആക്രമണം. കണ്ണൂര്‍ ആഡൂരിലെ വീടിന് നേരെയാണ് കല്ലേറുണ്ടായത്. കെ സുധാകരന്റെ ഭാര്യ സ്മിതയുടെ സഹോദരിയുടെ വീടിന് നേരെയായിരുന്നു ആക്രമണം. മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തിന്റേയും അതിന് തൊട്ടുപിന്നാലെ കെപിസിസി ഓഫിസിന് നേരെയുണ്ടായ കല്ലേറിന്റേയും പശ്ചാത്തലത്തില്‍ വിവിധയിടങ്ങളില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം നടക്കുന്നതിനിടെയാണ് ഈ ആക്രമണവുമുണ്ടായത്. മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തിന് പിന്നാലെ സംസ്ഥാനത്തുടനീളം പ്രതിഷേധം നടക്കുകയാണ്. കെപിസിസി ഓഫിസിന് നേരെ ആക്രമണം നടന്നതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധത്തിലാണ്. പലയിടത്തും സിപിഐഎം […]

Kerala

എറണാകുളത്ത് സിൽവർ ലൈൻ സാറ്റലൈറ്റ് സർവേ തടഞ്ഞ് യൂത്ത് കോൺ​ഗ്രസ്

എറണാകുളം മാമലയിൽ സിൽവർലൈൻ സാറ്റലൈറ്റ് സർവേ ആരംഭിക്കാനായി ഉദ്യോ​ഗസ്ഥരെത്തി. ഇവിടെ സർവേ നടത്താൻ അനുവദിക്കില്ലെന്ന നിലപാടുമായി യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരും രം​ഗത്തെത്തി. മാർക്സിസ്റ്റ് പാർട്ടിക്കും പിണറായി വിജയനും പണമുണ്ടാക്കാനുള്ള പദ്ധതിയാണിതെന്നും ഇത് ഇവിടെ നടപ്പാക്കില്ലെന്നും യൂത്ത് കോൺ​ഗ്രസ് നേതാവ് മുഹമ്മദ് ഷിയാസ് പറഞ്ഞു. സിൽവർലൈൻ പദ്ധതി കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന നിലപാടുമായി മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരത്തേ രം​ഗത്തെത്തിയിരുന്നു. കേരളത്തിന് യോജിച്ച പദ്ധതിയല്ല സിൽവർ ലൈൻ. കെ റെയില്‍ പ്രതിഷേധം സര്‍ക്കാര്‍ കണക്കിലെടുക്കണം. ജനങ്ങളുടെ പ്രതിഷേധം സർക്കാർ […]

Kerala

സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ സമരങ്ങളെ അടിച്ചമര്‍ത്താനുള്ള ക്വട്ടേഷന്‍ ഡിവൈഎഫ്‌ഐക്ക്: റിജില്‍ മാക്കുറ്റി

സില്‍വര്‍ലൈന്‍ പദ്ധതിയ്‌ക്കെതിരായ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനുള്ള ക്വട്ടേഷന്‍ ഡിവൈഎഫ്‌ഐ ഏറ്റെടുത്തുവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി. പദ്ധതിയില്‍ നിന്നും കിട്ടുന്ന കോടികളുടെ അഴിമതി പണത്തിന്റെ ഒരു ഭാഗം ഇതിനായി ഡിവൈഎഫ്‌ഐയ്ക്ക് നല്‍കുകയാണെന്ന ഗുരുതരമായ ആരോപണമാണ് റിജില്‍ മാക്കുറ്റി ഉന്നയിച്ചത്. പശ്ചിമബംഗാളിലേതിന് സമാനമായി സിപിഐഎമ്മിനെ ജനം അടിച്ചോടിക്കുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തിലൂടെ പറഞ്ഞു. കണ്ണൂരിലെ പൊലീസ് എംവി ജയരാജന്റെ വീട്ടിലെ ദാസ്യരെപ്പോലെ തരംതാഴ്ന്നുവെന്നായിരുന്നു റിജിലിന്റെ മറ്റൊരു ആരോപണം. എന്ത് വസ്ത്രം ധരിച്ച് സമരം […]

Kerala

സിനിമാ ചിത്രീകരണം തടസപ്പെടുത്തിയാൽ നടപടി; യൂത്ത് കോൺഗ്രസ് സമരത്തിനെതിരെ വി ഡി സതീശൻ

സംസ്ഥാനത്തെ ഇന്ധന നികുതി കുറയ്ക്കാനുള്ള സമരമാണ് കോൺഗ്രസ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സമരം സിനിമാ വ്യവസായത്തിനെതിരല്ല. ഷൂട്ടിംഗ് സ്ഥലത്ത് ചിത്രീകരണം തടസപ്പെടുന്ന തരത്തിലുള്ള ഒരു സമരവും കോൺഗ്രസും പോഷക സംഘടനകളും നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് കെപിസിസി യോഗ തീരുമാനമാണ്. ഇത്തരം സമരം ചെയ്യാൻ പാടില്ലെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. രാഷ്ട്രീയമായ ആക്ഷേപങ്ങൾ രാഷ്ട്രീയമായി നേരിടണം. അല്ലാതെ ഭീഷണിപ്പെടുത്തലും ജോലി തടസപ്പെടുത്തുകയുമല്ല വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സമരം കോൺഗ്രസിന് ചേർന്ന രീതിയല്ല. […]

Kerala

‘കീടം’ സിനിമയുടെ ലൊക്കേഷനിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം

സിനിമാ ലൊക്കേഷനിലേക്ക് വീണ്ടും യൂത്ത് കോൺഗ്രസിൻ്റെ പ്രതിഷേധം. എറണാകുളം പുത്തൻകുരിശിൽ ചിത്രീകരിക്കുന്ന ശ്രീനിവാസൻ നായകനായ ‘കീടം’ എന്ന സിനിമയുടെ സെറ്റിലേക്കാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തിയത്. കോൺഗ്രസിൻ്റെ ജനകീയ പോരാട്ടങ്ങൾക്കെതിരെ നടക്കുന്ന എല്ലാ നടപടികളെയും എതിർക്കും എന്ന മുദ്രാവാക്യത്തോടെയായിരുന്നു പ്രതിഷേധം. ഇതോടെ ഷൂട്ടിംഗ് തടസ്സപ്പെട്ടു. (youth congress protest movie) ഇന്നലെ, ഷാജി കൈലാസ് ചിത്രത്തിൻ്റെ സെറ്റിലേക്കും പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ എത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പ്രതിപക്ഷ നേതാവിനു […]

Kerala

‘മദ്യപിച്ചിരുന്നില്ല, സ്ത്രീകളോട് മോശമായി പെരുമാറിയില്ല’; യൂത്ത് കോൺഗ്രസ് ആരോപണങ്ങൾ നിഷേധിച്ച് ജോജു ജോർജ്

തനിക്കെതിരെ യൂത്ത് കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ച് നടൻ ജോജു ജോർജ്. താൻ മദ്യപിച്ചിരുന്നില്ലെന്നും സ്ത്രീകളോട് മോശമായി പെരുമാറിയിട്ടില്ലെന്നും ജോജു പറഞ്ഞു. വൈദ്യ പരിശോധനയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. മദ്യപിച്ചെത്തിയ നടൻ സമരം അലങ്കോലപ്പെടുത്തിയെന്നും സമരം നടത്തിയത് മുൻകൂട്ടി അനുമതി വാങ്ങിയതാണെന്നുമായിരുന്നു എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് പറഞ്ഞത്. മഹിളാ കോൺഗ്രസ് പ്രവർത്തകരെ ഉൾപ്പെടെ അധിക്ഷേപിച്ചെന്നും ജോജുവിനെതിരെ പരാതി നൽകുമെന്നും ഡിസിസി അധ്യക്ഷൻ പ്രതികരിച്ചു. (joju george youth congress) ഹൈക്കോടതി വിധി പ്രകാരം […]

Kerala

മെറിറ്റ് അടിസ്ഥാനത്തിലാണ് യൂത്ത് കോൺഗ്രസ് വക്താവായി നിയമിച്ചത്: അർജുൻ രാധാകൃഷ്ണൻ

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താവായി നിയമിചത്ത മെറിറ്റ് അടിസ്ഥാനത്തിലാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ മകൻ അര്‍ജുന്‍ രാധാകൃഷ്ണൻ. ദേശീയ നേതൃത്വം നടത്തിയ ക്യാമ്പയിനിൽ നിന്നാണ് തന്നെ തെരഞ്ഞെടുത്തതെന്ന് അർജുൻ വ്യക്തമാക്കി. ആരുടെ എതിർപ്പിന്മേലാണ് തീരുമാനം മരവിപ്പിച്ചതെന്ന് അറിവില്ലെന്നും അർജുൻ പറഞ്ഞു. തുടർ നീക്കങ്ങൾ സംസ്ഥാന നേതൃത്വം ചർച്ച ചെയ്ത് തീരുമാനിക്കട്ടെയെന്നും അർജുൻ അറിയിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വവുമായി നല്ല ബന്ധമെന്നും അർജുൻ ചൂണ്ടിക്കാട്ടി. യൂത്ത് കോണ്‍ഗ്രസ് വക്താക്കളുടെ നിയമനം മെറിറ്റ് അടിസ്ഥാനത്തിലാണ്. അഭിമുഖം […]

Kerala

സജീവ രാഷ്ട്രീയത്തിൽ ഇല്ലാത്തവരെ വക്താക്കളാക്കി; യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി

പുതിയ നിയമനങ്ങളിൽ യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി. സജീവ രാഷ്ട്രീയത്തിൽ ഇല്ലാത്തവരെ വക്താക്കളാക്കിയെന്ന് വിമർശനം. തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ മകന് സംഘടനാ പരിചയമില്ലെന്ന് ആക്ഷേപം. നിയമനത്തെ പറ്റിയുള്ള ഒരു അറിവും തനിക്ക് ലഭിച്ചില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ പറഞ്ഞു.സംസ്ഥാന വക്താക്കളായി പുതിയ അഞ്ച് പേരെ നിയമിച്ചു. കൂടാത്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകൻ അര്‍ജുനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താവായി തെരഞ്ഞെടുത്തു. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി. വി ശ്രീനിവാസാണ് അര്‍ജുനെ […]

Kerala

5,000 പേര്‍ക്ക് പെട്രോള്‍ നികുതി തിരികെ നല്‍കും; വ്യത്യസ്തമായ സമരവുമായി യൂത്ത് കോണ്‍ഗ്രസ്

ഇന്ധന വിലവർധനയ്‌ക്കെതിരേ വ്യത്യസ്തമായ സമരരീതിയുമായി യൂത്ത് കോൺഗ്രസ്. ഇന്ധനവില വർധനവിലൂടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നികുതി കൊള്ളയാണ് നടത്തുന്നതെന്നാരോപിച്ചാണ് യൂത്ത് കോൺഗ്രസിന്റെ സമരം. സമരത്തിന്റെ ഭാഗമായി കേരളത്തിലെ 1,000 പമ്പുകളിലായി 5,000 പേർക്ക് ഒരു ലിറ്റർ പെട്രോളിന്റെ കേന്ദ്ര-സംസ്ഥാന നികുതി യൂത്ത് കോൺഗ്രസ് തിരികെ നൽകും. ‘ടാക്‌സ് പേബാക്ക് സമരം’ എന്ന് പേരിട്ടിരിക്കുന്ന സമരം നാളെ വൈകുന്നേരം നാലുമണിക്കാണ് നടക്കുക. ഇന്ധനവിലയിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ലാഭം കൊയ്യുകയാണെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ശബരീനാഥ് ആരോപിച്ചു. സെഞ്ചുറി അടിക്കുന്ന ഇന്ധനവിലയും […]