India Kerala

യാസ് ഇന്ന് തീരം തൊടും: കനത്ത കാറ്റിലും മഴയിലും രണ്ട് മരണം

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട യാസ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറി. ഇന്ന് ഉച്ചയോടെ യാസ് തീരം തൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒഡീഷ, ബംഗാൾ തീരങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകളെ തീരപ്രദേശങ്ങളിൽ നിന്ന് മാറ്റി പാർപ്പിച്ചു. ബംഗാളിലുണ്ടായ കനത്ത മഴയിൽ രണ്ട് പേർ മരിച്ചെന്ന് മുഖ്യമന്ത്രി മമതാ ബാനർജി അറിയിച്ചു. ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ തീരം തൊടുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഒഡീഷയിൽ നിന്നും ബംഗാളിൽ നിന്നും ഇരുപതുലക്ഷം ആളുകളെ മാറ്റി പാർപ്പിച്ചു. […]

India National

യാസ് ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നു; ജാഗ്രത ശക്തിപ്പെടുത്തി സര്‍ക്കാരുകള്‍

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട യാസ് ചുഴലിക്കാറ്റ് ഒഡീഷ – ബംഗാൾ തീരങ്ങളോട് അടുക്കുന്നു. ശക്തിയാർജിക്കുന്ന യാസ് വരും മണിക്കൂറുകളിൽ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കാറ്റ് നാശം വിതച്ചേക്കാവുന്ന തീരങ്ങളിലായി നൂറോളം ദുരന്ത നിവാരണ വിഭാഗങ്ങളെ വിന്യസിച്ചു. നാളെ ഉച്ചയോടെ തീരം തൊടുമെന്നാണ് മുന്നറിയിപ്പ്. ഇന്നലെ രാവിലെയോടെയാണ് ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം യാസ് ചുഴലിക്കാറ്റായി രൂപാന്തരപ്പെട്ടത്. ഒഡീഷയിലെ പാരദ്വീപിൽ നിന്ന് 350 കിലോമീറ്റർ പശ്ചിമ ബംഗാളിലെ ദിഗയിൽ […]