കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഈ വർഷത്തെ നീറ്റ് പരീക്ഷ സെപ്റ്റംബർ 12ന് നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ചൊവ്വാഴ്ച (ജൂലായ് 13) വൈകീട്ട് അഞ്ചു മുതൽ പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കാമെന്നും മന്ത്രി അറിയിച്ചു. രാജ്യത്തെ മുഴുവൻ പരീക്ഷാ കേന്ദ്രങ്ങളിലും സാമൂഹിക അകലം ഉറപ്പുവരുത്താൻ പരീക്ഷ നടക്കുന്ന നഗരങ്ങളുടെ എണ്ണം 155ൽ നിന്ന് 198 ആക്കി വർധിപ്പിച്ചു. പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. നീറ്റ് പരീക്ഷ തിയതി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഈ കാലാവധിയിൽ എല്ലാ പാഠഭാഗവും […]