സാമൂഹിക പരിഷ്കർത്താവും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു. തൃശ്ശൂരിലെ വസതിയിലായിരുന്നു അന്ത്യം. പകരാവൂർ മനയിൽ കൃഷ്‌ണൻ സോമയാജിപ്പാടിന്റെയും പാർവ്വതി അന്തർജ്ജനത്തിന്റെയും മകളായി 1928-ൽ പൊന്നാനിക്കടുത്ത് മൂക്കുതലയിലാണ് ദേവകി നിലയങ്ങോട് ജനിച്ചത്. ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടില്ല. പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനുമായ പി. ചിത്രൻ നമ്പൂതിരിപ്പാടിന്റെ സഹോദരിയാണ്. 1943-ൽ ചാത്തന്നൂർ നിലയങ്ങോട് മനയിലെ രവി നമ്പൂതിരിയെ വിവാഹം കഴിച്ചു. സതീശൻ, ചന്ദ്രിക, കൃഷ്‌ണൻ, ഗംഗാധരൻ, ഹരിദാസ്, ഗീത എന്നിവർ മക്കളാണ്. മക്കളിൽ ചന്ദ്രിക വിവാഹം കഴിച്ചിരിക്കുന്നത് മലയാളചലച്ചിത്ര സംവിധായകനും, […]
Tag: writer
എഴുത്തുകാരൻ നാരായൻ അന്തരിച്ചു
നോവലിസ്റ്റ് നാരായൻ അന്തരിച്ചു. 82 വയസായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. നിരവധി നോവലുകളും കഥകളും എഴുതിയിട്ടുള്ള നാരായൻ കേരള സാഹിത്യ അക്കാദമി ജേതാവ് കൂടിയാണ്. സമൂഹത്തിന്റെ അടിത്തട്ടിലെ സാധാരണ ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾ ചിത്രീകരിക്കുന്ന നോവലുകളാണ് നാരായണിന്റെ പ്രധാന സാഹിത്യസംഭാവന. കൊച്ചരേത്തിയാണ് പ്രധാന കൃതി. പ്രകൃതിയോടു മല്ലിട്ടു ജീവിക്കുന്ന കേരളത്തിലെ ആദിവാസി സമൂഹമായ മലയരയന്മാരെക്കുറിച്ച് അനുഭവങ്ങളുടെ വെളിച്ചത്തിൽ എഴുതിയിട്ടുള്ള നോവലാണ് കൊച്ചരേത്തി. ഈ കൃതിയിലെ ഭാഷാപരമായ പ്രത്യേകതകൾ, പ്രമേയം തുടങ്ങിയവ ഇതിനെ ദലിത് നോവൽ എന്ന നിലയിൽ […]